പാറാവുകാരനായി യെഹെസ്കേലിനെ ദൈവം തെരഞ്ഞെടുക്കുന്നു
33
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, നിന്‍െറ ജനത്തോടു സംസാരിക്കുക. അവരോടു പറയുക, ‘ഒരു പ്രത്യേകരാജ്യത്തി നെതിരെ യുദ്ധംചെയ്യാന്‍ ഞാന്‍ ശത്രുഭടന്മാ രെ കൊണ്ടുവന്നേക്കാം. അങ്ങനെ സംഭവിക്കു ന്പോള്‍ ആ രാജ്യത്തെ ജനം ഒരാളെ കാവല്‍ക്കാ രനായി തെരഞ്ഞെടുക്കും. ശത്രുഭടന്മാര്‍ വരു ന്നതു കാണുന്പോള്‍ ഈ കാവല്‍ക്കാരന്‍ കാഹ ളം മുഴക്കുകയും ജനത്തിനു മുന്നറിയിപ്പു നല്‍ കുകയും ചെയ്യുന്നു. കാഹളത്തിന്‍െറ ശബ്ദം കേള്‍ക്കുന്ന ഒരുവന്‍ ആ മുന്നറിയിപ്പു കേട്ടിട്ടും അത് അവഗണിക്കുകയാണെങ്കില്‍ ശത്രു അവ നെ പിടികൂടി തടവുകാരനായി കൊണ്ടു പോകും. അയാള്‍ സ്വന്തം മരണത്തിന് ഉത്ത രവാദിയായിരിക്കും. അവന്‍ കാഹളം കേട്ടുവെ ങ്കിലും അത് അവഗണിച്ചു. അതിനാല്‍ തന്‍െറ മരണത്തിന് അയാള്‍ തന്നെ ഉത്തരവാദിയാ കുന്നു. മുന്നറിയിപ്പ് അയാള്‍ ശ്രദ്ധിച്ചിരുന്നുവെ ങ്കില്‍ അയാള്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ. പക്ഷേ ആ പാറാവുകാരന്‍ ശത്രുഭടന്മാര്‍ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്തേക്കാം. അയാള്‍ ജനങ്ങളെ താക്കീതു ചെയ്തില്ല. ശത്രു അവരെ പിടികൂടുകയും തടവുകാരായി കൊണ്ടുപോ വുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യും. പാറാവുകാരന്‍ പാപം ചെയ്തതിനാല്‍ അയാ ളും പിടിച്ചുകൊണ്ടുപോകപ്പെടും. ജനങ്ങളി ലേതൊരുവന്‍െറയും മരണത്തിന് പാറാവു കാരന്‍ ഉത്തരവാദിയായിരിക്കും.’
“മനുഷ്യപുത്രാ, ഇപ്പോള്‍ ഞാന്‍ നിന്നെ യിസ്രായേല്‍കുടുംബത്തിന്‍െറ കാവല്‍ക്കാരനാ യി തെരഞ്ഞെടുത്തിരിക്കുന്നു. എന്‍െറ വായില്‍ നിന്നൊരു സന്ദേശം കേട്ടാല്‍ നീ എനിക്കായി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കണം. ദുഷ്ടനു വേണ്ടി എനിക്കൊരു സന്ദേശമുണ്ടായേക്കാം: ‘അല്ലയോ ദുഷ്ടാ, നീ മരിക്കും.’ അപ്പോള്‍ നീ ചെന്ന് അയാള്‍ക്ക് എനിക്കുവേണ്ടി മുന്നറി യിപ്പു നല്‍കണം. നീ അവനു താക്കീതു നല്‍കു കയും മാനസാന്തരപ്പെടാന്‍ പറയുകയും ചെയ്തില്ലെങ്കില്‍ ആ ദുഷ്ടന്‍ പാപം ചെയ്ത തിനാല്‍ മരിക്കും. പക്ഷേ നിന്നെ ഞാന്‍ അവ ന്‍െറ മരണത്തിന് ഉത്തരവാദിയാക്കും. പക്ഷേ നീ മുന്നറിയിപ്പു കൊടുത്തിട്ടും ആ ദുഷ്ടന്‍ തുടര്‍ന്നു പാപം ചെയ്യുകയും മാനസാന്തര പ്പെടാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്താല്‍ തന്‍െറ പാപത്തിന്‍െറ പേരില്‍ അവന്‍ മരിക്കും. പക്ഷേ നീ നിന്‍െറ ജീവന്‍ രക്ഷിക്കും.
