മോശെയുടെ ഗാനം
15
അനന്തരം മോശെയും യിസ്രായേല്‍ ജനതയും ഈ ഗാനം പാടി യഹോവയെ സ്തുതിച്ചു:
“ഞാന്‍ യഹോവയെ പാടി സ്തുതിക്കും, അവന്‍ മഹാകൃ ത്യങ്ങള്‍ ചെയ്തു. കുതിരയെയും കുതിരക്കാരനെയും അ വന്‍ കടലിലെറിഞ്ഞു.
യഹോവയാണ് എന്‍റെ കരുത്ത്. എന്നെ രക്ഷിക് കു ന്ന അവനു ഞാന്‍ സ്തുതിയുടെ ഗാനങ്ങള്‍ പാടുന്നു. എ ന്‍റെ പൂര്‍വ്വികരുടെ ദൈവമായ യഹോവയെ ഞാന്‍ മഹ ത്വപ്പെടുത്തുന്നു.
യഹോവയൊരു വലിയ പടയാളി. യഹോവയെ ന്നാ ണവന്‍റെ പേര്.
ഫറവോന്‍റെ രഥങ്ങളെയും പട്ടാളക്കാരെയും അവന്‍ കടലിലെറിഞ്ഞു. ഫറവോന്‍റെ മികച്ച പടയാളികള്‍ ചെ ങ്കടലിലൊഴുകിപ്പോയി.
ആഴത്തിലുള്ള വെള്ളം അവരെ മൂടി. അവര്‍ പാറക്കല് ലുകള്‍പ്പോലെ അടിത്തട്ടിലേക്കു താഴുകയും ചെയ്തു.
നിന്‍റെ വലതുകൈയുടെ കരുത്ത് അത്ഭുതകരം. യഹോ വേ, നിന്‍റെ വലതുകൈയാണ് ശത്രുവിനെ ചിതറിച്ചത്.
നിന്‍റെ മഹാപ്രഭാവം നിനക്കെതിരെ നിന്നവരെ തക ര്‍ത്തു. നിന്‍റെ കോപം അവരെ വയ്ക്കോലിനെ തീയെ ന് നപോലെ നശിപ്പിച്ചു.
കോപത്തോടെ നീ അയച്ച കാറ്റിനാല്‍ ജലം ഉയര്‍ന് നുപൊങ്ങി. ഒഴുകുന്ന വെള്ളം കട്ടിയുള്ള ഭിത്തിയായി. സമുദ്രം അതിന്‍റെ അഗാധഭാഗങ്ങളില്‍ ഉറപ്പുള്ളതായി.
ശത്രു പറഞ്ഞു, ‘ഞാനവരെ പിന്തുടര്‍ന്നു പിടിക് കും. ഞാനവരെ കൊള്ളയടിക്കും, ഞാനവരെ വാളുകൊ ണ്ടെടുക്കും. എല്ലാം ഞാന്‍ എനിക്കായി എടുക്കും!’
10 പക്ഷേ നീ അവരെ ഊതി. സമുദ്രം അവരെ മൂടുകയും ചെയ്തു. ആഴക്കടലില്‍ ഈയക്കട്ട പോലെ അവര്‍ മു ങ്ങിത്താണു.
11 യഹോവയെപ്പോലെ ഏതെങ്കിലും വേറെ ദൈവ ങ്ങളുണ്ടോ? ഇല്ല! നിന്നെപ്പോലെ മറ്റു ദൈവങ്ങ ളില്ല - അത്ഭുതകരമായ വിശുദ്ധിയാണു നിനക്ക്! നീ അ ത്ഭുതകരമായ ശക്തിയുളളവന്‍! മഹാത്ഭുതങ്ങള്‍ നീ ചെയ് യുന്നു!
12 വലതുകരമുയര്‍ത്തി നിനക്കു ലോകത്തെ നശിപ്പി ക്കാന്‍ കഴിയുന്നു.
13 പക്ഷേ നീ രക്ഷിച്ചവരെ നിന്‍റെ ദയ കൊണ്ടു ന യിക്കുന്നു. നിന്‍റെ കരുത്താല്‍ നീ അവരെ നിന്‍റെ വിശു ദ്ധവും സന്തോഷദായകവുമായ നാട്ടിലേക്കു നയിക് കു ന്നു.
14 മറ്റു രാജ്യങ്ങളും ഈ കഥ കേള്‍ക്കും. അവര്‍ ഭയപ്പെ ടും. ഫെലിസ്ത്യര്‍ ഭയന്നു വിറയ്ക്കും.
15 എദോമിലെ നേതാക്കള്‍ ഭയന്നു വിറയ്ക്കും. മോവാ ബിലെ നേതാക്കള്‍ ഭയന്നു വിറയ്ക്കും. കനാന്‍ദേശ ക്കാ ര്‍ക്ക് ധൈര്യം നഷ്ടപ്പെടും.
