ഞാന്‍ നിങ്ങളോടൊപ്പം വരികയില്ല”
33
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “നീ യും നീ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ജന ങ്ങളും ഇവിടം വിടണം. അബ്രാഹാമിനും യിസ്ഹാ ക്കി നും യാക്കോബിനും നല്‍കാമെന്നു ഞാന്‍ വാഗ്ദാനം ചെ യ്ത ദേശത്തേക്കു പോവുക. അവരുടെ പിന്‍ഗാമികള്‍ക്ക് ഈ ദേശം നല്‍കാമെന്ന് ഞാന്‍ അവര്‍ക്കു വാഗ്ദാനം നല്‍ കിയിരുന്നു. അതിനാല്‍ ഞാന്‍ നിനക്കു മുന്പേ ഒരു ദൂത നെ അയയ്ക്കാം. കനാന്യരെയും അമോര്യരെയും ഹിത്യ രെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ഞാന്‍ തോല്പിക്കും. അവരെ നിങ്ങളുടെ ദേശത്തു നിന് നും ഞാന്‍ ഓടിക്കും. പാലും തേനും ഒഴുകുന്ന ആ ദേശത് തേക്കു പോവുക. പക്ഷേ ഞാന്‍ നിങ്ങളോടൊപ്പം പോരുകയില്ല. കഠിനഹൃദയരായ നിങ്ങള്‍ എന്നെ വളരെ കോപിഷ്ഠനാക്കിയിരിക്കുന്നു. നിങ്ങളോടൊപ്പം ഞാന്‍ വരികയാണെങ്കില്‍ വഴിമദ്ധ്യേതന്നെ എനിക്കു നിങ്ങളെ വധിക്കേണ്ടിവരും.”
ഈ അസഹനീയവൃത്താന്തം കേട്ട് ജനങ്ങള്‍ ദു:ഖി ച്ചു. അവര്‍ ആഭരണങ്ങള്‍ ധരിക്കുന്നതു തന്നെ നിര്‍ ത്തി. എന്തുകൊണ്ടെന്നാല്‍ യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോടു പറയുക, ‘നിങ്ങള്‍ കഠിനഹൃദയരായ ഒരു ജനതയാണ്. കുറച്ചു നേരത്തേ ക് കുപോലും നിങ്ങളോടൊത്തു ഞാന്‍ സഞ്ചരിച്ചാല്‍ എനിക്കു നിങ്ങളെ കൊല്ലേണ്ടിവരും. അതിനാല്‍ നിങ് ങളെ ഞാനെന്തു ചെയ്യണമെന്നു തീരുമാനിക്കുംവരെ ആഭരണങ്ങള്‍ അഴിച്ചുവയ്ക്കുക.’” അതിനാലാണ് യി സ്രായേല്‍ ജനത ഹോരേബുപര്‍വ്വതത്തില്‍വച്ച് ആഭര ണങ്ങള്‍ ധരിക്കുന്നതു നിര്‍ത്തിയത്.
താല്‍ക്കാലിക സമ്മേളനക്കൂടാരം
മോശെ സമ്മേളനക്കൂടാരത്തെ എടുത്ത് പാളയത്തിനു പുറത്ത് വളരെ അകലെയല്ലാതെ സ്ഥാപിച്ചു. മോശെ അതിനെ “സമ്മേളനക്കൂടാരം”എന്നു വിളിച്ചു. യഹോ വയോട് എന്തെങ്കിലും ആവശ്യപ്പെടണമെന്നുള്ളവര്‍ പാളയത്തിനു പുറത്തുള്ള സമ്മേളനക്കൂടാരത്തിലേക്കു പോകണം. മോശെ കൂടാരത്തിലേക്കു പോയിരു ന്നപ് പോഴൊക്കെ, തങ്ങളുടെ കൂടാരത്തിന്‍റെ കവാടങ്ങളി ല്‍നിന്ന് അവര്‍ മോശെയെ സമ്മേളനക്കൂടാരത്തില്‍ പ്ര വേശിക്കുംവരെ വീക്ഷിച്ചിരുന്നു. മോശെ കൂടാരത്തി ലേക്കു പോയിരുന്നപ്പോഴൊക്കെ ഒരു മേഘസ്തംഭം താഴ്ന്നുവന്ന് കൂടാരത്തിന്‍റെ കവാടത്തില്‍ നില്‍ക്കുക യും യഹോവ മോശെയോടു സംസാരിക്കുകയും ചെയ്യു മായിരുന്നു. 10 അതിനാല്‍ മേഘം കൂടാരത്തിന്‍റെ കവാടത് തില്‍ നില്‍ക്കുന്നതു കാണുന്പോള്‍ അവര്‍ തങ്ങളുടെ കൂടാരങ്ങളുടെ വാതില്‍ക്കലേക്കു ചെന്നു നമസ്കരിച്ച് ദൈവത്തെ ആരാധിക്കും.
11 അങ്ങനെ മോശെയുമായി യഹോവ മുഖാമുഖം സം സാരിച്ചു. ഒരാള്‍ തന്‍റെ സുഹൃത്തിനോടു സംസാരി ക് കുന്പോലെയാണ് യഹോവ മോശെയോടു സംസാ രിച് ചിരുന്നത്. യഹോവയുമായി സംസാരിച്ചു കഴിയുന് പോള്‍ മോശെ പാളയത്തിലേക്കു മടങ്ങും. പക്ഷേ അവ ന്‍റെ സഹായിയും നൂന്‍റെ പുത്രനുമായ യോശുവ എപ് പോഴും കൂടാരത്തില്‍ തങ്ങും.
