യിസ്ഹാക്കിന്‍റെ പത്നി
24
അബ്രാഹാം വളരെ വൃദ്ധനാകുംവരെ ജീവിച്ചു. യ ഹോവ അബ്രാഹാമിനെയും അവന്‍റെ പ്രവൃ ത്തി കളെയും അനുഗ്രഹിച്ചു. പ്രായം ചെന്ന ഒരു ദാസനാ യിരുന്നു അബ്രാഹാമിനുള്ള സകലത്തിന്‍റെയും ചുമതല. അബ്രാഹാം ആ ഭൃത്യനെ വിളിച്ചു പറഞ്ഞു, “നിന്‍റെ കൈ എന്‍റെ തുടയുടെ അടിയില്‍ വയ്ക്കുക. ഇന്ന് നീ എന്നോടൊരു പ്രതിജ്ഞ ചെയ്യണം. കനാനില്‍ നിന് നൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ എന്‍റെ മക നെ നീ അനുവദിക്കില്ല എന്നു ഭൂമിയുടേയും സ്വര്‍ ഗ്ഗത്തിന്‍റെയും ദൈവമായ യഹോവ സാക്ഷിയായി എ ന്നോടു പ്രതിജ്ഞ ചെയ്യുക. നമ്മള്‍ അവര്‍ക് കിടയി ലാ ണ് താമസിക്കുന്നതെങ്കിലും ഒരു കനാന്‍കാരിയെ അവ നു വധുവായി തെരഞ്ഞെടുക്കരുത്. എന്‍റെ നാട്ടിലെ എന്‍റെ സ്വന്തം ആള്‍ക്കാരുടെയിടയിലേക്കു ചെല്ലുക. അവിടെനിന്നും എന്‍റെ മകന്‍ യിസ്ഹാക്കിന് ഒരു വധു വിനെ കണ്ടെത്തുക. എന്നിട്ടവളെ അവനു വേണ്ടി ഇ ങ്ങോട്ടു കൊണ്ടുവരിക.”
അപ്പോള്‍ ഭൃത്യന്‍ ചോദിച്ചു, “ആ പെണ്‍കുട്ടി ചി ലപ്പോള്‍ എന്നോടൊത്ത് ഈ ദേശത്തേക്കു തിരിച് ചു വരാന്‍ മടികാണിച്ചേക്കാം. അങ്ങനെയുണ്ടായാല്‍ ഞാന്‍ അവനെ എന്നോടൊപ്പം അങ്ങയുടെ മാതൃദേശത് തേക് കു കൂട്ടിക്കൊണ്ടു പോകണമോ?”
അബ്രാഹാം അവനോടു പറഞ്ഞു, “വേണ്ട! എന്‍റെ മ കനെ അങ്ങോട്ടു കൊണ്ടുപോകരുത്. സ്വര്‍ഗ്ഗത്തി ന്‍ റെ ദൈവമായ യഹോവയാണ് എന്നെ എന്‍റെ ജന്മദേശത് തുനിന്നും ഇങ്ങോട്ടു കൊണ്ടുവന്ന്ത്. ആ സ്ഥലം എ ന്‍റെ പിതാവിന്‍റെ സ്ഥലവും എന്‍റെ കുടുംബത്തിന്‍റെ ഭവനവുമാകുന്നു. പക്ഷേ ഈ പുതിയദേശം എന്‍റെ പിന്‍ ഗാമികളുടേതാക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തി ട് ടുണ്ട്. എന്‍റെ പുത്രനു വേണ്ടി ഒരു പെണ്‍കുട്ടിയെ തെര ഞ്ഞെടുക്കുവാന്‍ വേണ്ടി യഹോവ നിന്‍റെ മുന്പിലേ ക്ക് ഒരു ദൂതനെ അയയ്ക്കട്ടെ. നിന്‍റെ കൂടെ വരാന്‍ ആ പെണ്‍കുട്ടി വിസമ്മതിക്കുന്ന പക്ഷം നീ ആ പ്രതിജ് ഞയില്‍നിന്നും മുക്തനാകും. എന്നാലും നീയെന്‍റെ മക നെ ആ നാട്ടിലേക്കു കൊണ്ടുപോകരുത്.” അതിനാല്‍ ഭൃത്യന്‍ തന്‍റെ യജമാനന്‍റെ തുടയുടെ അടിയില്‍ തന്‍റെ കൈവച്ച് പ്രതിജ്ഞ ചെയ്തു.
