അനന്തരാവകാശത്തിന്‍റെ പ്രശ്നങ്ങള്‍
27
യിസ്ഹാക്കിനു വയസ്സാവുകയും അയാളുടെ കണ് ണുകള്‍ ശരിക്കു കാണാനാവാത്തവിധം ക്ഷീണിക് കുകയും ചെയ്തു. ഒരു ദിവസം അയാള്‍ തന്‍റെ മൂത്തപു ത് രനായ ഏശാവിനെ വിളിച്ചു. യിസ്ഹാക്കു പറഞ്ഞു, “മ കനേ!”ഏശാവ് മറുപടി പറഞ്ഞു, “ഞാനിവിടെയുണ്ട്.”
യിസ്ഹാക്കു പറഞ്ഞു, “ഞാന്‍ വൃദ്ധനായിരി ക്കു ന്നു. താമസിയാതെ ഞാന്‍ മരിക്കുകയും ചെയ്തേക്കാം. അതിനാല്‍ നിന്‍റെ അന്പും വില്ലുമെടുത്ത് നായാട്ടിനു പോവുക. എനിക്കു തിന്നാനായി ഒരു മൃഗത്തെ കൊ കൊണ്ടുവരിക. എനിക്കിഷ്ടമുള്ള ആഹാരം ഉണ്ടാ ക്കി ത്തരൂ, ഞാനതു തിന്നട്ടെ. അപ്പോള്‍ ഞാന്‍ മരിക്കും മു ന്പ് നിന്നെ അനുഗ്രഹിക്കാം.” അതിനാല്‍ ഏശാവ് നായി ട്ടിനു പോയി.
യാക്കോബ് പിതാവിനെ ചതിക്കുന്നു
യിസ്ഹാക്ക് പുത്രനായ ഏശാവിനോടു പറഞ്ഞത് റിബെക്കാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. റിബെക്കാ പുത്രനായ യാക്കോബിനോടു പറഞ്ഞു, “നോക്കൂ, നിന്‍റെ അപ്പന്‍ നിന്‍റെ സഹോദരനായ ഏശാവിനോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു. നിന്‍റെ അപ്പന്‍ പറഞ് ഞു, ‘എനിക്കു തിന്നാനായി ഒരു മൃഗത്തെ കൊല്ലുക. അത് പാകം ചെയ്ത് എനിക്കു തരിക. ഞാനതു തിന്നട്ടെ. അപ്പോള്‍ ഞാന്‍ മരിക്കുന്നതിനു മുന്പ് നിന്നെ അനു ഗ്രഹിക്കാം.’ അതുകൊണ്ട് കുഞ്ഞേ, ഞാന്‍ പറയു ന്ന തു പോലെ നീ ചെയ്യുക. പുറത്തു പോയി നമ്മുടെ ആ ട്ടിന്‍കൂട്ടത്തില്‍നിന്ന് രണ്ടു കോലാട്ടിന്‍ കുട്ടികളെ എ നിക്കു കൊണ്ടുത്തരിക. ഞാനവയെ നിന്‍റെ അപ്പന് ഇ ഷ്ടപ്പെട്ടവിധം പാകപ്പെടുത്താം. 10 എന്നിട്ട് നീ ആ ഭക്ഷണം നിന്‍റെ അപ്പന് കൊണ്ടുകൊടുക്കുക. അപ് പോള്‍ അദ്ദേഹം മരിക്കുംമുന്പ് നിന്നെ അനുഗ്ര ഹിക് കും.”
