യിസ്രായേല്‍ ഒരു ആട്ടിന്‍പറ്റം പോലെ
34
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, എനിക്കായി യിസ്രായേലിലെ ഇടയ ന്മാര്‍ക്കെതിരെ സംസാരിക്കുക. യജമാനനും യഹോവയുമായവന്‍ ഇപ്രകാരം പറയുന്നെന്ന് അവരോടു പറയുക, ‘യിസ്രായേലിന്‍െറ ഇടയ ന്മാരേ, നിങ്ങള്‍ നിങ്ങളെത്തന്നെ തീറ്റുകയാണ്. നിങ്ങള്‍ക്കു ദുരിതം! ഇടയന്മാരേ, നിങ്ങളെന്തു കൊണ്ട് ചെമ്മരിയാടുകളെ തീറ്റുന്നില്ല? കൊ ഴുത്ത ചെമ്മരിയാടിനെ നിങ്ങള്‍ തിന്നുകയും അവയുടെ രോമംകൊണ്ട് നിനക്കായി കന്പിളി യുണ്ടാക്കുകയും ചെയ്യുന്നു. കൊഴുത്ത ചെമ്മരി യാടിനെ കൊല്ലുന്നുണ്ടെങ്കിലും ആട്ടിന്‍പറ്റ ത്തെ പരിപാലിക്കുന്നില്ല. ദുര്‍ബലര്‍ക്കു നിങ്ങള്‍ ബലമേകില്ല. രോഗം പിടിച്ച ചെമ്മ രിയാടുകളെ നിങ്ങള്‍ പരിചരിച്ചില്ല. പരിക്കേറ്റ ചെമ്മരിയാടിനെ നിങ്ങള്‍ വച്ചുകെട്ടിയില്ല. ഏതാനും ചെമ്മരിയാടുകള്‍ വഴിതെറ്റിപ്പോയി. പക്ഷേ നിങ്ങള്‍ അവയെ അന്വേഷിച്ചു. തിരി കെ കൊണ്ടുവന്നില്ല. ആ നഷ്ടപ്പെട്ട കുഞ്ഞാടു കളെ തേടി നീ പോയില്ല. ബലവും ക്രൂരത യുമുപയോഗിച്ചു നീ ചെമ്മരിയാടുകളെ നിയ ന്ത്രിച്ചു!
“‘ആട്ടിന്‍പറ്റം ഇപ്പോള്‍ ഇടയനില്ലാത്തതി നാല്‍ ചിതറിയിരിക്കുന്നു. അവര്‍ കാട്ടുമൃഗങ്ങ ള്‍ക്കു ഭക്ഷണമായിത്തീര്‍ന്നു. അങ്ങനെ അവര്‍ ചിതറിയിരിക്കുന്നു. എന്‍െറ ആട്ടിന്‍പറ്റം സക ലപര്‍വതങ്ങള്‍ക്കുമേലും സകലകുന്നുകളിലും അലഞ്ഞു നടന്നു. ഭൂമിയുടെ മുഖമാകെ എന്‍െറ ആട്ടിന്‍പറ്റം ചിതറിയിരുന്നു. അവരെ തെര യാനോ അന്വേഷിക്കാനോ ആരുമുണ്ടായിരു ന്നില്ല.’”
അതിനാല്‍ ഇടയന്മാരേ, യഹോവയുടെ വചനത്തിനു കാതോര്‍ക്കുക. എന്‍െറ യജമാന നായ യഹോവ പറയുന്നു, “എന്നാണെ, ഞാന്‍ സത്യം ചെയ്യുന്നു. കാട്ടുമൃഗങ്ങള്‍ എന്‍െറ കുഞ്ഞാടുകളെ പിടിച്ചിരിക്കുന്നു. അതെ, എന്‍െറ ആട്ടിന്‍പറ്റം സകല കാട്ടുമൃഗങ്ങള്‍ക്കും ഭക്ഷണമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കൊരു യഥാര്‍ത്ഥ ഇടയനില്ലായിരുന്നു. എന്‍െറ ഇടയന്മാര്‍ എന്‍െറ ആട്ടിന്‍പറ്റത്തെ തെരഞ്ഞില്ല. ഇല്ല, ആ ഇടയന്മാര്‍ ആ കുഞ്ഞാ ടുകളെ കൊല്ലുകയും തങ്ങള്‍ക്കു ഭക്ഷണമാക്കു കയും മാത്രമാണു ചെയ്തത്. അവര്‍ എന്‍െറ ആട്ടിന്‍പറ്റത്തെ പോറ്റിയില്ല.”