യഹോവയുടെ മഹത്വം മോശെ കാണുന്നു
12 മോശെ യഹോവയോടു പറഞ്ഞു, “അവരെ നയി ക്കാന്‍ അങ്ങ് എന്നോടു കല്പിച്ചു. പക്ഷേ എന് നോടൊപ്പം അങ്ങ് ആരെ അയയ്ക്കുമെന്നു പറഞ് ഞില്ല. അങ്ങ് എന്നോടു പറഞ്ഞു, ‘എനിക്കു നിന്നെ നന്നായറിയാം, ഞാന്‍ നിന്നില്‍ പ്രസാദിച് ചിരിക്കുന് നു!’ 13 ഞാന്‍ അങ്ങയെ യഥാര്‍ത്ഥത്തില്‍ പ്രസാദിപ് പിച്ചിട്ടുണ്ടെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു പഠിപ്പിച്ചു തന്നാലും. എനിക്ക് അങ്ങയെ അറിയണം. അപ്പോഴെനിക്ക് തുടര്‍ന്ന് അങ്ങയെ പ്രസാദിപ് പിക്കാ മല്ലോ. ഇതെല്ലാം അങ്ങയുടെ ജനതയാണെന് ന് ഓര്‍മ്മിച്ചാലും.”
14 യഹോവ മറുപടി പറഞ്ഞു, “ഞാന്‍ തന്നെ നിന്നോ ടൊത്തു വരും. നിന്നെ ഞാന്‍ നയിക്കും.”
15 അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞു, “അങ് ങ് ഞങ്ങളോടൊപ്പം വരുന്നില്ലെങ്കില്‍ ഞങ്ങളെ ഈ സ്ഥലത്തുനിന്നും പറഞ്ഞയയ്ക്കരുതേ. 16 എന്നിലും ഈ ജനങ്ങളിലും അങ്ങ് പ്രസാദിച്ചിരിക് കുന്നു എന്ന് എങ്ങനെ ഞങ്ങളറിയും? അങ്ങ് ഞങ്ങ ളോടൊപ്പം വന്നാല്‍ ഞങ്ങള്‍ അതു വിശ്വസിക്കും! അങ്ങ് വന്നില്ലെങ്കില്‍ ഈ ജനതയും ഭൂമിയിലെ മറ്റു ള്ളവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതാകും.”
17 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “നീ ആവശ്യപ്പെടുന്നതു ഞാന്‍ ചെയ്യും. ഞാന്‍ നിന്നില്‍ സന്തുഷ്ടനായിരിക്കുന്നതു കൊണ്ടും നിന്നെ ഞാന്‍ നന്നായി മനസ്സിലാക്കിയതു* നിന്നെ … മനസ്സിലാക്കി “പേരുകൊണ്ട് ഞാന്‍ നിന്നെ അറിയുന്നു” എന്നര്‍ത്ഥം. കൊണ്ടും ആണ് ഞാനി തു ചെയ്യുന്നത്.”
18 അപ്പോള്‍ മോശെ പറഞ്ഞു, “ഇനി ദയവായി അങ്ങ യുടെ മഹത്വം എനിക്കു കാണിച്ചു തന്നാലും.”
19 യഹോവയപ്പോള്‍ മറുപടി പറഞ്ഞു, “എന്‍റെ ശരി യായ നന്മയെ നിനക്കു മുന്പേ പോകാന്‍ ഞാനിടയാ ക് കും. നിനക്കു കേള്‍ക്കാനാവുംവിധം യഹോവയായ ഞാന്‍ എന്‍റെ പേര്‍ വിളിച്ചു പറയും. എന്തെന്നാല്‍ ഞാന്‍ തെര ഞ്ഞെടുക്കുന്ന ആരോടും എന്‍റെ കാരുണ്യവും സ്നേഹ വും കാണിക്കാന്‍ എനിക്കാകും.” 20 യഹോവ തുടര്‍ന്നു പറ ഞ്ഞു, “എന്‍റെ മുഖം നീ കാണുകയില്ല. എന്നെ കാണുന് നവര്‍ക്കാര്‍ക്കും തുടര്‍ന്നു ജീവിക്കാനാവില്ല.
21 “എനിക്കരികിലുള്ള ഒരു സ്ഥലത്ത് ഒരു പാറയുണ്ട്. നിനക്ക് ആ പാറമേല്‍ നില്‍ക്കാം. 22 എന്‍റെ മഹത്വം അതി ലേ കടന്നുപോകും. ഞാന്‍ കടന്നുപോകുന്പോള്‍ നിന് നെ ആ പാറയുടെ വിള്ളലിലേക്കു ഞാന്‍ കടത്തുകയും എന്‍റെ കൈകൊണ്ട് നിന്നെ ഞാന്‍ മൂടുകയും ചെയ്യും. 23 പിന്നീട് എന്‍റെ കൈമാറ്റുന്പോള്‍ നിനക്ക് എന്‍റെ പു റം കാണാനാകും. എങ്കിലും നീ എന്‍റെ മുഖം കാണില്ല.”