അന്വേഷണത്തിന്‍റെ ആരംഭം
10 ഭൃത്യന്‍ അബ്രാഹാമിന്‍റെ പത്ത് ഒട്ടകങ്ങളെയും കൊണ്ട് അവിടം വിട്ടു. അയാള്‍ മനോഹരങ്ങളായ എല് ലാത്തരം സമ്മാനങ്ങളും ധാരാളം കയ്യില്‍ കരുതിയി രു ന്നു. മെസൊപ്പൊത്താമ്യയിലെ നാഹോരിന്‍റെ നഗര ത്തിലേക്ക് അയാള്‍ പോയി. 11 ഭൃത്യന്‍ നഗരത്തിനു പുറ ത്തുള്ള വെള്ളക്കിണറിനടുത്തേക്കു പോയി. സ്ത്രീകള്‍ വെള്ളം കോരാന്‍ വരുന്ന സായാഹ്നമായിരുന്നു അപ് പോള്‍. അയാള്‍ ഒട്ടകങ്ങളെ കിണറിനോടടുത്തു മുട്ടു കു ത്തിച്ചു നിര്‍ത്തി.
12 ഭൃത്യന്‍ പറഞ്ഞു, “എന്‍റെ യജമാനനായ അബ്രാ ഹാ മിന്‍റെ ദൈവമാകുന്ന യഹോവേ, അവന്‍റെ പുത്രന് ഇന് നു തന്നെ ഒരു വധുവിനെ തെരഞ്ഞെടുക്കാന്‍ എന്നെ അ നുവദിക്കൂ. എന്‍റെ യജമാനനായ അബ്രാഹാമിനോടു കാ രുണ്യം കാട്ടൂ. 13 ഞാനിവിടെ ഈ കിണറ്റിന്‍കരയില്‍ നി ല്‍ക്കുന്നു. നഗരത്തിലെ ചെറുപ്പക്കാരികള്‍ വെള്ളം കോരാന്‍ വരുന്നു. 14 യിസ്ഹാക്കിനു യോജിച്ച പെ ണ് ണ് അതിലേതാണെന്നറിയുന്നതിന് ഞാനൊരു വിശേ ഷ പ്പെട്ട അടയാളം കാത്തിരിക്കുകയാണ്. ആ വിശേഷ അട യാളം ഇതാണ്: ‘ദയവായി എനിക്കു വെള്ളം കുടിക്കാന്‍ പാകത്തിനു പാത്രം താഴ്ത്തിത്തരേണമേ’ എന്നു ഞാന്‍ പറയുന്പോള്‍ ‘കുടിക്കൂ, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കൊടുക്കാം’ എന്നു പറയുന്ന പെണ്‍ കു ട്ടിയെ ഞാന്‍ ശരിയായ വധുവായി കണ്ടെത്തും. അങ് ങ നെ സംഭവിച്ചാല്‍ യിസ്ഹാക്കിന്‍റെ യഥാര്‍ത്ഥഭാര്യയെ അങ്ങ് ചൂണ്ടിക്കാണിച്ചതായി ഞാന്‍ കരുതും. എന്‍റെ യജമാനനോട് അങ്ങ് കരുണ കാട്ടിയതായി ഞാന്‍ മന സ് സിലാക്കും.”
ഒരു ഭാര്യയെ കണ്ടെത്തുന്നു
15 അപ്പോള്‍, ഭൃത്യന്‍ പ്രാര്‍ത്ഥിച്ചു കഴിയുന്നതിനു മുന്പായി റിബെക്കാ എന്നൊരു ചെറുപ്പക്കാരി അവി ടെ വന്നു. ബെഥൂവേലിന്‍റെ പുത്രിയായിരുന്നു റിബെക് കാ. അബ്രാഹാമിന്‍റെ സഹോദരന്‍ നാഹോരിന്‍റെയും മി ല്‍ക്കയുടെയും പുത്രനായിരുന്നു ബെഥൂവേല്‍. റിബെ ക് കാ വെള്ളപ്പാത്രവും ചുമലിലേന്തിയാണ് വന്നത്. 16 അ വള്‍ വളരെ സുന്ദരിയായിരുന്നു. അവള്‍ ഒരു കന്യക യായി രുന്നു; അവള്‍ ഒരു പുരുഷനോടൊപ്പം ഒരിക്കലും ഉറങ് ങിയിട്ടില്ല. അവള്‍ കിണറ്റിന്‍കരയിലെത്തി തന്‍റെ പാ ത്രം നിറച്ചു. 17 അപ്പോള്‍ ഭൃത്യന്‍ അവളുടെ അടുത് തേ ക്ക് ഓടിയെത്തി പറഞ്ഞു, “നിന്‍റെ പാത്രത്തി ല്‍നി ന് നും അല്പം വെള്ളം എനിക്കു കുടിക്കാന്‍ തരൂ.”
