ലോത്ത് പിടിക്കപ്പെട്ടു
14
അമ്രാഫെല്‍ ആയിരുന്നു ശിനാര്‍ രാജാവ്. അര്യോ ക്ക് എലാസാരിലെ രാജാവും കെദൊര്‍ലായോമെര്‍ ഏലാമിലെ രാജാവും തീദാല്‍ ഗോയീമിലെ രാജാവുമായി രുന്നു. ഈ രാജാക്കന്മാര്‍ ചേര്‍ന്ന് സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്‍, ബേലാരാ ജാവ് (സോവര്‍ എന്നും ബേലാ വിളിക്കപ്പെട്ടിരുന്നു) എന്നിവരോടു യുദ്ധം ചെയ്തു.
ഈ രാജാക്കന്മാരെല്ലാം തങ്ങളുടെ സൈന്യത്തെ സിദ്ദീം താഴ്വരയില്‍ ഒരുമിച്ചു ചേര്‍ത്തു (സിദ്ദീം താഴ്വ ര ഇപ്പോഴത്തെ ഉപ്പുകടലാണ്). ഈ രാജാക്കന്മാര്‍ പ ന്ത്രണ്ടു വര്‍ഷക്കാലും കെദൊര്‍ലായോമെരിനെ സേവി ച്ചിരിന്നു. എന്നാല്‍ പതിമൂന്നാം കൊല്ലം അവ ല്ലാം രാജാവിനെതിരെ തിരിഞ്ഞു. അതിനാല്‍ പതിനാ ലാം വര്‍ ഷം കെദൊര്‍ലായോമെര്‍ രാജാവ് തന്നോടൊ പ് പമുണ്ടാ യിരുന്ന രാജാക്കന്മാരുമൊത്ത് അവര്‍ക് കെ തിരെ യുദ്ധ ത്തിനു വന്നു. കെദൊര്‍ലായോമെര്‍രാജാവും സുഹൃത് രാ ജാക്കന്മാരും രെഫായിമുകളെ അസ്തെരോത്ത് കര്‍ന് നയീ മില്‍ വച്ച് തോല്പിച്ചു. സൂയീമുകളെ ഹാമി ല്‍ വച് ചും തോല്പിച്ചു. ഏമ്യരെ അവര്‍ ശാവേ കിര്യ ത്തയീ മില്‍ വെച്ചും കീഴടക്കി. സേയീരിന്‍റെ പര്‍വ് വതപ്രദേ ശം തുടങ്ങി മരുഭൂമിയുടെ അതിര്‍ത്തിയായ എല്പാരാന്‍ വരെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഹോമ്യരെ അവര്‍ തോല്പിച്ചു.
അനന്തരം കെദൊര്‍ലായോമെര്‍ വടക്കുള്ള ഏന്‍മി ശ് പാത്തിലേക്കു ചെന്ന് അമാലേക്യരെ തോല്പിച്ചു. അ മോര്യരേയും അദ്ദേഹം തോല്പിച്ചു. ഹസെസോന്‍-താ മാരിലായിരുന്നു അവര്‍ വസിച്ചിരുന്നത്.
ആ സമയം സൊദോം, ഗൊമോരാ, ആദ്മാ. സെബോ യീം, ബേലാ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. സിദ്ദീം താഴ്വരയിലേക്കാണവര്‍ പോയത്. ഏലാമിലെ രാജാവായ കെദൊര്‍ലായോമെര്‍, ഗോയീം രാ ജാവായ തീദാല്‍, ശിനാര്‍ രാജാവായ അമ്രാഫെല്‍, എലാ സാ രിലെ രാജാവായ അര്യോക്ക് എന്നിവര്‍ക് കെതിരാ യാണ വര്‍ യുദ്ധം ചെയ്തത്. അതായത് അഞ്ചു രാജാക്ക ന്മാര്‍ ക്കെതിരായി നാലു രാജാക്കന്മാര്‍ യുദ്ധം ചെയ്യു കയാ യിരുന്നു.