16 നിന്‍റെ കരുത്തു കാണുന്പോള്‍ ആ ജനങ്ങളില്‍ ഭയം നിറയും. യഹോവയുടെ ജനത കടന്നുപോകുംവരെ, നീ വീണ്ടെടുത്ത ജനം കടന്നുപോകും വരെ, അവര്‍ ഒരു പാറ പോലെ നിശബ്ദമായിരിക്കും.
17 യഹോവേ, നിന്‍റെ ജനതയെ നീ നിന്‍റെ മലയിലേക്കു നയിക്കും. നിന്‍റെ സിംഹാസനത്തിനായി നീ ഒരുക്കിയ ദേശത്തു വസിക്കാന്‍ നീ അവരെ അനുവദിക്കും. യജമാന നേ, നീ നിന്‍റെ ദേവാലയം പണിയും!
18 യഹോവ എന്നെന്നും ഭരിക്കും!”
19 അതെ, യഥാര്‍ത്ഥത്തില്‍ അതു സംഭവിച്ചു! ഫറവോ ന്‍റെ കുതിരകളും കുതിരക്കാരും രഥങ്ങളും കടലിലേക്കു പോയി. ആഴങ്ങളിലെ സമുദ്രജലം കൊണ്ടുവന്ന് യ ഹോവ അവരെ മൂടി. പക്ഷേ യിസ്രായേല്‍ജനത കരയി ലൂടെ ആ കടല്‍ കടന്നു.
20 അഹരോന്‍റെ സഹോദരിയും പ്രവാചകയുമായ മിര് യാം ഒരു തംബുരു എടുത്തു. മിര്യാമും സ്ത്രീകളും പാടാ നും ആടാനും തുടങ്ങി. മിര്യാം ഈ വാക്കുകള്‍ പാടി,
21 “മഹത്വമാര്‍ന്ന വിജയത്തിനായി യഹോവയ്ക്ക് പാ ടുവിന്‍. അവന്‍ കുതിരയേയും കുതിരക്കാരനെയും കടലി ലേക്കെറിഞ്ഞു…..”
22 മോശെ യിസ്രായേല്‍ജനതയെ ചെങ്കടലില്‍നിന്ന് ദൂരേക്ക് നയിച്ച് ശൂര്‍മരുഭൂമിയില്‍ എത്തിച്ചു. മൂന്നു ദിവസങ്ങളോളം അവര്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചു. അവര്‍ക്ക് വെള്ളം കണ്ടെത്താനായില്ല.
23 മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ മാറയില്‍ എ ത് തി. അവിടെ വെള്ളമുണ്ടായിരുന്നെങ്കിലും അത് കയ്പു മൂലം കുടിക്കാന്‍ കൊള്ളില്ലായിരുന്നു. (ആ സ്ഥലത്തി ന് മാറാ എന്നു പേരിട്ടതും അതിനാലാണ്.)
24 ജനങ്ങള്‍ മോശെയോടു പരാതിപ്പെട്ടു. അവര്‍ ചോ ദിച്ചു, “ഞങ്ങളിനി എന്തു കുടിക്കും?”
25 മോശെ യഹോവയെ വിളിച്ചു, അതിനാല്‍ യഹോവ അവനെ ഒരു മരം കാണിച്ചു. മോശെ അതു വെള്ളത് തിലി ട്ടപ്പോള്‍ വെള്ളം അവര്‍ക്കു കുടിക്കാന്‍ പാകത്തിന് നല് ലതായിത്തീര്‍ന്നു.
അവിടെവച്ച് യഹോവ ജനത്തിന് ഒരു നിയമം നല്‍കി. അവന്‍ അവരുടെ വിശ്വാസത്തെ പരീക്ഷിക്കുകയും ചെ യ്തു. 26 യഹോവ പറഞ്ഞു, “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിക്കണം. അവന്‍ ശരി യെ ന്നു പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. യഹോ വയുടെ എല്ലാ കല്പനകളും നിയമങ്ങളും അനു സരി ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈജിപ്തു കാരെപ് പോ ലെ വ്യാധികള്‍ വരികയില്ല. യഹോവയായ ഞാന്‍, ഈജി പ്തുകാര്‍ക്കു നല്‍കിയ രോഗങ്ങളൊന്നും നിങ്ങള്‍ക്കു തരില്ല. ഞാനാകുന്നു യഹോവ. നിങ്ങള്‍ക്കു സൌഖ്യം തരുന്നവന്‍ ഞാനാകുന്നു.”
27 അനന്തരം ജനങ്ങള്‍ ഏലീമിലേക്കു പോയി. ഏലീമി ല്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പന കളു മുണ്ട്. അതിനാല്‍ ജനങ്ങള്‍ ആ ജലത്തിനു സമീപം താവ ളമടിച്ചു.