11 പക്ഷേ യാക്കോബ് തന്‍റെ അമ്മയായ റിബെക്ക യോടു പറഞ്ഞു, “എന്‍റെ സഹോദരന്‍ ഏശാവ് രോമാ വൃ തനായ ഒരു മനുഷ്യനാണല്ലോ. ഞാന്‍ അവനെ പ്പോ ലെ രോമമുള്ളവനല്ല. 12 എന്‍റെ അപ്പന്‍ എന്നെ സ്പര്‍ ശിക്കുന്പോള്‍ത്തന്നെ അത് ഏശാവ് അല്ലെന്നു മനസ് സിലാക്കും. അപ്പോള്‍ അദ്ദേഹം എന്നെ അനുഗ്ര ഹിക് കാതെ ശപിക്കുകയായിരിക്കും ചെയ്യുക! എന്തെന് നോ? ഞാനദ്ദേഹത്തെ ചതിക്കുകയായിരിക്കില്ലേ?”
13 അതിനാല്‍ റിബെക്കാ അവനോടു പറഞ്ഞു, “കുഴപ് പം വല്ലതുമുണ്ടായാല്‍ ഞാന്‍ അതേറ്റെടുക്കാം. ഞാന്‍ പറഞ്ഞതു പോലെയൊക്കെ ചെയ്യുക. ചെന്ന് കോ ലാടുകളെ പിടിച്ചു കൊണ്ടുവരിക.”
14 അതിനാല്‍ യാക്കോബ് പുറത്തു പോയി രണ്ട് ആടു കളെ പിടിച്ച് അമ്മയെ ഏല്പിച്ചു. അവള്‍ യിസ് ഹാക് കിനിഷ്ടപ്പെട്ട രീതിയില്‍ അതിന്‍റെ മാംസം പാകം ചെ യ്തു. 15 അനന്തരം റിബെക്കാ തന്‍റെ മൂത്തപുത്രന്‍ ഏ ശാ വിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്തു. അവള്‍ അത് ഇള യപുത്രന്‍ യാക്കോബിനെ അണിയിച്ചു. 16 റിബെക്കാ കോലാടുകളുടെ തോലെടുത്ത് യാക്കോബിന്‍റെ കഴുത് തും കൈകളും മൂടി. 17 എന്നിട്ടവള്‍ താന്‍ പാകം ചെയ്ത ഭക് ഷണം യാക്കോബിനെ ഏല്പിച്ചു.
18 യാക്കോബ് തന്‍റെ പിതാവിനെ സമീപിച്ച് പറഞ് ഞു, “അപ്പാ.”അവന്‍റെ പിതാവു ചോദിച്ചു, “മകനെ നീയാരാണ്?”
19 യാക്കോബ് തന്‍റെ പിതാവിനോടു പറഞ്ഞു, “ഞാന്‍ ഏശാവാണ്. അങ്ങയുടെ മൂത്ത മകന്‍. അങ്ങു പറഞ്ഞതു പോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്നു ഞാന്‍ വേട്ടയാടി അങ്ങയ്ക്കായി കൊണ്ടുവന്ന ഇറച് ചി കഴിച്ചാലും. എന്നിട്ട് എന്നെ അനുഗ്ര ഹിച്ചാ ലും.”
20 പക്ഷേ യിസ്ഹാക്ക് തന്‍റെ പുത്രനോടു പറഞ്ഞു, “ഇത്രവേഗം നീയെങ്ങനെയാണ് മൃഗങ്ങളെ വേട്ടയാടി കൊന്നത്?”
യാക്കോബ് പറഞ്ഞു, “അങ്ങയുടെ ദൈവമായ യ ഹോവ എനിക്കു വേഗം മൃഗങ്ങളെ കാട്ടിത്തന്നു.”
21 അപ്പോള്‍ യിസ്ഹാക്ക് യാക്കോബിനോടു പറഞ് ഞു, “എന്‍റെ അടുത്തേക്കു വരൂ എന്‍റെ മകനേ. ഞാന്‍ നി ന്നെയൊന്നു തൊട്ടുനോക്കട്ടെ. നീ എന്‍റെ പുത്ര നാ യ ഏശാവ് തന്നെയോ എന്ന് എനിക്കപ്പോള്‍ അറിയാം.”
