പെസഹ
12
ഈജിപ്തില്‍ത്തന്നെവെച്ച് യഹോവ മോശെ യോടും അഹരോനോടും സംസാരിച്ചു. യഹോവ പറഞ്ഞു, “ഈ മാസം നിങ്ങള്‍ക്ക് വര്‍ഷത്തിന്‍റെ ആദ് യമാസമായിരിക്കും. യിസ്രായേല്‍ സമൂഹത്തി നാകെ യു ള്ള സന്ദേശമാണിത്: ഈ മാസത്തിലെ പത്താം ദിവസം ഓ രോരുത്തരും തന്‍റെ കുടുംബത്തിനുവേണ്ടി ഒരു ആട്ടിന്‍ കുട്ടിയെ തെരഞ്ഞെടുക്കണം. ആ ആടിനെ തിന്നാന്‍ മതിയായത്ര ആളുകള്‍ ആ വീട്ടില്‍ ഇല്ലെങ്കില്‍ അയാള്‍ തന്‍റെ അയല്‍ക്കാരനെക്കൂടി പങ്കുപറ്റാന്‍ ക്ഷണിക്ക ണം. എല്ലാവര്‍ക്കും തിന്നാന്‍ മതിയായ ആട്ടിന്‍കുട്ടി യും ഉണ്ടായിരിക്കണം. നല്ല ആരോഗ്യമുള്ള ഒരു വയ സ്സുള്ള ആണാടിനെയാവണം തെരഞ്ഞെടുക്കേണ്ടത്. അതൊരു ചെമ്മരിയാടോ കോലാടോ ആകാം. മാസത് തി ന്‍റെ പതിനാലാം ദിവസം വരെ അതിനെ നിങ്ങള്‍ സൂ ക്ഷി ക്കണം. അന്നു സന്ധ്യയ്ക്ക് യിസ്രായേല്‍സമൂഹം മുഴു വന്‍ തങ്ങളുടെ ആടുകളെ കൊല്ലണം. ആ മൃഗങ്ങളുടെ രക്തം നിങ്ങള്‍ ശേഖരിക്കണം. ജനങ്ങള്‍ ഈ ആഹാരം കഴിക്കുന്ന വീടുകളുടെ കതകിന്‍റെ മേല്‍പ്പടിയിലും കട്ടിളക്കാലിലും അത് പുരട്ടണം.
“ആ രാത്രി നിങ്ങള്‍ ആട്ടിന്‍കുട്ടിയെ പൊരിച്ച് അതിന്‍റെ മാംസം മുഴുവനും തിന്നണം. കൂടാതെ കയ്ക്കുന് ന ചീരയും പുളിപ്പിക്കാത്ത അപ്പവും തിന്നണം. ആട് ടിന്‍കുട്ടിയെ നിങ്ങള്‍ പച്ചയായോ വെള്ളത്തിലിട്ട് വേ വിച്ചോ തിന്നരുത്. ആട്ടിന്‍കുട്ടിയെ മുഴുവനോടെ തീ യില്‍ ചുട്ടുവേണം തിന്നാന്‍. അതിന്‍റെ തലയും കാലുക ളും ആന്തരഭാഗങ്ങളുമെല്ലാം ഉണ്ടായിരിക്കെയാവണം ചുടേണ്ടത്. 10 ഇറച്ചി മുഴുവന്‍ ആ രാത്രിതന്നെ തിന്നു തീര്‍ക്കണം. പുലര്‍ച്ചെ അല്പമെങ്കിലും മാംസം മിച്ച മുണ്ടെങ്കില്‍ അത് തീ കത്തിച്ചു കളയണം.
11 “നിങ്ങള്‍ ഈ ആഹാരം കഴിക്കുന്പോള്‍ ഒരു യാത്രക് കു പോകുന്പോഴത്തെപ്പോലെ പൂര്‍ണ്ണമായും വസ് ത്രങ്ങള്‍ ധരിച്ചിരിക്കണം. നിങ്ങള്‍ ചെരുപ്പു ധരിക് കുകയും ഊന്നുവടി കയ്യിലെടുക്കുകയും ചെയ്തിരി ക് കണം. തിടുക്കത്തില്‍ നിങ്ങള്‍ ആഹാരം കഴിക്കണം. കാര ണമെന്തെന്നാല്‍ ഇത് യഹോവയുടെ പെസഹയാണ്. ദൈ വം തന്‍റെ ജനതയെ ഈജിപ്തില്‍നിന്നും മോചിപ്പിച്ച സമയം.