10 സിദ്ദീം താഴ്വരയില്‍ കീലു നിറച്ച അനവധി കുഴിക ളുണ്ടായിരുന്നു. സൊദോമിലെയും ഗൊമോരയിലെയും രാജാക്കന്മാര്‍ തങ്ങളുടെ സൈന്യത്തോടൊത്ത് ഓടി പ് പോവുകയായിരുന്നു. ഭടന്മാരില്‍ കുറെപ്പേര്‍ ആ കുഴിക ളില്‍ വീണു. എന്നാല്‍ മറ്റുള്ളവര്‍ മലമുകളിലേക്ക് ഓടി പ് പോവുകയും ചെയ്തു.
11 സൊദോംകാരുടെയും ഗൊമോരക്കാരുടെയും സര്‍ വ്വസാധനങ്ങളും ശത്രുക്കള്‍ കയ്യടക്കി. കിട്ടിയ അത്ര ഭക്ഷണവും വസ്ത്രവുമെടുത്തുകൊണ്ട് അവര്‍ ഓടി പ് പോയി. 12 സൊദോമില്‍ താമസിക്കുകയായിരുന്ന, അബ് രാമിന്‍റെ സഹോദരപുത്രനായ, ലോത്തിനെ ശത്രുക്കള്‍ പിടികൂടി. അയാള്‍ക്കുണ്ടായിരുന്നതെല്ലാം പിടിച് ചെ ടുത്ത് അവര്‍ പോയി. 13 പിടിക്കപ്പെടാത്തവരില്‍ ഒരുവ ന്‍ എബ്രായനായ അബ്രാമിനെ കണ്ടു സംഭവങ്ങ ളറി യി ച്ചു. അമോര്യനായ മമ്രേയുടെ സ്ഥലത്തുള്ള വലിയ മരങ്ങള്‍ക്കടുത്താണയാള്‍ അപ്പോള്‍ താമസിച് ചിരു ന് നത്. മമ്രേ, എശ്ക്കോല്‍, ആനേര്‍ എന്നിവര്‍ പരസ്പരം സഹായിക്കാമെന്ന് കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. അ ബ്രാമിനെയും സഹായിക്കാമെന്ന് അവര്‍ അയാളുമാ യും കരാര്‍ ചെയ്തിരുന്നു.
അബ്രാം ലോത്തിനെ രക്ഷിക്കുന്നു.
14 ലോത്ത് ബന്ധനസ്ഥനായ വിവരം അബ്രാം അറിഞ് ഞു. അതിനാല്‍ അബ്രാം തന്‍റെ കുടുംബാംഗങ്ങളെ മുഴുവ ന്‍ വിളിച്ചു കൂട്ടി. അവര്‍ക്കിടയില്‍ പരിശീലനം ലഭിച് ച 318 ഭടന്മാരുണ്ടായിരുന്നു. അവരെയും നയിച്ചു കൊ ണ്ട് അബ്രാം ശത്രുക്കളെ ദാന്‍പട്ടണം വരെ ഓടിച്ചു. 15 ആ രാത്രി അബ്രാമും സംഘവും ശത്രുക്കളുടെ മേല്‍ ഒരു മിന്നലാക്രമണം നടത്തി. ശത്രുക്കളെ തോല്പിച്ച് അവരെ ദമ്മേശെത്തിനു വടക്കുള്ള ഹേബാവരെ തുരത്തി. 16 ശത്രു മോഷ്ടിച്ചെടുത്തതെല്ലാം അബ്രാം തിരികെ കൊണ്ടുവന്നു. സ്ത്രീകളെയും കുട്ടികളെയും ലോത്തി നെയും അയാളുടെ സാധനങ്ങളെയുമെല്ലാം അബ്രാം തി രികെ കൊണ്ടുവന്നു.
