കത്തുന്ന കുറ്റിക്കാട്
3
മിദ്യാനിലെ പുരോഹിതനായിരുന്ന യിത്രോ ആയി രുന്നു മോശെയുടെ അമ്മായിയപ്പന്‍. യിത്രോയുടെ ആടുകളുടെ ചുമതല മോശെ ഏറ്റെടുത്തു. ഒരു ദിവസം അ വന്‍ ആട്ടിന്‍ കൂട്ടത്തെ മരുഭൂമിയുടെ പടിഞ് ഞാറു വശത് തേക്കു നയിച്ചു. മോശെ, ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരേബിലേക്കു പോയി. അവിടെ അവന്‍ യഹോവ യു ടെ ദൂതനെ കത്തുന്ന ഒരു കുറ്റിക്കാട്ടില്‍ കണ്ടു. ഇങ്ങ നെയാണതുണ്ടായത്. നശിപ്പിക്കപ്പെടാതെ കുറ്റിക് കാട് കത്തുന്നതായി മോശെ കണ്ടു. അതിനാല്‍, നശി ച്ചുപോകാതെ എങ്ങനെ ഒരു കുറ്റിക്കാട് കത്തും എന്നു കാണാന്‍ മോശെ അതിനു അടുത്തേക്കു പോകാന്‍ നിശ്ചയിച്ചു.
മോശെ കുറ്റിക്കാട്ടിലേക്കു നോക്കുവാന്‍ വരുന്നത് യഹോവ കണ്ടു. അതിനാല്‍ കുറ്റിക്കാട്ടില്‍നിന്ന് ദൈവം മോശെയെ വിളിച്ചു, “മോശേ, മോശേ!”മോശെ പറഞ് ഞു, “എന്താണു യഹോവേ?”
അപ്പോള്‍ യഹോവ പറഞ്ഞു, “അടുത്തേക്കു വരരു ത്. നിന്‍റെ ചെരുപ്പ് ഊരുക. വിശുദ്ധഭൂമിയിലാണ് നീ യിപ്പോള്‍ നില്‍ക്കുന്നത്. നിന്‍റെ പൂര്‍വ്വികരുടെ ദൈ വമാണു ഞാന്‍. അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍ റെ യും യാക്കോബിന്‍റെയും ദൈവം.”
ദൈവത്തെ നോക്കാന്‍ ഭയന്ന് മോശെ മുഖം പൊത്തി.
അനന്തരം യഹോവ പറഞ്ഞു, “ഈജിപ്തില്‍ എന്‍റെ ജനതയുടെ യാതനകള്‍ ഞാന്‍ കണ്ടു. അവരുടെ മര്‍ദ്ദകര്‍ അവരെ ഉപദ്രവിച്ചപ്പോള്‍ അവരുടെ നിലവിളി ഞാന്‍ കേട്ടു. അവരുടെ വേദന എനിക്കറിയാം. ഇനി ഞാന്‍ താ ഴേക്കു ചെന്ന് എന്‍റെ ജനതയെ ഈജിപ്തുകാരില്‍നിന്നും രക്ഷിക്കാം. അവരെ ഞാന്‍ ആ ദേശത്തുനിന്നും മാറ്റും. അവരെ ഞാന്‍ ദുരിതങ്ങളില്‍നിന്നും മോചിതമായ ഒരു ദേശത്തേക്കു നയിക്കും* ദുരിതങ്ങളില്‍ … നയിക്കും “ഒരു വിശിഷ്ടദേശം” എന്നര്‍ത്ഥം. . അനേകം നന്മകള്‍ നിറഞ് ഞൊ രു സ്ഥലമാണത് അനേകം … സ്ഥലമാണത് “പാലും തേനുമൊഴുകുന്ന ദേശം” എന്നര്‍ത്ഥം. .അവിടെ വ്യത്യസ്തരായ പല ജനതക ളും ഇപ്പോള്‍ വസിക്കുന്നു. അവര്‍ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നി വരാണ്. യിസ്രായേലുകാരുടെ നിലവിളികള്‍ ഞാന്‍ കേട്ടു. ഈജിപ്തുകാര്‍ അവരുടെ ജീവിതത്തെ യാതനാപൂര്‍ ണ്ണ മാക്കുന്നതും ഞാന്‍ കണ്ടു. 10 അതിനാല്‍ ഞാന്‍ നിന്നെയി പ്പോള്‍ ഫറവോന്‍റെയടുത്തേക്കയയ്ക്കുന്നു. പോകൂ! എന്‍റെ ജനതയായ യിസ്രായേലുകാരെ, ഈജിപ്തില്‍ നിന് നും പുറത്തേക്കു നയിക്കൂ!”