12 “ഇന്നു രാത്രിയില്‍ ഞാന്‍ ഈജിപ്തിലൂടെ കടന്നു പോവുകയും അവിടത്തെ ആദ്യജാതരായ മുഴുവന്‍ മനു ഷ്യരെയും മൃഗങ്ങളെയും വധിക്കുകയും ചെയ്യും. അങ് ങനെ ഞാന്‍ ഈജിപ്തിലെ എല്ലാ ദേവന്മാരുടെമേലും ന്യായവിധി നടത്തും. ഞാന്‍ യഹോവയാണെന്ന് കാട് ടിക്കൊടുക്കും. 13 പക്ഷേ നിങ്ങളുടെ വീടുകളിന് മേ ലുള്ള രക്തം ഒരു പ്രത്യേക അടയാളമായിരിക്കും. ആ രക് തം കാണുന്പോള്‍ ഞാന്‍ നിങ്ങളുടെ വസതികളെ ഒഴിവാ ക്കി കടന്നുപോകും. ഈജിപ്തുകാരെ ഞാന്‍ ദണ്ഡിപ് പി ക്കുന്പോള്‍ നാശകരമായ യാതൊരു പകര്‍ച്ചവ്യാ ധിക ളും നിങ്ങളെ ബാധിക്കുകയില്ല.
14 “അതിനാല്‍ ഈ രാത്രിയെ എക്കാലവും നിങ്ങള്‍ ഓര്‍ മ്മിക്കണം- ഇതു നിങ്ങള്‍ക്കൊരു വിശേഷദിവസമാ യി രിക്കും. നിങ്ങളുടെ പിന്‍ഗാമികള്‍ ഈ ദിവസം ആചരിച്ച് യഹോവയെ ബഹുമാനിക്കണം. 15 ഏഴു ദിവസത്തേക്ക് നി ങ്ങള്‍ പുളിപ്പിക്കാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ വീട്ടിലുള്ള പുളിമാവു മുഴുവന്‍ മാറ്റണം. ഏഴു ദിവസത്തേക്ക് ആരും തന്നെ പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷി ച്ചാല്‍ അവന്‍ യിസ്രായേലുകാരില്‍നിന്നു വേര്‍ പെടു ത്തപ്പെടണം. 16 ഒന്നാം ദിവസവും ഏഴാം ദിവസവും നി ങ്ങള്‍ വിശുദ്ധസഭ കൂടുക. ഈ ദിവസങ്ങളില്‍ നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ സദ്യയ്ക്കുള്ള ആഹാരം പാകം ചെയ്യുക എന്ന ജോലിമാത്രം നിങ്ങള്‍ ക്കു ചെയ്യാം. 17 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉ ത്സവം നിങ്ങള്‍ അനുസ്മരിച്ച് ആഘോഷിക്കണം. കാര ണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളെ സംഘംസംഘമായി ഈജിപ്തില്‍നിന്നു മോചിപ്പിച്ചത്. അതിനാല്‍ നിങ് ങളുടെ പിന്‍ഗാമികളെല്ലാം ഈ ദിവസത്തെ അനുസ്മരിക് കണം. ഇത് എക്കാലത്തേക്കുമുള്ള നിയമമാണ്. 18 അതിനാ ല്‍ ആദ്യമാസത്തിന്‍റെ (നീസാന്‍) പതിനാലാം ദിവസത്തെ സന്ധ്യയ്ക്കു നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന് നാന്‍ ആരംഭിക്കണം. അതേ മാസത്തെ ഇരുപത്തൊന്നാം ദിവസത്തെ സന്ധ്യവരെ നിങ്ങള്‍ ഈ അപ്പം ഭക്ഷിക് കണം. 19 ഏഴു ദിവസത്തേക്ക് നിങ്ങളുടെ വീടുകളില്‍ പുളി മാവ് ഉണ്ടായിരിക്കാനേ പാടില്ല. ഈ സമയത്ത് ഏതെങ് കിലും യിസ്രായേലുകാരനോ വിദേശിയോ പുളിമാവ് ഭക് ഷിച്ചാല്‍ അവനെ മറ്റ് യിസ്രായേലുകാരില്‍നിന്ന് അകറ് റി നിര്‍ത്തണം. 20 ആ സദ്യയില്‍ നിങ്ങള്‍ പുളിപ്പു ചേര്‍ത് ത് ഒന്നും ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെയായി രുന്നാ ലും പുളിപ്പിച്ച അപ്പം കഴിക്കാതിരിക്കുക.”
