യിസ്ഹാക്ക് അബീമേലെക്കിനോടു നുണ പറയുന്നു
26
ഒരിക്കല്‍ ഒരു വലിയ ക്ഷാമമുണ്ടായി. അബ്രാഹാ മിന്‍റെ കാലത്തുണ്ടായതു പോലെ ഒരു ക്ഷാമമാ യിരുന്നു അത്. അതിനാല്‍ യിസ്ഹാക്ക് ഗെരാരില്‍ ഫെലി സ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെയടുത്തേക്കു പോയി. യഹോവ യിസ്ഹാക്കിനോടു സംസാരിച്ചു. യ ഹോവ പറഞ്ഞു, “ഇനി ഈജിപ്തിലേക്കു പോകരുത്. ഞാന്‍ കല്പിക്കുന്നതിനനുസരിച്ചുള്ള ദേശത്തു താമ സിക്കുക. ആ നാട്ടില്‍ താമസിക്കുക; ഞാന്‍ നിന്നോ ടൊപ്പമുണ്ടായിരിക്കും. ഞാന്‍ നിന്നെ അനുഗ്രഹി ക് കും. ഈ ദേശം മുഴുവനും ഞാന്‍ നിനക്കും നിന്‍റെ കുടുംബ ത്തിനുമായി നല്‍കും. നിന്‍റെ പിതാവായ അബ്രാഹാമിനു ഞാന്‍ നല്‍കിയ വാഗ്ദാനം ഞാന്‍ നടപ്പാക്കും. നിന്‍റെ കു ടുംബത്തെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ വര്‍ദ്ധിപ്പിക്കും. ഈ ദേശം മുഴുവനും ഞാന്‍ നിന്‍റെ കുടും ബത്തിനു നല്‍കുകയും ചെയ്യും. നിന്‍റെ പിന്‍ഗാ മികളി ലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്ര ഹിക്കപ്പെ ടും. ഞാനിങ്ങനെ ചെയ്യുന്നതെന്തന്നാല്‍ നിന്‍റെ പി താവായ അബ്രാഹാം എന്‍റെ വാക്കുകള്‍ അനുസരി ക്കുക യും ഞാന്‍ പറഞ്ഞത് പ്രവര്‍ത്തിക്കുകയും ചെയ്തു. അ ബ്രാഹാം എന്‍റെ കല്പനകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു.”
അതിനാല്‍ യിസ്ഹാക്ക് ഗെരാരില്‍ താമസിച്ചു. യിസ്ഹാക്കിന്‍റെ ഭാര്യ റിബെക്കാ അതിസുന്ദരി യായി രുന്നു. ആ നാട്ടിലെ ആളുകള്‍ റിബെക്കയെപ്പറ്റി യിസ് ഹാക്കിനോടു ചോദിച്ചു. യിസ്ഹാക്കു പറഞ്ഞു, “അ വള്‍ എന്‍റെ സഹോദരിയാണ്.”റിബെക്കാ തന്‍റെ ഭാര്യയാ ണെന്ന് അവരോടു പറയുവാന്‍ യിസ്ഹാക്കിനു ഭയമായി രുന്നു. റിബെക്കയെ തട്ടിയെടുക്കാന്‍ അവര്‍ തന്നെ കൊല്ലുമോ എന്നായിരുന്നു യിസ്ഹാക്കിനു ഭയം.
യിസ്ഹാക്ക് അവിടെ താമസം തുടങ്ങി. കുറെ നാളുക ളായപ്പോള്‍ ഒരു ദിവസം അബീമേലെക്ക് തന്‍റെ ജനാല യിലൂടെ നോക്കി. അപ്പോള്‍ യിസ്ഹാക്ക് റിബെക്ക യു മായി കളിതമാശകള്‍ നടത്തുന്നതു കണ്ടു. അബീമേ ലെ ക്ക് യിസ്ഹാക്കിനെ വിളിച്ചു ചോദിച്ചു, “ഇവള്‍ നി ന്‍ റെ ഭാര്യയല്ലേ? പിന്നെന്തിനാണ് അവള്‍ നിന്‍റെ സ ഹോദരിയാണെന്നു ഞങ്ങളോടു പറഞ്ഞത്?”യിസ്ഹാ ക്ക് അവനോടു പറഞ്ഞു, “എന്നെ കൊന്ന് നിങ്ങള്‍ അ വളെ തട്ടിയെടുക്കുമോ എന്നു ഞാന്‍ ഭയന്നു.”
