സ്വര്‍ണ്ണക്കാളക്കുട്ടി
32
വളരെ നേരം കഴിഞ്ഞിട്ടും മോശെ പര്‍വ്വതത്തി ല്‍നിന്നും ഇറങ്ങിവരാതിരുന്നതിനാല്‍ ജനങ്ങള്‍ അഹരോന്‍റെ ചുറ്റും കൂടി. അവര്‍ അഹരോനോടു പറഞ് ഞു, “നോക്കൂ, മോശെ ഞങ്ങളെ ഈജിപ്തുദേശ ത്തു നി ന്നും പുറത്തേക്കു നയിച്ചു. പക്ഷേ അവനെന്തു സംഭ വിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ ഞങ്ങളെ നയിക്കാന്‍ ചില ദൈവങ്ങളെ ഉണ്ടാക്കിത്തരൂ.” അഹരോന്‍ ജനങ്ങളോടു പറഞ്ഞു, “നിങ്ങളുടെ ഭാര്യ രുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ കൊണ്ടുവരിക.”
അതിനാല്‍ അവരെല്ലാം സ്വര്‍ണ്ണവളയങ്ങള്‍ ശേഖ രിച്ച് അഹരോനെ ഏല്പിച്ചു. അഹരോന്‍ ജനങ്ങളി ല്‍നിന്നും സ്വര്‍ണ്ണം വാങ്ങിച്ചു. അനന്തരം അവന്‍ അതുകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ സൃഷ്ടി ച് ചു. കൊത്തുളിയുപയോഗിച്ചാണവന്‍ പ്രതിമയുണ് ടാക്കിയത്. അനന്തരം അതിനെ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞു.
അനന്തരം ജനങ്ങള്‍ പറഞ്ഞു, “യിസ്രായേലുകാരേ, ഇതാ നിങ്ങളെ ഈജിപ്തില്‍നിന്നും നയിച്ച ദേവന്മാര്‍!”
അഹരോന്‍ ഇതെല്ലാം കണ്ടു. അതിനാല്‍ അവന്‍ കാള ക്കുട്ടിയുടെ മുന്പില്‍ ഒരു യാഗപീഠം പണിതു. അനന് തരം അഹരോന്‍ ഒരു പ്രഖ്യാപനം നടത്തി. അവന്‍ പറഞ് ഞു, “നാളെ യഹോവയെ മഹത്വപ്പെടുത്താന്‍ ഒരു വിശേ ഷസദ്യയുണ്ടാവും.”
ജനങ്ങള്‍ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. അവര്‍ മൃഗങ്ങളെ കൊന്ന് അവയെ യഹോവയ്ക്കു ഹോമയാ ഗവും സമാധാനബലിയും ആയിട്ട് അര്‍പ്പിച്ചു. അവര്‍ നിലത്തിരുന്നു തിന്നുകയും കുടിക്കുകയും ചെയ്തു. അനന്തരം അവര്‍ എഴുന്നേറ്റ് പ്രാകൃതമായ ഒരു വിരുന്നു കഴിച്ചു.
അതേ സമയം, യഹോവ മോശെയോടു പറഞ്ഞു, “മല യിറങ്ങിച്ചെല്ലുക. നിന്‍റെ ജനത, നീ ഈജിപ് തില്‍ നിന്നും മോചിപ്പിച്ച ജനത, ഒരു മഹാപാപം ചെയ് തി രിക്കുന്നു. ഞാന്‍ അവരോടു ചെയ്യാന്‍ കല്പി ച്ചതി ല്‍നിന്നും അവര്‍ വളരെ വേഗം ഒഴിഞ്ഞു മാറിയിരി ക്കു ന്നു. അവര്‍ അവര്‍ക്കുവേണ്ടി സ്വര്‍ണ്ണം ഉരുക്കി ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. അവര്‍ ആ കാളക്കുട്ടിയെ ആ രാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ് യുന്നു. ജനങ്ങള്‍ ഇങ്ങനെ പറയുകയുണ്ടായി, ‘യിസ് രായേലേ, ഇതാ നിന്നെ ഈജിപ്തില്‍നിന്നും നയിച്ച ദേവന്മാര്‍.’”