11 എന്നാല്‍ മോശെ ദൈവത്തോടു ചോദിച്ചു, “ഞാ നൊരുമഹാനല്ല! പിന്നെയെങ്ങനെ ഫറവോന്‍റെയ ടു ത്തു ചെന്ന് യിസ്രായേലുകാരെ ഈജിപ്തില്‍നിന്നും മോചിപ്പിക്കും?”
12 ദൈവം പറഞ്ഞു, “ഞാന്‍ നിന്നോടൊത്തുള്ളതിനാല്‍ നിനക്കതു ചെയ്യാം! നിന്നെ ഞാന്‍ അയച്ചു എന്നതി ന്‍റെ തെളിവ് ഇതാണ്: ജനതയെ ഈജിപ്തില്‍നിന്നും മോ ചിപ്പിച്ചതിനു ശേഷം നീ ഈ മലയില്‍ വന്ന് എന്നെ ആരാധിക്കും!”
13 അപ്പോള്‍ മോശെ ദൈവത്തോടു ചോദിച്ചു, “യി സ്രായേലുകാരുടെയടുത്തു ചെന്ന് ‘നിങ്ങളുടെ പൂര്‍വ് വികരുടെ ദൈവം എന്നെ അയച്ചിരിക്കുന്നു’ എന്നു ഞാന്‍ പറയുന്പോള്‍ ‘എങ്കില്‍ അവന്‍റെ പേരെന്ത്?’ എന്നു അവര്‍ ചോദിച്ചാലോ? ഞാനവരോട് എന്തു പറയും?”
14 അപ്പോള്‍ ദൈവം മോശെയോട് പറഞ്ഞു, “‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്ന് അവരോടു പറയു ക. ‘ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെയ ടുത്തേക്ക യച്ചിരിക്കുന്നു’ എന്ന് നീ യിസ്രായേലുകാരോടു പറ യുക.”
15 ദൈവം മോശെയോടു ഇതും പറഞ്ഞു, “അവരോടു നീ പറയേണ്ടത് ഇതാണ്: ‘യഹോവ ആകുന്നു നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവം. അവന്‍ അബ്രാഹാമിന്‍റെ ദൈവ വും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവ വുമാകുന്നു. എന്‍റെ നാമം എപ്പോഴും യഹോവ എന്നാ യിരിക്കും. വരാനിരിക്കുന്ന തലമുറകള്‍ മുഴുവന്‍ എന്നെ ആ നാമത്തില്‍ അറിയും.’ ‘യഹോവ എന്നെ നിങ്ങളു ടെ യടുത്തേക്കു അയച്ചിരിക്കുന്നു!’ എന്ന് അവരോടു പറയുക.”
