പുറത്തെ കവാടം
44
അനന്തരം ആ മനുഷ്യന്‍ എന്നെ ദൈവാ ലയത്തിന്‍െറ കിഴക്കുഭാഗത്തെ പ്രവേശ നത്തിങ്കലേക്ക് കൊണ്ടുവന്നു. ഞങ്ങള്‍ കവാട ത്തിനു വെളിയിലായിരുന്നു. കവാടം അടച്ചിരി ക്കുകയുമായിരുന്നു. യഹോവ എന്നോടു പറ ഞ്ഞു, “ഈ വാതില്‍ അടഞ്ഞുതന്നെ കിടക്കും. ഇതു തുറക്കപ്പെടുകയില്ല. ഇതിലൂടെ ആരും പ്രവേശിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ യിസ്രായേലിന്‍െറ യഹോവ ഇതിലൂടെ പ്രവേ ശിച്ചിരിക്കുന്നു. അതിനാല്‍ ഇത് അടഞ്ഞു തന്നെ കിടക്കണം. യഹോവയോടൊപ്പം ഭക്ഷി ക്കുന്പോള്‍ ജനങ്ങളുടെ ഭരണാധിപനുമാത്രം ഈ കവാടത്തിങ്കലിരിക്കാം. അയാള്‍ കവാട ത്തിന്‍െറ പൂമുഖത്തിലൂടെ വേണം പ്രവേശി ക്കുവാന്‍. അതിലേതന്നെ പോവുകയും വേണം.”
ദൈവാലയത്തിന്‍െറ വിശുദ്ധി
അനന്തരം ആ മനുഷ്യന്‍ ആലയത്തിനു മുന്പിലുള്ള വടക്കെ കവാടത്തിലൂടെ എന്നെ നയിച്ചു. ഞാന്‍ നോക്കിയപ്പോള്‍ യഹോവ യുടെ തേജസ്സ് ദൈവാലയത്തില്‍ നിറയുന്നതു കണ്ടു. ഞാന്‍ നിലത്തു മുട്ടുകുത്തി മുഖം നില ത്തമര്‍ത്തി ആരാധിച്ചു. യഹോവ എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, ശ്രദ്ധയോടെ നോ ക്കുക! നിന്‍െറ കണ്ണുകളും കാതുകളും ഉപയോ ഗിക്കുക. ഈ സാധനങ്ങളില്‍ നോക്കുക യഹോ വയുടെ ആലയത്തെപ്പറ്റിയും അതിന്‍െറ എല്ലാ ചട്ടങ്ങളെയും നിയമങ്ങളെപ്പറ്റിയും ഞാന്‍ നിന്നോടു പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ ക്കുക. ആലയത്തിലേക്കുള്ള പ്രവേശനദ്വാരങ്ങ ളിലും വിശുദ്ധസ്ഥലത്തുനിന്നും പുറത്തേക്കുള്ള എല്ലാ വഴികളിലും ശ്രദ്ധയോടെ നോക്കുക. അനന്തരം, എന്നെ അനുസരിക്കാന്‍ വിസമ്മ തിച്ച സകല യിസ്രായേലുകാര്‍ക്കുമായി ഈ സന്ദേശം നല്‍കുക. അവരോടു പറയുക, ‘എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, യിസ്രായേല്‍കുടുംബമേ, നിങ്ങള്‍ ചെയ്തിരിക്കുന്ന ഭയങ്കരകാര്യങ്ങള്‍ എനിക്കു മതിയായിരിക്കുന്നു! നിങ്ങള്‍ വിദേശികളെ എന്‍െറ ആലയത്തിലേക്കു കൊണ്ടുവന്നു-അവ രാകട്ടെ യഥാര്‍ത്ഥത്തില്‍ പരിഛേദനം ചെയ്ത വരായിരുന്നില്ല-അവര്‍ തങ്ങളെ പൂര്‍ണ്ണമായും എനിക്കു സമര്‍പ്പിക്കുകയും ചെയ്തില്ല. അപ്ര കാരം നിങ്ങളെന്‍െറ ആലയത്തെ അശുദ്ധ മാക്കി. നമ്മുടെ കരാര്‍ നിങ്ങള്‍ ലംഘിക്കുകയും കൊടുംകൃത്യങ്ങള്‍ ചെയ്യുകയും ചെയ്തു. പിന്നെ നിങ്ങളെനിക്ക് അപ്പവും കൊഴുപ്പും രക്തവും വഴിപാടുകളര്‍പ്പിച്ചു. പക്ഷേ അത് എന്‍െറ ആലയത്തെ അശുദ്ധമാക്കുകയേ ചെ യ്തുള്ളൂ. എന്‍െറ വിശുദ്ധവസ്തുക്കളെ നിങ്ങള്‍ പരിപാലിച്ചില്ല. എന്‍െറ വിശുദ്ധ സ്ഥലത്തിന്‍െറ ചുമതല നിങ്ങള്‍ വിദേശികളെ ഏല്പിച്ചു!’”
എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “സത്യമായും പരിച്ഛേദനം ചെയ്തിട്ടില്ലാത്ത ഒരു വിദേശി എന്‍െറ ആലയ ത്തിലേക്കു വരരുത്-യിസ്രായേലുകാര്‍ക്കിട യില്‍ സ്ഥിരതാമസക്കാരനായ ഒരു വിദേശിയാ ണെങ്കില്‍പ്പോലും. എന്‍െറ ആലയത്തിലേക്കു വരാന്‍ കഴിയുന്നതിനുമുന്പ് അയാള്‍ പരി ച്ഛേദനം നടത്തുകയും പൂര്‍ണ്ണമായും എനിക്കു സ്വയം സമര്‍പ്പിക്കുകയും വേണം. 10 പണ്ട്, യിസ്രായേലുകാര്‍ എന്നില്‍നിന്നും തിരിഞ്ഞപ്പോള്‍ ലേവ്യര്‍ എന്നെ വിട്ടുപോയി. തങ്ങളുടെ വിഗ്രഹങ്ങളുടെ പിന്നാലെ പോകാ നാണ് യിസ്രായേല്‍ എന്നെ വിട്ടത്. ലേവ്യര്‍ തങ്ങളുടെ പാപത്തിനു ശിക്ഷിക്കപ്പെടും. 11 എന്‍െറ വിശുദ്ധസ്ഥലത്തു ശുശ്രൂഷനടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ലേവ്യര്‍. ആലയത്തിന്‍െറ കവാടങ്ങള്‍ക്ക് അവര്‍ കാവല്‍ നിന്നു. ജനങ്ങളുടെ ബലികള്‍ക്കും ഹോമയാഗ ങ്ങള്‍ക്കുമായുള്ള മൃഗങ്ങളെ അവര്‍ കൊന്നു. ജനങ്ങളെ സഹായിക്കാനും അവരെ ശുശ്രൂഷി ക്കാനും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍. 12 എന്നാല്‍ ആ ലേവ്യര്‍ എനിക്കെതി രായി പാപം ചെയ്യാനാണ് ആളുകളെ സഹാ യിച്ചത്! തങ്ങളുടെ വിഗ്രഹങ്ങളെ ആരാധി ക്കാന്‍ അവര്‍ ജനങ്ങളെ സഹായിച്ചു! അതി നാല്‍ അവര്‍ക്കെതിരെ ഞാന്‍ ഈ സത്യം ചെയ്യു ന്നു, ‘അവരുടെ പാപങ്ങള്‍ക്ക് അവര്‍ ശിക്ഷിക്ക പ്പെടും.’”എന്‍െറ യജമാനനായ യഹോവയാ ണിതു പറഞ്ഞത്.
13 “അതിനാല്‍ ലേവ്യര്‍ പുരോഹിതന്മാരെന്ന നിലയില്‍ എന്‍െറയടുത്തേക്കു വരരുത്. എന്‍െറ ഏതെങ്കിലും വിശുദ്ധവസ്തുവിന്‍െറയോ അതിവിശുദ്ധവസ്തുക്കളുടെയോ അടുത്തേ ക്കെങ്ങും അവര്‍ വരരുത്. തങ്ങളുടെ കൊടും കൃത്യങ്ങള്‍ മൂലമുള്ള ശിക്ഷയും നാണക്കേടും അപമാനവും അവര്‍ സ്വയം ചുമക്കണം. 14 എന്നാല്‍ ആലയത്തിന്‍െറ ചുമതലക്കാരാ കാന്‍ അവരെ ഞാന്‍ അനുവദിക്കും. ആലയ ത്തില്‍ അവര്‍ ജോലി ചെയ്യുകയും അതിനു ള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്യുക യും ചെയ്യും.