അതിനാല്‍ ഇടയന്മാരേ, യഹോവയുടെ വചനത്തിനു കാതോര്‍ക്കുക! 10 യഹോവ പറ യുന്നു, “ഞാന്‍ ആ ഇടയന്മാര്‍ക്കെതിരായിരി ക്കുന്നു! എന്‍െറ കുഞ്ഞാടുകളെ ഞാന്‍ അവ രോടാവശ്യപ്പെടും. അവരെ ഞാന്‍ തുരത്തും! അവരിനി എന്‍െറ ഇടയന്മാരായിരിക്കില്ല! അന ന്തരം ഇടയന്മാര്‍ക്ക് അവരെത്തന്നെ തീറ്റിപ്പോ റ്റാനാവില്ല. എന്‍െറ ആട്ടിന്‍പറ്റത്തെ ഞാന്‍ അവരുടെ വായില്‍നിന്നും രക്ഷിക്കുകയും ചെയ്യും. അപ്പോള്‍ എന്‍െറ ആടുകള്‍ ഇനി അവ ര്‍ക്കാഹാരമാകില്ല.”
11 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “ഞാന്‍ സ്വയം അവരുടെ ഇടയനായി ത്തീരും. ഞാനെന്‍െറ കുഞ്ഞാടിനെ തേടും. ഞാനവരെ അന്വേഷിക്കും. 12 ആട്ടിന്‍ കുട്ടികള്‍ കൂട്ടംതെറ്റിപ്പോകുന്പോള്‍ അവയോടൊപ്പമുള്ള ഇടയന്‍ അവരെ തെരഞ്ഞുപോകും. അതേ പോലെ ഞാന്‍ എന്‍െറ ആട്ടിന്‍കുട്ടികളെ തെര യും. എന്‍െറ ആട്ടിന്‍ കുട്ടികളെ ഞാന്‍ രക്ഷി ക്കും. ഇരുട്ടും കാര്‍മേഘവും നിറഞ്ഞ ദിവസങ്ങ ളില്‍ അവ അലഞ്ഞുതിരിയുന്ന സ്ഥലങ്ങളില്‍ നിന്നും ഞാനവയെ മടക്കിക്കൊണ്ടുവരും. 13 അവരെ ഞാന്‍ ആ രാഷ്ട്രങ്ങളില്‍നിന്നും പുറ ത്തേക്കെടുക്കും. ആ രാജ്യങ്ങളില്‍നിന്ന് ഞാന്‍ അവരെ ഒരുമിച്ചുചേര്‍ക്കും. അവരെ ഞാന്‍ അവരുടെ സ്വന്തംദേശത്തേക്കു കൊണ്ടുവരും. യിസ്രായേലിലെ പര്‍വതങ്ങളിലും അരുവി ക്കരകളിലും മനുഷ്യവാസമുള്ള സകലസ്ഥല ങ്ങളിലും ഞാനവരെ മേയ്ക്കും. 14 പുല്‍മേടുക ളിലേക്കു ഞാനവരെ നയിക്കും. യിസ്രായേ ലിലെ അത്യുന്നതപര്‍വതങ്ങളിലേക്ക് അവര്‍ പോകും. അവിടെ അവര്‍ നല്ല നിലത്തു കിടക്കു കയും പുല്ലു തിന്നുകയും ചെയ്യും. യിസ്രായേ ലിലെ പര്‍വതങ്ങളിലുള്ള സമൃദ്ധമായ പുല്‍മേ ടുകളില്‍ അവര്‍ മേഞ്ഞുനടക്കും. 15 അതെ, എന്‍െറ ആട്ടിന്‍പറ്റത്തെ ഞാന്‍ മേയ്ക്കുകയും അവരെ ഒരു വിശ്രമസ്ഥലത്തേക്കു നയിക്കുക യും ചെയ്യും.”എന്‍െറ യജമാനനായ യഹോവ യാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
16 “നഷ്ടപ്പെട്ട കുഞ്ഞാടിനുവേണ്ടി ഞാന്‍ തെരയും. ചിതറിപ്പോയ കുഞ്ഞാടുകളെ ഞാന്‍ തിരികെ കൊണ്ടുവരും. പരിക്കേറ്റ കുഞ്ഞാടി നെ ഞാന്‍ വച്ചുകെട്ടും. ദുര്‍ബലമായ കുഞ്ഞാ ടിനെ ഞാന്‍ ബലപ്പെടുത്തും. പക്ഷേ തടിച്ചു കൊഴുത്ത, ശക്തരായവരെ ഞാന്‍ നശിപ്പിക്കും. അര്‍ഹിക്കുന്ന ശിക്ഷകൊണ്ട് ഞാനവയെ തീറ്റി പ്പോറ്റും.”
