രാജ്യങ്ങള്‍ വളര്‍ന്നു വ്യാപിക്കുന്നു
10
ശേം, ഹാം, യാഫേത്ത് എന്നിവരായിരുന്നു നോഹ യുടെ പുത്രന്മാര്‍. പ്രളയത്തിനു ശേഷം ഈ മൂന്നു പേരും അനേകം മക്കളുടെ പിതാക്കന്മാരായിത്തീര്‍ന്നു. ശേമിന്‍റെയും ഹാമിന്‍റെയും യാഫെത്തിന്‍റെയും പിന്‍ഗാ മികളെപ്പറ്റി ഇനി പറയുന്നു.
യാഫെത്തിന്‍റെ പിന്‍ഗാമികള്‍
യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമര്‍, മാഗോഗ്, മാദാ യി, യാവാന്‍, തൂബല്‍, മേശക്, തീരാസ്.
ഗോമെരിന്‍റെ പുത്രന്മാര്‍: അസ്കെനാസ്, രീഫത്ത്, തോമര്‍മ്മാ.
യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം,
മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ തീരപ്രദേശത്തു ജീവിച്ചവര്‍ യാഫെത്തിന്‍റെ ഈ വംശപരന്പരയില്‍ പെട്ടവരാണ്. ഓരോ പുത്രനും സ്വന്തം ഭൂമിയുണ്ടായി. എല്ലാ ഗോത്രവും വളര്‍ന്ന് വിവിധ രാഷ്ട്രങ്ങളു ണ്ടാ യി. ഓരോ രാഷ്ട്രത്തിനും അതിന്‍റേതായ ഭാഷയുണ്ടാ യി.
ഹാമിന്‍റെ പിന്‍ഗാമികള്‍
ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാ ന്‍.
കൂശിന്‍റെ പുത്രന്മാര്‍: സെബാ, ഹവീലാ, സബ്താ, ര മാ, സബ്തെക്കാ. രമായുടെ പുത്രന്മാര്‍: ശെബ, ദെദാന്‍.
കൂശിന് നിമ്രോദ് എന്നൊരു പുത്രനുണ്ടായിരുന്നു. നിമ്രോദ് ഭൂമിയില്‍ അതിശക്തനായിത്തീര്‍ന്നു. യഹോവയുടെ മുന്പില്‍ നിമ്രോദ് ഒരു വലിയ വേട്ട ക് കാരനായിരുന്നു. അതുകൊണ്ടാണ് ആളുകള്‍ മറ്റുള്ളവരെ അവനുമായി താരതമ്യപ്പെടുത്തി ഇങ്ങനെ പറയുന് നത്, “യഹോവയുടെ മുന്പില്‍ ഒരു വലിയ വേട്ടക്കാര നായ നിമ്രോദിനെപ്പോലെയാണയാള്‍.”
10 നിമ്രോദിന്‍റെ സാമ്രാജ്യം ബാബേല്‍, എരെക്, കലേ നേ, അക്കാദ് എന്നിങ്ങനെ ശിനാര്‍ രാജ്യത്തെ നഗരങ്ങ ളിലാരംഭിക്കുന്നു. 11 നിമ്രോദ് അശ്ശൂരിലേക്കും പോ യി. നിമ്രോദ് അശ്ശൂരില്‍ നീനവേ, രെഹോബോത്ത് ഈ ര്‍, കാലഹ്, 12 രേസെന്‍ എന്നീ നഗരങ്ങള്‍ പണിതു. (നീന വേയ്ക്കും കലാഹയ്ക്കുമിടയ്ക്കു സ്ഥിതി ചെയ്യുന്ന രേസെനായിരുന്ന വലിയ നഗരം.)
13 ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം 14 പത്രൂസീം, കസ്ലൂഹീം, കഫ്തോരീം എന്നിവിട ങ്ങളി ലെ മിസ്രയീം പുത്രന്മാര്‍ ഫെലിസ്ത്യരുടെ പൂര്‍വ്വിക രായിരുന്നു.
15 കനാന്‍ സീദോന്‍റെ പിതാവായിരുന്നു. സീദോന്‍ ക നാന്‍റെ ആദ്യപുത്രനായിരുന്നു.
