ഗോഗിനെതിരെയുള്ള സന്ദേശം
38
യഹോവയുടെ വചനം എന്നിലേക്കു വന്നു. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, മാഗോഗിലുള്ള ഗോഗിലേക്കു നോ ക്കുക. മേശെക്, തൂബല്‍ രാഷ്ട്രങ്ങളിലെ ഏറ്റവും പ്രമാണിയായ നേതാവാണയാള്‍. എനിക്കുവേണ്ടി ഗോഗിനെതിരെ സംസാരി ക്കുക. യജമാനനും യഹോവയുമായവന്‍ ഇപ്ര കാരം പറയുന്നതായി അവനോടു പറയുക, ‘ഗോഗ്, മേശെക്, തൂബല്‍ രാഷ്ട്രങ്ങളിലെ ഏറ്റവും പ്രമാണിയായ നേതാവാകുന്നു നീ! പക്ഷേ ഞാന്‍ നിനക്കെതിരാകുന്നു. നിന്‍െറ വായില്‍ കൊളുത്തുകളിട്ട് നിന്നെ ഞാന്‍ പിടി കൂടുകയും തിരികെകൊണ്ടുവരികയും ചെയ്യും. നിന്നെയും നിന്‍െറ സൈന്യത്തിലെ സക ലരെയും ഞാന്‍ പുറത്തേക്കു കൊണ്ടുവരും. എല്ലാകുതിരകളെയും കുതിപ്പടയാളികളെയും ഞാന്‍ പുറത്തുകൊണ്ടുവരും. അവര്‍ അനവ ധിയായിരിക്കും. ആ ഭടന്മാര്‍ എല്ലാവരും ഒരേ പടച്ചട്ട ധരിക്കുന്നവരായിരിക്കും. പരിചകളും വാളുകളും ധരിക്കുന്നവരുമായിരിക്കും. പേര്‍ ഷ്യ, എത്യോപ്യ, പൂത് എന്നിവിടങ്ങളില്‍ നിന്നുള്ള ഭടന്മാര്‍ അവരോടൊപ്പമുണ്ടായിരി ക്കും. അവരെല്ലാം തങ്ങളുടെ പരിചകളും ശിര സ്ത്രാണങ്ങളും ധരിക്കുന്നവരായിരിക്കും. തന്‍െറ സകല സൈനികവ്യൂഹങ്ങളോടും കൂടി ഗോമെരും ഉണ്ടായിരിക്കും. വളരെ വടക്കു നിന്നുള്ള രാഷ്ട്രമായ തോഗര്‍മ്മാതും തങ്ങളുടെ മുഴുവന്‍ സൈനിക വ്യൂഹങ്ങളോടെയുമു ണ്ടാകും. തടവുകാരുടെ ആ നിരയില്‍ നിന്നോ ടൊപ്പം അനവധിയനവധിയാളുകള്‍ ഉണ്ടാ യിരിക്കും.
“‘തയ്യാറായിരിക്കുക. അതെ, നിങ്ങള്‍ സ്വയ വും നിങ്ങളോടു ചേര്‍ന്നിരിക്കുന്ന സൈന്യങ്ങ ളെയും തയ്യാറാക്കുക. നിങ്ങള്‍ നിരീക്ഷണ ത്തോടെ തയ്യാറായിരിക്കുക. വളരെക്കാലത്തി നുശേഷം നിങ്ങള്‍ ജോലിക്കായി വിളിക്ക പ്പെടും. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ യുദ്ധ ത്തില്‍നിന്ന് പുനരുദ്ധരിക്കപ്പെടുന്ന ആ ദേശ ത്തേക്കു നിങ്ങള്‍ വരും. ആ ദേശത്തെ ജനങ്ങള്‍ പല രാഷ്ട്രങ്ങളില്‍നിന്നായി സമാഹരിക്ക പ്പെട്ട് യിസ്രായേലിലെ പര്‍വതങ്ങളിലേക്കു തിരികെ കൊണ്ടുവരപ്പെട്ടവരാണ്. മുന്‍കാല ങ്ങളില്‍ യിസ്രായേലിലെ പര്‍വതങ്ങള്‍ വീണ്ടും വീണ്ടും നശിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഈ ആളുകള്‍ ആ വിദേശങ്ങളില്‍നിന്നും തിരികെ വന്നവരായിരിക്കാം. അവരെല്ലാം സുരക്ഷിത രായി വസിച്ചിരിക്കാം. പക്ഷേ നിങ്ങള്‍ അവ രെ ആക്രമിക്കാന്‍ വരും. നിങ്ങള്‍ ഒരു കൊടു ങ്കാറ്റുപോലെ വരും. ദേശത്തെയാകെ മൂടുന്ന ഒരു കരാളമേഘംപോലെ നിങ്ങള്‍ വരും. നിങ്ങ ളും അനവധി രാഷ്ട്രങ്ങളില്‍നിന്നുള്ള നിങ്ങ ളുടെ സൈന്യവ്യൂഹങ്ങളും ഈ ജനങ്ങളെ ആക്രമിക്കാന്‍ വരും.’”