18 റിബെക്കാ വേഗം ചുമലില്‍നിന്ന് പാത്രം താഴെ യിറ ക്കി അവനു വെള്ളം കൊടുത്തു. റിബെക്കാ പറഞ്ഞു, “ഇ തു കുടിക്കൂ, പ്രഭോ.” 19 അയാള്‍ക്കു വെള്ളം കൊടുത്തു ക ഴിഞ്ഞയുടനെ റിബെക്കാ പറഞ്ഞു, “അങ്ങയുടെ ഒട്ടക ങ്ങള്‍ക്കും ഞാന്‍ വെള്ളം കൊടുക്കാം.” 20 അവള്‍ വേഗം ഒട് ടകങ്ങള്‍ക്കു വെള്ളം കുടിക്കാനുള്ള തൊട്ടിയിലേക്കു ത ന്‍റെ പാത്രത്തിലെ വെള്ളം ഒഴിച്ചു. അനന്തരം അവള്‍ കൂ ടുതല്‍ വെള്ളം കോരാന്‍ കിണറ്റില്‍ കരയിലേക്കു വീണ്ടും പോയി. അവള്‍ എല്ലാ ഒട്ടകങ്ങള്‍ക്കും വെള്ളം കൊ ടു ത്തു.
21 ഭൃത്യന്‍ അവളെ നിശബ്ദനായി വീക്ഷിച്ചു. തന്‍റെ യാത്ര സഫലമാക്കാന്‍ യഹോവ ഒരു മറുപടി തന്നതാ ണോ എന്നുറപ്പു വരുത്താന്‍ അയാള്‍ അവളെ നോക്കി. 22 ഒട്ടകങ്ങള്‍ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍, അയാള്‍ റിബെക്കയ്ക്ക് കാല്‍ ഔണ്‍സ് തൂക്കമുള്ള ഒരു സ്വര്‍ണ് ണമോതിരം സമ്മാനിച്ചു. കൂടാതെ അഞ്ച് ഔണ്‍സ് തൂ ക്കമുള്ള രണ്ടു സ്വര്‍ണ്ണവളകളും അവന്‍ നല്‍കി. 23 ഭൃ ത്യന്‍ ചോദിച്ചു, “നിന്‍റെ അപ്പന്‍ ആരാണ്? നിന്‍റെ അപ്പന്‍റെ സ്ഥലത്ത് എന്‍റെ സംഘത്തിനു താമസി ക്കാ ന്‍ ഇടമുണ്ടാകുമോ?”
24 റിബെക്കാ മറുപടി പറഞ്ഞു, “നാഹോരിന്‍റെയും മി ല്‍ക്കയുടെയും പുത്രനായ ബെഥൂവേലാണ് എന്‍റെ അപ് പന്‍.” 25 അനന്തരം അവള്‍ പറഞ്ഞു, “നിങ്ങളുടെ ഒട്ടക ങ് ങള്‍ക്കു വേണ്ടത്ര വയ്ക്കോലും ഉറങ്ങാന്‍ ആവശ്യ ത് തിനു സ്ഥലവും അവിടെയുണ്ട്.”
26 ഭൃത്യന്‍ മുട്ടുകുത്തി നിന്ന് യഹോവയെ ആരാധി ച് ചു. 27 ഭൃത്യന്‍ പറഞ്ഞു, “എന്‍റെ യജമാനന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍. യഹോവ എന്‍റെ യജമാ ന നോടു കരുണയും വിശ്വാസവും കാണിച്ചു. യജമാന പു ത്രന് ശരിയായ വധുവിനെ കാട്ടിത്തരുവാന്‍ യഹോവ എ ന്നെ എന്‍റെ യജമാനന്‍റെ ബന്ധുഭവനത്തിലേക്കു നയി ച്ചു.”
