8
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ഫറ വോന്‍റെയടുത്തു ചെന്ന് യഹോവയിങ്ങനെ പറഞ് ഞതായി പറയുക, ‘എന്നെ ആരാധിക്കാന്‍ എന്‍റെ ജനത യെ അനുവദിക്കുക! നീ അവരെ അതിനനുവദിക് കാതിരു ന്നാല്‍ ഞാന്‍ ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കും. നൈല്‍നദിയില്‍ തവളകള്‍ നിറയും. നദിയില്‍ നിന്ന് അവ നിന്‍റെ വീടുകളിലേക്കു കയറും. അവ നിന്‍റെ കിടപ്പു മുറിയിലും കിടക്കകളിലും നിറയും. നിന്‍റെ ഉദ് യോഗസ്ഥന്മാരുടെ വീടുകളിലും നിന്‍റെ അടുപ്പു കളി ലും അടുക്കള ഉപകരണങ്ങളിലും നിന്‍റെ വെള്ളത് തൊട് ടികളിലും തവളകള്‍ ഉണ്ടായിരിക്കും. നിന്‍റെമേലും നിന്‍ റെ ജനങ്ങളുടെമേലും നിന്‍റെ മുഴുവന്‍ ഉദ്യോഗ സ്ഥന്മാ രുടെമേലും തവളകള്‍ വരും.’”
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “തോ ടുകള്‍ക്കും നദികള്‍ക്കും തടാകങ്ങള്‍ക്കുംമേല്‍ ഊന്നുവടി പിടിക്കാന്‍ അഹരോനോടു പറയുക. അപ്പോള്‍ ഈജിപ് തിലേക്കു തവളകള്‍ വരും.”
അതിനാല്‍ അഹരോന്‍ ഈജിപ്തിലെ ജലത്തിനു മുകളി ല്‍ വടി ഉയര്‍ത്തുകയും അതില്‍നിന്ന് തവളകള്‍ വന്ന് ഈ ജിപ്തിലാകെ നിറയുകയും ചെയ്തു.
മന്ത്രവാദികള്‍ അങ്ങനെ ചെയ്തപ്പോഴും വളരെയ ധികം തവളകള്‍ ഈജിപ്തിലേക്കു വന്നു!
ഫറവോന്‍, മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞു, “ഈ തവളകളെ എന്‍റെ ജനങ്ങളുടെയടുത്തു നിന്നും മാറ്റാന്‍ യഹോവയോടു പറയുക. യഹോവയ്ക് കു ബലിയര്‍പ്പിക്കാന്‍ ഞാന്‍ ജനങ്ങളെ വിടാം.”
മോശെ ഫറവോനോടു പറഞ്ഞു, “തവളകളെ എപ് പോള്‍ ഓടിക്കണമെന്ന് നീ പറയുക. ഞാന്‍ നിനക്കും നി ന്‍റെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും വേണ്ടി പ് രാര്‍ത്ഥിക്കാം. അപ്പോള്‍ തവളകള്‍ നിന്നെയും നിന്‍റെ വീടുകളെയും വിട്ടുപോകും. തവളകള്‍ നദിയില്‍ മാത്രം അ വശേഷിക്കും, എപ്പോഴാണ് തവളകളെ ഓടിക്കേണ്ടത്?”
10 ഫറവോന്‍ പറഞ്ഞു, “നാളെ.”
മോശെ പറഞ്ഞു, “നീ പറഞ്ഞതു പോലെ തന്നെ സംഭവിക്കും. അങ്ങനെ, ഞങ്ങളുടെ ദൈവമായ യഹോ വയെപ്പോലെ വേറൊരു ദൈവമില്ലെന്നു നീ അറിയും. 11 തവളകള്‍ നിന്നെയും നിന്‍റെ വീടിനെയും ഉദ്യോഗസ്ഥ ന്മാരെയും ജനതയെയും വിട്ടൊഴിഞ്ഞ് നദിയില്‍മാത്രം അവശേഷിക്കും.”