21 അതിനാല്‍ മോശെ എല്ലാ മൂപ്പന്മാരെയും വിളി ച്ചുകൂട്ടി. മോശെ അവരോടു പറഞ്ഞു, “നിങ്ങളുടെ കുടുംബങ്ങള്‍ക്കായുള്ള ആട്ടിന്‍കുട്ടികളെ തെരഞ്ഞെടുക്കുക. പെസഹനാളിനായി അവയെ കൊല്ലുക. 22 ഒരു കെട്ട് ഈസോപ്പുതണ്ടുകളെടുത്ത് ഒരു പാത്രത്തില്‍ നിറച്ച ആടിന്‍റെ രക്തത്തില്‍ മുക്കുക. ആ രക്തം നിങ്ങളുടെ വീടിന്‍റെ കതകിന്‍റെ മുകള്‍പ്പടി യിലും കട്ടിളക്കാലുകളിലും പൂശുക. പ്രഭാതം വരെ ആ രും വീടിനു പുറത്തേക്കിറങ്ങുകയുമരുത്. 23 ആദ്യജാത ന്മാരെ വധിക്കാന്‍ യഹോവ ഈജിപ്തിലൂടെ പോകുന് പോള്‍ അവന്‍ തുലാങ്ങളിന്മേലും കട്ടിളകളിന്മേലുമുള്ള രക്തം കാണും. അപ്പോള്‍ ആ വീടിനെ യഹോവ കടന്നു പോകുകയും, സംരക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ വീടുകളില്‍ കയറി നിങ്ങളെ വധിക്കുവാന്‍ അവന്‍ മരണദൂ തനെ അനുവദിക്കുകയുമില്ല. 24 ഈ കല്പന നിങ്ങള്‍ ഓര്‍ത്തിരിക്കണം. നിങ്ങള്‍ക്കും നിങ്ങളുടെ പിന്‍ഗാമിക ള്‍ക്കും വേണ്ടി എന്നേക്കുമുള്ള നിയമമാണിത്. 25 യഹോ വ നിങ്ങള്‍ക്കു തരുമെന്ന് വാഗ്ദാനം ചെയ്ത ദേശത്തേക് കു പ്രവേശിക്കുന്പോള്‍ നിങ്ങളിത് ആഘോഷിക്കാന്‍ ഓര്‍മ്മിക്കണം. 26 ‘നമ്മളെന്തിനാണിങ്ങനെ ആഘോ ഷി ക്കുന്നത്?’ എന്നു നിങ്ങളുടെ കുട്ടികള്‍ ചോദിക്കു ന് പോള്‍ 27 നിങ്ങള്‍ പറയണം, ‘ഇത് യഹോവയ്ക്കുള്ള പെസ ഹ ബലിയാണ്. എന്തിനെന്നോ? ഞങ്ങള്‍ ഈജിപ്തി ലായിരുന്നപ്പോള്‍ യഹോവ യിസ്രായേലുകാരുടെ ഭവന ങ്ങളെ കടന്നുപോയി. യഹോവ ഈജിപ്തുകാരെ വ ധിക് കുകയും പക്ഷേ നമ്മുടെ വീടുകളിലുള്ളവരെ രക്ഷിക്കു കയും ചെയ്തു. അതിനാല്‍ ജനങ്ങള്‍ അവരുടെ തലകള്‍ കു ന്പിട്ട് യഹോവയെ ആരാധിച്ചു.’”
28 യഹോവ ഈ കല്പന മോശെയ്ക്കും അഹരോനും ന ല്‍കി. അതിനാല്‍ യിസ്രായേലുകാര്‍ യഹോവയുടെ കല് പനയെ അനുസരിച്ചു.
