17
യിസ്രായേല്‍ജനത മുഴുവന്‍ സീന്‍ മരുഭൂമിയി ല്‍നി ന്നും ഒരുമിച്ചു യാത്ര ചെയ്തു. യഹോവ കല്പി ച്ചതുപോലെ അവര്‍ ഓരോരോ സ്ഥലങ്ങളിലായി സ ഞ്ചരിച്ചു. അവര്‍ രെഫീദീമിലെത്തി അവിടെ പാളയമ ടിച്ചു. അവിടെ കുടിക്കാന്‍ വെള്ളമില്ലായിരുന്നു. അ തിനാല്‍ ജനങ്ങള്‍ മോശെയ്ക്കെതിരെ തിരിയുകയും അവ നോടു തര്‍ക്കിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു, “ഞങ് ങള്‍ക്കു കുടിനീരു നല്‍കുക.”
മോശെ അവരോടു ചോദിച്ചു, “നിങ്ങളെന്തിനാണ് എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്? എന്തിനാണ് നി ങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നത്? യഹോവ നമ്മോ ടൊത്തില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?”
പക്ഷേ ജനങ്ങള്‍ക്ക് വളരെ ദാഹമുണ്ടായിരുന്നു. അ തിനാലവര്‍ മോശെയോടു തുടര്‍ന്നും പരാതിപ്പെട്ടു. “നീയെന്തിനാണ് ഞങ്ങളെ ഈജിപ്തിനു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന് നുകാലികളും വെള്ളം കിട്ടാതെ ചാകുന്നതിനാണോ ഞങ് ങളെ കൊണ്ടുവന്നത്?” അതിനാല്‍ മോശെ യഹോവ യോടു വിലപിച്ചു, “ഞാന്‍ ഇവരോട് എന്തു ചെയ്യ ണം? അവരെന്നെ കൊല്ലാന്‍ പോലും തയ്യാറാണ്.”
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേ ല്‍ജ നതയുടെ മുന്പിലേക്കു ചെല്ലുക. മൂപ്പന്മാരില്‍ ചില രെക്കൂടി കൂടെക്കൂട്ടുക. നിന്‍റെ ഊന്നുവടിയും കയ്യി ലെടുക്കുക. നൈല്‍നദിയില്‍ അടിക്കാന്‍ നീ ഉപയോ ഗി ച്ച വടിതന്നെയാണിത്. ഹോരേബില്‍ ഒരു പാറയ് ക്ക ടുത്ത് ഞാന്‍ നിന്‍റെ മുന്പില്‍ നില്‍ക്കും. ആ പാറയില്‍ നിന്‍റെ ഊന്നുവടികൊണ്ടടിക്കുക. അതില്‍നിന്നും വെ ള്ളം പുറത്തേക്കുവരും. ആളുകള്‍ക്ക് ആ വെള്ളം കുടി ക് കാം.”
യിസ്രായേല്‍മൂപ്പന്മാര്‍ നോക്കിനില്‍ക്കേ മോശെ അങ്ങനെ ചെയ്തു. മോശെ ആ സ്ഥലത്തിന് മെരീബാ എന്നും മസ്സാ എന്നും പേരിട്ടു. എന്തെന്നാല്‍, അവി ടെവച്ചാണ് യിസ്രായേല്‍ ജനത അവനെതിരെ തിരിയു കയും യഹോവയെ പരീക്ഷിക്കുകയും ചെയ്തത്. യഹോ വ തങ്ങളോടൊപ്പം ഉണ്ടോ ഇല്ലയോ എന്ന് അവര്‍ക് ക് അറിയണമായിരുന്നു.
രെഫീദീമില്‍ വച്ച് അമാലേക്യര്‍ യിസ്രായേ ല്‍ജനത യ്ക്കെതിരായി യുദ്ധം ചെയ്തു. അതിനാല്‍ മോശെ യോ ശുവയോടു പറഞ്ഞു, “നാളെ ഏതാനും പുരുഷന്മാരെ തെ രഞ്ഞെടുത്ത് അമാലേക്യരോട് ഏറ്റുമുട്ടുക. ഞാന്‍ മലമു കളില്‍നിന്നും നിങ്ങളെ നിരീക്ഷിക്കും. ദൈവം എനിക് കു തന്ന ഊന്നുവടിയും എന്‍റെ കയ്യിലുണ്ടാവും.”
10 മോശെയുടെ വാക്കുകളനുസരിച്ച് യോശുവ പിറ്റേ ന്നു തന്നെ അമാലേക്യരോട് ഏറ്റുമുട്ടാന്‍ പോയി. അ തേസമയം മോശെയും അഹരോനും ഹൂരും മലമുക ളിലേ ക്കുപോയി. 11 മോശെ തന്‍റെ കരം മുകളിലേക്ക് ഉയര്‍ ത് തിയപ്പോഴൊക്കെ യിസ്രായേല്‍ജനത വിജയിച്ചു. പ ക്ഷേ മോശെ കൈ താഴ്ത്തിയപ്പോഴൊക്കെ അവര്‍ക്കു തോല്‍വിയും പിണഞ്ഞു.
12 കുറേ നേരം കഴിഞ്ഞപ്പോള്‍ മോശെയുടെ കൈ കു ഴഞ്ഞു. കൂടെയുള്ളവര്‍ മോശെയുടെ കൈ ഉയര്‍ത്തി ത്ത ന്നെ വയ്ക്കാന്‍ വഴിയാലോചിച്ചു. അതിനാലവര്‍ മോ ശെയ്ക്കിരിക്കാന്‍ ഒരു വലിയ പാറ കൊണ്ടുവച്ചു. അ നന്തരം അഹരോനും ഹൂരും മോശെയുടെ കൈ ഉയര്‍ ത്തി പ്പിടിച്ചു. അഹരോന്‍ മോശെയുടെ ഒരു വശത്തും ഹൂര്‍ മറുവശത്തും നിന്നു. സൂര്യാസ്തമയം വരെ അവര്‍ മോ ശെയുടെ കൈ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ നി ന്നു. 13 അങ്ങനെ യോശുവയും സംഘവും ആ യുദ്ധ ത്തി ല്‍ അമാലേക്യരെ തോല്പിച്ചു.
14 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ഈ യു ദ്ധത്തെപ്പറ്റി എഴുതുക. ഇവിടെ എന്തുണ്ടായി എന്ന് ആളുകള്‍ ഓര്‍മ്മിക്കത്തക്കവിധത്തില്‍ ഇക്കാര്യങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കുക. ഞാന്‍ അമാലേ ക് യരെ പൂര്‍ണ്ണമായും ഭൂമുഖത്തുനിന്നും നശിപ്പി ക്കു മെന്ന് യോശുവയോട് തീര്‍ച്ചയായും പറയുക.”
15 അനന്തരം മോശെ ഒരു യാഗപീഠം പണിതു. “യഹോവ എന്‍റെ കൊടിയാകുന്നു”എന്നവന്‍ യാഗപീഠത്തിനു പേ രുമിട്ടു. 16 മോശെ പറഞ്ഞു, “ഞാനെന്‍റെ കൈ യഹോവ യുടെ സിംഹാസനത്തിലേക്കു നീട്ടി. അതിനാല്‍ യഹോ വ എല്ലായ്പ്പോഴുമെന്നപോലെ അമാലേക്യരോട് യുദ്ധം ചെയ്തു.”