10 അബീമേലെക്കു പറഞ്ഞു, “നീ ഞങ്ങളോടു തെറ്റു ചെയ്തിരിക്കുന്നു. ഞങ്ങളിലൊരാള്‍ നിന്‍റെ ഭാര്യയു മായി ശയിച്ചിരുന്നെങ്കില്‍ അവന്‍ ഒരു മഹാപാ പത്തി ന്‍റെ അപരാധിയാകുമായിരുന്നു.”
11 അതിനാല്‍ അബീമേലെക്ക് എല്ലാ ജനങ്ങള്‍ക്കും ഒ രു താക്കീതു നല്‍കി. അവന്‍ പറഞ്ഞു, “ഒരുത്തരും ഈ മ നുഷ്യനേയോ ഈ സ്ത്രീയേയോ ഉപദ്രവിക്കരുത്. ആ രെങ്കിലും അവരെ ഉപദ്രവിച്ചാല്‍ വധിക്കപ്പെടും.”
യിസ്ഹാക്ക് ധനികനാകുന്നു
12 യിസ്ഹാക്ക് ആ ദേശത്തെ വയലില്‍ വിത്തു വിതച് ചു. ആ വര്‍ഷം അയാള്‍ വലിയ വിളവ് കൊയ്തെടുക്കുക യും ചെയ്തു. യഹോവ അവനെ സമൃദ്ധമായി അനുഗ്ര ഹി ച്ചു. 13 യിസ്ഹാക്ക് ധനികനായിത്തീര്‍ന്നു. ഒരു വലിയ ധനികനായിത്തീരുംവരെ അയാള്‍ കൂടുതല്‍ കൂടുതല്‍ സന് പാദിച്ചു. 14 അയാള്‍ക്ക് ധാരാളം ആട്ടിന്‍പറ്റങ്ങലും കാ ലിക്കൂട്ടങ്ങളുമുണ്ടായി. അനേകം അടിമക ളുമയാള്‍ ക്കു ണ്ടായി. എല്ലാ ഫെലിസ്ത്യര്‍ക്കും അയാളോട് അസൂയ തോന്നി. 15 അതിനാല്‍ ഫെലിസ്ത്യര്‍ യിസ്ഹാക്കിന്‍റെ അപ്പന്‍ അബ്രാഹാമും അദ്ദേഹത്തിന്‍റെ ഭൃത്യന്മാരും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്പു കുഴിച്ച എല്ലാ കിണറു കളും നശിപ്പിച്ചു. അവര്‍ ആ കിണറുകളില്‍ അഴുക്കു നി റച്ചു. 16 അബീമേലെക്ക് യിസ്ഹാക്കിനോടു പറഞ്ഞു, “ ഞങ്ങളുടെ നാടു വിട്ടു പോവുക. നീയിപ്പോള്‍ ഞങ്ങ ളെക്കാള്‍ ശക്തനായിരിക്കുന്നു.”
