സാക്ഷ്യപെട്ടകം
37
ബെസലേല്‍ കരുവേലകത്തടികൊണ്ട് വിശു ദ്ധ പെട്ടകം നിര്‍മ്മിച്ചു. പെട്ടകത്തിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവുമു ണ് ടായിരുന്നു. പെട്ടകത്തിന്‍റെ അകത്തും പുറത്തും അവ ന്‍ തനിത്തങ്കം പൂശി. അനന്തരം അവന്‍ പെട്ടകത്തിനു ചുറ്റും സ്വര്‍ണ്ണപ്പട്ടയും തറച്ചു. നാലു സ്വര്‍ണ് ണവളയങ്ങളുണ്ടാക്കി പെട്ടകത്തിന്‍റെ നാലു മൂലകളി ല്‍ പിടിപ്പിച്ചു. പെട്ടകം ചുമക്കാനുപയോ ഗിക്കു ന്നതാണ് ആ വളയങ്ങള്‍. ഓരോ വശത്തും ഈരണ്ടു വളയ ങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. അനന്തരം അവന്‍ കരു വേലകത്തടി കൊണ്ട് പെട്ടകം ചുമക്കാനായി തണ്ടുകള്‍ ഉണ്ടാക്കി. അവ നാലും സ്വര്‍ണ്ണം പൂശുകയും ചെയ്തു. അവന്‍ നാലു വളയങ്ങളിലൂടെയും തണ്ടു കടത്തി. അന ന്തരം അവന്‍ തനിത്തങ്കം കൊണ്ട് പെട്ടകത്തിന്‍റെ അടപ്പുണ്ടാക്കി. അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയുമുണ്ടായിരുന്നു. അനന്തരം ബെസലേല്‍ സ്വര്‍ണ്ണം അടിച്ചുപരത്തി രണ്ടു കെരൂബുമാലാഖ മാരെയും ഉണ്ടാക്കി. കെരൂബുമാലാഖമാരെ അവന്‍ പെട് ടകത്തിന്‍റെ അടപ്പിന്‍റെ രണ്ടറ്റത്തുമായി പിടിപ്പി ച്ചു. ഒരു ദൂതനെ അടപ്പിന്‍റെ ഒരറ്റത്തും മറ്റേ ദൂതനെ അടപ്പിന്‍റെ മറ്റേ അറ്റത്തുമായാണവന്‍ പിടിപ്പിച്ച ത്. അടപ്പുമായിച്ചേര്‍ന്ന് ഒരൊറ്റക്കഷണമായിരി ക്കുംവിധമാണ് കെരൂബുകളെ അവന്‍ പിടിപ്പിച്ചത്. ദൂതന്മാരുടെ ചിറകുകള്‍ ആകാശത്തിലേക്കു വിടര്‍ ത്തി യിരുന്നു. തങ്ങളുടെ ചിറകുകള്‍കൊണ്ട് ദൂതന്മാര്‍ പെട്ട കത്തെ മൂടിയിരുന്നു. അവര്‍ പരസ്പരം മുഖാമുഖമായി അടപ്പിലേക്കു നോക്കിയായിരുന്നു നിന്നത്.
വിശിഷ്ടമേശ
10 അനന്തരം അവന്‍ കരുവേലകത്തടി കൊണ്ട് മേശയു ണ്ടാക്കി. മേശയ്ക്കു രണ്ടു മുഴം നീളവും ഒരുമുഴം വീതി യും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു. 11 അവന്‍ മേശ മേല്‍ സ്വര്‍ണ്ണം പൂശി. ഒരു സ്വര്‍ണ്ണപ്പട്ടയും മേശ യ്ക്കു ചുറ്റും തറച്ചു. 12 അനന്തരം അവന്‍ ഒരു കൈയളവ് വീതിയുള്ള ഒരു ചട്ടം മേശയ്ക്കു ചുറ്റും ഉണ്ടാക്കി. ചട് ടത്തിന്മേല്‍ അവന്‍ സ്വര്‍ണ്ണപ്പട്ട തറച്ചു. 13 അനന്തരം അവന്‍ നാലു സ്വര്‍ണ്ണവളയ ങ്ങളുണ്ടാ ക്കി മേശക്കാലുകളോടു ചേര്‍ത്ത് നാലു മൂലകളിലുമായി തറച്ചു. 14 മേശയ്ക്കു മുകളില്‍ ചുറ്റുമുള്ള ചട്ടത്തോടു ചേര്‍ത്താണ് അവന്‍ വളയങ്ങള്‍ തറച്ചത്. മേശ എടുക്കാ നുള്ള തണ്ടുകള്‍ കടത്താനുള്ളതാണ് വളയങ്ങള്‍. 15 അനന് തരം പെട്ടകം ചുമക്കാനുള്ള തണ്ടുകള്‍ അവന്‍ കരുവേല കത്തടികൊണ്ടുണ്ടാക്കി തണ്ടുകളെ സ്വര്‍ണ്ണം കൊ ണ്ടുപൊതിഞ്ഞു. 16 അനന്തരം മേശപ്പുറ ത്തുപ യോ ഗിക്കാനുള്ള ഉപകരണങ്ങളും അവന്‍ ഉണ്ടാക്കി. കിണ്ണ ങ്ങളും തവികളും പാത്രങ്ങളും കുടങ്ങളും തങ്കം കൊ ണ്ട് അവന്‍ നിര്‍മ്മിച്ചു. പാത്രങ്ങളും കുടങ്ങളും പാനീ യവഴിപാട് പകര്‍ന്നു വയ്ക്കാനുള്ളതാണ്.