17 കെദൊര്‍ലായോമെരിനെയും അയാളുടെ സഖ്യരാജാ ക്കന്മാരെയും തോല്പിച്ച ശേഷം അബ്രാം വീട്ടിലേക് കു മടങ്ങി. അപ്പോള്‍ അവനെ സ്വീകരിക്കാന്‍ സൊ ദോം രാജാവ് ശാവേതാഴ്വരയിലേക്കിറങ്ങി വന്നു. (രാജാ വിന്‍റെ താഴ്വര എന്നാണതിപ്പോള്‍ അറിയപ് പെടുന് നത്.)
മല്‍ക്കീസേദെക്
18 ശാലേം രാജാവായ മല്‍ക്കീസേദെക്കും അബ്രാമിനെ കാണാന്‍ ചെന്നു. അവന്‍ അത്യുന്നതനായ ദൈവത്തിന്‍ റെ ഒരു പുരോഹിതനായിരുന്നു. മല്‍ക്കീസേദെക് അപ്പ വും വീഞ്ഞും കൊണ്ടുവന്നു. 19 മല്‍ക്കീസേദെക് അബ് രാമിനെ അനുഗ്രഹിച്ചു പറഞ്ഞു,
“സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ച അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ.
20 നിന്‍റെ ശത്രുക്കളെ തോല്പിക്കാന്‍ നിന്നെ സഹാ യിച്ച അത്യുന്നതനായ ദൈവത്തെ നമുക്കു വാഴ്ത് താം.”
യുദ്ധത്തിനിടയില്‍ താന്‍ നേടിയതിന്‍റെ പത്തിലൊന് ന് അബ്രാം മല്‍ക്കീസേദെക്കിനു നല്‍കി. 21 അപ്പോള്‍ സൊദോം രാജാവ് അബ്രാമിനോടു പറഞ്ഞു, “ഈ സാ ധനങ്ങളെല്ലാം നിങ്ങള്‍ക്കു സൂക്ഷിക്കാം. ശത്രുക്കള്‍ തട്ടിക്കൊണ്ടുപോയ എന്‍റെ ആളുകളെ വിട്ടുതന്നാല്‍ മാത്രം മതി.”
22 പക്ഷേ അബ്രാം സൊദോം രാജാവിനോടു പറഞ്ഞു, “ഭൂമിയും സ്വര്‍ഗ്ഗവും സൃഷ്ടിച്ചവനും അത്യുന്നത നു മായ യഹോവയായ ദൈവത്തോടു ഞാന്‍ പ്രതിജ്ഞ ചെയ് തിട്ടുണ്ട് - 23 നിന്‍റേതായ ഒന്നും - ഒരു നൂലോ ചെരുപ്പി ന്‍റെ വാറോ പോലും ഞാന്‍ കൈവശം വയ്ക്കുകയില്ല. ഒന്നും തന്നെ ഞാന്‍ കൈവശം വയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നു. ‘ഞാന്‍ അബ്രാമിനെ ധനികനാക് കി’യെന്നു നീ പറയാന്‍ ഇടവരുത്തുന്നതിന് എനിക്കാ ഗ്രഹമില്ല. 24 എന്‍റെ കൂടെയുള്ള ചെറുപ്പക്കാര്‍ തിന്ന ഭക്ഷണം മാത്രമേ ഞാനെടുക്കുന്നുള്ളൂ. പക്ഷേ നീ മറ് റുള്ളവര്‍ക്ക് അവരുടെ പങ്കു നല്‍കണം. യുദ്ധത്തില്‍ നാം നേടിയതൊക്കെ എടുത്ത് എന്നെ യുദ്ധത്തില്‍ സഹാ യിച്ച ആനേര്‍, എശ്ക്കോല്‍, മമ്രേ എന്നിവര്‍ക്കു കൊടുത്തു കൊള്ളൂ.”