6
അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “ഫറ വോനോടു ഞാനിനി എന്തു ചെയ്യുമെന്ന് നീ ഇപ് പോള്‍ കാണും. ഞാനെന്‍റെ മഹാശക്തി അവന്‍റെമേല്‍ പ്ര യോഗിക്കുകയും അവന്‍ എന്‍റെ ജനങ്ങളെ പോകാന നു വദിക്കുകയും ചെയ്യും. അവരെ പറഞ്ഞയയ്ക്കാന്‍ അ വന്‍ തയ്യാറാകും. അങ്ങനെ അവരെ അവന്‍ നിര്‍ബന് ധ മായിത്തന്നെ പറഞ്ഞയയ്ക്കും.”
അനന്തരം ദൈവം മോശെയോടു പറഞ്ഞു, “ഞാനാണ് യഹോവ; ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും യക്കോബിനും പ്രത്യക്ഷപ്പെട്ടു. അവരെന്നെ ഏല്‍ശദ്ദായി (സര്‍വ്വശക്തനായ ദൈവം) എന്നു വിളിച്ചു. അവര്‍ക്ക് യഹോവ എന്ന എന്‍റെ പേ രറിയില്ല. ഞാനവരുമായി ഒരു കരാറുണ്ടാക്കി. കനാ ന്‍ദേശം അവര്‍ക്കു നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. അവര്‍ ആ ദേശത്തു താമസിച്ചിരുന്നുവെങ്കിലും അത വരുടെ സ്വന്തം ദേശമായിരുന്നില്ല. ഇപ്പോള്‍ യി സ് രായേല്‍ജനതയുടെ ഞരക്കം ഞാന്‍ കേട്ടിരിക്കുന്നു. അവ ര്‍ ഈജിപ്തിന്‍റെ അടിമകളാണെന്ന് ഞാന്‍ കേട്ടു. എന്‍റെ കരാറിനെപ്പറ്റി ഞാനോര്‍മ്മിക്കുകയും ചെയ്യുന്നു. അതിനാല്‍ യിസ്രായേല്‍ജനതയോടു ഞാനിങ്ങനെ പറഞ് ഞതായി പറയുക, ‘ഞാന്‍ യഹോവയാകുന്നു. ഞാന്‍ നിങ് ങളെ രക്ഷിക്കും. ഞാന്‍ നിങ്ങളെ മോചിപ്പിക്കും. നി ങ്ങള്‍ ഈജിപ്തുകാരുടെ അടിമകളായിരിക്കില്ല. എന്‍റെ മഹാശക്തിയാല്‍ ഈജിപ്തുകാര്‍ക്ക് ഞാന്‍ ഭീകരമായ ശിക് ഷകള്‍ നല്‍കും. എന്നിട്ട് നിങ്ങളെ ഞാന്‍ രക്ഷിക്കും. നി ങ്ങള്‍ എന്‍റെ ജനതയും ഞാന്‍ നിങ്ങളുടെ ദൈവ വുമായി രിക്കും. നിങ്ങളുടെ ദൈവമാകുന്ന യഹോവ ഞാനാ കുന് നുവെന്നും ഈജിപ്തുകാരില്‍നിന്നും നിങ്ങളെ മോചി പ്പിച്ചത് ഞാനാണെന്നും നിങ്ങളറിയും. അബ്രാ ഹാ മിനും യിസ്ഹാക്കിനും യാക്കോബിനും ഞാനൊരു മഹാ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞാനവര്‍ക്കൊരു പ്രത്യേ ക ദേശം നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. അതിനാല്‍ ഞാന്‍ നിങ്ങളെ ആ ദേശത്തേക്കു നയിക്കും. ആ ദേശം ഞാന്‍ നിങ്ങള്‍ക്കു തരും. അത് നിങ്ങളുടേതായിരിക്കും. ഞാന്‍ യഹോവയാകുന്നു.’”
അതിനാല്‍ മോശെ യിസ്രായേല്‍ജനതയോടിതെല്ലാം പറഞ്ഞു. പക്ഷേ അവര്‍ അവനെ ശ്രദ്ധിച്ചില്ല. അതി കഠിനമായ ജോലി ചെയ്യുകയായിരുന്നതിനാല്‍ മോശെ പറയുന്നതൊക്കെ കേള്‍ക്കാന്‍ അവര്‍ക്ക് ക്ഷമയില്ലാ യിരുന്നു.
10 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, 11 “യിസ്രായേല്‍ജനതയെ തന്‍റെ ദേശം വിട്ടുപോകാന്‍ അനുവദിക്കണമെന്ന് ഫറവോനോടു ചെന്നു പറയുക.”
12 പക്ഷേ മോശെ മറുപടി പറഞ്ഞു, “യിസ്രായേ ല്‍ജന ത എന്‍റെ വാക്കുകള്‍ നിരസിക്കുന്നു, അതുകൊണ്ട് തീ ര്‍ച്ചയായും ഫറവോനും എന്‍റെ വാക്കുകള്‍ നിരസിക്കും. ഞാനാകട്ടെ അത്ര വാക്ചാതുര്യം ഉള്ളവനുമല്ല!”* ഞാനാകട്ടെ … ഉള്ളവനുമല്ല അല്ലെങ്കില്‍ “ഞാനൊരു അപരിചിതനെപ്പോലെ സംസാരിക്കുന്നു.” “എന്‍റെ ചുണ്ടുകള്‍ അപരിച്ഛേദിതമാണ്” എന്നു വാച്യാര്‍ത്ഥം.
