യിസ്രായേല്‍ഗോത്രങ്ങള്‍ക്കുള്ള ദേശം
48
1-7 “വടക്കെ അതിര്‍ത്തി മദ്ധ്യധരണ്യാഴി മുതല്‍ കിഴക്കോട്ട് ഹെതോണിലൂടെ ഹമാത്ത് ചുരത്തിലേക്കും പിന്നെ ഹസര്‍വരെ യും പോകുന്നു. ദമദ്കസിനും ഹമാത്തിനും ഇട യിലാണ് ഈ അതിര്‍ത്തി. ഈ ഗോത്രത്തിനുള്ള ദേശം കിഴക്കുനിന്നും പടിഞ്ഞാറ് ഈ അതിരു കള്‍വരെയായിരിക്കും. വടക്കുനിന്നും തെക്കോട്ട് ഈ പ്രദേശത്തുള്ള ഗോത്രങ്ങള്‍ ഇവയാണ്: ദാന്‍, ആശേര്‍, നഫ്താലി, മനശ്ശെ, എഫ്രയീം, രൂബേന്‍, യെഹൂദാ.
ദേശത്തിന്‍െറ പ്രത്യേകഭാഗം
“ദേശത്തിന്‍െറ അടുത്ത പ്രദേശം ഒരു പ്രത്യേകാവശ്യത്തിനുള്ളതാണ്. യെഹൂദയുടെ ദേശത്തിനു തെക്കാകുന്നു ഈ ദേശം. ഈ ദേശം വടക്കുനിന്നും തെക്കോട്ട് ഇരുപത്തയ്യായിരം മുഴ മുണ്ട്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് മറ്റു ഗോത്ര ങ്ങളുടെയത്ര വിസ്തൃതിയുള്ളതാണിത്. ഈ ഭാഗത്തായിരിക്കും ആലയം. ഈ ദേശം നിങ്ങള്‍ യഹോവയ്ക്കു സമര്‍പ്പിക്കും. അതിന് ഇരുപത്ത യ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുണ്ട്. 10 ദേശത്തിന്‍െറ ഈ പ്രത്യേക വിഭാഗം പുരോഹിന്മാര്‍ക്കും ലേവ്യര്‍ക്കുമിട യില്‍ വീതിക്കപ്പെടും.
“പുരോഹിതന്മാര്‍ക്ക് ഈ പ്രദേശത്തില്‍ ഒരു ഭാഗം ലഭിക്കും. ആ ദേശത്തിനു വടക്കു വശത്ത് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനാ യിരം മുഴം വീതിയും തെക്കു വശത്ത് ഇരുപത്ത യ്യായിരം മുഴം നീളവുമുണ്ടായിരിക്കും. ഈ ദേശ ത്തിന്‍െറ നടുക്കായിരിക്കും യഹോവയുടെ ആലയം. 11 സാദോക്കിന്‍െറ പിന്‍ഗാമികള്‍ക്കു ള്ളതാണ് ഈ ദേശം. എന്‍െറ വിശുദ്ധപുരോ ഹിതരായി തെരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. എന്തെന്നാല്‍ മറ്റ് യിസ്രായേലുകാര്‍ എന്നെ വിട്ടു പോയപ്പോഴും ഇവര്‍ എന്നെ തുടര്‍ന്നു ശുശ്രൂഷിച്ചു. മറ്റു ലേവിഗോത്രക്കാരെപ്പോലെ സാദോക്കിന്‍െറകുടുംബം എന്നെ വിട്ടുപോ യില്ല. 12 ദേശത്തിന്‍െറ ഈ വിശുദ്ധഭാഗത്തില്‍ നിന്നുള്ള വിശിഷ്ടവീതം ഈ പുരോഹിതന്മാര്‍ ക്കുള്ളതാണ്. ലേവ്യരുടെ ദേശത്തിനു തൊട്ടുള്ള തായിരിക്കും ഇത്.
13 “പുരോഹിതന്മാരുടെ സ്ഥലത്തിനു തൊട്ട ടുത്തായി ലേവ്യര്‍ക്കുള്ളതായിരിക്കും. ഇതിന് ഇരുപത്തയ്യായിരം അടി നീളവും പതിനായിരം അടി വീതിയുമുണ്ടാകും. അവര്‍ക്ക് ഈ ദേശ ത്തിന്‍െറ മുഴുവന്‍ നീളവും വീതിയും ലഭി ക്കും- ഇരുപത്തയ്യായിരം മുഴം നീളവും പതിനാ യിരം മുഴം വീതിയും 14 ഈ ദേശത്തിലല്പം പോലും ലേവ്യര്‍ വില്‍ക്കുകയും കച്ചവടം ചെയ്യുകയുമില്ല. ഈ ദേശത്തിലൊന്നുപോലും വില്‍ക്കാന്‍ അവര്‍ക്കാവുകയില്ല. രാജ്യത്തിന്‍െറ ഈ ഭാഗം അവര്‍ മുറിക്കരുത്! എന്തുകൊണ്ടെ ന്നാല്‍ ഈ ദേശം യഹോവയുടെതാകുന്നു ഇതു വളരെ വിശിഷ്ടമാണ്. ഇതാണ് ദേശത്തിന്‍െറ ഏറ്റവും നല്ല ഭാഗം.