15 “ലേവിഗോത്രക്കാരെല്ലാം പുരോഹിതന്മാരാ ണ്. പക്ഷേ, യിസ്രായേലുകാര്‍ എനിക്കെതിരാ യപ്പോള്‍ സാദോക്കിന്‍െറകുടംബത്തില്‍ നിന്നുള്ള പുരോഹിതന്മാര്‍ മാത്രമേ എന്‍െറ വിശുദ്ധസ്ഥലം പരിപാലിക്കാനുണ്ടായിരുന്നു ള്ളൂ. അതിനാല്‍ സാദോക്കിന്‍െറ പിന്‍ഗാമികള്‍ മാത്രം എനിക്കു വഴിപാടുകള്‍ കൊണ്ടുവരും. തങ്ങള്‍ ബലിയര്‍പ്പിക്കുന്ന മൃഗങ്ങളുടെ കൊഴു പ്പും രക്തവും എനിക്കര്‍പ്പിക്കാന്‍ അവര്‍ എന്‍െറ മുന്പില്‍ നില്‍ക്കും.”എന്‍െറ യജമാനനായ യഹോവ എന്നോടു പറഞ്ഞതാണ് ഇക്കാര്യ ങ്ങള്‍! 16 “അവര്‍ എന്‍െറ വിശുദ്ധസ്ഥലത്തു പ്രവേശിക്കും. എന്നെ ശുശ്രൂഷിക്കാന്‍ അവര്‍ എന്‍െറ മേശയുടെ അടുത്ത് വരും. ഞാന്‍ അവ ര്‍ക്കു നല്‍കിയ സാധനങ്ങള്‍ അവര്‍ പരിപാലി ക്കും. 17 നടുമുറ്റത്തിന്‍െറ വാതില്‍ കടക്കുന്പോള്‍ അവര്‍ ലിനന്‍വസ്ത്രങ്ങള്‍ ധരിക്കണം. ദൈവാ ലയത്തിലെ അകത്തളത്തിന്‍െറ കവാടങ്ങളില്‍ ശുശ്രൂഷ നടത്തുന്പോള്‍ അവര്‍ കന്പിളി ധരിക്ക രുത്. 18 തലയില്‍ അവര്‍ ലിനന്‍തലപ്പാവു ധരി ക്കും. ലിനന്‍ അടിവസ്ത്രങ്ങളും അവര്‍ ധരിക്കും. വിയര്‍പ്പുണ്ടാക്കുന്ന യാതൊന്നും അവര്‍ ധരിക്ക രുത്. 19 പുറമുറ്റത്തു ജനങ്ങളുടെയടുത്തേക്കു പോകുന്നതിനുമുന്പ് അവര്‍, എന്നെ ശുശ്രൂഷി ച്ചിരുന്നപ്പോള്‍ ധരിച്ച വസ്ത്രങ്ങളെല്ലാം ഊരി വയ്ക്കും. ആ വസ്ത്രങ്ങള്‍ അവര്‍ വിശുദ്ധ മുറികളില്‍ വയ്ക്കും. അനന്തരം അവര്‍ മറ്റു വസ്ത്രങ്ങള്‍ ധരിക്കും. അങ്ങനെ ആ വിശുദ്ധ വസ്ത്രങ്ങളില്‍ ജനം സ്പര്‍ശിക്കാന്‍ അവര്‍ ഇടയാക്കില്ല.
20 “ഈ പുരോഹിതന്മാര്‍ തങ്ങളുടെ തല മുണ്ഡനം ചെയ്യുകയോ തലമുടി നീട്ടിവളര്‍ ത്തുകയോ ചെയ്യരുത്. ഇത് അവര്‍ ദു:ഖമാചരി ക്കുകയാണെന്നും അവര്‍ക്കു ദു:ഖമുണ്ടെന്നും കാണിച്ചേക്കാം. പുരോഹിതന്മാര്‍ തങ്ങളുടെ തലമുടി വെട്ടി നിര്‍ത്തുകയേ ചെയ്യാവൂ. 21 നട മുറ്റത്തേക്കു പോകുന്പോള്‍ പുരോഹിതന്മാരാ രും വീഞ്ഞു കുടിച്ചിരിക്കരുത്. 22 പുരോഹിത ന്മാര്‍ വിധവയെയോ വിവാഹമോചനം നേടി യവളെയോ വിവാഹം കഴിക്കാന്‍ പാടില്ല. യിസ്രായേല്‍കുടുംബത്തിലെ ഒരു കന്യകയെ യോ മരിച്ച ഭര്‍ത്താവ് പുരോഹിതനായിരുന്ന ഒരു വിധവയെയോ മാത്രമേ അവര്‍ വിവാഹം കഴിക്കാവൂ.