22 അതിനാല്‍ യാക്കോബ് തന്‍റെ പിതാവായ യിസ് ഹാ ക്കിന്‍റെയടുത്തേക്കു ചെന്നു. യിസ്ഹാക്ക് അവനെ തൊട്ടുനോക്കിയിട്ടു പറഞ്ഞു, “നിന്‍റെ ശബ്ദം യാക് കോബിന്‍റേതു പോലെയിരിക്കുന്നു. പക്ഷേ നിന്‍റെ കൈകള്‍ ഏശാവിന്‍റേതു പോലെ രോമാവൃതവുമാണ്.”
23 അവന്‍റെ കൈകള്‍ ഏശാവിന്‍റേതു പോലെ രോമാ വൃ തമായിരിക്കുന്നതുകൊണ്ട് യിസ്ഹാക്കിന് അത് യാക് കോബാണെന്ന് തിരിച്ചറിയാനായില്ല. അതിനാല്‍ യി സ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.
24 യിസ്ഹാക്കു ചോദിച്ചു, “നീ യഥാര്‍ത്ഥത്തില്‍ എ ന്‍റെ മകന്‍ ഏശാവ് തന്നെയോ?”
യാക്കോബ് പറഞ്ഞു, “അതെ, ഞാന്‍ ഏശാവു തന്നെ.”
യാക്കോബിനുള്ള അനുഗ്രഹം
25 അപ്പോള്‍ യിസ്ഹാക്കു പറഞ്ഞു, “ഭക്ഷണം കൊ ണ്ടുവരൂ, ഞാനത് തിന്നിട്ട് നിന്നെ അനുഗ്രഹിക്കാം.”യാക്കോബ് കൊടുത്ത ഭക്ഷണം അയാള്‍ കഴിച്ചു. അന ന് തരം യാക്കോബ് കൊടുത്ത വീഞ്ഞ് അയാള്‍ കുടിക് കുക യും ചെയ്തു. 26 അനന്തരം യിസ്ഹാക്ക് അവനോടു പറഞ് ഞു, “മകനേ, അടുത്തു വന്ന് എന്നെ ചുംബിക്കൂ. 27 അതി നാല്‍ യാക്കോബ് തന്‍റെ പിതാവിന്‍റെ അടുത്തു ചെന്ന് അയാ ളെ ചുംബിച്ചു. ഏശാവിന്‍റെ വസ്ത്രങ്ങളുടെ മ ണം ശ്വസിച്ച യിസ്ഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും ചെയ്തു. യിസ്ഹാക്കു പറഞ്ഞു,
“യഹോവ അനുഗ്രഹിച്ച വയലുകളുടെ ഗന്ധമാണെന്‍റെ മകന്.
28 യഹോവ നിനക്കു ധാരാളം മഴ നല്‍കട്ടെ, അങ്ങനെ നിനക്കു നല്ല വിളയും വീഞ്ഞും ലഭിക്കട്ടെ.
29 എല്ലാ ജനങ്ങളും നിന്നെ സേവിക്കട്ടെ. ജനതകള്‍ നിന്‍റെ മുന്പില്‍ വണങ്ങട്ടെ. നിന്‍റെ സഹോദര ന്മാര്‍ ക്കുമേല്‍ നീ ഭരണം നടത്തും. നിന്‍റെ അമ്മയുടെ സന്താന ങ്ങള്‍ നിന്‍റെ മുന്പില്‍ നമിക്കുകയും, നിന്നെ അനുസരി ക്കുകയും ചെയ്യട്ടെ. നിന്നെ ശപിക്കുന്നവര്‍ ശപിക്ക പ്പെടും. നിന്നെ അനുഗ്രഹിക്കുന്നവര്‍ അനുഗ്രഹി ക് കപ്പെടും.”
