ഭരണാധിപനും ഉത്സവങ്ങളും
46
എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു, “ആറു പ്രവൃത്തിദിവസ ങ്ങളിലും നടുമുറ്റത്തിന്‍െറ കിഴക്കെ കവാടം അടച്ചിടും. എന്നാല്‍ ശബത്തുദിവസവും അമാ വാസിനാളിലും അതു തുറക്കും. ഭരണാധിപന്‍ ആ കവാടത്തിന്‍െറ പൂമുഖത്തേക്കു ചെന്ന് കവാടത്തിന്‍െറ തൂണിനടുത്തു നില്‍ക്കണം. അപ്പോള്‍ പുരോഹിതന്മാര്‍ ഭരണാധിപന്‍െറ ഹോമയാഗങ്ങളും സമാധാനബലികളും അര്‍ പ്പിക്കും. കവാടത്തിന്‍െറ ഉമ്മറപ്പടിയില്‍വച്ച് ഭരണാധിപന്‍ ആരാധന നടത്തും. അനന്തരം അയാള്‍ പുറത്തേക്കു പോകും. എന്നാല്‍ വൈ കുന്നേരംവരെ കവാടം അടയ്ക്കരുത്. ശബത്തു ദിവസവും അമാവാസിനാളിലും സാധാരണ ജനങ്ങളും ആ കവാടത്തിങ്കല്‍ യഹോവയെ ആരാധിക്കും.
“ശബത്തുദിവസം ഭരണാധിപന്‍ യഹോവ യ്ക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കും. യാതൊരു ന്യൂനതയുമില്ലാത്ത ഏഴു കുഞ്ഞാടുകളെയും യാതൊരു കുറവുമില്ലാത്ത ഒരു ആണാടിനെയും അയാള്‍ കരുതണം. ആണാടിനോടൊപ്പം അയാള്‍ ഒരു ഏഫ ധാന്യബലി നല്‍കണം. കുഞ്ഞാടിനോടൊപ്പമുള്ള ധാന്യബലി അയാ ളുടെ കഴിവിനൊത്തായിരിക്കണം. പക്ഷേ ഓരോ ഏഫ ധാന്യത്തോടുമൊപ്പം അയാള്‍ ഒരു ഹീന്‍ ഒലീവെണ്ണ നല്‍കണം.
അമാവാസിദിവസം അവന്‍ യാതൊരു കുറ വുമില്ലാത്ത ഒരു കാളക്കുട്ടിയെ സമര്‍പ്പിക്കണം. യാതൊരു കുറവുമില്ലാത്ത ആറു കുഞ്ഞാടുക ളെയും ഒരു ആണാടിനെയും അവന്‍ അര്‍പ്പി ക്കണം. കാളയോടൊപ്പം ഒരു ഏഫ ധാന്യബലി യും ആണാടിനോടൊപ്പം ഒരു ഏഫ ധാന്യ ബലിയും ഭരണാധിപന്‍ നല്‍കണം. കുഞ്ഞാടു കളോടൊപ്പമുള്ള ധാന്യബലിക്ക് ഭരണാധിപന് ഇഷ്ടമുള്ളത്രയും നല്‍കാം. പക്ഷേ ഓരോ ഏഫാ ധാന്യത്തോടുമൊപ്പം അയാള്‍ ഓരോ ഹീന്‍ ഒലീവെണ്ണയും നല്‍കണം.
“അകത്തേക്കു പോകുന്പോള്‍ ഭരണാധിപന്‍ കിഴക്കേ കവാടത്തിന്‍െറ പൂമുഖത്തില്‍ പ്രവേ ശിക്കണം-അതേ വഴിയേ തന്നെ വേണം അയാള്‍ പുറത്തേക്കു പോകുവാനും.
“തിരുനാളുകള്‍ക്ക് യഹോവയുടെ മുന്പാകെ ജനം വരുന്പോള്‍, ആരാധനയ്ക്കായി വടക്കേ കവാടത്തിലൂടെ കയറുന്നവന്‍ തെക്കെ കവാട ത്തിലൂടെ ഇറങ്ങിപ്പോകും. തെക്കെ കവാട ത്തിലൂടെ പ്രവേശിക്കുന്നയാള്‍ വടക്കേ കവാട ത്തിലൂടെ പുറത്തേക്കുപോകും. പ്രവേശിച്ച വഴിയേ ആരും തിരിച്ചുപോകില്ല. ഓരോരു ത്തരും നേരെ മുന്നോട്ട് ഇറങ്ങിപ്പോകണം. 10 ഭര ണാധിപന്‍ അവിടെ ജനങ്ങള്‍ക്കിടയ്ക്കുണ്ടാ യിരിക്കണം. ജനങ്ങള്‍ അകത്തേക്കു പോകു ന്പോള്‍ ഭരണാധിപന്‍ അവരോടൊപ്പം പോകും. അവര്‍ പുറത്തേക്കിറങ്ങുന്പോള്‍ ഭര ണാധിപന്‍ പുറത്തേക്കിറങ്ങും.