ദൈവത്തിന് മനുഷ്യനെ നശിപ്പി ക്കണമെന്നില്ല
10 “അതിനാല്‍, മനുഷ്യപുത്രാ, എനിക്കു വേണ്ടി യിസ്രായേലിന്‍െറ കുടുംബത്തോടു സംസാരിക്കുക. ‘ഞങ്ങള്‍ പാപം ചെയ്യുകയും നിയമം ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പാപത്തിന്‍െറ ഭാരം സഹിക്കാവു ന്നതല്ല. ആ പാപങ്ങള്‍ മൂലം ഞങ്ങള്‍ ചീയുന്നു. ജീവിക്കാന്‍ ഞങ്ങളെന്തു ചെയ്യണം?’ എന്നവര്‍ ചോദിച്ചേക്കാം.
11 “നീ അവരോട് ഇങ്ങനെ പറയണം, ‘എന്‍െറ യജമാനനായ യഹോവ പറയുന്നു, എന്‍െറ ജീവനാണെ ഞാന്‍ സത്യം ചെയ്യുന്നു, മനുഷ്യര്‍ മരിക്കുന്നതു കാണുന്നത് ഞാനാസ്വദിക്കു ന്നില്ല-ദുഷ്ടന്മാര്‍ പോലും! അവര്‍ മരിക്കണ മെന്ന് എനിക്കാഗ്രഹമില്ല. ആ ദുഷ്ടന്മാര്‍ പശ്ചാത്താപത്തോടെ എന്നിലേക്കു മടങ്ങിവ രണമെന്നാണെന്‍െറ ആഗ്രഹം. അവര്‍ തങ്ങ ളുടെ മാര്‍ഗ്ഗം വെടിഞ്ഞാല്‍ അവര്‍ക്ക് യഥാര്‍ത്ഥ ത്തില്‍ ജീവിക്കാന്‍ കഴിയും! അതിനാല്‍ എന്നി ലേക്കു വരിക! തിന്മകള്‍ ചെയ്യുന്നത് അവസാ നിപ്പിക്കുക! യിസ്രായേല്‍കുടുംബമേ, നിങ്ങള്‍ എന്തിനു മരിക്കണം?’
12 “മനുഷ്യപുത്രാ, നിന്‍െറ ജനത്തോട് ഇതും പറയുക: ‘ഒരുവന്‍ ദുഷ്ടനായിത്തീരുകയും പാപം ചെയ്യാന്‍ തുടങ്ങുകയും ചെയ്താല്‍ മുന്പ് അവന്‍ ചെയ്ത നല്ലകാര്യങ്ങള്‍ അവനെ രക്ഷിക്കില്ല. തിന്മയില്‍ നിന്നു പിന്തിരിഞ്ഞാല്‍ മുന്പു ചെയ്ത പാപങ്ങള്‍ ഒരുവനെ നശി പ്പിക്കുകയുമില്ല. അതിനാല്‍, ഇന്നു പാപം ചെയ്യാന്‍ തുടങ്ങിയാല്‍ മുന്പു ചെയ്ത നല്ല കാര്യങ്ങള്‍ ഒരുവനെ രക്ഷിക്കില്ല.’
13 “ധര്‍മ്മിഷ്ഠനോട് അവന്‍ ജീവിക്കുമെന്നു ഞാന്‍ പറഞ്ഞേക്കാം. പക്ഷേ താന്‍ ചെയ്തിരി ക്കുന്ന നന്മകള്‍ തന്നെ രക്ഷിക്കുമെന്ന് ആ ധര്‍ മ്മിഷ്ഠന്‍ ചിന്തിച്ചു തുടങ്ങിയേക്കാം. അങ്ങനെ അവന്‍ തിന്മകള്‍ ചെയ്യാന്‍ തുടങ്ങിയേക്കാം. പക്ഷേ അയാള്‍ മുന്പു ചെയ്ത നന്മകള്‍ ഞാന്‍ ഒരിക്കലും ഓര്‍മ്മിക്കുകയില്ല! ഇല്ല, അവന്‍ ചെയ്യാനാരംഭിക്കുന്ന തിന്മകള്‍കൊണ്ട് അവന്‍ മരിക്കും.
