മോശെയും അഹരോനും ഫറവോന്‍റെ മുന്പില്‍
5
ജനങ്ങളോടു സംസാരിച്ചതിനുശേഷം അഹരോനും മോശെയും ഫറവോന്‍റെയടുത്തേക്കു പോയി. അവര്‍ പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമായ യഹോവ പറയു ന്നു, ‘എന്നെ ബഹുമാനിക്കാന്‍ ഒരു സദ്യ നടത്താന്‍ വേ ണ്ടി മരുഭൂമിയിലേക്കു പോകുന്നതിന് എന്‍റെ ജനതയെ അനുവദിക്കുക.’”
പക്ഷേ ഫറവോന്‍ പറഞ്ഞു, “ആരാണ് ഈ യഹോവ? ഞാനെന്തിനാണ് അവനെ അനുസരിക്കേണ്ടത്? യിസ് രായേലുകാരെ ഞാനെന്തിനയയ്ക്കണം. ഈ യഹോവ ആ രാണെന്നു പോലും എനിക്കറിയില്ല. അതിനാല്‍ യി സ്രായേലിനെ ഞാന്‍ പോകാന്‍ അനുവദിക്കില്ല.”
അപ്പോള്‍ അഹരോനും മോശെയും പറഞ്ഞു, “എബ് രായരുടെ ദൈവം ഞങ്ങളോടു സംസാരിച്ചു. അതിനാല്‍ മരുഭൂമിയിലേക്കു മൂന്നു ദിവസത്തെ യാത്ര പോകാന്‍ ഞങ്ങളെ അയയ്ക്കണമെന്ന് ഞങ്ങള്‍ അപേക്ഷി ക്കുക യാണ്. അവിടെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവ യ്ക്ക് ഒരു ബലിയര്‍പ്പിക്കട്ടെ. ഞങ്ങള്‍ അതു ചെയ്യാ തിരുന്നാല്‍ അവന്‍ കോപിക്കുകയും ഞങ്ങളെ വധിക്കു കയും ചെയ്യും. രോഗം കൊണ്ടോ യുദ്ധം കൊണ്ടോ ആ യിരിക്കും അത്.”
എന്നാല്‍ ഫറവോന്‍ അവരോടു പറഞ്ഞു, “മോശേ, അഹരോനേ, നിങ്ങള്‍ തൊഴിലാളികളെ ശല്യപ്പെടു ത് തുകയാണ്. അവര്‍ അവരുടെ ജോലി ചെയ്യട്ടെ! നിങ്ങള്‍ പോയി നിങ്ങളുടെ പണി നോക്ക്! ജോലിക്കാര്‍ ധാരാള മുണ്ട്. നിങ്ങളവരെ തങ്ങളുടെ ജോലി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുന്നു.”
ഫറവോന്‍ ജനങ്ങളെ ശിക്ഷിക്കുന്നു
അതേ ദിവസം തന്നെ യിസ്രായേലുകാരുടെ ജോലി കൂ ടുതല്‍ കഠിനമാക്കാന്‍ ഫറവോന്‍ കല്പന പുറപ്പെ ടുവി ച്ചു. ഫറവോന്‍ യജമാനന്മാരോടും എബ്രായ കങ്കാ ണി മാരോടും പറഞ്ഞു, “നിങ്ങള്‍ എപ്പോഴും പണിക് കാര്‍ ക്ക് ഇഷ്ടികയുണ്ടാക്കാനുള്ള വയ്ക്കോല്‍ കൊടുക് കാ റു ണ്ട്. ഇനി ഇഷ്ടികയുണ്ടാക്കാനുള്ള വയ്ക്കോല്‍ അവ ര്‍ തന്നെ കണ്ടെത്തണമെന്ന് അവരോടു പറയുക. പക് ഷേ മുന്പിലത്തെ അത്ര തന്നെ ഇഷ്ടിക അവരു ണ്ടാക് കുകയും വേണം. അവരിപ്പോള്‍ മടിയന്മാരാ യിരിക്കു ന് നു. അതിനാലാണ് അവര്‍ പോകാന്‍ എന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ക്കു ചെയ്യാന്‍മാത്രം പണി യൊ ന്നുമില്ല. അതിനാലാണവര്‍ തങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിക്കണമെന്നൊക്കെ പറയുന്നത്. അതി നാല്‍ അവരെക്കൊണ്ട് കഠിനവേല ചെയ്യിക്കുക. എപ് പോഴും അവരെക്കൊണ്ടു പണിയെടുപ്പിക്കുക. അങ്ങ നെയെങ്കില്‍ മോശെയുടെ നുണകള്‍ കേള്‍ക്കാന്‍ അവര്‍ക് കു സമയം കിട്ടില്ല.”