വിളക്കുകാല്‍
17 അനന്തരം അവന്‍ വിളക്കുകാലുണ്ടാക്കി. തനി സ് വര്‍ണ്ണം അടിച്ചു പരത്തി അതിന്‍റെ ചുവടും തണ്ടും നിര്‍മ്മിച്ചു. അനന്തരം അവന്‍ പൂക്കളും തണ്ടുകളും മൊട്ടുകളും പുഷ്പദളങ്ങളും ഉണ്ടാക്കി. അതെല്ലാം ഒന് നിച്ചു ചേര്‍ത്ത് ഒറ്റക്കഷണമാക്കി. 18 വിളക്കുകാലിന് ആറു ശാഖകളുണ്ടായിരുന്നു. ഇരുവശങ്ങളിലും മൂന്നു ശാഖകള്‍ വീതം. 19 ഓരോ ശാഖയിലും മൂന്നു പുഷ്പങ്ങള്‍ വീതം ഉണ്ടായിരുന്നു. ബദാംപൂവുപോലുള്ള ഈ പുഷ് പങ്ങളോടൊപ്പം മൊട്ടുകളും പുടങ്ങളും ഉണ്ടാ യി രുന്നു. 20 വിളക്കുകാലിന്‍റെ തണ്ടില്‍ നാലു പൂക്കള്‍ കൂ ടിയുണ്ടായിരുന്നു. അവയും മൊട്ടുകളും പുടങ്ങളുമുള്ള ബദാംപൂക്കള്‍ പോലെയായിരുന്നു. 21 തണ്ടിന്‍റെ ഓരോ വശങ്ങളില്‍നിന്നും പുറപ്പെടുന്ന മൂന്നു ശാഖകള്‍ വീതം ആകെ ആറു ശാഖകള്‍ ഉണ്ടായിരുന്നു. മൊട്ടുകളും പുടങ്ങളുമുള്ള മറ്റൊരു പൂവ്, ശാഖകള്‍ വിളക്കുത ണ്ടി നോടു ചേരുന്നിടത്തിനു തൊട്ടുതാഴെയായി ഉണ്ടാ യി രുന്നു. 22 വിളക്കുകാലും പൂക്കളും ശാഖകളും തങ്ക ത്തി ലുണ്ടാക്കി ഒറ്റക്കഷണമായി അടിച്ചു ചേര്‍ത്തു വച്ച തായിരുന്നു. 23 ഈ വിളക്കുകാലിനായി അവന്‍ ഏഴു വിള ക്കുകളും നിര്‍മ്മിച്ചു. അനന്തരം അവന്‍ കത്രികകളും തട്ടങ്ങളും തനിത്തങ്കത്തില്‍ ഉണ്ടാക്കി. 24 വിളക് കു കാലും മറ്റു സാധനങ്ങളും ഉണ്ടാക്കുന്നതിന് അവന്‍ എ ഴുപത്തഞ്ചു പൌണ്ട് തങ്കം ഉപയോഗിച്ചു.
ഹോമധൂപങ്ങളുടെ യാഗപീഠം
25 അവന്‍ ധൂപയാഗപീഠമുണ്ടാക്കി. കരുവേലകത്ത ടികൊണ്ടായിരുന്നു അതുണ്ടാക്കിയത്. യാഗപീഠം സമചതുരത്തിലായിരുന്നു. അതിന് ഒരു മുഴം നീളവും ഒരു മുഴം വീതിയും രണ്ടു മുഴം ഉയരവും ഉണ്ടായിരുന്നു. യാ ഗപീഠത്തില്‍ നാലു കൊന്പുകളും ഉണ്ടായിരുന്നു. ഓ രോ മൂലയിലും ഓരോ കൊന്പു വീതം. ആ കൊന്പുകള്‍ യാഗപീഠത്തോടു ചേര്‍ത്ത് ഒറ്റക്കഷണമാക്കിയിരുന്നു. 26 മകുടവും എല്ലാ വശങ്ങളും കൊന്പുകളും അവന്‍ സ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞു. അനന്തരം അവന്‍ യാഗപീഠത്തിനു ചുറ്റും സ്വര്‍ണ്ണപ്പട്ടയും തറച്ചു. 27 യാഗപീഠത്തിന് അവന്‍ രണ്ടു സ്വര്‍ണ്ണവ ളയങ്ങ ളു ണ്ടാക്കി. യാഗപീഠത്തിന്‍റെ ഇരുവശത്തും സ്വര്‍ണ് ണ പ്പട്ടയ്ക്കു താഴെയായി വളയങ്ങള്‍ പിടിപ്പിച്ചു. ഈ വളയങ്ങളാണ് യാഗപീഠം ചുമക്കാന്‍ ഉപയോ ഗിക്കു ന്ന ത്. 28 അവന്‍ കരുവേലകത്തടികൊണ്ട് തണ്ടുകളുണ്ടാക്കി അതിനെ സ്വര്‍ണ്ണം പൊതിഞ്ഞു.
29 അനന്തരം അവന്‍ വിശുദ്ധ അഭിഷേക തൈലം ഉണ്ടാ ക്കി. ശുദ്ധവും സൌരഭ്യം ഉള്ളതുമായ ധൂപം അവന്‍ നിര്‍ മ്മിച്ചു. സുഗന്ധതൈലം ഉണ്ടാക്കുന്നവന്‍റെ ചേരുവ യനുസരിച്ചാണ് അവനിതെല്ലാം ഉണ്ടാക്കിയത്.