28 അപ്പോള്‍ റിബെക്കാ ഓടിപ്പോയി തന്‍റെ വീട്ടു കാരോട് ഇതെല്ലാം പറഞ്ഞു. 29  30 റിബെക്കയ്ക്ക് ഒരു സഹോദരനുണ്ടായിരുന്നു. ലാബാന്‍ എന്നായിരുന്നു അവന്‍റെ പേര്. അയാള്‍ പറഞ്ഞതെല്ലാം റിബെക്കാ ത ന്‍റെ സഹോദരനോടു പറഞ്ഞു. ലാബാന്‍ അവള്‍ പറഞ് ഞതു ശ്രദ്ധിച്ചു. അവളുടെ കൈയിലെ വളകളും മോ തി രവും കണ്ട ലാബാന്‍ കിണറ്റിന്‍കരയിലേക്ക് ഓടി. അവി ടെ കിണറ്റിന്‍ കരയില്‍ ഒട്ടകങ്ങളോടൊത്ത് ആ മനുഷ്യ ന്‍ നില്‍ക്കുന്നുണ്ടായിരുന്നു. 31 ലാബാന്‍ പറഞ്ഞു, “പ് രഭോ, അങ്ങയ്ക്കു സ്വാഗതം! ഇവിടെ പുറത്തു നില്‍ക് കാതെ അകത്തേക്കു വരൂ! അങ്ങയ്ക്കുറങ്ങാന്‍ ഒരു മു റി യും ഒട്ടകങ്ങള്‍ക്കിടവും ഞാന്‍ ഒരുക്കിയിട്ടുണ്ട്.”
32 അബ്രാഹാമിന്‍റെ ഭൃത്യന്‍ ആ ഭവനത്തിലേക്കു കയ റി. ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിയ്ക്കുന്നതിനും അ വയ്ക്കു വയ്ക്കോല്‍ കൊടുക്കുന്നതിനും അയാളെ സ ഹായിച്ചു. അയാള്‍ക്കും കൂട്ടര്‍ക്കും കാല്‍ കഴുകുവാ നുള്ള വെള്ളവും ലാബാന്‍ കൊടുത്തു. 33 എന്നിട്ട് ലാബാന്‍ അ യാള്‍ക്ക് ഭക്ഷണം കൊടുത്തു. പക്ഷേ ഭൃത്യന്‍ അതു തി ന്നാന്‍ മടിച്ചു. അയാള്‍ പറഞ്ഞു, “വന്ന കാര്യം പറയാ തെ ഞാനൊന്നും കഴിക്കില്ല.”
അതിനാല്‍ ലാബാന്‍ പറഞ്ഞു, “എങ്കില്‍ പറയൂ.”
റിബെയ്ക്കയ്ക്കു വേണ്ടിയുള്ള വിലപേശല്‍
34 ഭൃത്യന്‍ പറഞ്ഞു, “ഞാന്‍ അബ്രാഹാമിന്‍റെ ഭൃത്യ നാണ്. 35 യഹോവ എന്‍റെ യജമാനനെ എല്ലാക് കാര്യ ത് തിലും സമൃദ്ധിയായി അനുഗ്രഹിച്ചിട്ടുണ്ട്. എന്‍റെ യജമാനന്‍ ഒരു മഹാനായിരിക്കുന്നു. അദ്ദേഹത്തിനു ധാരാളം ആടുമാടുകളേയും യഹോവ നല്‍കി. അദ്ദേഹ ത്തി നു ധാരാളം സ്വര്‍ണ്ണവും വെള്ളിയും ഭൃത്യന്മാരുമുണ്ട്. അബ്രാഹാമിന് അനേകം ഒട്ടകങ്ങളും കഴുതകളുമുണ്ട്. 36 സാറായായിരുന്നു എന്‍റെ യജമാനന്‍റെ പത്നി. വാര്‍ദ്ധ ക്യത്തില്‍ അവള്‍ ഒരു പുത്രനു ജന്മമേകി. എന്‍റെ യജമാന ന്‍ തന്‍റെ സ്വത്തെല്ലാം ആ പുത്രനു നല്‍കുകയും ചെയ് തു. 