13 പക്ഷേ യഹോവ മോശെയോടും അഹരോനോടും സം സാരിച്ചു. യിസ്രായേല്‍ജനതയോടു ചെന്ന് സംസാരി ക് കുവാന്‍ ദൈവം അവരോടു കല്പിച്ചു. ഫറവോനോടു സംസാരിക്കുവാനും അവന്‍ കല്പിച്ചു. യിസ്രായേല്‍ ജനതയെ ഈജിപ്തുദേശത്തു നിന്നു പുറത്തേക്കു നയിക് കാന്‍ ദൈവം അവരോടു കല്പിച്ചു.
യിസ്രായേലിലെ ചില വംശങ്ങള്‍
14 യിസ്രായേലിലെ വംശാധിപന്മാരുടെ പേരുകള്‍: യിസ് രായേലിന്‍റെ മൂത്തപുത്രന്‍ രൂബേന് നാല് പുത്രന്മാര്‍. ഹ നോക്ക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി എന്നിവര്‍. 15 യെ മൂവേല്‍, യാമീന്‍ ഓഹദ്, യാഖീന്‍, സോഹര്‍, ഒരു കനാന്യ ക്കാരിയിലുണ്ടായ ശൌല്‍ എന്നിവര്‍ ശിമെയോന്‍റെ പു ത്രന്മാര്‍. 16 ലേവി നൂറ്റിമുപ്പത്തേഴു വര്‍ഷം ജീവിച്ചു. ഗേര്‍ശോന്‍, കഹാത്ത്, മെരാരി എന്നിവര്‍ ലേവിയുടെ പു ത്രന്മാര്‍. 17 ഗേര്‍ശോന് രണ്ടു പുത്രന്മാര്‍, ലിബ്നിയും ശിമെയിയും. 18 കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു. അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവര്‍ കെഹാത്തിന്‍റെ പുത്രന്മാര്‍. 19 മെരാരിക്ക് മഹ് ളീ, മൂശി എന്നിവര്‍ പുത്രന്മാര്‍. യിസ്രായേലിന്‍റെ പു ത്രന്‍ ലേവിയുടെ വംശക്കാരാണിവരെല്ലാം.
20 അമ്രാം നൂറ്റിമുപ്പത്തേഴു വര്‍ഷം ജീവിച്ചു. തന്‍റെ പിതൃസഹോദരി യോഖേബെദിനെ അമ്രാം വിവാഹം കഴി ച്ചു. അമ്രാമിന്‍റെയും യോഖേബെദിന്‍റെയും പുത്ര ന്മാ രാണ് മോശെയും അഹരോനും. 21 യിസ്ഹാരിന്‍റെ പുത്ര ന്മാര്‍ കോരെഹ്, നേഫെഗ്, സിക്രി എന്നിവരായിരുന്നു. 22 ഉസ്സീയേലിന്‍റെ പുത്രന്മാര്‍ മീശായേല്‍, എല്‍സാ ഫാ ന്‍, സിത്രി എന്നിവര്‍.
23 അമ്മീനാദാബിന്‍റെ പുത്രിയും നഹശോന്‍റെ സ ഹോ ദരിയുമായിരുന്ന എലീശേബയെ അഹരോന്‍ വിവാഹം ക ഴിച്ചു. അഹരോനും എലീശേബയും നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നീ പുത്രന്മാര്‍ക്ക് ജന്മം നല്‍കി. 24 കോരെഹ് വംശക്കാരുടെ പൂര്‍വ്വികരും കോ രെ ഹിന്‍റെ പുത്രന്മാരുമായവര്‍ ഇവരാണ്: അസ്സൂര്‍, എല്‍ ക്കാനാ, അബീയാസാഫ്. 25 അഹരോന്‍റെ പുത്രനായ എ ലെയാസാര്‍ ഫൂതിയേലിന്‍റെ പുത്രിയെ വിവാഹം ചെയ് തു. അവള്‍ ഫീനെഹാസിനെ പ്രസവിച്ചു. ഇവരെ ല്ലാം യിസ്രായേലിന്‍റെ പുത്രന്‍ ലേവിയില്‍നിന്നുള്ളവരാണ്.
26 ഈ സംഘത്തിലുള്ളവരാണ് അഹരോനും, മോശെയും. ദൈവം പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞത് അവരോ ടാണ്, “സംഘങ്ങളായി യിസ്രായേല്‍ജനതയെ ഈജിപ്തി ല്‍നിന്നു പുറത്തേക്കു നയിക്കുക.” 27 ഈജിപ് തുരാജാവാ യ ഫറവോനോടു സംസാരിച്ചതും അഹരോനും മോ ശെ യുമായിരുന്നു. യിസ്രായേല്‍ജനതയെ ഈജിപ്തു വിടാന്‍ അനുവദിക്കണമെന്ന് അവര്‍ ഫറവോനോ ടാവശ്യ പ്പെ ട്ടു.
ദൈവം മോശെയെ വീണ്ടും വിളിക്കുന്നു
28 ഈജിപ്തില്‍വച്ച് ദൈവം വീണ്ടും മോശെയോടു സംസാരിച്ചു. 29 അവന്‍ പറഞ്ഞു, “ഞാന്‍ യഹോവയാണ്. ഞാന്‍ നിങ്ങളോടു പറയുന്നതൊക്കെ ഈജിപ്തിലെ രാ ജാവിനോടു പറയുക.” 30 പക്ഷേ മോശെ പറഞ്ഞു, “ഞാന ത്ര സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ളവനല്ല. രാ ജാവ് എന്നെ ശ്രവിക്കുകയുമില്ല.”