10 അതിനാല്‍ ഈജിപ്തുകാരായ യജമാനന്മാരും എബ്രാ യന്മാരായ കങ്കാണിമാരും യിസ്രായേലുകാരെ സമീപി ച്ചു പറഞ്ഞു, “ഇഷ്ടികയുണ്ടാക്കാനുള്ള വയ്ക്കോല്‍ നിങ്ങള്‍ക്കിനി തരില്ലെന്നു ഫറവോന്‍ നിശ്ചയി ച്ചി രിക്കുന്നു. 11 നിങ്ങള്‍ തന്നെ പോയി വയ്ക്കോല്‍ ശേഖ രിക്കണം. അതിനാല്‍ പോയി വയ്ക്കോല്‍ സന്പാദിക് കുക. എങ്കിലും ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണ ത് തില്‍ കുറവൊന്നും വരുത്തരുത്.”
12 അതിനാല്‍ അവര്‍ വയ്ക്കോല്‍ തേടി ഈജിപ്തിലെ ന്പാടും പോയി. 13 യജമാനന്മാര്‍ ജനങ്ങളെ കഠിനമായി ജോലി ചെയ്യുവാന്‍ നിര്‍ബന്ധിച്ചു. പഴയതുപോലെ അത്രയും തന്നെ ഇഷ്ടികയുണ്ടാക്കാനും നിര്‍ബന് ധിച് ചു. 14 ആളുകള്‍ ചെയ്യുന്ന ജോലിയുടെ മുഴുവന്‍ ഉത്തര വാദിത്വവും ഏല്പിക്കാന്‍ ഈജിപ്തുകാരായ യജമാന ന്മാര്‍ എബ്രായന്മാരായ കങ്കാണിമാരെ തെരഞ് ഞെടു ത്തു. യജമാനന്മാര്‍ ആ കങ്കാണിമാരെ അടിച്ചുകൊണ്ട് അവരോടു പറഞ്ഞു, “നിങ്ങളെന്താണ് പഴയതുപോലെ ഇഷ്ടികയുണ്ടാക്കാത്തത്? അപ്പോള്‍ നിങ്ങള്‍ക്ക് അത്രയും ചെയ്യാനാകുമായിരുന്നെങ്കില്‍ ഇപ്പോഴും അത്രയും തന്നെ പറ്റും!”
15 അനന്തരം എബ്രായ കങ്കാണിമാര്‍ ഫറവോനെ കാ ണാന്‍ പോയി. അവര്‍ പരാതിപ്പെട്ടു, “ഞങ്ങള്‍ അങ്ങ യുടെ ഭൃത്യന്മാരാണ്. അങ്ങ് ഞങ്ങളോടെ ന്തിനാണിങ് ങനെയൊക്കെ പെരുമാറുന്നത്? 16 അങ്ങ് ഞങ്ങള്‍ക്ക് വ യ്ക്കോല്‍ തരുന്നില്ല. പക്ഷേ അത്രയും തന്നെ ഇഷ് ടികയുണ്ടാക്കാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. ഇ പ്പോള്‍ ഞങ്ങളുടെ യജമാനന്മാര്‍ ഞങ്ങളെ തല്ലുകയും ചെയ്യുന്നു. അങ്ങയുടെ ആള്‍ക്കാര്‍ ചെയ്യുന്നത് വലി യ തെറ്റാണ്.”