17 എന്‍െറ യജമാനനായ യഹോവ പറയുന്നു, “എന്‍െറ ആട്ടിന്‍പറ്റമേ, ഓരോ ആടിനുമിട യില്‍ ഞാന്‍ ന്യായവിധി നടപ്പാക്കും. ഓരോ ആണാടിനും ആണ്‍കോലാടിനുമിടയില്‍ ഞാന്‍ ന്യായവിധി നടപ്പാക്കും. 18 നല്ല പുല്‍മേട്ടിലെ പുല്ലു നിങ്ങള്‍ക്കു തിന്നാം. പിന്നെന്തുകൊണ്ട് നിങ്ങള്‍ക്കിതു മതിയാകുന്നില്ല. മറ്റൊരാടിന്‍െറ പുല്ലു നിങ്ങള്‍ കാലുകള്‍കൊണ്ടു ചവിട്ടി മെതിക്കുന്നതും എന്തിന്? സമൃദ്ധമായി ശുദ്ധ ജലം നിങ്ങള്‍ക്കു കുടിക്കാം. പിന്നെന്തിനാണ് മറ്റാടുകള്‍ക്കു കുടിക്കാനുള്ളവെള്ളം നിങ്ങള്‍ കാലുകൊണ്ടു കലക്കിദുഷിപ്പിക്കുന്നത്? 19 എന്‍െറ ആട്ടിന്‍പറ്റത്തിന് നിങ്ങള്‍ ചവിട്ടി മെതിച്ച പുല്ലുതിന്നണം, നിങ്ങളുടെ കാലുകള്‍ കലക്കിയ വെള്ളം കുടിക്കണം!”
20 അതിനാല്‍ എന്‍െറ യജമാനനായ യഹോവ അവരോടു പറയുന്നു: “തടിച്ച ആടി നും മെലിഞ്ഞ ആടിനുമിടയില്‍ ഞാന്‍ സ്വയം ന്യായവിധി നടത്തും! 21 നിങ്ങള്‍ വശങ്ങള്‍ കൊണ്ടും ചുമലുകൊണ്ടും തള്ളുകയാണ്. ദുര്‍ ബലരായ ആടുകളെയൊക്കെ നിങ്ങള്‍ കൊന്പു കള്‍കൊണ്ട് കുത്തിമലര്‍ത്തുന്നു. അവരെ തുര ത്തുംവരെ നിങ്ങള്‍ തള്ളുന്നു. 22 അതിനാല്‍ എന്‍െറ ആട്ടിന്‍ പറ്റത്തെ ഞാന്‍ രക്ഷിക്കും. ഇനിമുതല്‍ അവര്‍ ഇരയായിരിക്കില്ല. കാട്ടുമൃ ഗങ്ങള്‍ ഇനി അവരെ പിടിക്കുകയില്ല. ഓരോ ആടുകള്‍ക്കിടയിലും ഞാന്‍ ന്യായവിധി നട ത്തും. 23 പിന്നെ, അവര്‍ക്കുമേല്‍ ഞാനൊരിട യനെ നിയോഗിക്കും. എന്‍െറ ദാസനായ ദാവീ ദിനെത്തന്നെ. അവന്‍ അവരെ തീറ്റിപ്പോറ്റുക യും അവരുടെ ഇടയനായിരിക്കുകയും ചെയ്യും. 24 അപ്പോള്‍ യജമാനനും യഹോവയുമായ ഞാന്‍ അവരുടെ ദൈവമായിരിക്കും. എന്‍െറ ദാസനായ ദാവീദിനെ ഞാന്‍ അവര്‍ക്കിടയില്‍ ഭരണാധിപനാക്കുകയും ചെയ്യും. യഹോവ യായ ഞാന്‍ അരുളിയിരിക്കുന്നു.