17 അതിനാല്‍ യിസ്ഹാക്ക് അവിടം വിട്ട് ഗെരാരിലെ ചെറിയ നദിക്കു സമീപം താവളമടിച്ചു. അയാള്‍ അവിടെ ജീവിച്ചു. 18 അക്കാലത്തിനു വളരെ മുന്പ് അബ്രാഹാം അവിടെ അനേകം കിണറുകള്‍ കുഴിച്ചിരുന്നു. അബ്രാ ഹാ മിന്‍റെ മരണശേഷം ഫെലിസ്ത്യര്‍ ആ കിണറുകളില്‍ അഴു ക്കു നിറച്ചു. അതിനാല്‍ യിസ്ഹാക്ക് മടങ്ങിപ്പോയി ആ കിണറുകള്‍ വീണ്ടും കുഴിച്ചു. യിസ്ഹാക്ക് അവയ്ക്ക് തന്‍റെ പിതാവ് നല്‍കിയിരുന്ന പേരുകള്‍ തന്നെ നല്‍കി. 19 യിസ്ഹാക്കിന്‍റെ ഭൃത്യന്മാരും ആ ചെറിയ നദിക്കു സ മീപം ഒരു കിണര്‍ കുഴിച്ചു. ആ കിണറ്റില്‍നിന്ന് ഒരു ഉറ വ പൊട്ടിയൊഴുകി. 20 എന്നാല്‍ ഗെരാര്‍താഴ്വരയില്‍ ആ ടുകളെ മേയിച്ചിരുന്നവര്‍ യിസ്ഹാക്കിന്‍റെ ഭൃത്യന് മാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവര്‍ പറഞ്ഞു, “ വെള്ളം ഞങ്ങളുടേതാണ്.”അതിനാല്‍ യിസ്ഹാക്ക് ആ കി ണറിന് ഏശെക് എന്നു പേരിട്ടു. അവന്‍ ആ പേരു നല്‍ കാ ന്‍ കാരണം, അവിടെ വെച്ചാണ് അവര്‍ അവനോടു വാദി ച്ചത് എന്നതായിരുന്നു.
21 അനന്തരം യിസ്ഹാക്കിന്‍റെ സേവകര്‍ മറ്റൊരു കി ണര്‍ കൂടി കുഴിച്ചു. ആളുകള്‍ വന്ന് ആ കിണറിന്‍റെ പേ രിലും അവകാശമുന്നയിച്ചു. അതിനാല്‍ യിസ്ഹാക്ക് ആ കിണറിന് സിത്നാ എന്നു പേരിട്ടു.
22 യിസ്ഹാക്ക് അവിടെനിന്നും മാറി മറ്റൊരു കിണര്‍ കുഴിച്ചു. ആരും ആ കിണറിനുമേല്‍ അവകാശവാദവുമായി വന്നില്ല. അതിനാല്‍ അവന്‍ ആ കിണറിന് രെഹോബോ ത്ത് എന്നു പേരിട്ടു. യിസ്ഹാക്കു പറഞ്ഞു, “ഇപ്പോള്‍ യഹോവ നമുക്കായി ഒരു സ്ഥലം കാണിച്ചു തന്നിരിക് കുന്നു. ഇവിടെ നാം പെരുകുകയും വിജയികളാകുകയും ചെയ്യും.”
23 യിസ്ഹാക്ക് അവിടെനിന്ന് ബേര്‍-ശേബെയിലേക്കു പോയി. 24 ആ രാത്രിയില്‍ യഹോവ യിസ്ഹാക്കിനോടു സംസാരിച്ചു. യഹോവ പറഞ്ഞു, “ഞാന്‍ നിന്‍റെ അപ്പ നായ അബ്രാഹാമിന്‍റെ ദൈവമാകുന്നു. ഭയപ്പെടേ ണ്ട തില്ല. ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ ഞാന്‍ അ നുഗ്രഹിക്കുകയും ചെയ്യും. ഞാന്‍ നിന്‍റെ പിന്‍ഗാമിക ളെ വര്‍ദ്ധിപ്പിക്കും. എന്‍റെ സേവകനായ അബ്രാ ഹാ മിനെ കരുതിയാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്.” 25 അതിനാല്‍ യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു. അയാള്‍ തന്‍റെ താവളം അവിടെ സ്ഥാപിക്കുകയും അയാളുടെ ഭൃത്യന്മാര്‍ അവിടെ ഒരു കിണര്‍ കുഴിക്കുകയും ചെയ്തു.
