പരിച്ഛേദനം കരാറിന്‍റെ അടയാളം
17
അബ്രാമിന്‍റെ തൊണ്ണൂറ്റിയൊന്പതാം വയസ് സില്‍ യഹോവ അവനു പ്രത്യക്ഷപ്പെട്ടു. യ ഹോവ പറഞ്ഞു, “ഞാന്‍ സര്‍വ്വശക്തനായ ദൈവമാ കു ന്നു* സര്‍വ്വശക്തനായ ദൈവം “ഏല്‍-ശദ്ദായി” എന്നു വാച്യാര്‍ത്ഥം. . എനിക്കു വേണ്ടി ഇക്കാര്യങ്ങള്‍ ചെയ്യുക: എന് നെ അനുസരിച്ച് ശരിയായ മാര്‍ഗ്ഗത്തില്‍ ജീവിക്കുക, നീ അങ്ങനെ ചെയ്താല്‍ ഞാന്‍ നമുക്കിടയില്‍ ഒരു കരാറു ണ്ടാക്കാം. നിന്‍റെ ജനതയെ ഒരു വലിയ ജനതയാക്കു മെ ന്നു ഞാന്‍ വാഗ്ദാനം ചെയ്യും.”
അപ്പോള്‍ അബ്രാം ദൈവത്തിനു മുന്പില്‍ മുട്ടുകു ത്തി. ദൈവം അവനോടു പറഞ്ഞു, “നമ്മുടെ കരാറിലെ എന്‍റെ ഭാഗം ഇതാണ്: നിന്നെ ഞാന്‍ അനേകം ജനതകളുടെ പിതാവാക്കും. നിന്‍റെ പേരു ഞാന്‍ മാറ്റും-നിന്‍റെ പേര്‍ ഇനി അബ്രാം എന്നായിരിക്കില്ല, അബ്രാഹാം എന്നാ യിരിക്കും. അനേകം ജനതകളുടെ പിതാവാകുന് നതിനാലാ ണ് നിനക്ക് ഞാന്‍ ഈ പേരു നല്‍കിയത്. ഞാന്‍ നിനക്ക് അനേകമനേകം പിന്‍ഗാമികളെ നല്‍കും. നിന്നില്‍നിന്നും പുതിയ ജനതകളുണ്ടാകും. നിന്നില്‍നിന്നും രാജാക്ക ന് മാരുണ്ടാകും. നിനക്കും എനിക്കുമിടയില്‍ ഞാനൊരു കരാറുണ്ടാക്കുകയും ചെയ്യും. ഈ കരാര്‍ നിന്‍റെ എല്ലാ പിന്‍ഗാമികള്‍ക്കും കൂടി വേണ്ടിയാണ്. ഈ കരാര്‍ നിത്യ മായി തുടരും. ഞാന്‍ നിങ്ങളുടെയും നിങ്ങളുടെ സകല പിന്‍ഗാമികളുടെയും ദൈവമായിരിക്കും. ഈ ദേശം ഞാന്‍ നിനക്കും നിന്‍റെ പിന്‍ഗാമികള്‍ക്കുമായി നല്‍കുകയും ചെ യ്യും. നീയിപ്പോള്‍ സഞ്ചരിക്കുന്ന കനാന്‍ദേശം ഞാന്‍ നിനക്കു തരും. എന്നെന്നേക്കുമായി ഞാന്‍ നിനക്കു ഈ ദേശം തരും. ഞാന്‍ നിന്‍റെ ദൈവമായിരിക്കുകയും ചെയ് യും.”
ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ഇനി കരാറി ലെ നിന്‍റെ ഭാഗം ഇതാകുന്നു. നീയും നിന്‍റെ പിന്‍ ഗാമി കളും എന്‍റെ കരാര്‍ അനുസരിക്കും. 10 നീ അനുസരി ക്കേ ണ്ട കരാര്‍ ഇതാണ്. നീയും ഞാനും തമ്മിലുള്ള കരാര്‍. ഇതു നിന്‍റെ പിന്‍ഗാമികള്‍ക്കും കൂടിയുള്ളതാണ്. ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളും പരിച്ഛേദനം നടത്തിയി രിക്ക ണം. 11 നമ്മള്‍ക്കിടയിലുള്ള കരാര്‍ നിങ്ങള്‍ പാലിക്കുന്നു എന്നതിനുള്ള അടയാളമായി നിങ്ങള്‍ അഗ്രചര്‍മ്മം മുറി ക്കണം. 12 ആണ്‍കുട്ടിക്ക് എട്ടു ദിവസം പ്രായമാകു ന് പോള്‍ നിങ്ങള്‍ അവന്‍റെ പരിച്ഛേദനം നടത്തണം. നിന്‍ റെ ജനതയില്‍ പിറക്കുന്നവരും നിങ്ങളുടെ അടിമക ളായി രിക്കുന്നവരും ആണ്‍കുട്ടികളെ പരിച്ഛേദനം നടത്ത ണം.
13 അങ്ങനെ നിന്‍റെ ജനതയില്‍പ്പെട്ട എല്ലാ ആണ്‍ കുട്ടികളും പരിച്ഛേദനം ചെയ്യണം. നിന്‍റെ കുലത്തില്‍ പിറക്കുന്നവരോ അടിമയായിക്കൊണ്ടു വരുന്നവരോ ആയ എല്ലാ കുട്ടികളുടെയും പരിച്ഛേദനം നടത്തണം. 14 അബ്രാഹമേ, എനിക്കും നിനക്കും ഇടയിലുള്ള കരാര്‍ ഇ താണ്: പരിച്ഛേദനം ഏല്‍ക്കാത്ത ഏതൊരു പുരുഷനും തന്‍റെ ജനതയില്‍നിന്നും വേര്‍പെടുത്തപ്പെടും. എന് തു കൊണ്ടെന്നാല്‍ അയാള്‍ എന്‍റെ കരാര്‍ ലംഘിച്ചി രിക്കു ന്നു.”
യിസ്ഹാക്ക്-വാഗ്ദത്തപുത്രന്‍
15 ദൈവം അബ്രാഹാമിനോടു പറഞ്ഞു, “നിന്‍റെ പത് നിയായ സാറായിയ്ക്കും ഞാന്‍ പുതിയൊരു പേരു നല്‍ കും. സാറാ എന്നായിരിക്കും അത്. 16 ഞാനവളെ അനു ഗ്ര ഹിക്കും. അവള്‍ക്കു ഞാനൊരു പുത്രനെ നല്‍കും. നീ യാ യിരിക്കും അവന്‍റെ പിതാവ്. അവള്‍ അനേകം പുതിയ ജന തകളുടെ അമ്മയായിത്തീരും. രാഷ്ട്രങ്ങളുടെ രാജാക്ക ന് മാര്‍ അവളില്‍നിന്നും വരും. 17 ദൈവത്തോടുള്ള ആദരവു കാണിക്കാന്‍ അബ്രാഹാം തന്‍റെ മുഖം ഭൂമിയിലേക്കു കുനിച്ചു. പക്ഷേ അവന്‍ ചിരിക്കുകയും സ്വയം പറയു കയും ചെയ്തു, “എനിക്കു നൂറു വയസ്സായി, ഒരു പുത്ര നുണ്ടാകാന്‍ കഴിയുകയില്ല. സാറായ്ക്ക് തൊണ്ണൂറു വ യസ്സുമായി. അവള്‍ക്കും കുട്ടിയുണ്ടാകയില്ല.”
18 അപ്പോള്‍ അബ്രാഹാം ദൈവത്തോടു പറഞ്ഞു, “ യിശ്മായേല്‍ ജീവിച്ചിരുന്ന് നിന്നെ സേവിക്കട്ടെ.”