37 യജമാനന്‍ എന്നെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ് യിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു, ‘എന്‍റെ മകനെ കനാനില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക് കാന്‍അനുവദിക്കരുത്. നമ്മള്‍ അവര്‍ക്കിടയിലാണ് കഴിയു ന്നതെങ്കിലും ഒരു കനാന്‍കാരിയെ എന്‍റെ മകന്‍ ഭാര്യയാ ക്കുന്നത് എനിക്കിഷ്ടമല്ല. 38 അതിനാല്‍ നീ എന്‍റെ പി താവിന്‍റെ രാജ്യത്തു പോകാമെന്നു പ്രതിജ്ഞ ചെയ്യു ക. എന്‍റെ കുടുംബത്തില്‍ പോയി എന്‍റെ മകന് ഒരു വധു വിനെ തെരഞ്ഞെടുക്കുക.’ 39 ഞാനെന്‍റെ യജമാനനോടു ചോദിച്ചു, ‘ആ സ്ത്രീ എന്നോടൊപ്പം ഇങ്ങോട്ടു വന്നില്ലെങ്കിലോ?’ 40 പക്ഷേ എന്‍റെ യജമാനന്‍ പറ ഞ്ഞു, ‘ഞാന്‍ യഹോവയെ ശുശ്രൂഷിക്കുന്നു. യഹോവ തന്‍റെ ദൂതനെ നിന്നോടൊപ്പമയച്ച് നിന്നെ സഹാ യിക്കും. നീ എന്‍റെ കുടുംബക്കാരില്‍നിന്ന് എന്‍റെ പു ത്രവധുവിനെ തെരഞ്ഞെടുക്കുകയും ചെയ്യും. 41 പക്ഷേ നീ എന്‍റെ പിതാവിന്‍റെ രാജ്യത്തു പോകുകയും എന്‍റെ മകന് ഒരു വധുവിനെ തരാന്‍ അവര്‍ തയ്യാറാകാതി രിക്കു കയും ചെയ്താല്‍ നീ ഈ പ്രതിജ്ഞയില്‍നിന്നും മുക്ത നാ യിരിക്കും.’
42 “ഇന്ന് ഞാന്‍ ഈ കിണിറിനടുത്തെത്തി പ്രാര്‍ത്ഥി ച്ചു, ‘എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, എന്‍റെ യാത്ര സഫലമാക്കേണമേ. 43 ഇവിടെ വെള്ളം കോരാന്‍ വരുന്ന ഒരു ചെരുപ്പക്കാരിക്കായി ഞാന്‍ ഈ കിണറ്റിന്‍കരയില്‍ കാത്തു നില്‍ക്കാം. എന്നി ട്ട് ഞാന്‍ പറയും, “നിന്‍റെ പാത്രത്തില്‍ നിന്നല്പം വെ ള്ളം ദയവായി എനിക്കു കുടിക്കാന്‍ തരൂ.” 44 അപ്പോള്‍ അനുയോജ്യയായ യുവതിയാണെങ്കില്‍ ഒരു പ്രത്യേക തരത്തില്‍ ഉത്തരം പറയും. അവള്‍ പറയും, “ഈ വെള്ളം കു ടിക്കൂ, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കൊടു ക്കാം.”അങ്ങനെ ആ പെണ്‍കുട്ടിയെയാണ് യഹോവ എന്‍ റെ യജമാനപുത്രനുവേണ്ടി തെരഞ്ഞെടു ത്തിരിക് കു ന് നതെന്ന് ഞാനറിയും.’