യഹോവ മോശെയോടു പറഞ്ഞു, “ഈ ജനങ്ങളെ ഞാ ന്‍ കണ്ടു. അവര്‍ വളരെ കഠിനഹൃദയരായ ജനതയാണെന്ന് എനിക്കറിയാം. അവര്‍ എനിക്കെതിരെ തിരിയും. 10 അതി നാല്‍ അവരെ കോപത്തില്‍ നശിപ്പിക്കാന്‍ എന്നെ അ നുവദിക്കുക. അനന്തരം ഞാന്‍ നിന്നില്‍ നിന്നും ഒരു മ ഹാജനതയെ സൃഷ്ടിക്കും.”
11 പക്ഷേ മോശെ തന്‍റെ ദൈവമായ യഹോവയോടു യാ ചിച്ചു, “യഹോവേ, അങ്ങയുടെ ജനതയെ നശിപ്പി ക് കാന്‍ അങ്ങയുടെ കോപത്തെ അനുവദിക്കരുതേ. അങ്ങ യുടെ മഹാശക്തിയാലും പ്രഭാവത്താലും ഈ ജനതയെ അ ങ്ങ് ഈജിപ്തില്‍നിന്നും നയിച്ചു. 12 പക്ഷേ അങ്ങ് അ ങ്ങയുടെ തന്നെ ജനതയെ നശിപ്പിച്ചാല്‍ ഈജിപ്തു കാര്‍ക്ക് പറയാന്‍ കഴിയും, ‘അവന്‍റെ ജനതയ്ക്ക് ദോഷ ങ് ങള്‍ വരുത്താന്‍ യഹോവ പദ്ധതിയിട്ടു. അതുകൊണ് ടാ ണവന്‍ അവരെ ഈജിപ്തില്‍നിന്നും കൊണ്ടുപോയത്. അവരെ മലകളില്‍ വച്ചു കൊല്ലാനാണവന്‍റെ പരിപാ ടി. അവരെ ഭൂമിയില്‍നിന്നുതന്നെ തുടച്ചുനീക്കുക അ വന്‍റെ ആവശ്യമായിരുന്നു.’ അതിനാല്‍ അങ്ങയുടെ ജന തയുടെമേല്‍ കോപമരുതേ. അങ്ങയുടെ മനം മാറ്റിയാലും! അങ്ങയുടെ ജനതയെ നശിപ്പിക്കരുതേ. 13 അബ്രാഹാ മി നെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓര്‍മ്മി ച്ചാലും. അവര്‍ അങ്ങയെ ശുശ്രൂഷിച്ചു. അങ്ങ് അ ങ്ങയുടെ നാമത്തില്‍ അവര്‍ക്ക് ഒരു വാഗ്ദാനവും ചെയ്തു. അങ്ങു പറഞ്ഞു: ‘ആകാശത്തില്‍ നക്ഷത്ര ങ്ങളെ പ് പോലെ നിന്‍റെ ജനതയെ ഞാന്‍ ആക്കിത്തീര്‍ക്കും. എന്‍റെ വാഗ്ദാനം പോലെ ഞാന്‍ ഈ പ്രദേശമാകെ നിന്‍റെ ജനതയ്ക്കു നല്‍കും. ഈ ദേശം എന്നെന്നേക്കും അവരുടേ തായിരിക്കും.’”
14 അങ്ങനെ യഹോവയ്ക്ക് ജനങ്ങളോടു സങ്കടം തോ ന്നി. താന്‍ ചെയ്തേക്കുമായിരുന്ന കാര്യം ദൈവം ഉപേ ക്ഷിച്ചു - അവന്‍ ജനങ്ങളെ നശിപ്പിച്ചില്ല.
15 അനന്തരം മോശെ മലയിറങ്ങി. കരാറെഴുതിയ രണ്ടു പരന്ന കല്ലുകള്‍ മോശെയുടെ കയ്യിലുണ്ടായിരുന്നു. കല്ലിന്‍റെ മുന്പിലും പിറകിലും കല്പനകള്‍ എഴുതി വച് ചിട്ടുണ്ടായിരുന്നു. 16 ദൈവം സ്വയം നിര്‍മ്മിച്ചതാണ് ആ കല്ലുകള്‍. ആ കല്ലുകളിലെ കല്പനകളും ദൈവം സ്വ യം എഴുതിയതാണ്.