11 “തിരുനാളുകള്‍ക്കും മറ്റു വിശേഷസമ്മേളന ങ്ങള്‍ക്കും ഓരോ കാളക്കുട്ടിയോടുമൊപ്പം ഒരു ഏഫ ധാന്യബലി അര്‍പ്പിക്കണം. ഓരോ ആണാടിനോടൊപ്പവും ഒരു ഏഫ ധാന്യബലി അര്‍പ്പിക്കണം. കുഞ്ഞാടുകളെ ബലി നല്‍കു ന്പോഴത്തെ ധാന്യബലി ഭരണാധിപന് ഇഷ്ട ത്തിനൊത്തു നല്‍കാം. എന്നാല്‍ ഓരോ ഏഫ ധാന്യത്തോടുമൊപ്പം ഒരു ഹീന്‍ ഒലീവെണ്ണ അയാള്‍ നല്‍കണം.
12 “ഭരണാധിപന്‍ യഹോവയ്ക്ക് ഒരു സ്വേ ച്ഛാര്‍പ്പണം ചെയ്യുന്പോള്‍- അതൊരു ഹോമ യാഗമോ സമാധാനബലിയോ സ്വേച്ഛാര്‍പ്പ ണമോ ആയിരിക്കാം-കിഴക്കെ കവാടം അയാള്‍ ക്കായി തുറന്നിരിക്കും. അപ്പോള്‍ അയാള്‍ തന്‍െറ ഹോമയാഗവും സമാധാനബലിയും ശബത്തുദിവസം ചെയ്യുന്പോലെ അര്‍പ്പിക്കും. അയാള്‍ പോയിക്കഴിയുന്പോള്‍ കവാടവും അട യ്ക്കപ്പെടും.
നിത്യവഴിപാട്
13 “നിത്യവും നീ യാതൊരു ന്യൂനതയുമി ല്ലാത്ത ഒരുവയസ്സായ ഒരു കുഞ്ഞാടിനെ ലഭ്യ മാക്കും. യഹോവയ്ക്കു ഹോമയാഗത്തിനുള്ള തായിരിക്കും അത്. എന്നും കാലത്തെ ഇത് ലഭ്യ മാക്കും. 14 കുഞ്ഞാടിനോടൊപ്പം എന്നും പ്രഭാത ത്തില്‍ ഒരു ധാന്യബലിയും നീ അര്‍പ്പിക്കും. ആറിലൊന്ന് ഏഫ ധാന്യപ്പൊടിയും മൂന്നി ലൊന്നു ഹീന്‍ എണ്ണയും കുഴമാവുണ്ടാക്കാന്‍ നീ നല്‍കും. ഇതായിരിക്കും യഹോവയ്ക്കുള്ള നിത്യ ബലി. 15 അങ്ങനെ കുഞ്ഞാടിനെയും ധാന്യവും ഒലീവെണ്ണയും ഹോമബലിക്കായി എന്നും രാവിലെ എന്നെന്നും അവര്‍ നല്‍കും.”