14 “ദുഷ്ടനായ ഒരുവന്‍ മരിക്കുമെന്ന് ഞാന്‍ അവനോടു പറഞ്ഞെന്നു വരാം. പക്ഷേ അവന് മാനസാന്തരമുണ്ടായേക്കാം. അവന്‍ പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ് തേക്കാം. അവന്‍ ന്യായവും നീതിയുമുള്ളവനാ യിത്തീര്‍ന്നേക്കാം. 15 പണമായി സ്വീകരിച്ച സാധനങ്ങള്‍ അവന്‍ തിരികെക്കൊടുത്തുവെ ന്നും വരാം. താന്‍ കവര്‍ന്നതിനൊക്കെ അവന്‍ വില നല്‍കിയേക്കാം. ജീവന്‍നല്‍കുന്ന കല്പന കള്‍ അവന്‍ പിന്തുടരാന്‍ തുടങ്ങിയേക്കാം. തിന്മ ചെയ്യുന്നത് അവന്‍ അവസാനിപ്പിക്കുന്നു. അപ്പോള്‍ അയാള്‍ നിശ്ചയമായും ജീവിക്കും. അവന്‍ മരിക്കുകയില്ല. 16 പണ്ട് അവന്‍ചെയ്ത തിന്മകള്‍ ഞാന്‍ ഓര്‍മ്മിക്കുകയില്ല. എന്തുകൊ ണ്ടെന്നാല്‍ അവനിപ്പോള്‍ നേരിന്‍െറയും നീതി യുടെയും വഴിയില്‍ ജീവിക്കുന്നു. അതിനാല വന്‍ ജീവിക്കും!
17 “എന്നാല്‍ നിന്‍െറ ജനം പറയുന്നു, ‘അതു ന്യായമല്ല! എന്‍െറ യജമാനനായ യഹോ വയ്ക്ക് അങ്ങനെയായിരിക്കാന്‍ കഴിയില്ല!’
“പക്ഷേ അവര്‍ നീതിമാന്മാരല്ല! അസാദ്ധ്യ മായ വഴികളുള്ളവരാകുന്നു അവര്‍! 18 ധര്‍മ്മി ഷ്ഠന്‍ നന്മചെയ്യുന്നതു നിര്‍ത്തുകയും തിന്മ ചെയ്യുകയും ചെയ്താല്‍ തന്‍െറ പാപങ്ങള്‍ മൂലം അവന്‍ മരിക്കും. 19 പക്ഷേ ദുഷ്ടന്‍ തിന്മ കള്‍ ചെയ്യുന്നതു നിര്‍ത്തുകയും നേരിന്‍െറയും നീതിയുടെയും വഴിയേപോവുകയും ചെയ് താല്‍ അവന്‍ ജീവിക്കും! 20 പക്ഷേ എന്നിട്ടും ഞാന്‍ നീതിമാനല്ലെന്നു നിങ്ങള്‍ പറയുന്നു. പക്ഷേ നിന്നോടു ഞാന്‍ സത്യം പറയുന്നു. യിസ്രായേലിന്‍െറ കുടുംബമേ, ഓരോ വ്യക്തി യും അവനവന്‍െറ പ്രവൃത്തിയുടെ പേരില്‍ വിധിക്കപ്പെടുന്നു!”
യെരൂശലേം എടുക്കപ്പെട്ടിരിക്കുന്നു
21 പ്രവാസത്തിന്‍െറ പന്ത്രണ്ടാം വര്‍ഷത്തി ലെ പത്താം മാസം അഞ്ചാം തീയതി യെരൂശ ലേമില്‍ നിന്നൊരാള്‍ എന്‍െറയടുത്തേക്കു വന്നു. അയാള്‍ അവിടെ യുദ്ധത്തില്‍നിന്നു രക്ഷപ്പെട്ടവനാണ്. അവന്‍ പറഞ്ഞു, “നഗരം (യെരൂശലേം) എടുക്കപ്പെട്ടിരിക്കുന്നു!”
22 അയാള്‍ എന്‍െറയടുത്തേക്കു വന്നതിന്‍െറ തലേന്ന് എന്‍െറ യജമാനനായ യഹോവയുടെ ശക്തി എന്‍െറയടുത്തേക്കു വന്നു. ദൈവം എന്നെ സംസാരിക്കാന്‍ കഴിയാതെയാക്കി അയാള്‍ എന്‍െറയടുത്തു വന്നപ്പോള്‍ യഹോ വ എന്‍െറ വായ തുറക്കുകയും എന്നെ വീണ്ടും സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തു. 23 അനന്തരം യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു, 24 “മനുഷ്യപുത്രാ, യിസ്രായേലിന്‍െറ പാഴ്നിലങ്ങളില്‍ വസിക്കു ന്ന യിസ്രായേലുകാരുണ്ട്, അവര്‍ പറയുകയാ ണ്, ‘അബ്രാഹാം ഒരാള്‍ മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ദൈവം അവന് ഈ ദേശം നല്‍കുകയും ചെയ്തു. ഇപ്പോള്‍ നമ്മള്‍ അനേകരുണ്ട്. അതി നാല്‍ തീര്‍ച്ചയായും ഈ ദേശം നമ്മളുടേതാണ്! ഇത് നമ്മുടെ ദേശമാണ്!’
