8
ഒരു ദിവസം യെഹെസ്കേല്‍ എന്ന ഞാന്‍ എന്‍െറ വീട്ടില്‍ ഇരിക്കുകയായിരുന്നു. യെ ഹൂദയിലെ മൂപ്പന്മാര്‍ എന്‍െറ മുന്നിലും ഇരിക്കു ന്നുണ്ടായിരുന്നു. അത് പ്രവാസത്തിന്‍െറ ആറാം കൊല്ലം ആറാം മാസം (സെപ്തംബര്‍) അഞ്ചാം തീയതി ആയിരുന്നു. പെട്ടെന്ന് എന്‍െറ യജമാ നനായ യഹോവയുടെ ശക്തി എന്നില്‍ വന്നു. തീ പോലെയുള്ള എന്തോ ഒന്ന് ഞാന്‍ കണ്ടു. അത് ഒരു മനുഷ്യശരീരംപോലെയിരുന്നു. അര യ്ക്കു കീഴ്പോട്ട് അവന്‍ തീ പോലെ ആയി രുന്നു. അരയ്ക്കു മേല്‍പോട്ട് അവന്‍ തീയിലിട്ട ലോഹംപോലെ ജ്വലിച്ചു തിളങ്ങുന്നുണ്ടായി രുന്നു. അപ്പോള്‍ കൈപോലെ എന്തോ ഒന്ന് ഞാന്‍ കണ്ടു. ആ കൈ എന്‍െറ നേരെ നീളുക യും എന്‍െറ തലമുടിയില്‍ കുത്തിപ്പിടിക്കുക യും ചെയ്തു. അപ്പോള്‍ ആത്മാവ് എന്നെ വായുവിലേക്കു ഉയര്‍ത്തുകയും ദൈവീകദര്‍ശ നത്തില്‍ അവന്‍ എന്നെ യെരൂശലേമിലേക്കു കൊണ്ടുപോവുകയും ചെയ്തു. വടക്കുപുറ ,ത്തുള്ള അകത്തെ വാതില്‍ക്കല്‍ അവന്‍ എന്നെ കൊണ്ടുചെന്നു. ദൈവത്തെ അസൂയാലുവാ ക്കുന്ന ആ പ്രതിമ ആ വാതില്‍ക്കലാണ്. പക്ഷേ അവിടെ യിസ്രായേലിന്‍െറ ദൈവത്തിന്‍െറ തേജസ്സ് ഉണ്ടായിരുന്നു. താഴ്വരയില്‍ കെബാര്‍ നദിയുടെ കരയില്‍ ഞാന്‍ കണ്ട ദര്‍ശനം പോലെ തന്നെയിരുന്നു ആ തേജസ്സ്.
ദൈവം എന്നോടു പറഞ്ഞു, “മനുഷ്യ പുത്രാ, വടക്കുഭാഗത്തേക്കു നോക്കുക!”അതു കൊണ്ട് ഞാന്‍ വടക്കോട്ടു നോക്കി. അപ്പോള്‍ പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള യാഗപീ ഠവാതിലിന്‍െറ വടക്കുവശത്ത് ദൈവത്തെ കോപാകുലനാക്കിയ ആ പ്രതിമ ഉണ്ടായിരുന്നു.
അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “മനു ഷ്യപുത്രാ, യിസ്രായേല്‍ജനം ചെയ്യുന്ന അതി ക്രമങ്ങള്‍ എന്തൊക്കെ എന്ന് നീ കാണുന്നു ണ്ടോ? അവര്‍ ആ സാധനം ഇവിടെ, എന്‍െറ ആലയത്തില്‍നിന്നും എന്നെ ഓടിച്ചുവിടാ നായി ഉണ്ടാക്കിയിരിക്കുന്നു! എന്‍െറകൂടെ വരി കയാണെങ്കില്‍ കൂടുതല്‍ വലിയ അതിക്രമ ങ്ങള്‍ നീ കാണും!”
അങ്ങനെ അങ്കണത്തിന്‍െറ പ്രവേശനത്തില്‍ അവന്‍ എന്നെ കൊണ്ടുവരികയും ഞാന്‍ മതി ലില്‍ ഒരു തുള കാണുകയും ചെയ്തു. ദൈവം എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, മതിലില്‍ ഒരു തുളയുണ്ടാക്കുക.”അതുകൊണ്ട് ഞാന്‍ മതി ലില്‍ ഒരു തുളയുണ്ടാക്കുകയും അവിടെ ഒരു വാതില്‍ കാണുകയും ചെയ്തു.
അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “ജനം ഇവിടെ ചെയ്തുകൂട്ടുന്ന ഭയങ്കരമായ അതിക്ര മങ്ങള്‍ അകത്തുചെന്നു നോക്കുക.” 10 അങ്ങനെ ഞാന്‍ അകത്തുചെന്നു നോക്കി. നിങ്ങള്‍ ആലോചിക്കാന്‍പോലും അറയ്ക്കുന്ന പലതരം ഇഴജന്തുക്കളുടെയും മൃഗങ്ങളുടെയും പ്രതിമകള്‍ ഞാന്‍ കണ്ടു. യിസ്രായേലുകാര്‍ ആരാധിച്ചു പോന്ന വ്യാജവിഗ്രഹങ്ങളായിരുന്നു അവ. സകലമതിലുകളിലും ചുറ്റോടുചുറ്റും ആ ജന്തു ക്കളുടെ കൊത്തിവച്ച ചിത്രങ്ങളുണ്ടായിരുന്നു!