10 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “അക്കാലത്ത് ഒരാശയം നിങ്ങളുടെ മനസ്സിലേക്കു കടന്നുവരും. നിങ്ങള്‍ ഒരു ദുഷ്ട പദ്ധതിയുണ്ടാക്കാന്‍ ആരംഭിക്കും. 11 നിങ്ങള്‍ പറയും, ‘ഞാന്‍, മതിലുകളില്ലാത്ത പട്ടണങ്ങ ളുള്ള ആ രാജ്യത്തെ ആക്രമിക്കാന്‍ പോകും. അവര്‍ സമാധാനത്തില്‍ വസിക്കുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ കരുതുന്നു. നഗര ങ്ങളെ സംരക്ഷിക്കാന്‍ ചുറ്റും മതിലുകളൊന്നു മില്ല. കവാടങ്ങളില്‍ അവര്‍ക്കു പൂട്ടുകളുമില്ല- അവര്‍ക്കു കവാടങ്ങള്‍ പോലുമില്ല! 12 ആ ജന ങ്ങളെയെല്ലാം തോല്പിച്ച് ഞാന്‍ അവരുടെ വില പിടിച്ചതെല്ലാം കവര്‍ന്നെടുക്കുകയും ചെയ്യും. അവരുടെ ദേശങ്ങള്‍ വിജനമാക്കപ്പെട്ടിരുന്നെ ങ്കിലും അനവധി ദേശങ്ങളില്‍നിന്നു കൊണ്ടുവ രപ്പെട്ടവര്‍ ഇന്നവിടെ വസിക്കുന്നു. അവര്‍ക്കെ തിരെ ഞാന്‍ യുദ്ധം ചെയ്യും. ഇപ്പോള്‍ ആ ജനങ്ങള്‍ക്ക് കന്നുകാലികളും വസ്തുവകകളും ഉണ്ട്. ലോകത്തിന്‍െറ നാല്‍ക്കവലകളില്‍ അവര്‍ വസിക്കുന്നു-ശക്തരായ മറ്റു രാഷ്ട്രങ്ങളെയെ ല്ലാം പിടിക്കാന്‍ ഈ സ്ഥലങ്ങളിലൂടെ ശക്ത മായ രാഷ്ട്രങ്ങള്‍ക്ക് കടന്നുപോകേണ്ടതുണ്ട്.’
13 “ശെബയും ദെദാനും തര്‍ശീശിലെ വ്യാപാ രികളും അവരുമായി കച്ചവടംനടത്തുന്ന എല്ലാ നഗരങ്ങളും നിന്നോടു ‘വിലപിടിപ്പുള്ളവ പിടിച്ചെടുക്കാനാണോ നിങ്ങള്‍ വന്നത്? ആ സാധനങ്ങള്‍ കൊള്ളയടിക്കാനും വെള്ളിയും സ്വര്‍ണ്ണവും കന്നുകാലികളെയും വസ്തുവക കളെയും കവര്‍ന്നു കൊണ്ടുപോകാനുമാണോ നിങ്ങളുടെ ഭടന്മാരെ ഒരുമിച്ചുകൂട്ടിയത്? വില പിടിപ്പുള്ള ആ സാമാനങ്ങളെല്ലാം കൊള്ള യടിച്ചു കൊണ്ടുപോകുന്നതിനാണോ നിങ്ങള്‍ വന്നത്’”എന്നു ചോദിക്കും.