ഭരാണാധിപന്‍െറ ദായക്രമം
16 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ഭരണാധിപന്‍ തന്‍െറ ദേശത്തി ന്‍െറ ഒരുഭാഗം തന്‍െറ പുത്രന്മാരില്‍ ആര്‍ക്കെ ങ്കിലും നല്‍കിയാല്‍ അത് അയാളുടെ പുത്രന്മാ രുടേതായിരിക്കും. അത് അവരുടെ സ്വത്താകു ന്നു. 17 എന്നാല്‍ ഭരണാധിപന്‍ തന്‍െറ ദേശ ത്തിന്‍െറ ഒരു ഭാഗം തന്‍െറ അടിമകളിലൊ രാള്‍ക്കു നല്‍കിയാല്‍ ആ സമ്മാനം സ്വാതന്ത്ര്യ വര്‍ഷംവരെ മാത്രം അടിമയുടേതായിരിക്കും. പിന്നെ ആ സമ്മാനം ഭരണാധിപനിലേക്കു തിരികെപോകും. ഭരണാധിപന്‍െറ ദേശത്തി ന്‍െറ വീതം അയാളുടെ പുത്രന്മാര്‍ക്കു മാത്രമേ സ്വന്തമാവുകയുള്ളൂ. 18 ഭരാണാധിപന്‍ ജനങ്ങ ളില്‍നിന്ന് അവരുടെ സ്ഥലം കൈയടക്കുക യോ സ്വന്തം സ്ഥലത്തുനിന്നും അവരെ ഓടിച്ചു വിടുകയോ ചെയ്യില്ല. അയാള്‍ തന്‍െറ സ്വന്തം ദേശത്തില്‍നിന്നും കുറെ തന്‍െറ പുത്രന്മാര്‍ക്കു നല്‍കണം. അങ്ങനെ എന്‍െറ ജനതയ്ക്കു തങ്ങ ളുടെ ദേശം നഷ്ടപ്പെടുകയുമില്ല.”
വിശിഷ്ട അടുക്കളകള്‍
19 ആ മനുഷ്യന്‍ എന്നെ കവാടത്തിന്‍െറ വശ ത്തുള്ള പ്രവേശനദ്വാരത്തിലൂടെ കൊണ്ടു പോയി. അയാള്‍ എന്നെ വടക്കോട്ടഭിമുഖമാ യുള്ള, പുരോഹിതന്മാരുടെ വിശുദ്ധമുറികളി ലേക്കു നയിച്ചു. അവിടെ ഞാന്‍ പാതയുടെ പടിഞ്ഞാറെ അറ്റത്ത് ഒരു സ്ഥലം കണ്ടു. 20 അയാള്‍ എന്നോടു പറഞ്ഞു, “പുരോഹിത ന്മാര്‍ അപരാധ ബലിയും പാപബലിയും തിള പ്പിക്കുന്ന സ്ഥലമാണിത്. എന്തുകൊണ്ടെന്നാല്‍ അങ്ങനെ ചെയ്താല്‍ ഈ വഴിപാടുകള്‍ അവ ര്‍ക്കു പുറമുറ്റത്തേക്കു കൊണ്ടുവരേണ്ടിവരില്ല. അതിനാല്‍ സാധാരണ മനുഷ്യരുള്ള ആ സ്ഥല ത്തേക്കു പുരോഹിതന്മാര്‍ ആ വിശുദ്ധവ സ്തുക്കള്‍ കൊണ്ടുവരില്ല.”
21 അനന്തരം ആ മനുഷ്യന്‍ എന്നെ പുറമുറ്റ ത്തേക്കു നയിച്ചു. മുറ്റത്തിന്‍െറ നാലുമൂലകളി ലേക്ക് അയാള്‍ എന്നെ നയിച്ചു. വലിയ മുറ്റ ത്തിന്‍െറ ഓരോ മൂലയിലും ചെറിയമുറ്റങ്ങള്‍ ഞാന്‍ കണ്ടു. 22 മുറ്റത്തിന്‍െറ ഓരോ മൂലകളിലും ചെറിയ, അടച്ചുകെട്ടിയ ഒരു പ്രദേശമുണ്ട്. ഓരോ കൊച്ചു മുറ്റത്തിനും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുണ്ടായിരുന്നു. നാലു പ്രദേശങ്ങള്‍ക്കും തുല്യ അളവായിരുന്നു. 23 നാലു കൊച്ചു മുറ്റങ്ങളിലോരോന്നിനു ചുറ്റി ലും ഓരോ ഇഷ്ടികമതിലുകളുണ്ടായിരുന്നു. പാചകം ചെയ്യുന്നതിന് ഇഷ്ടിക ഭിത്തികളി ലേക്കു കെട്ടിയ സ്ഥലങ്ങളുണ്ടായിരുന്നു. 24 അയാള്‍ എന്നോടു പറഞ്ഞു, “ഇവയാണ് ദൈവാലയത്തില്‍ ശുശ്രൂഷ നടത്തുന്നവര്‍ ജന ങ്ങളുടെ ബലികള്‍ പാകം ചെയ്യുന്ന അടുക്ക ളകള്‍.”