45 “ഞാന്‍ പ്രാര്‍ത്ഥിച്ചുതീരും മുന്പേ റിബെക്കാ വെ ള്ളം കോരാന്‍ വന്നു. അവളുടെ ചുമലില്‍ വെള്ളം കോരാ നുള്ള പാത്രവുമുണ്ടായിരുന്നു. ഞാനവളോടല്പം വെള് ളം ആവശ്യപ്പെട്ടു. 46 അവള്‍ വേഗം തോളില്‍നിന്ന് പാ ത്രം താഴ്ത്തി എനിക്കു വെള്ളം ഒഴിച്ചുതന്നു. എന്നി ട്ടവള്‍ പറഞ്ഞു, ‘ഇതു കുടിക്കൂ, അങ്ങയുടെ ഒട്ടകങ്ങ ള്‍ക്കുംഞാന്‍ വെള്ളം കൊടുക്കാം.’ അതിനാല്‍ ഞാന്‍ വെ ള്ളം കുടിക്കുകയും അവള്‍ ഒട്ടകങ്ങള്‍ക്കു വെള്ളം കൊ ടു ക്കുകയും ചെയ്തു. 47 അനന്തരം ഞാന്‍ അവളോടു ചോദി ച്ചു, ‘ആരാണു നിന്‍റെ അപ്പന്‍?’ അവള്‍ പറഞ്ഞു, ‘നാ ഹോരിന്‍റെയും മില്‍ക്കയുടെയും പുത്രനായ ബെഥൂവേല്‍ ആണ് എന്‍റെ അപ്പന്‍.’ അപ്പോള്‍ ഞാന്‍ അവള്‍ക്കു മോ തിരവും വളയും കൊടുത്തു. 48 ഞാന്‍ തല കുനിച്ചു യ ഹോവയെക്കു നന്ദി പറഞ്ഞു. എന്‍റെ യജമാനനായ അ ബ്രാഹാമിന്‍റെ ദൈവമായ യഹോവയെ ഞാന്‍ ആരാ ധിച് ചു. എന്‍റെ യജമാനന്‍റെ സഹോദരന്‍റെ പൌത്രി യുടെയ ടുത്തേക്ക് എന്നെ നേര്‍വഴിക്കു നയിച്ചതിനു ഞാന വ നോടു നന്ദി പറഞ്ഞു. 49 ഇനി പറയൂ, നിങ്ങള്‍ എന്‍റെ യജമാനനോടു കരുണയും വിശ്വാസവും പുലര്‍ത്തി അദ്ദേഹത്തിന് നിങ്ങളുടെ പുത്രിയെ നല്‍കുകയില്ലേ? അതോ നിങ്ങളുടെ പുത്രിയെ അദ്ദേഹത്തിനു നല്‍കു ക യില്ലെന്നാണോ? എന്തായാലും പറയൂ. അപ്പോള്‍ ഞാ നെന്തു ചെയ്യണമെന്ന് എനിക്കു തീരുമാ നിക്കാ മല് ലോ.”
50 അപ്പോള്‍ ലാബാനും ബെഥൂവേലും പറഞ്ഞു, “ഇതു യഹോവയുടെ നിയോഗമാണെന്നു ഞങ്ങളറിയുന്നു. അ തിനാല്‍ ഞങ്ങള്‍ക്കതില്‍ മാറ്റം വരുത്താന്‍ പറയാനാ വില് ല. 51 ഇതാ റിബെക്കാ. അവളെ കൊണ്ടുപോകൂ. നിന്‍റെ യജമാനപുത്രന്‍ അവളെ വിവാഹം കഴിക്കട്ടെ. യഹോവ യുടെ ആഗ്രഹം അതാണ്.”
52 ഇതു കേട്ടപ്പോള്‍ അബ്രാഹാമിന്‍റെ ഭൃത്യന്‍ നില ത്തുമുട്ടുകുത്തി യഹോവയ്ക്കു നന്ദി പറഞ്ഞു. 53 അപ് പോള്‍ അവന്‍ റിബെക്കയ്ക്ക് താന്‍ കൊണ്ടുവന്ന സമ്മാ നങ്ങള്‍ നല്‍കി. അയാള്‍ അവള്‍ക്ക് മനോഹരമായ വസ്ത്ര ങ്ങളും സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണ ങ്ങളും നല്‍കി. അവളുടെ അമ്മയ്ക്കും സഹോദരനും അ യാള്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി. 54 പിന്നെ, അയാ ളും കൂട്ടരും നിറയെ തിന്നുകയും കുടിക്കുകയും ചെയ്ത ശേഷം ആ രാത്രി അവിടെ ചിലവഴിച്ചു. പിറ്റേന്ന് അ തിരാവിലെ ഉണര്‍ന്നെണീറ്റ് അവര്‍ പറഞ്ഞു, “ഇനി ഞ ങ്ങള്‍ എന്‍റെ യജമാനന്‍റെയടുത്തേക്കു മടങ്ങട്ടെ.”
55 റിബെക്കയുടെ അമ്മയും സഹോദരനും പറഞ്ഞു, “ റിബെക്കാ കുറച്ചുകാലം ഞങ്ങളുടെ കൂടെ കഴിയട്ടെ. ഒ രു പത്തു ദിവസം. അതിനുശേഷം അവള്‍ക്കു പോകാം.” 56 എന്നാല്‍ ഭൃത്യന്‍ അവരോടു പറഞ്ഞു, “എന്നെ അധി കം താമസിപ്പിക്കരുത്. യഹോവ എന്‍റെ യാത്ര സഫല മാക്കിയിരിക്കുന്നു. ഇനി ഞാന്‍ എന്‍റെ യജമാന ന്‍റെയ ടുത്തേക്കു പോകട്ടെ.”