29 അന്നു പാതിരാത്രിയില്‍, ഈജിപ്തു ഭരിച്ചിരുന്ന ഫറവോന്‍റെ മുതല്‍ തടവറയില്‍ കിടന്നിരുന്ന തടവു കാര ന്‍റെവരെ സകല ആദ്യജാതപുത്രന്മാരെയും യഹോവ വ ധിച്ചു. 30 ആ രാത്രിയില്‍ ഈജിപ്തിലെ ഓരോ വീട്ടിലും ഒരാള്‍ വീതം മരണമടഞ്ഞു. ഫറവോനും തന്‍റെ ഉദ്യോ ഗ സ്ഥന്മാരും സകല ഈജിപ്തുകാരും വളരെ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
യിസ്രായേലുകാര്‍ ഈജിപ്തു വിടുന്നു
31 അതിനാല്‍ ആ രാത്രി ഫറവോന്‍ മോശെയെയും അഹ രോനെയും വിളിച്ചുവരുത്തി. ഫറവോന്‍ അവരോടു പറഞ്ഞു, “വേഗം എഴുന്നേറ്റ് എന്‍റെയാളുക ളുടെയടു ത്തുനിന്നും പോവുക. നിങ്ങള്‍ ആവശ്യപ്പെ ട്ടതു പോലെ ചെന്ന് യഹോവയെ ആരാധിക്കുക! 32 നിങ്ങള്‍ ചെയ്യുമെന്നു പറഞ്ഞതുപോലെ തന്നെ നിങ്ങളുടെ മുഴുവന്‍ ആടുകളെയും കന്നുകാലികളെയും കൂടെകൊ ണ് ടുപോകൂ! എന്നെ അനുഗ്രഹിക്കുകയും ചെയ്യൂ!” 33 ഈ ജിപ്തുജനതയും അവരോടു വേഗം പൊയ്ക്കൊള്ളാന്‍ പറ ഞ്ഞു. കാരണം, “നിങ്ങള്‍ പോയില്ലെങ്കില്‍ ഞങ് ങളെ ല്ലാം മരിക്കും!”എന്നാണവര്‍ പറഞ്ഞത്.
34 യിസ്രായേലുകാര്‍ക്ക് തങ്ങളുടെ അപ്പത്തില്‍ പുളി മാവ് ചേര്‍ക്കാനുള്ള സമയം പോലും കിട്ടിയില്ല. അതി നാലവര്‍ കുഴച്ചമാവ് പുളിക്കും മുന്പുതന്നെ പാത്രത് തിലാക്കി തുണിയില്‍ കെട്ടി തോളിലേറ്റി കൊണ്ടു പോയി. 35 അനന്തരം യിസ്രായേല്‍ജനങ്ങള്‍ മോശെ പറ ഞ്ഞതു പോലെ ചെയ്തു. അവര്‍ ഈജിപ്തുകാരായ അയ ല്‍വാസികളോടു വസ്ത്രവും സ്വര്‍ണ്ണത്തിലും വെള്ളി യിലുമുണ്ടാക്കിയ സാധനങ്ങളും ആവശ്യപ്പെട്ടു. 36 ഈജിപ്തുകാര്‍ യിസ്രായേലുകാരോടു ദയാപൂര്‍വ്വം പെ രുമാറാന്‍ യഹോവ ഇടയാക്കി. അതിനാല്‍ ഈജിപ്തുകാര്‍ തങ്ങളുടെ സന്പത്ത് യിസ്രായേലുകാര്‍ക്കു നല്‍കി.
37 യിസ്രായേലുകാര്‍ റമസേസില്‍നിന്ന് സുക്കോത് തി ലേക്കു പോയി. അവര്‍ ആറു ലക്ഷത്തോളം പേരുണ്ടാ യിരുന്നു. കുട്ടികള്‍ കൂടാതെയാണിത്. 38 അനേകം വളര്‍ത്തു മൃഗങ്ങളും ആടുകളും കന്നുകാലികളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവരോടൊത്ത് വിവിധ തരം ആളുകളും ഉണ്ടായിരുന്നു. യിസ്രായേലുകാര്‍ അല്ലായിരു ന്നു വെ ങ്കിലും യിസ്രായേലുകാരോടൊത്ത് അവരും ഈജിപ്തു വിട്ടു. 39 തിടുക്കത്തില്‍ ഈജിപ്തു വിട്ടതിനാല്‍ അവര്‍ക് ക് തങ്ങളുടെ കുഴച്ച മാവില്‍ പുളിമാവു ചേര്‍ക്കാനുള്ള സമയമില്ലായിരുന്നു. അവര്‍ തങ്ങളുടെ യാത്രയ്ക്കാവ ശ്യമായ പ്രത്യേക ഭക്ഷണമൊന്നും പാകം ചെയ്തിരു ന്നതുമില്ല. അതിനാല്‍ അവര്‍ക്ക് പുളിമാവില്ലാത്ത അപ്പം ചുടേണ്ടി വന്നു.