12 മോശെയും അഹരോനും ഫറവോനെ വിട്ടുപോയി. ഫറവോനെതിരായി ദൈവം അയച്ച തവളകളെപ്പറ്റി മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു. 13 മോശെ ആ വ ശ്യപ്പെട്ടതു ദൈവം ചെയ്യുകയും ചെയ്തു. വീടു കളി ലും പറന്പുകളിലും വയലുകളിലുമെല്ലാം തവളകള്‍ ചത് തുവീണു. 14 അവയെല്ലാം കൂന്പാരമായി കൂടുകയും ചീ യാന്‍ തുടങ്ങുകയും ചെയ്തു. രാജ്യത്തു മുഴുവനും ദുര്‍ഗന് ധം നിറയുകയും ചെയ്തു. 15 തങ്ങള്‍ തവളകളില്‍നിന്നും മോചിതരായി എന്നു മനസ്സിലാക്കിയ ഫറവോന്‍ പിന് നെയും മര്‍ക്കടമുഷ്ടി തുടര്‍ന്നു. മോശെയും അഹരോനും ആവശ്യപ്പെട്ടത് ഫറവോന്‍ ചെയ്തില്ല. യഹോവ പറ ഞ്ഞതു പോലെയാണ് ഇതു സംഭവിച്ചത്.
പേനുകള്‍
16 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “അഹ രോനോടു തന്‍റെ വടി കൊണ്ടു പൊടിയില്‍ അടിക്കു വാന്‍ പറയുക. അപ്പോള്‍ ഈജിപ്തിലെന്പാടുമുള്ള പൊ ടി പേനുകളായിമാറും.”
17 അവര്‍ അങ്ങനെ ചെയ്തു. അഹരോന്‍ തന്‍റെ വടിയു യര്‍ത്തി തറയിലടിക്കുകയും ഈജിപ്തിലെന്പാടുമുള്ള പൊടി പേനുകളായി മാറുകയും ചെയ്തു. പേനുകള്‍ മൃ ഗങ്ങളുടെയും ജനങ്ങളുടെയും മേല്‍ പ്രവേശിച്ചു.
18 മന്ത്രവാദികളും അങ്ങനെ തന്നെ ചെയ്തു വെങ് കിലും അവര്‍ക്ക് പൊടിയില്‍നിന്ന് പേനുകളെ ഉണ്ടാ ക്കാന്‍ കഴിഞ്ഞില്ല. പേനുകള്‍ മൃഗങ്ങളുടെയും മനു ഷ്യരുടെയുംമേല്‍ നിറഞ്ഞു. 19 അതിനാല്‍ ദൈവത്തിന്‍റെ ശക്തിയാണിതു ചെയ്തതെന്നു മന്ത്രവാദികള്‍ ഫറ വോ നോടു പറഞ്ഞു. പക്ഷേ ഫറവോന്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അതും യഹോവ പറഞ് ഞ തുപോലെ തന്നെയുള്ള സംഭവമായിരുന്നു.
ഈച്ചകള്‍
20 യഹോവ മോശെയോടു പറഞ്ഞു, “പുലര്‍ച്ചെ എഴു ന്നേറ്റു ഫറവോന്‍റെയടുത്തേക്കു പോവുക. ഫറവോന്‍ നദിക്കരയിലേക്കു പോകും. യഹോവ ഇങ്ങനെ പറഞ്ഞ തായി അവനോടു പറയുക, ‘എന്നെ ആരാധിക്കാന്‍ എന്‍ റെ ജനതയെ അനുവദിക്കുക! 21 നീ അവരെ പോകാന്‍ അനു വദിച്ചില്ലെങ്കില്‍ നിന്‍റെ വീടുകളില്‍ ഈച്ചകള്‍ വന് നു നിറയും. നിനക്കും നിന്‍റെ ഉദ്യോഗ സ്ഥന്മാര്‍ക്കും മേല്‍ ഈച്ചകള്‍ നിറയും. ഈജിപ്തിലെ വീടായ വീടുക ളി ലെല്ലാം ഈച്ചകള്‍ നിറയും! നിലത്തു പോലും മുഴുവന്‍ ഈച്ചകള്‍ നിറയും. 22 പക്ഷേ യിസ്രായേലുകാരെ ഞാന്‍ ഈജിപ്തുകാരെപ്പോലെ കരുതുകയില്ല. എന്‍റെ ജനത താമസിക്കുന്ന ഗോശെനില്‍ ഈച്ചകളുണ് ടായിരിക് കു കയില്ല. അങ്ങനെ യഹോവയായ ഞാന്‍ ഈ ദേശത്തു ണ് ടെന്ന് നിനക്കു ബോദ്ധ്യപ്പെടും. 23 അതിനാല്‍ നാളെ ഞാന്‍ എന്‍റെ ജനതയെ നിന്‍റെ ജനതയില്‍നിന്നും വ്യത് യസ്തരായി പരിഗണിക്കും. അതായിരിക്കും എന്‍റെ അട യാളം.”