17 ഫറവോന്‍ മറുപടി പറഞ്ഞു, “മടിയന്മാരേ, നിങ്ങള്‍ ക്കു പണി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് നിങ് ങള്‍ പോകാന്‍ എന്നോട് അനുവാദം ചോദിക്കുന്നത്. അതുകൊണ്ടാണ് യഹോവയ്ക്ക് ബലിയര്‍പ് പിക്കാനെ ന്നൊക്കെപ്പറഞ്ഞ് നിങ്ങള്‍ ഇവിടം വിടാന്‍ ശ്രമി ക് കുന്നത്. 18 ഇപ്പോള്‍ പോയി പണി ചെയ്യുക! ഒട്ടും വ യ്ക്കോല്‍ നിങ്ങള്‍ക്ക് തരില്ല! ഇനിയും പഴയ അത്ര തന് നെ എണ്ണം ഇഷ്ടികയുണ്ടാക്കുകയും വേണം!”
19 തങ്ങള്‍ കുഴപ്പത്തിലായെന്ന് എബ്രായ കങ്കാണി മാര്‍ക്ക് മനസ്സിലായി. മുന്‍പ് ഉണ്ടാക്കിയ അത്ര ഇഷ് ടികയുണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിയുകയില്ലെന്ന് അവ ര്‍ക്കറിയാമായിരുന്നു.
20 ഫറവോനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങു ന്പോള്‍ അവര്‍ മോശെയെയും അഹരോനെയും കണ്ടു. മോശെയും അഹരോനും അവരെ കാത്തു നില്‍ക്കു കയാ യിരുന്നു. 21 അതിനാല്‍ അവര്‍ മോശെയോടും അഹരോ നോടും പറഞ്ഞു, “ഞങ്ങളെ പോകാനനുവ ദിക്കണമെ ന്ന് ഫറവോനോടും അവന്‍റെ ഭരണാധിപന്മാരോടും പറ ഞ്ഞപ്പോള്‍ നിങ്ങള്‍ സത്യത്തില്‍ ഒരു വീഴ്ചയാണ് വ രുത്തിയത്. അവര്‍ ഞങ്ങളെ വെറുക്കാനിടയാ ക്കിയതി നാല്‍ യഹോവ നിങ്ങളെ ശിക്ഷിക്കട്ടെ. ഞങ്ങളെ കൊ ല്ലാന്‍ നിങ്ങള്‍ അവര്‍ക്കൊരു കാരണമുണ്ടാക്കി യിരിക് കുകയാണ്.”
മോശെ ദൈവത്തോടു പരാതിപ്പെടുന്നു
22 അനന്തരം മോശെ യഹോവയോടു പ്രാര്‍ത്ഥിച് ചു കൊണ്ടു പറഞ്ഞു, “യജമാനനേ, അങ്ങെന്തിനാണ് അങ് ങയുടെ ജനതയോട് ഈ കടുംകൈ ചെയ്തത്? അങ്ങെന് തി നാണ് എന്നെ ഇങ്ങോട്ടയച്ചത്? 23 അങ്ങെന്നെ പറയാ ന്‍ ഏല്പിച്ചതു മുഴുവന്‍ ഞാന്‍ ഫറവോനോടു പറഞ്ഞു. പക്ഷേ അന്നുമുതല്‍ അവന്‍ അവരോടു ക്രൂരമായിട്ടാണ് പെരുമാറിയത്. അവരെ സഹായിക്കാന്‍ നീ ഒന്നും ചെയ് യുകയുമുണ്ടായില്ല.”