ജനങ്ങള്‍ പാപം സമ്മതിക്കുന്നു
10
എസ്രാ പ്രാര്‍ത്ഥിക്കുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. ദൈവത്തിന്‍റെ ആലയത്തിനു മുന്പില്‍ അയാള്‍ കഠിനമായി കരയുകയും നമസ്കരിക്കുകയുമായിരുന്നു. എസ്രാ അങ്ങനെ ചെയ്തുകൊണ്ടിരിക്കവേ, സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം യിസ്രായേലുകാര്‍ അയാള്‍ക്കു ചുറ്റും കൂടി. അവരും വളരെയധികം നിലവിളിക്കുന്നുണ്ടായിരുന്നു. അനന്തരം, ഏലാമിന്‍റെ പിന്‍ഗാമികളിലൊരാളായ യെഹീയേലിന്‍റെ പുത്രനായ ശെഖന്യാവ് എസ്രയോടു സംസാരിച്ചു. ശെഖന്യാവ് പറഞ്ഞു, “ഞങ്ങള്‍ ദൈവത്തോടു വിശ്വസ്തരായരുന്നില്ല. ഞങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റുമുള്ളവരെ വിവാഹം കഴിച്ചു. പക്ഷേ, ഞങ്ങളങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും യിസ്രായേലിന് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിനു മുന്പില്‍ ഒരു കരാറുണ്ടാക്കുകയും ആ സ്ത്രീകളെയും അവരുടെ കുട്ടികളെയും പറഞ്ഞയയ്ക്കുകയും ചെയ്യട്ടേ. എസ്രയുടെയും ദൈവത്തിന്‍റെ നിയമങ്ങളോടു ആദരവു പുലര്‍ത്തുന്നവരുടെയും ഉപദേശങ്ങളനുസരിക്കുന്നതിനാണു ഞങ്ങളങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ ദൈവത്തിന്‍റെ നിയമം അനുസരിക്കും. എസ്രാ, എഴുന്നേല്‍ക്കൂ. ഇതു നിന്‍റെ ഉത്തരവാദിത്വമാണെങ്കിലും ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കും. അതിനാല്‍ ധൈര്യത്തോടെ അങ്ങനെ ചെയ്യുക.”
അതിനാല്‍ എസ്രാ എഴുന്നേറ്റു. താന്‍ പറഞ്ഞതൊക്കെ ചെയ്യാമെന്ന് അയാള്‍ പ്രധാന പുരോഹിതരെക്കൊണ്ടും ലേവ്യരെക്കൊണ്ടും യിസ്രായേലുകാരെക്കൊണ്ടും സത്യം ചെയ്യിച്ചു. അനന്തരം എസ്രാ ദൈവത്തിന്‍റെ ആലയത്തിനു മുന്പില്‍നിന്നും പോയി. എല്യാശീബിന്‍റെ പുത്രനായ യെഹോഹാനാന്‍റെ മുറിയിലേക്കാണ് എസ്രാ പോയത്. അവിടെ വച്ച് എസ്രാ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. ദൈവകല്പനകള്‍ ലംഘിച്ച് മടങ്ങിയെത്തിയ പ്രവാസികളെപ്പറ്റിയോര്‍ത്ത് വളരെ ദു:ഖിതനായിരുന്നതിനാലാണ് എസ്രാ അങ്ങനെ ചെയ്തത്. അനന്തരം അയാള്‍ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലായിടങ്ങളിലേക്കും ഒരു സന്ദേശമയച്ചു. പ്രവാസത്തില്‍നിന്നും മടങ്ങിവന്ന മുഴുവന്‍ ആളുകളോടും യെരൂശലേമില്‍ സമ്മേളിക്കാനായിരുന്നു ആ സന്ദേശം. മൂന്നു ദിവസത്തിനുള്ളില്‍ യെരൂശലേമിലെത്താത്തവനാരായാലും അയാള്‍ക്ക് തന്‍റെ വസ്തുവകകളെല്ലാം നഷ്ടമാകും. പ്രധാന ഉദ്യോഗസ്ഥന്മാരും മൂപ്പന്മാരുമാണ് ആ തീരുമാനമെടുത്തത്. കൂടാതെ അയാള്‍ക്ക് താന്‍ വസിക്കുന്ന സ്ഥലത്തെ ജനതയിലൊരാളായിരിക്കാനും സാദ്ധ്യമല്ല.