40 യിസ്രായേലുകാര്‍ നാനൂറ്റിമുപ്പതു വര്‍ഷക്കാലം ഈജിപ്തില്‍ താമസിച്ചു. 41 നാനൂറ്റി മുപ്പതു വര്‍ഷം തികഞ്ഞ ദിവസം തന്നെ യഹോവയുടെ സൈന്യം* യഹോവയുടെ സൈന്യം യിസ്രായേല്‍ജനങ്ങള്‍. ഈ ജിപ്തുവിട്ടു. 42 അതിനാല്‍ ആ രാത്രി യഹോവയുടെ പ് രവൃത്തികളെ ജനങ്ങള്‍ ഓര്‍മ്മിക്കേണ്ട ഒരു പ്രത്യേക രാത്രിയായി മാറി. യിസ്രായേലിലെ എല്ലാ ജനതയും എക്കാലവും ആ രാത്രിയെ അനുസ്മരിക്കും. 43 യഹോവ മോശെയോടും അഹരോനും പറഞ്ഞു, “പെസഹയുടെ ചട്ടങ്ങള്‍ ഇതാണ്: അന്യരാരും പെസഹ ഭക്ഷിക്കാന്‍ പാടില്ല. 44 പക്ഷേ ഒരാള്‍ അടിമയെ വാങ്ങുകയും അവന്‍ പരിച്ഛേദനക്ക് വിധേയനാവുകയും ചെയ്താല്‍ ആ അടി മക്ക് പെസഹ ഭക്ഷിക്കാം. 45 പക്ഷേ നിങ്ങളുടെ രാജ്യത് തു താമസിക്കുകയോ ജോലി ചെയ്യാന്‍ വാടകക്ക് എടു ക്കപ്പെടുകയോ ചെയ്ത ഒരുത്തന് അതു ഭക്ഷിക്കാന്‍ അവകാശമില്ല. പെസഹ യിസ്രായേലുകാര്‍ക്കു വേണ്ടി യുള്ളതാണ്.
46 “ഓരോ കുടുംബവും ഒരു വീട്ടില്‍വച്ചു തന്നെ അതു ഭക്ഷിക്കണം. ആഹാരമൊന്നും വീട്ടിനു പുറത്തു കൊ ണ്ടുപോകാന്‍ പാടില്ല. കുഞ്ഞാടിന്‍റെ എല്ലുക ളൊന് നും ഒടിക്കാനും പാടില്ല. 47 യിസ്രായേല്‍ സമൂഹമൊ ന്ന ടങ്കം ഇതാചരിക്കുകയും വേണം. 48 നിങ്ങളോടൊപ്പം യിസ്രായേലുകാരനല്ലാത്ത ഒരുവന്‍ താമസിക്കു ന്നു ണ് ടെങ്കില്‍, അവന് യഹോവയുടെ പെസഹ ഭക്ഷിക്കണ മെ ന്നുണ്ടെങ്കില്‍ അവന്‍ പരിച്ഛേദനയേല്‍ക്കണം. അപ് പോള്‍ അവന്‍ യിസ്രായേലുകാരനെപ്പോലെയാവുകയും അവനു ഭക്ഷണത്തില്‍ പങ്കുപറ്റാനാവുകയും ചെയ്യും. പക്ഷേ പരിച്ഛേദനയേല്‍ക്കാത്തവന് പെസഹാഭ ക്ഷ ണം കഴിക്കാന്‍ അനുവാദമില്ല. 49 എല്ലാവര്‍ക്കും ഒരേ നിയമമാണ്. ഒരുവന്‍ യിസ്രായേല്‍പൌരനാണോ അതോ നിങ്ങളുടെ രാജ്യത്തു താമസിക്കുന്ന അന്യനാണോ എന്നൊന്നും വ്യത്യാസമില്ല, എല്ലാവര്‍ക്കും ഒരേ നിയമം.”
50 യഹോവ മോശെയ്ക്കും അഹരോനും നല്‍കിയ കല്പ ന യിസ്രായേലുകാര്‍ പാലിച്ചു. 51 അതിനാല്‍ യഹോവ അതേ ദിവസം യിസ്രായേലുകാരെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. അവര്‍ സംഘങ്ങളായി പോയി.