25 “എന്‍െറ ചെമ്മരിയാടുകളുമായി ഞാനൊ രു സമാധാനക്കരാറുണ്ടാക്കും. ഘോരമൃഗങ്ങളെ ഞാനീ ദേശത്തുനിന്നും ഓടിക്കും. അപ്പോള്‍ ചെമ്മരിയാടുകള്‍ക്ക് മരുഭൂമിയില്‍ സുരക്ഷിത മായിരിക്കുവാനും വനത്തില്‍ കിടന്നുറങ്ങു വാനും കഴിയും. 26 ചെമ്മരിയാടുകളെയും എന്‍െറ കുന്നിനുചുറ്റുമുള്ള സ്ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. യഥാകാലം ഞാന്‍ മഴ പെയ്യിക്കും. അത് അനുഗ്രഹം വര്‍ഷിക്കും. 27 വയ ലുകളില്‍ വളരുന്ന മരങ്ങള്‍ ഫലങ്ങള്‍ ഉണ്ടാ ക്കും. ഭൂമി വിളവുതരും. അങ്ങനെ ചെമ്മരിയാ ടുകള്‍ അവരുടെ ദേശത്ത് സുരക്ഷിതരായിരി ക്കും. അവരുടെ നുകങ്ങള്‍ ഞാന്‍ തകര്‍ക്കും. അവരെ അടിമകളാക്കുന്നവരുടെ ശക്തിയില്‍ നിന്ന് ഞാന്‍ അവരെ രക്ഷിക്കും. അപ്പോള്‍ ഞാനാണു യഹോവയെന്ന് അവര്‍ അറിയും. 28 ഇനിമേല്‍ അവര്‍ രാഷ്ട്രങ്ങള്‍ക്ക് ഒരിരയായി രിക്കില്ല. ഭൂമിയിലെ മൃഗങ്ങള്‍ അവരെ ഇനിമേല്‍ ഭക്ഷിക്കുകയില്ല. പക്ഷേ അവര്‍ സുരക്ഷിത രായി ജീവിക്കും. ആരും അവരെ ഭയപ്പെടുത്തു കയില്ല. 29 പ്രസിദ്ധമായ കൃഷിയിടം അവര്‍ക്കു ഞാന്‍ സ്ഥാപിച്ചു നല്‍കും. ആ ദേശത്ത് അവ രൊരിക്കലും പട്ടിണികിടക്കില്ല. രാഷ്ട്രങ്ങളില്‍ നിന്നുള്ള അപമാനം അവര്‍ക്കിനി ഉണ്ടാകില്ല. 30 അപ്പോള്‍ അവരുടെ ദൈവമാകുന്ന യഹോവ ഞാനാണെന്ന് അവര്‍ അറിയും. ഞാന്‍ അവ രോടൊപ്പമുണ്ടെന്നും അവരറിയും. തങ്ങള്‍ എന്‍െറ ജനതയാണെന്ന് യിസ്രായേല്‍ കുടും ബം അറിയുകയും ചെയ്യും!”എന്‍െറ യജമാന നായ യഹോവയാണ് ഇക്കാര്യങ്ങള്‍ അരുളി യത്!
31 “നിങ്ങള്‍ എന്‍െറ കുഞ്ഞാടുകളാകുന്നു, പുല്‍മേടുകളുടെ കുഞ്ഞാടുകള്‍. നിങ്ങള്‍ വെറും മനുഷ്യര്‍മാത്രം. ഞാന്‍ നിങ്ങളുടെ ദൈ വവും.”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ അരുളിയത്.