17 മലയിറങ്ങവേ പാളയത്തിലെ വിരുന്നിന്‍റെ ആര്‍പ് പുവിളി യോശുവ കേട്ടു. യോശുവ മോശെയോടു പറ ഞ്ഞു, “പാളയത്തില്‍ യുദ്ധത്തിന്‍റേതുപോലുള്ള ശബ്ദം കേള്‍ക്കുന്നു!”
18 മോശെ മറുപടി പറഞ്ഞു, “അതൊരു സൈന്യത്തി ന്‍റെ വിജയാഘോഷമല്ല. പരാജയപ്പെട്ട പടയുടെ നിലവിളിയുമല്ല. സംഗീതത്തിന്‍റെ ശബ്ദമാണ് ഞാന്‍ കേള്‍ക്കുന്നത്.”
19 മോശെ പാളയത്തോടടുത്തു. സ്വര്‍ണ്ണക്കാ ളക് കുട്ടിയെയും നൃത്തം ചെയ്യുന്ന ജനങ്ങളെയും അവന്‍ കണ്ടു. മോശെയ്ക്ക് ഭയങ്കര കോപമുണ്ടാകുകയും പര ന്ന കല്ലുകള്‍ അവന്‍ നിലത്തെറിയുകയും ചെയ്തു. കല് ലുകള്‍ കഷണങ്ങളായി ചിതറി മലയടിവാരത്തില്‍ വീണു. 20 ജനങ്ങളുണ്ടാക്കിയ കാളക്കുട്ടിയെ മോശെ നശിപ് പിച്ചു. അവന്‍ അത് തീയില്‍ ഉരുക്കി. അനന്തരം അവന്‍ അത് ഇടിച്ചുപൊടിച്ചു. ആ പൊടി അവന്‍ വെള്ളത്തി ലേക്കറിഞ്ഞു. ആ വെള്ളം അവന്‍ യിസ്രായേല്‍ജനങ്ങളെ കുടിപ്പിച്ചു.
21 മോശെ അഹരോനോടു ചോദിച്ചു, “ഇവര്‍ നിന്നോ ടെന്താണു ചെയ്തത്? എന്തിനാണു നീ അവരെ ഇത്തര മൊരു കൊടുംപാപത്തിലേക്കു നയിച്ചത്?”
22 അഹരോന്‍ മറുപടി പറഞ്ഞു, “പ്രഭോ തെറ്റു ചെയ് യാന്‍ എപ്പോഴും ഒരുങ്ങിയിരിക്കുന്നവരാണിവരെന്ന് നിനക്കറിയാം. 23 ഇവര്‍ എന്നോടു പറഞ്ഞു, ‘മോശെ ഞ ങ്ങളെ ഈജിപ്തില്‍നിന്നും നയിച്ചു. പക്ഷേ അവ നെ ന്തു സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്ക് ഏതാനും ദൈവങ്ങളെ സൃഷ്ടിക്കുക.’ 24 അതിനാല്‍ ഞാന്‍ അവരോടു പറഞ്ഞു, ‘സ്വര്‍ണ്ണാഭരണങ്ങളുള്ളവരൊക്കെ അത് ഊരി എടുക് കുക.’ അവര്‍ തങ്ങളുടെ സ്വര്‍ണ്ണം എന്നെ ഏല്പിച് ചു. ഞാന്‍ ആ സ്വര്‍ണ്ണം തീയിലിട്ടു. തീയില്‍നിന്നും കാളക്കിടാവുണ്ടായി വരികയും ചെയ്തു!”
25 അഹരോന്‍ ജനങ്ങളെ നിയന്ത്രണം വിട്ട് പ്രാതമാ യൊരു രീതിയില്‍ പെരുമാറാന്‍ അനുവദിച്ചുവെന്ന് മോ ശെയ്ക്കു മനസ്സിലായി. അവര്‍ ശത്രുക്കളുടെ മുന്പില്‍ പരിഹാസ്യരാകുംവിധം പെരുമാറി. 26 അതിനാല്‍ മോശെ പാളയത്തിന്‍റെ കവാടത്തിങ്കല്‍ നിന്നു. മോശെ പറഞ് ഞു, “യഹോവയെ പിന്തുടരാനാഗ്രഹിക്കുന്ന ആരെങ് കിലുമുണ്ടെങ്കില്‍ എന്നോടൊത്തു വരിക.”ലേവിയു ടെ വശംത്തില്‍പ്പെട്ടവരെല്ലാം മോശെയുടെ അടുത്തേ ക്ക് ഓടുകയും ചെയ്തു.
