ദൈവം അബ്രാമിനെ വിളിക്കുന്നു
12
യഹോവ അബ്രാമിനോടു കല്പിച്ചു, “നിന്‍റെ രാജ്യത്തെയും സ്വജനങ്ങളെയും വിട്ടുപോകുക. നിന്‍റെ അപ്പന്‍റെ കുടുംബത്തെ വിട്ട് ഞാന്‍ കാട്ടിത് തരുന്ന രാജ്യത്തേക്കു പോകുക.
നിന്നില്‍നിന്നു ഞാനൊരു മഹാരാഷ്ട്രം പണിയും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും നിന്‍റെ നാമം ഞാന്‍ പ്രസിദ്ധമാക്കുകയും ചെയ്യും.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്ര ഹി ക്കുകയും നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കുക യും ചെയ്യും. ഭൂമിയിലെ എല്ലാ മനുഷ്യരെയും ഞാന്‍ നിന്നിലൂടെ അനുഗ്രഹിക്കും.”
അബ്രാം കനാനിലേക്കു പോകുന്നു
അബ്രാം യഹോവയെ അനുസരിച്ച് ഹാരാന്‍ വിട്ടു. ലോത്തും കൂടെയുണ്ടായിരുന്നു. അപ്പോള്‍ അബ്രാമിന് എഴുപത്തിയഞ്ച് വയസ്സായിരുന്നു. അബ്രാം തന്‍റെ ഭാര്യയായ സാറായി, അനന്തിരവനായ ലോത്ത്, അടിമക ളെല്ലാം കൂടെ കൊണ്ടുപോയിരുന്നു. അബ്രാമും സം ഘവും ഹാരാന്‍ വിട്ട് കനാന്‍ ദേശത്തേക്കു പോയി. അവ ര്‍ കനാന്‍ദേശത്തു കൂടി സഞ്ചരിച്ച് ശേഖേം പട്ടണം വരെ എത്തുകയും പിന്നെ മോരേയുടെ വന്‍മരം നില്‍ക് കുന്നിടത്തേക്കു പോകുകയും ചെയ്തു. കനാന്യരാണ് അപ്പോളവിടെ താമസിച്ചിരുന്നത്.
യഹോവ അബ്രാമിനു പ്രത്യക്ഷപ്പെട്ടു. യഹോ വ പറഞ്ഞു, “ഈ ദേശം ഞാന്‍ നിന്‍റെ പിന്‍ഗാമികള്‍ക്കു നല്‍കും.”
യഹോവ തനിക്കു പ്രത്യക്ഷപ്പെട്ട അതേ സ്ഥല ത്ത് യഹോവയെ ആരാധിക്കുന്നതിനു വേണ്ടി അബ്രാം ഒരു യാഗപീഠം പണിതു. അനന്തരം അബ്രാം അവിടെനി ന്നും പുറപ്പെട്ട് ബേഥേലിനു കിഴക്കുള്ള പര്‍വ്വത ത് തിലേക്കു പോയി. അബ്രാം അവിടെ കൂടാരമടിച്ചു. ബേ ഥേല്‍ ആ സ്ഥലത്തിനു പടിഞ്ഞാറായിരുന്നു. ഹായി നഗരം കിഴക്കും. ആ സ്ഥലത്ത് അബ്രാം യഹോവയുടെ മറ്റൊരു യാഗപീഠം പണിതു. അവിടെ അബ്രാം യഹോ വയെ ആരാധിച്ചു. അതിനുശേഷം അബ്രാം യാത്ര തുട ര്‍ന്നു. നെഗെവ് ദേശത്തേക്ക് അബ്രാം പോയി.