25 “യജമാനനും യഹോവയുമായവന്‍ ഇപ്ര കാരം പറയുന്നുവെന്ന് നീ അവരോടു പറയ ണം, ‘രക്തമുള്ളപ്പോള്‍ത്തന്നെ നിങ്ങള്‍ മാംസം ഭക്ഷിക്കുന്നു. നിങ്ങള്‍ സഹായത്തിനായി നിങ്ങ ളുടെ വിഗ്രഹങ്ങളെ സമീപിക്കുന്നു. നിങ്ങള്‍ രക്തം ചൊരിഞ്ഞു. പിന്നെ, ഞാനെന്തിനാണ് നിങ്ങള്‍ക്കീ ദേശം തരുന്നത്? 26 നിങ്ങള്‍ നിങ്ങ ളുടെ സ്വന്തം വാളില്‍ വിശ്വസിക്കുന്നു. നിങ്ങ ളോരോരുത്തരും കൊടുംകൃത്യങ്ങള്‍ ചെയ്യുന്നു. നിങ്ങളോരോരുത്തരും അയല്‍ക്കാരന്‍െറ ഭാര്യ യുമായി ലൈംഗികപാപം ചെയ്യുന്നു. അതി നാല്‍ നിങ്ങള്‍ക്ക് ഈ ദേശം കൈവശമാവു കയില്ല!’
27 “‘യജമാനനും യഹോവയുമായവന്‍ ഇപ്ര കാരം പറയുന്നുവെന്ന് നീ അവരോടു പറ യണം, “എന്‍െറ ജീവനാണെ, ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയു ന്നവര്‍ വാളിനാല്‍ കൊല്ലപ്പെടും! ആരെങ്കിലും വെളിന്പദേശത്തുണ്ടെങ്കില്‍ അവനെ മൃഗങ്ങള്‍ കൊന്നുതിന്നാന്‍ ഞാനിടയാക്കും. കോട്ടകളി ലും ഗുഹകളിലും ഒളിച്ചിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ രോഗംമൂലം മരിക്കും. 28 ദേശത്തെ ഞാന്‍ ശൂന്യവും പാഴുമാക്കും. ആ രാജ്യത്തിന് അത് അഹങ്കരിച്ചിരുന്ന സകലതും നഷ്ടമാവും. യിസ്രായേലിലെ പര്‍വതങ്ങള്‍ ശൂന്യമായിത്തീ രും. ആരും അതുവഴി കടന്നുപോകില്ല. 29 അവര്‍ നിരവധി കൊടുംപാതകങ്ങള്‍ ചെയ്തിരിക്കു ന്നു. അതിനാല്‍ ഞാന്‍ ആ ദേശത്തെ ശൂന്യവും പാഴുമാക്കും. അപ്പോള്‍ ഞാനാണു യഹോവ യെന്ന് ഇവര്‍ അറിയും.”
30 “‘മനുഷ്യപുത്രാ, ഇനി നിന്നെപ്പറ്റി. നിന്‍െറ ജനം മതിലുകളില്‍ ചാരിയും പടിവാതിലുക ളില്‍നിന്നും പരസ്പരം നിന്നെപ്പറ്റി സംസാരി ക്കുകയാണ്. “വരൂ, യഹോവ പറയുന്ന സന്ദേ ശമെന്താണെന്നു നമുക്കു കേള്‍ക്കാം”എന്ന് അവര്‍ തമ്മില്‍ പറയുന്നു. 31 അങ്ങനെ, ജനം വരുമെന്ന പോലെ അവര്‍ നിന്‍െറ അടുത്തേക്കു വരുന്നു. എന്‍െറ ജനം വന്ന് നിന്‍െറ മുന്പിലി രിക്കുന്നു. അവര്‍ നിന്‍െറ വാക്കുകള്‍കേള്‍ക്കു ന്നു. പക്ഷേ അവര്‍ നീ പറയുന്പോലെ പ്രവര്‍ ത്തിക്കുന്നില്ല. വായകൊണ്ടു കൂടുതല്‍ സ്നേഹം കാണിക്കുകയാണവര്‍, പക്ഷേ സ്വന്തംനേട്ട ങ്ങള്‍ മാത്രമാണവരുടെ ആഗ്രഹം.
32 “‘നീ അവര്‍ക്ക് വെറുമൊരു പ്രേമഗായകന്‍ മാത്രം. നിനക്ക് നല്ല ശബ്ദമുണ്ട്. നീ നിന്‍െറ ഉപകരണം നന്നായി വായിക്കുന്നു. അവര്‍ നിന്‍െറ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്, പക്ഷേ നീ പറയുന്നത് അവര്‍ പ്രവര്‍ത്തിക്കുന്നില്ല. 33 എന്നാല്‍ നീ പാടുന്നകാര്യങ്ങള്‍ യഥാര്‍ത്ഥ ത്തില്‍ സംഭവിക്കും. അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരു ന്നുവെന്ന് അവര്‍ അറിയുകയും ചെയ്യും!’”