അതിനാല്‍ യെഹൂദയുടെയും ബെന്യാമീന്‍റെയും കുടുംബങ്ങളില്‍പ്പെട്ട എല്ലാവരും മൂന്നു ദിവസത്തിനുള്ളില്‍ യെരൂശലേമില്‍ ഒത്തുചേര്‍ന്നു. ഒന്‍പതാം മാസത്തിന്‍റെ ഇരുപതാം തീയതി എല്ലാവരും ആലയമുറ്റത്ത് ഒത്തുകൂടുകയും ചെയ്തു. സമ്മേളനത്തിന്‍റെ കാരണം മൂലവും കനത്ത മഴ മൂലവും അവര്‍ വല്ലാതെ വിറച്ചിരുന്നു. 10 അപ്പോള്‍ പുരോഹിതനായ എസ്രാ എഴുന്നേറ്റു നിന്നു പറഞ്ഞു, “നിങ്ങള്‍ ദൈവത്തോടു വിശ്വസ്തരായിരുന്നില്ല. നിങ്ങള്‍ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചു. അങ്ങനെ ചെയ്യുകവഴി യിസ്രായേലിനെ നിങ്ങള്‍ കൂടുതല്‍ പാപനിര്‍ഭരമാക്കി. 11 ഇനി, നിങ്ങള്‍ പാപം ചെയ്തതായി യഹോവയോടു ഏറ്റുപറയണം. നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമാകുന്നു യഹോവ. യഹോവയുടെ കല്പന നിങ്ങള്‍ അനുസരിക്കണം. നിങ്ങള്‍ക്കു ചുറ്റിലും വസിക്കുന്നവരില്‍നിന്നും നിങ്ങളുടെ വിദേശഭാര്യമാരില്‍നിന്നും സ്വയം വേര്‍പിരിയുക.”
12 അപ്പോള്‍, അവിടെക്കൂടിയിരുന്ന ആ സംഘം മുഴുവന്‍ എസ്രയ്ക്കു മറുപടി നല്‍കി. അവര്‍ വലിയ ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു, “എസ്രാ അതു ന്യായം തന്നെ! നീ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യണം. 13 പക്ഷേ ഇവിടെ ധാരാളം പേരുണ്ട്. ഇപ്പോഴാകട്ടെ, നല്ല മഴയുമായതിനാല്‍ ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനും വയ്യ. ഞങ്ങല്‍ വളരെ ഗൌരവമുള്ള പാപങ്ങള്‍ ചെയ്തിരിക്കുന്നതിനാല്‍ ഈ പ്രശ്നം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്കു പരിഹരിക്കാനാവില്ല. 14 ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി നമ്മുടെ നേതാക്കന്മാര്‍ തീരുമാനമെടുക്കട്ടെ. അനന്തരം വിദേശവനിതയെ വിവാഹം കഴിച്ച, നമ്മുടെ പട്ടണങ്ങളിലുള്ള ഓരോരുത്തരും ഒരു നിശ്ചിതസമയത്ത് യെരൂശലേമില്‍ ഒത്തുചേരട്ടെ. അവര്‍ മൂപ്പന്മാരോടും തങ്ങളുടെ പട്ടണങ്ങളിലെ ന്യായാധിപന്മാരോടും ഒപ്പം ഇവിടെ വരട്ടെ. അപ്പോള്‍ ദൈവം നമ്മോടുള്ള അവന്‍റെ കോപം അവസാനിപ്പിക്കും.”
15 ഏതാനും പേര്‍ മാത്രം ഈ പദ്ധതിക്കെതിരായിരുന്നു. അസാഹേലിന്‍റെ പുത്രനായ യോനാഥാനും തിക്ക്വയുടെ പുത്രനായ യഹ്സെയാവുമായിരുന്നു അവര്‍. മെശുല്ലാമും ലേവ്യനായ ശബ്ബെഥായിയും ആ പദ്ധതിക്കെതിരായിരുന്നു.
16 അങ്ങനെ, യെരൂശലേമിലേക്കു മടങ്ങിവന്ന യിസ്രായേലുകാര്‍ ആ പരിപാടി അംഗീകരിച്ചു. കുടുംബനാഥന്മാരെ പുരോഹിതനായ എസ്രാ തെരഞ്ഞെടുത്തു. ഓരോ ഗോത്രത്തില്‍നിന്നും അയാള്‍ ഓരോരുത്തരെ തെരഞ്ഞെടുത്തു. പേരു വിളിച്ചാണ് ഓരോരുത്തരെയും തെരഞ്ഞെടുത്തത്. പത്താം മാസത്തിന്‍റെ ഒന്നാം ദിവസം, തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും തങ്ങളുടെ ഓരോ സാഹചര്യവും പഠിക്കാനിരുന്നു. 17 ഒന്നാം മാസത്തിന്‍റെ ഒന്നാം ദിവസം അവര്‍ വിദേശസ്ത്രീകളെ വിവാഹം ചെയ്തവരുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ചു.
വിദേശസ്ത്രീകളെ വിവാഹം കഴിച്ചവരുടെ പട്ടിക
18 വിദേശവനിതകളെ വിവാഹം കഴിച്ച പുരോഹിതരുടെ പിന്‍ഗാമികളായവരുടെ പേരുകള്‍:
യോസാദാക്കിന്‍റെ പുത്രനായ യേശുവയുടെ പിന്‍ഗാമികളിലും യോശുവയുടെ സഹോദരന്മാരിലും പെട്ടവര്‍: മയശേയാവ്, എലീയേസെര്‍, യാരീബ്, ഗെദല്യാവ്. 19 അവരെല്ലാം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു വാക്കു നല്‍കി. പിന്നെ അവരോരുത്തരും ആട്ടിന്‍പറ്റത്തില്‍നിന്നും ഓരോ ആണാടിനെ വീതം അപരാധബലിക്കായി നല്‍കി. തങ്ങളുടെ അപരാധം മൂലമാണ് അവരങ്ങനെ ചെയ്തത്.