ഏശാവിന്‍റെ “അനുഗ്രഹം”
30 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴി ഞ്ഞു. യാക്കോബ് യിസ്ഹാക്കിന്‍റെയടുത്തുനിന്നും പോയയുടനെ ഏശാവ് വേട്ട കഴിഞ്ഞു വന്നു. 31 തന്‍റെ അപ്പന് ഇഷ്ടപ്പെട്ട രീതിയില്‍ ഏശാവ് ഭക്ഷണം തയ് യാറാക്കി. ഏശാവ് അത് തന്‍റെ പിതാവിന്‍റെ യടുത്തെ ത് തിച്ചു. അവന്‍ തന്‍റെ പിതാവിനോടു പറഞ്ഞു, “അപ് പാ, ഇതാ അങ്ങയുടെ പുത്രന്‍. എഴുന്നേല്‍ക്കൂ. എന്നിട് ട് ഞാന്‍ അങ്ങയ്ക്കായി വേട്ടയാടി പാകപ്പെടുത്തി കൊണ്ടുവന്ന ഭക്ഷണം കഴിക്കൂ. എന്നിട്ട് എന്നെ അ നുഗ്രഹിച്ചാലും.”
32 പക്ഷേ യിസ്ഹാക്ക് അവനോടു ചോദിച്ചു, “ആരാ ണു നീ?”അവന്‍ പറഞ്ഞു, “ഞാന്‍ അങ്ങയുടെ മൂത്ത പു ത്രന്‍ ഏശാവാണ്.”
33 അപ്പോള്‍ യിസ്ഹാക്ക് വളരെ വിഷണ്ണനായി പറ ഞ്ഞു, “അപ്പോള്‍ നീ വരും മുന്പ് എനിക്കു ഭക്ഷ ണം പാകം ചെയ്തു കൊണ്ടു തന്നതാരാണ്? ഞാനതു തിന്നു കയും അവനെ അനുഗ്രഹിക്കുകയും ചെയ്തു. ഇനി ആ അ നുഗ്രഹം തിരിച്ചെടുക്കാനും പറ്റില്ല.”
34 ഏശാവ് അപ്പന്‍റെ വാക്കുകള്‍ കേട്ടു. അയാള്‍ക്ക് വള രെ ദേഷ്യവും ദുഃഖവും തോന്നി. അവന്‍ പൊട്ടിക്കര ഞ് ഞു. അവന്‍ തന്‍റെ പിതാവിനോടു പറഞ്ഞു, “ഇനി എന് നെയും അനുഗ്രഹിച്ചാലും അപ്പാ!”
35 യിസ്ഹാക്കു പറഞ്ഞു, “നിന്‍റെ സഹോദരനായ യാ ക്കോബ് എന്നെ വഞ്ചിച്ചിരിക്കുന്നു. അവന്‍ വന്ന് നിനക്കുള്ള അനുഗ്രഹങ്ങള്‍ തട്ടിയെടുത്തു!”
36 ഏശാവ് പറഞ്ഞു, “അവന്‍റെ പേര് യാക്കോബ് എന് നു തന്നെയാണല്ലോ. അതവനു ചേര്‍ന്നതു തന്നെ. ഇ തു രണ്ടാം പ്രാവശ്യമാണ് അവന്‍ എന്നെ പറ്റിക്കു ന്ന ത്. മൂത്ത മകന്‍ എന്ന നിലയ്ക്കുള്ള എന്‍റെ അവകാശങ് ങള്‍ അവന്‍ തട്ടിയെടുത്തു. ഇപ്പോള്‍ എന്‍റെ അനു ഗ്രഹ ങ്ങളും തട്ടിയെടുത്തിരിക്കുന്നു.”ഏശാവ് തുടര്‍ന്നു, “ എനിക്കായി എന്തെങ്കിലും അനുഗ്രഹം അങ്ങ് മാറ്റി വ ച്ചിട്ടുണ്ടോ?”
