അബ്രാം കനാനിലേക്കു മടങ്ങുന്നു
13
അങ്ങനെ അബ്രാം ഈജിപ്തു വിട്ടു. അബ്രാം തന്‍ റെ പത്നിയും തനിക്കുള്ളതെല്ലാമായി നെഗെവ് ദേശത്തുകൂടി സഞ്ചരിച്ചു. ലോത്തും അവനോ ടൊ പ്പമുണ്ടായിരുന്നു. ആ സമയത്ത് അബ്രാം വളരെ ധ നികനായിരുന്നു. അനേകം കന്നുകാലികളും വെള്ളിയും സ്വര്‍ണ്ണവും അവനുണ്ടായിരുന്നു.
അബ്രാം തന്‍റെ യാത്ര തുടര്‍ന്നു. അയാള്‍ നെഗെവില്‍ നിന്നും ബേഥേലിലേക്കു മടങ്ങി. ബേഥേല്‍ പട്ടണത്തി നും ഹായി പട്ടണത്തിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തേ ക്ക് അബ്രാം പോയി. അവനും കുടുംബവും മുന്പ് താവ ളമടിച്ച സ്ഥലം തന്നെയായിരുന്നു അത്. അവിടെ യാ യിരുന്നു അബ്രാം ഒരു യാഗപീഠം നിര്‍മ്മിച്ചത്. അങ്ങനെ അബ്രാം അവിടെ യഹോവയെ ആരാധിച്ചു.
അബ്രാമും ലോത്തും വേര്‍പിരിയുന്നു
ആ സമയം ലോത്ത് അബ്രാമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ടായിരുന്നു. ലോത്തിന് അനേകം മൃഗങ്ങ ളും കൂടാരങ്ങളുമുണ്ടായിരുന്നു. അബ്രാമിനും ലോത് തിനും അനവധി മൃഗങ്ങളുണ്ടായിരുന്നതിനാല്‍ അവയ് ക്കു വേണ്ടത്ര ആഹാരം ആ ദേശത്തു ലഭിച്ചി രുന്നി ല്ല. കനാന്യരും പെരിസ്യരും ആ സമയത്ത് അവിടെ വസിച്ചിരുന്നു. അബ്രാമിന്‍റെയും ലോത്തിന്‍റെയും ഇടയന്മാര്‍ തമ്മില്‍ ശണ്ഠയുമുണ്ടായി.
അതിനാല്‍ അബ്രാം ലോത്തിനോടു പറഞ്ഞു, “നമ്മ ള്‍ക്കിടയില്‍ കലഹം വേണ്ട. നിന്‍റെയും എന്‍റെയും ആള്‍ക് കാര്‍ തമ്മിലും കലഹം പാടില്ല. നമ്മളെല്ലാം സഹോദ രന്മാരാണ്. നമ്മള്‍ വേര്‍പിരിയണം. നിനക്കിഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാം, നീ ഇടതു ദിശയിലേക്കു പോയാല്‍ ഞാന്‍ വലതു വശത്തേക്കു പോകാം. നീ വല ത്തേക്കു പോയാല്‍ ഞാന്‍ ഇടത്തേക്കും പോകാം.”
10 ലോത്ത് ചുറ്റും നോക്കിയപ്പോള്‍ യോര്‍ദ്ദാന്‍ താഴ് വര കണ്ടു. അവിടെ ധാരാളം വെള്ളമുണ്ടെന്നും ലോത്ത് കണ്ടു. (യഹോവ സൊദോമും ഗൊമോരെയും നശിപ്പി ക്കുന്നതിനു മുന്പായിരുന്നു ഇത്. സോവര്‍വരെയുള്ള യോര്‍ദ്ദാന്‍ താഴ്വര മുഴുവന്‍ യഹോവയുടെ ഉദ്യാനം പോ ലെയായിരുന്നു. ഈജിപ്തുദേശം പോലെ നല്ല ദേശമാ യിരുന്നു ഇത്.) 11 അതിനാല്‍ യോര്‍ദ്ദാന്‍ താഴ്വരയില്‍ വ സിക്കാന്‍ ലോത്ത് തീരുമാനിച്ചു. ഇരുവരും വേര്‍പിരി ഞ്ഞു. ലോത്ത് കിഴക്കന്‍ ദിക്കിലേക്കു യാത്രയായി. 12 അബ്രാം കനാന്‍ ദേശത്തു തന്നെ തങ്ങി. ലോത്ത് താഴ് വരയിലെ പട്ടണങ്ങളിലൊന്നില്‍ താമസിച്ചു. ലോ ത്ത് വളരെ തെക്കുള്ള സൊദോം നഗരം തന്‍റെ താവള മാ ക്കി. 13 സൊദോമിലെ ജനങ്ങള്‍ കൊടും പാപികളാ ണെ ന്ന് യഹോവ അറിഞ്ഞു. 14 ലോത്ത് പോയതിനുശേഷം യഹോവ അബ്രാമിനോടു കല്പിച്ചു, “നിനക്കു ചുറ്റും നോക്കുക. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നോക്കുക. 15 നീ കാണുന്ന ഈ ദേശം മുഴുവന്‍ നിനക്കും നിന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി ഞാന്‍ തരും. എക്കാലത്തേക്കും ഇതു നിന്‍റേതാകും. 16 ഭൂമിയിലെ മണ ല്‍ത്തരിപോലെ നിന്‍റെ ജനതയെ ഞാന്‍ വര്‍ദ്ധിപ് പിക് കും. ഭൂമിയിലെ മണല്‍ത്തരികളെ ആര്‍ക്കെങ്കിലും എണ് ണാന്‍ കഴിഞ്ഞാല്‍ നിന്‍റെ ജനതയെയും അവര്‍ക്ക് എണ് ണുവാന്‍ കഴിയും. 17 അതിനാല്‍ പോവുക. നിന്‍റെ ദേശത് തുകൂടി നടക്കുക. ഞാനിപ്പോളിതു നിനക്കു തരുന്നു.”
18 അതിനാല്‍ അബ്രാം തന്‍റെ കൂടാരങ്ങളുമഴിച്ചു പോയി. മമ്രേയുടെ വലിയ മരങ്ങള്‍ക്കടുത്തു താമസി ക്കാനാണവന്‍ പോയത്. അത് ഹെബ്രാന്‍ പട്ടണത് തിനടു ത്തായിരുന്നു. അവിടെ അബ്രാം യഹോവയെ ആരാധിക് കാന്‍ ഒരു യാഗപീഠം പണിതു.