24 അതിനാല്‍ യഹോവ താന്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു. അനേകം അനേകം ഈച്ചകള്‍ ഈജിപ്തിലേക്കു വന്നു. ഫറവോന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും വീടു കളിലെന്പാടും ഈച്ചകള്‍ നിറഞ്ഞു. ഈജിപ്തി ലാകമാ നം ഈച്ചകളായി. ഈച്ചകള്‍ രാജ്യം നശിപ്പി ക്കുകയാ യിരുന്നു. 25 അതിനാല്‍ ഫറവോന്‍ മോശെയെയും അഹ രോനെയും വിളിച്ചു പറഞ്ഞു, “നിങ്ങളുടെ ദൈവത്തി നുള്ള ബലി ഇവിടെ ഈ രാജ്യത്തു വച്ചു നടത്തുക.”
26 പക്ഷേ മോശെ പറഞ്ഞു, “അങ്ങനെ ചെയ്യുന്നത് ശരിയായിരിക്കില്ല. ഞങ്ങളുടെ ദൈവമായ യഹോവ യ്ക്ക് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊല്ലുന്നത് ഭീകരമായിട്ടാണ് ഈജിപ്തുകാര്‍ കാണുന്നത്. ഞങ്ങളങ്ങ നെ ചെയ്യുന്നത് ഈജിപ്തുകാര്‍ കണ്ടാല്‍ അവര്‍ ഞങ്ങ ളെ കല്ലെറിഞ്ഞു കൊല്ലും. 27 മൂന്നു ദിവസം മരുഭൂമി യിലേക്കു പോയി ഞങ്ങളുടെ ദൈവമായ യഹോവയ് ക്കു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കണം. യഹോവ ഞങ്ങളോടു ചെയ്യാന്‍ പറഞ്ഞത് അതാണ്.”
28 അതിനാല്‍ ഫറവോന്‍ പറഞ്ഞു, “മരുഭൂമിയില്‍ നി ങ്ങളുടെ ദൈവമായ യഹോവയ്ക്കു ബലിയര്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കാം. പക്ഷേ അധികം ദൂരം നിങ്ങള്‍ പോ കരുത്. ഇനി ചെന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.”
29 മോശെ പറഞ്ഞു, “നിന്നില്‍നിന്നും നിന്‍റെ ജനത യില്‍നിന്നും ഉദ്യോഗസ്ഥന്മാരില്‍നിന്നും ഈച്ചകളെ ഓടിക്കാന്‍ ഞാന്‍ പോയി യഹോവയോടു പ്രാര്‍ത് ഥി ക് കാം. പക്ഷേ ബലിയര്‍പ്പിക്കാന്‍ പോകുന്നതില്‍നിന്ന് ആളുകളെ നീ തടയരുത്.”
30 അതിനാല്‍ മോശെ പോയി യഹോവയോടു പ്രാര്‍ ത്ഥിച്ചു. 31 മോശെ ആവശ്യപ്പെട്ടത് യഹോവ ചെയ് തുകൊടുത്തു. ഫറവോന്‍റെയും ഉദ്യോഗസ്ഥ ന്മാരു ടെ യും ജനങ്ങളുടെയും അടുത്തുനിന്ന് അവന്‍ ഈച്ച കളെ മാറ്റി. ഒരു ഈച്ചപോലും അവശേഷിച്ചില്ല. 32 പക്ഷേ ഈ പ്രാവശ്യവും ഫറവോന്‍ തന്‍റെ ഹൃദയം കഠിനപ് പെ ടുത്തുകയും ജനങ്ങളെ അയയ്ക്കാന്‍ കൂട്ടാക്കാതി രിക്കു കയും ചെയ്തു.