57 റിബെക്കയുടെ അമ്മയും സഹോദരനും പറഞ്ഞു, “ ഞങ്ങള്‍ റിബെക്കയെ വിളിച്ച് അവളുടെ ഇഷ്ടം ചോദി ക്കട്ടെ.” 58 അവര്‍ റിബെക്കയെ വിളിച്ചു ചോദിച്ചു, “നീ ഇപ്പോള്‍ ഇയാളുടെ കൂടെ പോകാന്‍ ഇഷ്ടപ്പെ ടുന് നുവോ?”റിബെക്കാ പറഞ്ഞു, “അതെ, ഞാന്‍ പോകു ന് നു.”
59 അതിനാല്‍ അബ്രാഹാമിന്‍റെ ഭൃത്യനോടും കൂട്ടരോ ടുമൊത്തു പോകാന്‍ അവര്‍ റിബെക്കയെ അനുവദിച്ചു. റിബെക്കയുടെ ആയയേയും കൂടെ അയച്ചു. 60 റിബെക്കാ യാത്ര തിരിച്ചപ്പോള്‍ അവര്‍ അവളോടു പറഞ്ഞു,
“ഞങ്ങളുടെ സഹോദരീ, നീ അനേകം കോടി ജനങ്ങളു ടെ അമ്മയാകട്ടെ. നിന്‍റെ പിന്‍ഗാമികള്‍ അവരുടെ ശത്രു ക്കളെ തോല്പിച്ച് അവരുടെ നഗരങ്ങള്‍ കൈയട ക്കട് ടെ.”
61 അനന്തരം റിബെക്കയും അവളുടെ ആയയും ഒട്ടക ങ് ങളുടെ പുറത്തു കയറി ഭൃത്യനേയും കൂട്ടരേയും അനുഗമി ച്ചു. അങ്ങനെ ഭൃത്യന്‍ റിബെക്കയേയും കൂട്ടി വീട്ടി ലേക്കു മടങ്ങി.
62 യിസ്ഹാക്ക് ബേര്‍ലഹയിരോയില്‍നിന്നും നെഗെവി ല്‍ താമസിക്കുകയാണിപ്പോള്‍. 63 ഒരു സായാഹ്നത്തില്‍ യിസ്ഹാക്ക് ധ്യാനത്തിനായി വയലിലേക്കു പോയി. യിസ്ഹാക്ക് മുകളിലേക്കു നോക്കിയപ്പോള്‍ ദൂരെനി ന് നു വരുന്ന ഒട്ടകങ്ങളെ കണ്ടു.
64 റിബെക്കാ നോക്കിയപ്പോള്‍ യിസ്ഹാക്കിനെ ക ണ്ടു. അപ്പോളവള്‍ ഒട്ടകപ്പുറത്തു നിന്നും ചാടിയിറ ങ്ങി. 65 അവള്‍ ഭൃത്യനോടു ചോദിച്ചു, “നമ്മെ കാണാന്‍ ഈ വയലിലൂടെ വരുന്ന ആ ചെറുപ്പക്കാരന്‍ ആരാണ്?”
ഭൃത്യന്‍ പറഞ്ഞു, “അതെന്‍റെ യജമാനപുത്രനാണ്.”അപ്പോള്‍ റിബെക്കാ മൂടുപടം കൊണ്ട് തന്‍റെ മുഖം മറച്ചു.
66 സംഭവിച്ചതെല്ലാം ഭൃത്യന്‍ യിസ്ഹാക്കിനോടു വിവരിച്ചു. 67 അനന്തരം യിസ്ഹാക്ക് പെണ്‍കുട്ടിയെ തന്‍റെ അമ്മയുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു. ആ ദിവസം തന്നെ റിബെക്കാ യിസ്ഹാക്കിന്‍റെ ഭാര്യയായി. യിസ്ഹാക്ക് അവളെ വളരെയധികം സ്നേ ഹി ച്ചു. അങ്ങനെ യിസ്ഹാക്കിന് തന്‍റെ അമ്മയുടെ മരണ ശേഷം വലിയ ആശ്വാസം തോന്നി.