11 അപ്പോള്‍ അവിടെ ശാഫാന്‍െറ മകനായ യയസന്യാവും യിസ്രായേലിലെ എഴുപതു മൂപ്പന്മാരും ജനത്തിന്‍െറകൂടെ ആരാധന നട ത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവര്‍ അവിടെ ജനത്തിന്‍െറ ഏറ്റവും മുന്നില്‍ത്തന്നെ ഉണ്ടായി രുന്നു! ഓരോ മൂപ്പന്‍െറയും കയ്യില്‍ സ്വന്തം ധുപകലശമുണ്ടായിരുന്നു. കത്തുന്ന ധൂപത്തി ല്‍നിന്ന് വായുവിലേക്കു പുക ഉയരുന്നുണ്ടായി രുന്നു. 12 അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, യിസ്രായേലിലെ മൂപ്പന്മാര്‍ ഇരുട്ടത്ത് എന്തുചെയ്യുന്നെന്ന് നീ കാണുന്നു ണ്ടോ? ഓരോരുത്തനും അവനവന്‍െറ സ്വന്തം വ്യാജദൈവത്തിനുവേണ്ടി ഒരു വിശേഷമുറി യുണ്ട്! ‘യഹോവയ്ക്കു നമ്മെ കാണാനാവില്ല. യഹോവ ഈ ദേശം വിട്ടുപോയി.’ എന്ന് അവര്‍ സ്വയം പറയുന്നു.” 13 പിന്നെ ദൈവം എന്നോടു പറഞ്ഞു, “നീ എന്‍െറ കൂടെ വരികയാണെ ങ്കില്‍ അവര്‍ കൂടുതല്‍ വലിയ അതിക്രമങ്ങള്‍ ചെയ്യുന്നത് നീ കാണും!”
14 അപ്പോള്‍ ദൈവം യഹോവയുടെ ആലയ ത്തിന്‍െറ വടക്കുപുറത്തുള്ള വാതില്‍ക്കലേക്കു എന്നെ കൊണ്ടുപോയി. ഇരുന്നുകൊണ്ട് കര യുന്ന സ്ത്രീകളെ അവിടെ ഞാന്‍ കണ്ടു. വ്യാജ ദൈവമായ തമ്മൂസിനെച്ചൊല്ലി അവര്‍ ദു:ഖി തരായിരുന്നു!
15 ദൈവം എന്നോടു പറഞ്ഞു, “മനുഷ്യ പുത്രാ, ഈ അതിക്രമങ്ങള്‍ നീ കാണുന്നുണ്ടോ? എന്‍െറകൂടെ വരിക. അപ്പോള്‍ ഇതിലും ചീത്ത യായ അതിക്രമങ്ങള്‍ നീ കാണും!” 16 പിന്നെ അവന്‍ യഹോവയുടെ ആലയത്തിന്‍െറ അക ത്തെ അങ്കണത്തിലേക്ക് എന്നെ കൊണ്ടുപോ യി. അവിടെ മുഖമണ്ഡപത്തിനും യാഗപീഠ ത്തിനും ഇടയില്‍ ഇരുപത്തഞ്ചു പുരുഷന്മാര്‍ കുനിഞ്ഞുനിന്ന് ആരാധന നടത്തുന്നത് ഞാന്‍ കണ്ടു. പക്ഷേ അവര്‍ വിശുദ്ധമന്ദിരത്തിനഭിമു ഖമായിട്ടല്ലാതെ നില്‍ക്കുകയായിരുന്നു! വിശുദ്ധ സ്ഥലത്തിനുനേരെ അവരുടെ പിന്‍ഭാഗമായി രുന്നു. അവര്‍ സൂര്യനെ ആരാധിക്കാന്‍ വേണ്ടി കിഴക്കോട്ടു കുനിയുകയായിരുന്നു!
17 അപ്പോള്‍ ദൈവം പറഞ്ഞു, “മനുഷ്യപുത്രാ, നീ ഇതു കാണുന്നുണ്ടോ? എന്‍െറ ആലയം അത്രയ്ക്കു നിസ്സാരമാക്കിക്കൊണ്ട് ഇവിടെ, ഈ ആലയത്തില്‍, ഇത്തരം അതിക്രമങ്ങള്‍ ചെയ്തു കളയാമെന്ന് യെഹൂദക്കാര്‍ വിചാരിക്കുന്നു. ഈ ദേശം അക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നെ ഭ്രാന്തു പിടിപ്പിക്കാന്‍വേണ്ടി അവര്‍ നിരന്തരം ഓരോന്നു ചെയ്യുന്നു. ഒരു വ്യാജദൈ വത്തെയെന്നപോലെ ചന്ദ്രനെ ആദരിക്കാന്‍ അവര്‍ മൂക്കില്‍ വളയം ഇട്ടിരിക്കുന്നതു നോക്കൂ! 18 എന്‍െറ കോപം ഞാന്‍ അവരെ കാട്ടിക്കൊടു ക്കും! അവരോടു ഞാന്‍ ഒട്ടും കരുണകാട്ടുക യില്ല! അവര്‍ക്കുവേണ്ടി ഞാന്‍ ആകുലപ്പെടുക യില്ല! അവര്‍ എന്നോടു അലറി വിളിക്കും-പക്ഷേ ഞാന്‍ അവര്‍ക്കു ചെവി കൊടുക്ക യില്ല!”