അബ്രാം ഈജിപ്തില്‍
10 അക്കാലത്ത് ആ ദേശത്ത് വളരെ വരള്‍ച്ചയുണ്ടായി. മഴ പെയ്തില്ല: കടുത്ത ക്ഷാമവും നേരിട്ടു. അതിനാല്‍ അബ്രാം ഈജിപ്തിലേക്കു പോയി. 11 തന്‍റെ ഭാര്യ സാറാ യി അതിസുന്ദരിയാണെന്ന് അബ്രാം കണ്ടു. അതിനാല്‍ ഈജിപ്തിലെത്തുന്നതിനു തൊട്ടുമുന്പ് അബ്രാം പത് നിയോടു പറഞ്ഞു, “നീയൊരു സുന്ദരിയാണെ ന്നെനി ക്കറിയാം. 12 ഈജിപ്തിലെ പുരുഷന്മാര്‍ നിന്നെ കാണും. അപ്പോളവര്‍ പറയും, ‘ഇവള്‍ ഇയാളുടെ ഭാര്യയാണ്.’ അ തിനാല്‍ നിന്നെ നേടുന്നതിന് അവര്‍ എന്നെ കൊല് ലാ നിടയുണ്ട്. 13 അതിനാല്‍ നീയെന്‍റെ സഹോദരിയാണെന്ന് എല്ലാവരോടും പറയുക. അപ്പോള്‍ അവരെന്നെ വധി ക്കയില്ല. ഞാന്‍ നിന്‍റെ സഹോദരനാണെന്നു കരുതി അവരെന്നോടു ദയ കാണിക്കും. അങ്ങനെ നിനക്കെന്‍റെ ജീവന്‍ രക്ഷിക്കാനാവും.”
14 അങ്ങനെ അബ്രാം ഈജിപ്തിലെത്തി. ഈജിപ്തി ലെ പുരുഷന്മാര്‍ അതിസുന്ദരിയായ സാറായിയെ കണ്ടു. 15 ഈജിപ്തിലെ ചില നേതാക്കന്മാരും അവളെ കണ്ടു. അവര്‍ അവളുടെ സൌന്ദര്യത്തെപ്പറ്റി ഫറവോനോടു പറഞ്ഞു. അവര്‍ സാറായിയെ ഫറവോന്‍റെ കൊട്ടാര ത് തിലേക്കു കൊണ്ടുപോയി. 16 സാറായിയുടെ സഹോദ ര നെന്ന നിലയില്‍ അബ്രാമിനോടു ഫറവോന്‍ വളരെ ദയാ പൂര്‍വ്വം പെരുമാറി. ഫറവോന്‍ അബ്രാമിന് കന്നുകാ ലി കളെയും ആടുകളെയും കഴുതകളെയും സമ്മാനിച്ചു. അബ് രാമിന് ഭൃത്യന്മാരെയും ഭൃത്യകളെയും ഒട്ടകങ്ങളെയും സമ്മാനിച്ചു.
17 ഫറവോന്‍ അബ്രാമിന്‍റെ ഭാര്യയെ കൊണ്ടുപോ യി. അതിനാല്‍ യഹോവ ഫറവോനും കുടുംബക്കാര്‍ക്കും മാരകരോഗങ്ങള്‍ നല്‍കി. 18 അതു നിമിത്തം ഫറവോന്‍ അ ബ്രാമിനെ വിളിച്ചു പറഞ്ഞു, “നീയെന്നോടു കടുത്ത തെറ്റാണു ചെയ്തത്! സാറായി നിന്‍റെ ഭാര്യയാണെന്ന് നീ എന്തുകൊണ്ടെന്നോടു പറഞ്ഞില്ല?
19 ‘അവളെന്‍റെ സഹോദരി’ എന്നാണു നീ പറഞ്ത്. എ ന്തിനാണങ്ങനെ പറഞ്ഞത്? അതുകൊണ്ടാണ് ഞാന വളെ ഭാര്യയായി സ്വീകരിച്ചത്. എന്നാലിതാ ഞാന്‍ നി ന്‍റെ ഭാര്യയെ തിരികെ തരുന്നു. അവളെയും കൊണ്ട് പൊയ്ക്കൊള്ളൂ!
20 അനന്തരം അബ്രാമിനെ ഈജിപ്തിനു പുറത്താക് കാന്‍ ഫറവോന്‍ കല്പിച്ചു. അതിനാല്‍ അബ്രാം തന്‍റെ പത്നിയോടൊത്ത് ഈജിപ്തു വിട്ടു. തങ്ങള്‍ക്കു ണ്ടാ യിരുന്നതെല്ലാം അവര്‍ കൂടെ കൊണ്ടുപോവുകയും ചെ യ്തു.