19 ദൈവം പറഞ്ഞു, “അല്ല! സാറായ്ക്കൊരു പുത്ര നുണ്ടാകുമെന്ന് ഞാന്‍ പറയുന്നു. അവനു നീ യിസ്ഹാ ക്ക് എന്നു പേരിടണം. അവനുമായി ഞാനെന്‍റെ കരാറു ണ്ടാക്കും. ഈ കരാര്‍ അവന്‍റെ പിന്‍ഗാമികള്‍ക്കായി എക് കാലവും നിലനല്‍ക്കും.
20 “യിശ്മായേലിനെപ്പറ്റി നീ പറഞ്ഞതു ഞാന്‍ കേട് ടു. അവനെ ഞാനനുഗ്രഹിക്കും. അവനും അനേകം സന് തതികളുണ്ടാകും. അവന്‍ പന്ത്രണ്ടു മഹാനേതാക്കളുടെ പിതാവായിത്തീരും. അവന്‍റെ കുടുംബം ഒരു മഹാജന തയാ യിത്തീരും. 21 പക്ഷേ യിസ്ഹാക്കുമായിട്ടായിരിക്കും ഞാനെന്‍റെ കരാറുണ്ടാക്കുക. സാറായ്ക്കുണ്ടാകുന്ന പുത്രന്‍ യിസ്ഹാക്കായിരിക്കും. അടുത്ത വര്‍ഷം ഇതേ സമയം ആ പുത്രനുണ്ടാകും.”
22 അബ്രാഹാമുമായുള്ള സംഭാഷണം കഴിഞ്ഞയുടന്‍ ദൈ വം സ്വര്‍ഗ്ഗത്തിലേക്കുപോയി. 23 തന്‍റെ കുടുംബ ത്തി ല്‍പെട്ട എല്ലാ പുരുഷന്മാരുടെയും ആണ്‍കുട്ടി കളുടെ യും പരിച്ഛേദനം നടത്താന്‍ ദൈവം അബ്രാഹാമിനോടു കല്പിച്ചു. അതിനാല്‍ അബ്രാഹാം യിശ്മായേലിനേയും തന്‍റെ ഭവനത്തില്‍ ജനിച്ച എല്ലാ അടിമകളെയും വിളി ച്ചുകൂട്ടി. പണം കൊടുത്തുവാങ്ങിയ അടിമകളെയും അബ്രാഹാം വിളിച്ചുകൂട്ടി. അബ്രാഹാമിന്‍റെ കുടുംബ ത്തിലെ സകല പുരുഷന്മാരും ആണ്‍കുട്ടികളും അവിടെ ഒത്തുകൂടുകയും എല്ലാവരും പരിച്ഛേദിക്കപ് പെടുക യും ചെയ്തു. ദൈവം അവനോടു പറഞ്ഞപ്രകാരം എല് ലാവരും ആ ദിവസം പരിച്ഛേദിക്കപ്പെട്ടു.
24 പരിച്ഛേദിക്കപ്പെടുന്പോള്‍ അബ്രാഹാമിനു തൊണ്ണൂറ്റിയൊന്പതു വയസ്സായിരുന്നു. 25 പുത് രനായ യിശ്മായേലിനു പതിമൂന്നു വയസ്സും. 26 അബ് രാഹാമും പുത്രനും ഒരേ ദിവസമാണ് പരിച്ഛേ ദിക്ക പ് പെട്ടത്. 27 അബ്രാഹാമിന്‍റെ വീട്ടിലെ എല്ലാ പുരുഷന് മാരും അതേ ദിവസം പരിച്ഛേദിക്കപ്പെട്ടു. ആ വീട്ടി ല്‍ ജനച്ചവരും പണം കൊടുത്തു വാങ്ങപ്പെട്ടവ രുമാ യ എല്ലാ അടിമകളും അന്ന് പരിച്ഛേദിക്കപ്പെട്ടു.