26 അബീമേലെക്ക് ഗെരാരില്‍നിന്നും യിസ്ഹാക്കിനെ കാണാന്‍ വന്നു. തന്‍റെ ഉപദേഷ്ടാവായ അഹൂസത്തി നെ യും സൈന്യാധിപനായ പീക്കോലിനേയും അബീമേ ലെ ക്ക് കൂടെ കൊണ്ടുവന്നിരുന്നു.
27 യിസ്ഹാക്കു ചോദിച്ചു, “എന്തിനാണിപ്പോള്‍ എ ന്നെ കാണാന്‍ വന്നത്? മുന്പ് നീ എന്നോടു അത്ര സൌഹൃദത്തിലായിരുന്നില്ല. നീ എന്നെ നിന്‍റെ രാജ് യം വിട്ടുപോകുവാന്‍ ഇടയാക്കുകപോലും ചെയ്തു.”
28 അവര്‍ മറുപടി പറഞ്ഞു, “യഹോവ നിന്നോടൊ പ് പമാണെന്നു ഞങ്ങളിപ്പോളറിയുന്നു. നമ്മള്‍ക്ക് ഒരു ക രാറുണ്ടാക്കാമെന്നു ഞങ്ങള്‍ കരുതുന്നു. നീ ഞങ്ങ ള്‍ക് കൊരു വാഗ്ദാനം തരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 29 ഞങ്ങള്‍ നിന്നെ ഉപദ്രവിച്ചില്ല. നീ ഞങ്ങളെയും ഉപദ്രവിക്കില്ലെന്നു വാക്കു തരിക. ഞങ്ങള്‍ നിന്നെ ദൂരത്തേക്ക് ഓടിച്ചെങ്കിലും അതു സമാധാനത്തി ലാ യിരുന്നു. ഇപ്പോള്‍ യഹോവ നിന്നെ അനുഗ്രഹിച് ചി രിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.” 30 അതിനാല്‍ യി സ്ഹാക്ക് അവര്‍ക്കൊരു വിരുന്നു നല്‍കി. അവരെല്ലാ വരും തിന്നുകയും കുടിക്കുകയും ചെയ്തു. 31 അടുത്ത ദിവ സം അതിരാവിലെ ഓരോരുത്തരും പ്രതിജ്ഞ ചെയ്തു. അ നന്തരം അവര്‍ സമാധാനത്തോടെ അവിടം വിട്ടു. 32 ആ ദി വസം, യിസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍ വന്ന് തങ്ങള്‍ കുഴി ച്ച കിണറിനെപ്പറ്റി പറഞ്ഞു. ഭൃത്യന്മാര്‍ പറഞ്ഞു, “ഞങ്ങള്‍ ആ കിണറ്റില്‍ വെള്ളം കണ്ടു.” 33 അതിനാല്‍ യി സ്ഹാക്ക് ആ കിണറിന് ശിബാ എന്നു പേരിട്ടു. ആ നഗര ത്തിന്‍റെ പേര് ബേര്‍-ശേബ എന്നു തന്നെ തുടര്‍ന്നു.
ഏശാവിന്‍റെ ഭാര്യമാര്‍
34 നാല്പതാം വയസ്സില്‍ ഏശാവ് രണ്ട് ഹിത്യസ് ത് രീകളെ വിവാഹം കഴിച്ചു. ഒരുവള്‍ ബേരിയുടെ മകള്‍ യെ ഹൂദീത്തയായിരുന്നു. മറ്റവള്‍ ഏലോന്‍റെ മകള്‍ ബാസമ ത്തും ആയിരുന്നു. 35 ആ വിവാഹങ്ങള്‍ യിസ്ഹാക്കിനും റിബെക്കയ്ക്കും വളരെ വിഷമമുണ്ടാക്കി.