20 ഇമ്മേരിന്‍റെ പിന്‍ഗാമികളില്‍നിന്ന് ഹനാനിയും സെബദ്യാവും.
21 ഹാരീമിന്‍റെ പിന്‍ഗാമികളില്‍നിന്ന് മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേല്‍, ഉസ്സീയാവ് എന്നിവര്‍.
22 പശ്ഹൂരിന്‍റെ പിന്‍ഗാമികളില്‍നിന്ന്: എല്യോവേനായി, മയശേയാവ്, യിശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ എന്നിവര്‍.
23 ലേവ്യരില്‍നിന്നും വിദേശവനിതകളെ വിവാഹം കഴിച്ചവര്‍ ഇവരാകുന്നു: യോസാബാദ്, ശിമെയി, കേലായാവ് (കെലീതാ എന്നും വിളിക്കപ്പെടുന്നു), പെഥഹ്യാവ്, യെഹൂദാ, എലീയേസെര്‍.
24 ഗായകരില്‍നിന്നും വിദേശവനിതയെ വിവാഹം കഴിച്ചവന്‍: എല്യാശീബ്.
പാറാവുകാരില്‍നിന്നും വിദേശവനിതകളെ വിവാഹം കഴിച്ചവര്‍: ശല്ലൂം, തേലെം, ഊരി.
25 യിസ്രായേലുകാരില്‍നിന്ന് വിദേശവനിതകളെ വിവാഹം കഴിച്ചവര്‍:
പാരോശിന്‍റെ പിന്‍ഗാമികളില്‍നിന്നും: രമ്യാവ്, യിശ്ശിയാവ്, മല്‍ക്കീയാവ്, മീയാമീന്‍, എലെയാസാര്‍, മല്‍ക്കീയാവ്, ബെനായാവ്.
26 ഏലാമിന്‍റെ പിന്‍ഗാമികളില്‍നിന്നും: മഥന്യാവ്, സെഖര്യാവ്, യെഹീയേല്‍, അബ്ദി, യെരേമോത്ത്, ഏലീയാവ്.
27 സത്ഥൂവിന്‍റെ പിന്‍ഗാമികളില്‍നിന്നും: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.
28 ബേബായിയുടെ പിന്‍ഗാമികളില്‍നിന്നും: യെഹോഹാനാന്‍, ഹനന്യാവ്, സബ്ബായി,അഥെലായി.
29 ബാനിയുടെ പിന്‍ഗാമികളില്‍നിന്നും: മെശുല്ലാം, മല്ലൂക്ക്, അദായാവ്, യാശൂബ്, ശെയാല്‍, യെരേമോത്ത്.
30 പഹത്ത്മോവാബിന്‍റെ പിന്‍ഗാമികളില്‍നിന്നും: അദ്നാ, കെലാല്‍,ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേല്‍, ബിന്നുവി, മനശ്ശെ.
31 ഹാരീമിന്‍റെ പിന്‍ഗാമികളില്‍നിന്നും: എലിയേസെര്‍, യിശ്ശീയാവ്, മല്‍ക്കീയാവ്, ശെമയ്യാവ്, ശിമെയോന്‍, 32 ബെന്യാമീന്‍, മല്ലൂക്ക്, ശെമര്യാവ്.
33 ഹാശൂമിന്‍റെ പിന്‍ഗാമികളില്‍നിന്നും: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
34  35 ബാനിയുടെ പിന്‍ഗാമികളില്‍നിന്നും: മയദായി, അമ്രാം, ഊവേല്‍, ബെനായാവ്, ബേദെയാവ്, കെലൂഹൂം, 36 വന്യാവ്, മെരേമോത്ത്, എല്യാശീബ്, 37 മത്ഥന്യാവ്, മെത്ഥനായി, യാസു.
38 ബിന്നൂവിയുടെ പിന്‍ഗാമികളില്‍നിന്നും: ശിമെയി,
39 ശേലെമ്യാവ്, നാഥാന്‍, അദായാവ്, 40 മഖ്നദെബായി, ശാശായി, ശാരായി, 41 അസരെയേല്‍, ശേലെമ്യാവ്, ശമര്യാവ്, 42 ശല്ലൂം, അമര്യാവ്, യോസേഫ്. 43 നെബോവിന്‍റെ പിന്‍ഗാമികളില്‍നിന്നും: യെയീയേല്‍, മിത്ഥിത്ഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍ ബെനായാവ്.
44 ഇവരെല്ലാവരും വിദേശവനിതകളെ വിവാഹം കഴിച്ചവരായിരുന്നു. അവരില്‍ ചിലര്‍ക്കൊക്കെ ആ ഭാര്യമാരില്‍ കുട്ടികളുമുണ്ടായിരുന്നു.