16 യഹോവ തുടര്‍ന്നു പറഞ്ഞു, “ജനതയുടെ മൂപ്പ ന്മാരെ വിളിച്ചുകൂട്ടി അവരോടു പറയുക, ‘്നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവ എനിക്കു പ്രത്യ ക്ഷപ്പെട്ടു. അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം എന്നോടു പറഞ്ഞു: ഞാന്‍ നിങ്ങളെപ്പറ്റിയും ഈജിപ്തില്‍ നിങ്ങളുടെ അനുഭവ ങ് ങളെപ്പറ്റിയും ചിന്തിച്ചു. 17 ഈജിപ്തില്‍ നിങ്ങളനുഭ വിക്കുന്ന യാതനകളില്‍നിന്ന് നിങ്ങളെ മോചിപ്പിക് കാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു. വ്യത്യസ്ത ജന തകളായ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യ ര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരൊക്കെ വസിക്കുന്ന, അനേകം നന്മകള്‍ നിറഞ്ഞ ഒരു നാട്ടിലേക്കു ഞാന്‍ നിങ് ങളെ കൊണ്ടുപോകും.’
18 “മൂപ്പന്മാര്‍ നിന്‍റെ വാക്കുകള്‍ ശ്രവിക്കും. നീയും മൂപ്പന്മാരും ഈജിപ്തിലെ രാജാവിന്‍റെയടുത്തേക്കു പോകും. നിങ്ങള്‍ അവനോടു പറയും, ‘യഹോവ എബ്രാ യരുടെ ദൈവമാകുന്നു. ഞങ്ങളുടെ ദൈവം ഞങ്ങ ളുടെ യടുത്തു വന്ന് മൂന്നു ദിവസം മരുഭൂമിയിലേക്കു യാത്ര ചെയ്യാന്‍ ഞങ്ങളോടു പറഞ്ഞു. അവിടെ ഞങ്ങള്‍ ഞങ് ങളുടെ ദൈവമായ യഹോവയ്ക്ക് ബലിയര്‍പ്പിക്കും.’
19 “പക്ഷേ ഈജിപ്തിലെ രാജാവ് നിങ്ങളെ പോകാന്‍ അനുവദിക്കില്ല എന്നെനിക്കറിയാം. ഒരു മഹാശക്തി ക് കു മാത്രമേ നിങ്ങളെ പോകാന്‍ അനുവദിക്കാന്‍ അദ്ദേഹ ത്തെ നിര്‍ബ്ബന്ധിക്കാനാവൂ. 20 അതിനാല്‍ ഈജിപ്തി നെതിരെ ഞാന്‍ എന്‍റെ മഹാശക്തി ഉപയോഗിക്കും. ആ ദേശത്തു ഞാന്‍ പല അത്ഭുതകാര്യങ്ങളും ചെയ്യും. ഞാ നതു ചെയ്തുകഴിയുന്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും. 21 യിസ്രായേലുകാരോടു ഈജിപ്തുകാര്‍ ദയ കാട്ടാനും ഞാന്‍ ഇടയാക്കും. ഈജിപ്തു വിട്ടുപോ കു ന്പോള്‍ ഈജിപ്തുകാര്‍ നിങ്ങള്‍ക്ക് അനേകം ഉപഹാരങ് ങളും നല്‍കും.
22 “എല്ലാ എബ്രായസ്ത്രീകളും ഈജിപ്തുകാരായ ത ങ്ങളുടെ അയല്‍വാസികളോടും ആ വീടുകളില്‍ താമസി ക്കുന്ന ഈജിപ്തുകാരായ സ്ത്രീകളോടും ഉപഹാരങ്ങള്‍ ആവശ്യപ്പെടണം. ഈജിപ്തുകാരികളായ ആ സ്ത്രീകള്‍ അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള ആഭരണങ്ങളും നല്ല വസ്ത്രങ്ങ ളും നിങ്ങള്‍ക്ക് ഉപഹാരമായി ലഭിക്കും. അനന്തരം നി ങ്ങള്‍ ഈജിപ്തു വിട്ടു പോകുന്പോള്‍ ആ ഉപഹാര ങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ ധരിക്കട്ടെ. അങ്ങനെ ഈജിപ് തു കാരുടെ സന്പത്തു മുഴുവന്‍ നിങ്ങള്‍ കൊണ്ടു പോ കും.”