നഗര സ്വത്തിന്‍െറ വീതങ്ങള്‍
15 “പുരോഹിതര്‍ക്കും ലേവ്യര്‍ക്കും നല്‍കിയ സ്ഥലത്തില്‍ അയ്യായിരം മുഴം വീതിയും ഇരു പത്തയ്യായിരം മുഴം നീളവുമുള്ള കുറെ സ്ഥലം ശേഷിക്കും. ഈ സ്ഥലം നഗരത്തിനും മൃഗങ്ങ ള്‍ക്കു പുല്‍മേടിനും കെട്ടിടങ്ങള്‍ പണിയാനും ഉപയോഗിക്കാം. സാധാരണക്കാര്‍ക്ക് ഈ ദേശം ഉപയോഗിക്കാം. ഇതിന്‍െറ നടുവിലായിരിക്കും നഗരം. 16 നഗരത്തിന്‍െറ അളവ് ഇവയായിരി ക്കും. വടക്കുവശം നാലായിരത്തഞ്ഞൂറ് മുഴം. തെക്കുവശം നാലായിരത്തഞ്ഞൂറ് മുഴം. കിഴക്കു വശം നാലായിരത്തഞ്ഞൂറ് മുഴം. പടിഞ്ഞാറു വശം നാലായിരത്തഞ്ഞൂറ് മുഴം. 17 നഗരത്തിനു പുല്‍മേടുകളുണ്ടായിരിക്കും. ഈ പുല്‍മേടുക ള്‍ക്കു വടക്ക് ഇരുന്നൂറ്റന്പതു മുഴവും തെക്ക് ഇരു ന്നൂറ്റന്പതു മുഴവുമായിരിക്കും. കിഴക്ക് ഇരുന്നൂറ്റ ന്പതു മുഴവും പടിഞ്ഞാറ് ഇരുന്നൂറ്റന്പത് മുഴ വുമായിരിക്കും. 18 വിശുദ്ധപ്രദേശത്ത് അവശേ ഷിക്കുന്നത് കിഴക്കു പതിനായിരം മുഴവും പടി ഞ്ഞാറ് പതിനായിരം മുഴവുമായിരിക്കും. വിശു ദ്ധപ്രദേശത്തോടു ചേര്‍ന്നായിരിക്കും ഈ സ്ഥലം. നഗരത്തില്‍ പണി ചെയ്യുന്നവര്‍ക്കുള്ള ആഹാരം ഈ സ്ഥലം ഉണ്ടാക്കും. 19 നഗരത്തിലെ പണിക്കാര്‍ ഈ ദേശത്ത് പണിയെടുക്കും. സകല യിസ്രായേല്‍കുടുംബത്തില്‍ നിന്നുള്ളവ രുമായിരിക്കും പണിക്കാര്‍.
20 “ഈ വിശിഷ്ടപ്രദേശം സമചതുരമായിരി ക്കും. അതിന് ഇരുപത്തായ്യായിരം മുഴം നീളവും ഇരുപത്തായ്യായിരം മുഴം വീതിയുമുണ്ടായിരി ക്കും. ഈ പ്രദേശം വിശിഷ്ടകാര്യത്തിനായി നിങ്ങള്‍ നീക്കി വയ്ക്കണം. ഇത് സമചതുരമാ യിരിക്കും. ഒരു ഭാഗം പുരോഹിതന്മാര്‍ക്കുള്ള താണ്. ഒരു ഭാഗം ലേവ്യര്‍ക്കും ഒരു ഭാഗം നഗര ത്തിനും.