23 “വിശുദ്ധവസ്തുക്കളും വിശുദ്ധമല്ലാത്ത വസ്തുക്കളും തമ്മിലുള്ള വ്യത്യാസം പുരോ ഹിതന്മാര്‍ എന്‍െറ ജനങ്ങളെ പഠിപ്പിക്കണം. ശുദ്ധവും അശുദ്ധവുമായവ തിരിച്ചറിയാന്‍ അവര്‍ എന്‍െറ ജനത്തെ സഹായിക്കണം. 24 കോടതിയില്‍ പുരോഹിതന്മാര്‍ ന്യായാധിപ ന്മാരായിരിക്കും. മനുഷ്യരെ ന്യായവിധി നടത്തു ന്പോള്‍ അവര്‍ എന്‍െറ നിയമങ്ങള്‍ പിന്തുടരും. എന്‍െറ എല്ലാ വിശേഷവിരുന്നുകളിലും അവര്‍ എന്‍െറ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കും. അവര്‍ എന്‍െറ വിശിഷ്ട വിശ്രമദിനങ്ങളെ ആദരിക്കുകയും അവയെ വിശുദ്ധമായി സൂക്ഷിക്കുകയും ചെയ്യും. 25 സ്വയം അശുദ്ധരാ കാന്‍ അവര്‍ മരിച്ചവന്‍െറയടുത്തേക്കു പോകി ല്ല. എന്നാല്‍ മരിച്ചയാള്‍ തങ്ങളുടെ അപ്പനോ അമ്മയോ മകനോ മകളോ സഹോദരനോ വിവാഹംകഴിക്കാത്ത സഹോദരിയോ ആണെ ങ്കില്‍ അവര്‍ക്ക് അശുദ്ധരാകാം. 26 ഇത് പുരോ ഹിതനെ അശുദ്ധനാക്കും. അശുദ്ധനാക്കപ്പെട്ട തിനുശേഷം ആ പുരോഹിതന്‍ ഏഴു ദിവസം കാത്തിരിക്കണം. 27 പിന്നെ അയാള്‍ക്ക് വിശുദ്ധ സ്ഥലത്തേക്കു തിരികെ പോകാം. പക്ഷേ ശുശ്രൂ ഷനടത്താന്‍ നടുമുറ്റത്തേക്കു പോകുന്പോള്‍ അവന്‍ തനിക്കായി ഒരു പാപബലി അര്‍പ്പി ക്കണം.”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
28 “ലേവ്യരുടേതായിത്തീരുന്ന സ്ഥലത്തെ പ്പറ്റി: ഞാനാണ് അവരുടെ അവകാശം. ലേവ്യര്‍ ക്ക് യിസ്രായേലില്‍ നിങ്ങള്‍ ഒരു അവകാശവും നല്‍കേണ്ടതില്ല. യിസ്രായേലില്‍ അവരുടെ വീതം ഞാനാകുന്നു. 29 ധാന്യബലികളും പാപ ബലികളും അപരാധബലികളും അവര്‍ക്ക് ഭക്ഷിക്കാന്‍ കിട്ടും. യിസ്രായേലുകാര്‍ യഹോവ യ്ക്കു നല്‍കുന്നതെല്ലാം അവരുടേതായിരിക്കും. 30 എല്ലാത്തരം വിളവുകളുടെയും ആദ്യഭാഗവും പുരോഹിതര്‍ക്കുള്ളതായിരിക്കും. നിങ്ങളുടെ തരിമാവില്‍ ആദ്യഭാഗവും നിങ്ങള്‍ പുരോ ഹിതര്‍ക്കു നല്‍കും. ഇത് നിങ്ങളുടെ വീടിന് അനുഗ്രഹം കൊണ്ടുവരും. 31 സ്വാഭാവികമായി മരിച്ചതോ കാട്ടുമൃഗങ്ങള്‍ പിച്ചിച്ചീന്തിയതോ ആയ യാതൊരു മൃഗത്തെയോ പക്ഷിയെയോ പുരോഹിതന്മാര്‍ തിന്നുകയില്ല.