ആദ്യജാതന്‍റെ മരണം
11
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ ഞാന്‍ ഈജിപ്തിനും ഫറവോനും ഒരു ദുരന്തം കൂടി അയയ്ക്കും. അതിനുശേഷം അവന്‍ നിങ്ങളെ ഈജിപ്തി ല്‍നിന്നു വിടും. സത്യത്തില്‍ അവന്‍ നിങ്ങളെ തന്‍റെ രാജ്യം വിട്ടുപോകുവാന്‍ നിര്‍ബന്ധിക്കുക തന്നെ ചെ യ്യും. യിസ്രായേലുകാര്‍ക്ക് നീ ഒരു സന്ദേശം നല്‍കണം: ‘സ്ത്രീപുരുഷന്മാരേ, നിങ്ങള്‍ നിങ്ങളുടെ അയല്‍ക് കാ രോടു സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത സാധന ങ്ങള്‍ ചോദിക്കണം. ഈജിപ്തുകാര്‍ നിങ്ങളോടു ദയ കാ ണിക്കാന്‍ യഹോവ ഇടയാക്കും. ഈജിപ്തുകാര്‍, പ്രത് യേകിച്ച് ഫറവോന്‍റെ സേവകര്‍, മോശെയെ ഒരു മഹാ നായാണിപ്പോള്‍ത്തന്നെ പരിഗണിക്കുന്നത്.’”
മോശെ ജനങ്ങളോടു പറഞ്ഞു, “യഹോവ പറയു ന്നു, ‘ഇന്നു പാതിരാത്രിയില്‍ ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകുകയും ഈജിപ്തിലെ രാജാവായ ഫറവോ ന്‍റെ സിംഹാസനാവകാശിയായ മൂത്തപുത്രന്‍ മുതല്‍ ധാ ന്യം പൊടിക്കുന്ന അടിമ സ്ത്രീയുടെ ആദ്യജാതന്‍ വ രെയുള്ള ഈജിപ്തിലെ എല്ലാ ആദ്യജാതന്മാരും മരിക് കുകയും ചെയ്യും. ആദ്യജാതരായ മൃഗങ്ങള്‍ പോലും ചാ കും. ഈജിപ്തില്‍ മുന്പെങ്ങും ഉണ്ടാകാത്തവിധം വി ലാപമുയരും. ഭാവിയില്‍ ഇത്ര വലിയ വിലാപം ഉണ് ടാ വുകയുമില്ല. എന്നാല്‍ യിസ്രായേലുകാരില്‍ ഒരുവന്‍ പോലും മുറിവേല്പിക്കപ്പെടില്ല - ഒരു നായ പോലും അവരുടെ നേര്‍ക്കു കുരയ്ക്കുകയില്ല. യിസ്രായേ ലുകാ രില്‍ ആര്‍ക്കെങ്കിലുമോ അവരുടെ മൃഗങ്ങളിലൊ ന്നി നെങ്കിലുമോ ഒരു മുറിവുമേല്‍ക്കുകയില്ല. യിസ്രാ യേ ലുകാരെ ഈജിപ്തുകാരില്‍നിന്നും വ്യത്യസ്തമായാണ് ഞാന്‍ പരിഗണിക്കുന്നതെന്ന് നീ അങ്ങനെ അറിയും. അനന്തരം നിങ്ങളുടെ ഈജിപ്തുകാരായ മുഴുവന്‍ അടി മകളും എന്നെ നമിക്കുകയും ആരാധിക്കുകയും ചെയ്യും. അവര്‍ പറയും, “നിന്‍റെ ജനതയെ മുഴുവന്‍ കൂട്ടിക്കൊ ണ്ടുപോവുക.”അപ്പോള്‍ ഞാന്‍ ദേഷ്യത്തില്‍ ഫറവോ നെ വിടും.’”
അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “ഫറ വോന്‍ നിന്നെ ശ്രദ്ധിച്ചില്ല. എന്തെന്നോ? ഈജി പ്തുദേശത്തില്‍ എന്‍റെ ശക്തമായ പ്രവൃത്തികള്‍ വര്‍ദ് ധിക്കുന്നതിന്.” 10 അതിനാലാണ് മോശെയും അഹരോനും ഫറവോനു മുന്പില്‍ ഈ അത്ഭുതങ്ങളെല്ലാം കാട്ടിയത്. അതുകൊണ്ടാണ് യിസ്രായേലുകാരെ വിട്ടയയ്ക്കാതെ ഫറവോന്‍ കടുംപിടുത്തക്കാരനാകാന്‍ യഹോവ ഇടയാ ക്കിയത്.