ഹിത്യരുടെ പിതാവായ ഹേത്തിന്‍റെയും പിതാവാ യി രുന്നു കനാന്‍. 16 പിന്നെ യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ ഗ്ഗശ്യര്‍, 17 ഹിവ്യര്‍, അര്‍ക്ക്യര്‍, സിന്യര്‍, 18 അര്‍വ്വാദ് യര്‍, സെമാര്യര്‍, ഹമാത്യര്‍ എന്നിവര്‍ കനാന്‍റെ മക്കളാ യിരുന്നു. കനാന്‍റെ കുടുംബങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
19 കനാന്യരുടെ ഭൂമി, സീദോന്‍മുതല്‍ ഗെരാരിന്‍റെ ദിശ യില്‍ ഗാസ്സാവരെയും സൊദോം, ഗൊമോര, ആദ്മാ, സെ ബോയീം എന്നിവരുടെ ദിശയില്‍ ലാശവരെയും ആയിരു ന്നു.
20 അവരെല്ലാം ഹാമിന്‍റെ പിന്‍ഗാമികളായിരുന്നു. ആ കുടുംബക്കാര്‍ക്കെല്ലാം അവരുടേതായ ഭൂവിഭാഗവും ഭാഷ യുമുണ്ടായിരുന്നു. അവരെല്ലാം പ്രത്യേക രാഷ്ട്രങ്ങ ളായിത്തീര്‍ന്നു.
ശേമിന്‍റെ പിന്‍ഗാമികള്‍
21 യാഫെത്തിന്‍റെ മൂത്ത സഹോദരനായിരുന്നു ശേം. എബ്രായജനതയുടെ പിതാവായ എബെര്‍ ശേമിന്‍റെ ഒരു പിന്‍ഗാമിയായിരുന്നു* എബ്രായ … പിന്‍ഗാമിയായിരുന്നു എസേരിന്‍റെ പുത്രന്മാരുടെ പിതാവ് ശേമിനു പിറന്നവന്‍ എന്നര്‍ത്ഥം. .
22 ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം എന്നി വര്‍ ശേമിന്‍റെ മക്കളായിരുന്നു.
23 അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥെര്‍, മശ് എന്നിവരായിരുന്നു.
24 അര്‍പ്പക്ഷാദ് ശാലഹിന്‍റെ പിതാവായിരുന്നു. ശാ ലഹ് ഏബെരിന്‍റെ പിതാവും. 25 ഏബെര്‍ രണ്ടു പുത്രന്മാ രുടെ പിതാവായിരുന്നു. പേലെഗ് എന്നായിരുന്നു ഒരു വന്‍റെ പേര്. അവന്‍റെ കാലത്തായിരുന്നു ഭൂമി രണ്ടായി ഭാഗിക്കപ്പെട്ടത്. അതിനാലാണ് അവന് ആ പേരു വീണ ത്. മറ്റേ സഹോദരന്‍റെ പേര് യോക്താന്‍ എന്നായിരു ന്നു.
26 യോക്താന്‍റെ പുത്രന്മാര്‍: അല്‍മോദാദ്, ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, 27 ഹദോരാം, ഊസാല്‍, ദിക്ളാഹ്, 28 ഓബാല്‍, അബീമായേല്‍, ശെബാ, 29 ഓഫീര്‍ ഹവീലാ, യോ ബാബ്. 30 മേശായ്ക്കും കിഴക്കുള്ള മലയോരരാജ്യ ത്തിനുമിടയ്ക്കുള്ള പ്രദേശത്താണ് ഈ ജനത വസിച്ച ത്. സെഫാര്‍ രാജ്യത്തിന്‍റെ ദിശയിലായിരുന്നു മേശാ.
31 അവരൊക്കെയാണ് ശേമിന്‍റെ കുടുംബക്കാര്‍. അവ രും കുടുംബം, ഭാഷകള്‍, രാജ്യങ്ങള്‍, ജനതകള്‍ എന്നിങ്ങ നെ വിന്യസിക്കപ്പെട്ടിരുന്നു.
32 നോഹയുടെ പുത്രന്മാരുടെ വംശാവലി അതാണ്. അവര്‍ തങ്ങളുടെ രാജ്യത്തിനനുസരിച്ച് വിന്യസിക് കപ്പെട്ടു. ഈ കുടുംബങ്ങളില്‍നിന്നുള്ളവരാണ് പ്രളയ ശേഷം ഭൂതലമാകെ വ്യാപിച്ചത്.