14 ദൈവം പറഞ്ഞു, “മനുഷ്യപുത്രാ, എനി ക്കായി ഗോഗിനോടു സംസാരിക്കുക. എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു വെന്ന് അവനോടു പറയുക, ‘യിസ്രായേല്‍ജനം സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴി യുന്പോള്‍ നീ അവരെ ആക്രമിക്കാന്‍ വരും. 15 വളരെ വടക്കുള്ള നിന്‍െറ സ്ഥലത്തുനിന്നും നീ ഇറങ്ങിവരും. അനേകം പേരെ നീ നിന്നോ ടൊപ്പം കൊണ്ടുവരികയും ചെയ്യും. അവരെ ല്ലാം കുതിരപ്പുറത്തു സഞ്ചരിക്കും. നിങ്ങള്‍ വളരെ വലിയ, ശക്തമായൊരു സൈന്യമായി രിക്കും. 16 നീ എന്‍െറ യിസ്രായേല്‍ജനതയ്ക്കെ തിരെ യുദ്ധം ചെയ്യാന്‍ വരും. ദേശത്തെ മൂടുന്ന ഒരു കരാളമേഘം പോലെയായിരിക്കും നീ. വരാ നിരിക്കുന്ന ദിവസങ്ങളില്‍ എന്‍െറ ദേശത്തി നെതിരെ യുദ്ധം ചെയ്യാന്‍ നിന്നെ ഞാന്‍ കൊണ്ടുവരും. ഗോഗേ, അപ്പോള്‍, ഞാനെത്ര ശക്തനാണെന്ന് രാഷ്ട്രങ്ങള്‍ പഠിക്കും! അവര്‍ എന്നെ ആദരിക്കാന്‍ പഠിക്കുകയും ഞാന്‍ വിശു ദ്ധനെന്ന് അറിയുകയും ചെയ്യും. ഞാന്‍ നിന്നോട് എന്തുചെയ്യുമെന്ന് അവര്‍ കാണും.’”
17 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “വളരെ പണ്ടു നിങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. ഞാനെന്‍െറ ദാസന്മാരായ പ്രവാചകരെ ഉപയോഗിച്ചു. അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നിങ്ങളെ ഞാന്‍ കൊണ്ടുവരു മെന്ന് യിസ്രായേലിലെ പ്രവാചകര്‍ എനിക്കു വേണ്ടി പറഞ്ഞു.”
18 എന്‍െറ യജമാനനായ യഹോവ പറഞ്ഞു, “ആ സമയത്ത് യിസ്രായേല്‍ ദേശത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗോഗ് വരും. എന്‍െറ കോപം ഞാന്‍ പ്രകടിപ്പിക്കും. 19 എന്‍െറ കോപത്തിലും അസഹിഷ്ണതയിലും ഞാന്‍ സത്യം ചെയ്യു ന്നു: യിസ്രായേല്‍ദേശത്ത് അന്ന് അതിശക്ത മായ ഒരു ഭൂകന്പമുണ്ടാകുമെന്ന് ഞാന്‍ പ്രഖ്യാ പിക്കുന്നു. 20 ആ സമയത്ത് സകലജീവജാല ങ്ങളും ഭയംകൊണ്ടു കുലുങ്ങും. കടലിലെ മത്സ്യ ങ്ങളും ആകാശത്തിലെ പക്ഷികളും കാട്ടുമൃഗ ങ്ങളും നിലത്തിഴഞ്ഞു നടക്കുന്ന സകലചെറു ജീവികളും സകലമനുഷ്യരും ഭയംകൊണ്ടു വിറയ്ക്കും. പര്‍വതങ്ങള്‍ താഴെവീഴുകയും കിഴുക്കാംതൂക്കായ മലകള്‍ തകര്‍ന്നുവീഴുകയും ചെയ്യും. എല്ലാ മതിലുകളും നിലത്തേക്കു വീഴും!”
21 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “യിസ്രായേലിന്‍െറ പര്‍വതങ്ങളില്‍ ഗോഗിനെതിരെ എല്ലാത്തരം ഭീകരതകളെയും ഞാന്‍ വിളിക്കും. അവന്‍െറ ഭടന്മാര്‍ പരസ്പരം ആക്രമിക്കുകയും തങ്ങളുടെ വാളുകളാല്‍ പര സ്പരം കൊല്ലുകയും ചെയ്യും. 22 ഗോഗിനെ ഞാന്‍ രോഗങ്ങളും മരണവും കൊണ്ടുശിക്ഷി ക്കും. ഗോഗിന്‍െറയും അവന്‍െറ വലിയ സൈ ന്യത്തിന്‍െറയുംമേല്‍ ഞാന്‍ ആലിപ്പഴവും തീയും ഗന്ധകവും മഴപോലെ പെയ്യിക്കും. 23 അപ്പോള്‍ ഞാന്‍ എത്രമഹത്വമുള്ളവനാണെ ന്നു ഞാന്‍ തെളിയിക്കും. ഞാന്‍ വിശുദ്ധനാ ണെന്നും സ്വയം തെളിയിക്കും. അനവധി രാഷ്ട്ര ങ്ങള്‍ ഞാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് കാണു കയും ഞാനാരാണെന്നു മനസ്സിലാക്കുകയും ചെയ്യും. അപ്പോള്‍ ഞാനാകുന്നു യഹോവ യെന്ന് അവര്‍ അറിയും.”