27 മോശെ അവരോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈ വമായ യഹോവ എന്തു പറഞ്ഞുവെന്ന് ഞാന്‍ നിങ്ങ ളോടു പറയാം: ഓരോരുത്തനും തന്‍റെ വാളുമെടുത്ത് പാള യത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പോകണം. തന്‍ റെ സഹോദരനോ സുഹൃത്തോ അയല്‍ക്കാരനോ എന്ന വ്യത്യാസമില്ലാതെ ജനങ്ങളെ വധിക്കണം.”
28 ലേവിയുടെ വംശത്തില്‍പ്പെട്ടവര്‍ മോശെയെ അനു സരിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം യിസ് രായേലുകാര്‍ മരണമടഞ്ഞു. 29 അനന്തരം മോശെ പറ ഞ് ഞു, “നിങ്ങളോരോരുത്തരും സ്വന്തം മകനും സഹോ ദരന്മാര്‍ക്കും എതിരായിരുന്നതിനാല്‍ യഹോവ ഇന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. യഹോവ ഇന്നു നിങ്ങളുടെമേല്‍ അനുഗ്രഹം വര്‍ഷിക്കും.”
30 പിറ്റേന്നു പ്രഭാതത്തില്‍ മോശെ ജനങ്ങളോടു പറ ഞ്ഞു, “നിങ്ങളൊരു കൊടും പാപം ചെയ്തിരിക്കുന്നു! പക്ഷേ ഞാനിപ്പോള്‍ മുകളില്‍ യഹോവയുടെയ ടുത് തേ ക്കു ചെന്ന് നിങ്ങളുടെ പാപത്തിനു മാപ്പു വാങ്ങാന്‍ യഹോവയ്ക്കു മുന്പില്‍ മദ്ധ്യസ്ഥത ചെയ്യാന്‍ ശ്രമി ക്കാം.” 31 അതിനാല്‍ മോശെ യഹോവയുടെയടുത്തേക്കു മടങ്ങിയെത്തി പറഞ്ഞു, “ശ്രദ്ധിച്ചാലും! ഈ മനുഷ് യര്‍ ഒരു സ്വര്‍ണ്ണക്കാളയെ സൃഷ്ടിച്ച് കൊടുംപാപം ചെയ്തിരിക്കുന്നു! 32 ഇപ്പോള്‍ അവരുടെ പാപം പൊ റുത്താലും! അങ്ങവരോടു ക്ഷമിച്ചില്ലെങ്കില്‍ എന്‍ റെ നാമം അങ്ങെഴുതിയ പുസ്തകത്തില്‍നിന്നും തുടച്ചു കളയേണമേ.”
33 എന്നാല്‍ യഹോവ മോശെയോടു പറഞ്ഞു, “എന്‍റെ പുസ്തകത്തില്‍നിന്നും ഞാന്‍ എനിക്കെതിരെ പാപം ചെ യ്തവരുടെ പേരുകള്‍ മായ്ച്ചുകളയും. 34 അതിനാല്‍ നീയി പ്പോള്‍ പോയി ഞാന്‍ പറയുന്നിടത്തേക്കു ജനങ്ങളെ നയിക്കുക. എന്‍റെ ദൂതന്‍ നിനക്കു മുന്പില്‍ സഞ്ച രിച്ചു നിന്നെ നയിക്കും. പാപം ചെയ്തവര്‍ സമയ മാകുന്പോള്‍ ശിക്ഷിക്കപ്പെട്ടുകൊള്ളും.” 35 അതിനാല്‍ യഹോവ ജനങ്ങള്‍ക്കിടയില്‍ മഹാമാരി വിതറി. അഹരോ നോടു സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കുവാന്‍ അവ ര്‍ ആവശ്യപ്പെട്ടതു കൊണ്ടാണിത്.”