21-22 “ആ വിശുദ്ധദേശത്തിന്‍െറ ഒരു ഭാഗം നഗരത്തിന്‍െറ ഭരണാധിപനുള്ളതായിരിക്കും. ഈ വിശിഷ്ടപ്രദേശം സമചതുരമായിരിക്കും. ഇതിന് ഇരുപത്തായ്യായിരം മുഴം നീളവും ഇരു പത്തായ്യായിരം മുഴം വീതിയും ഉണ്ടായിരിക്കും. ഈ വിശിഷ്ടദേശത്തിന്‍െറ ഒരു ഭാഗം പുരോ ഹിതന്മാര്‍ക്കും ഒരു ഭാഗം ലേവ്യര്‍ക്കും ഒരുഭാഗം ആലയത്തിനുമുള്ളതാകുന്നു. ഈ ദേശത്തിന്‍െറ മദ്ധ്യത്തിലാകുന്നു ആലയം. ബാക്കി രാജ്യത്തി ന്‍െറ ഭരണാധിപനുള്ളതാകുന്നു. ബെന്യാമീ ന്‍െറ ദേശത്തിനും യെഹൂദയുടെ ദേശത്തിനും ഇടയ്ക്കാണ് ഭരണാധിപന് സ്ഥലം കിട്ടുക.
23-27 “ഈ വിശിഷ്ടമേഖലയുടെ തെക്ക്, ബാക്കി ഗോത്രങ്ങള്‍ക്കുള്ള സ്ഥലമുണ്ടായിരി ക്കും. ഓരോ ഗോത്രത്തിനും കിഴക്കേ അതിര്‍ത്തി മുതല്‍ മദ്ധ്യധരണ്യാഴിവരെയുള്ള ഭൂവിഭാഗം കിട്ടും. വടക്കുമുതല്‍ തെക്കു വരെയുള്ള ഗോത്ര ങ്ങള്‍ ഇവയാകുന്നു: ബെന്യാമീന്‍, ശിമെ യോന്‍, യിസ്സാഖാര്‍, സെബൂലൂന്‍, ഗാദ്.
28 “ഗാദിന്‍െറ ദേശത്തിന്‍െറ തെക്കെ അതിര്‍ ത്തി താമാര്‍മുതല്‍ മെരീബാ-കാദേശ്ലാശയം വരെ നീളുകയും അവിടെനിന്നും ഈജിപ്ത് അരുവിവഴി മദ്ധ്യധരണ്യാഴിവരെ പോവുക യും ചെയ്യും. 29 അതായിരിക്കും യിസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ വിഭജിക്കുന്ന ദേശം. ഓരോ ഗോത്രത്തിനും കിട്ടുന്നത് അതാ യിരിക്കും.”എന്‍െറ യജമാനനായ യഹോവയാ ണിതു പറഞ്ഞത്!
നഗരകവാടങ്ങള്‍
30 “നഗരത്തിന്‍െറ കവാടങ്ങള്‍ ഇവയാണ്. യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകളാണിവ യ്ക്ക്. “നഗരത്തിന്‍െറ വടക്കുവശത്തിന് നാലാ യിരത്തഞ്ഞൂറ് മുഴം നീളമുണ്ടായിരിക്കും. 31 അവിടെ മൂന്നു കവാടങ്ങളുണ്ടായിരിക്കും: രൂബേന്‍െറ കവാടം, യെഹൂദയുടെ കവാടം, ലേവിയുടെ കവാടം.
32 “നഗരത്തിന്‍െറ കിഴക്കുവശത്ത് നാലായി രത്തഞ്ഞൂറു മുഴം നീളം. അവിടെ മൂന്നു കവാട ങ്ങളുണ്ടായിരിക്കും: യോസേഫിന്‍െറ കവാടം, ബെന്യാമീന്‍െറ കവാടം, ദാന്‍െറ കവാടം.
33 “നഗരത്തിന്‍െറ തെക്കുവശത്തിന് നാലാ യിരത്തഞ്ഞൂറ് മുഴം നീളം. അവിടെ മൂന്നു കവാ ടങ്ങള്‍: ശിമെയോന്‍െറ കവാടം, യിസ്സാഖാരി ന്‍െറ കവാടം, സെബൂലൂന്‍െറ കവാടം.
34 “നഗരത്തിന്‍െറ പടിഞ്ഞാറുവശത്തിന് നാലായിരത്തഞ്ഞൂറു മുഴം നീളമുണ്ടായിരിക്കും. അവിടെ മൂന്നു കവാടങ്ങള്‍: ഗാദിന്‍െറ കവാടം, ആശേരിന്‍െറ കവാടം, നഫ്താലിയുടെ കവാടം.
35 “നഗരത്തിന്‍െറ ആകെ ചുറ്റളവ് പതിനെ ണ്ണായിരം മുഴമാകുന്നു. ഇപ്പോള്‍മുതല്‍ നഗര ത്തിന്‍െറ പേര് ‘യഹോവ അവിടെയുണ്ട്’ എന്നായിരിക്കും.”