37 യിസ്ഹാക്കു പറഞ്ഞു, “ഇല്ല, വളരെ വൈകിയി രി ക്കുന്നു. നിന്നെ ഭരിക്കാനുള്ള അധികാരം ഞാന്‍ യാക് കോബിനു കൊടുത്തു. അവന്‍റെ എല്ലാ സഹോ ദരന്മാ രും അവന്‍റെ ഭൃത്യന്മാരാകുമെന്നും ഞാന്‍ പറഞ്ഞു. കൂ ടുതല്‍ ധാന്യവും വീഞ്ഞും കിട്ടാനുള്ള അനുഗ്രഹവും ഞാനവനു കൊടുത്തു. ഇനി നിനക്കു തരാന്‍ ഒന്നും ബാക് കിയില്ല കുഞ്ഞേ.”
38 എന്നാല്‍ ഏശാവ് തന്‍റെ പിതാവിനോടു തുടര്‍ന്നു യാചിച്ചു, “ഒരു അനുഗ്രഹം മാത്രമേ അങ്ങയുടെ കയ്യി ലുള്ളോ പിതാവേ? എന്നെയും അനുഗ്രഹിച്ചാലും.”ഏ ശാവ് കരയാന്‍ തുടങ്ങി.
39 അപ്പോള്‍ യിസ്ഹാക്ക് അവനോടു പറഞ്ഞു, “നീ നല്ല ഭൂമിയിലായിരിക്കില്ല വസിക്കുക. നിനക്ക് ആവ ശ്യത്തിന് മഴ കിട്ടുകയില്ല.
40 ജീവിക്കാന്‍ നിനക്കു പോരാടേണ്ടിവരും. നീ നിന്‍ റെ സഹോദരന്‍റെ അടിമയാകും. പക്ഷേ സ്വാതന് ത്ര്യത് തിനായി പോരാടുന്ന നീ അവന്‍റെ ബന്ധനം ഭേദിക്കും.”
41 അതിനുശേഷം അനുഗ്രഹങ്ങളെച്ചൊല്ലി ഏശാവ് യാക്കോബിനെ വെറുത്തു. ഏശാവ് സ്വയം ആലോചി ച് ചു, “എന്‍റെ അപ്പന്‍ താമസിയാതെ മരിക്കും. അതിന്‍റെ ദുഃഖാചരണം കഴിഞ്ഞാലുടന്‍ ഞാന്‍ യാക്കോബിനെ കൊ ല്ലും.”
42 യാക്കോബിനെ കൊല്ലാനുള്ള ഏശാവിന്‍റെ പരി പാടിയെപ്പറ്റി റെബെക്കാ അറിഞ്ഞു. അവള്‍ യാക് കോ ബിനെ വിളിപ്പിച്ചു പറഞ്ഞു, “നിന്‍റെ സഹോദരന്‍ ഏശാവ് നിന്നെ കൊല്ലാന്‍ പരിപാടിയിടുന്നു. 43 അതു കൊണ്ട് കുഞ്ഞേ, നീ ഞാന്‍ പറയുന്നതു പോലെ ചെയ് യുക. ഹാരാനില്‍ എന്‍റെ സഹോദരന്‍ ലാബാന്‍ താമസിക് കുന്നുണ്ട്. അവന്‍റെയടുത്തു പോയി ഒളിച്ചിരിക്കുക. 44 കുറച്ചുകാലം നീ അവിടെ താമസിക്കുക. നിന്‍റെ സ ഹോദരന്‍റെ കോപം ശമിക്കുവോളം. 45 കുറച്ചുകാലം കഴി ഞ്ഞ് നീ അവനോടു ചെയ്തത് നിന്‍റെ സഹോദരന്‍ മറന് നുകൊള്ളും. അന്നു നിന്നെ മടക്കി വിളിക്കാന്‍ ഞാനൊ രു ഭൃത്യനെ വിടാം. ഒരു ദിവസം തന്നെ എന്‍റെ രണ്ടു മക് കളും നഷ്ടപ്പെടണമെന്നു ഞാനാഗ്രഹിക്കുന്നില്ല.”
46 അനന്തരം റിബെക്കാ യിസ്ഹാക്കിനോടു പറഞ്ഞു, “നിങ്ങളുടെ മകന്‍റെ ഭാര്യമാര്‍ ഹിത്യരാണ്. ഈ സ്ത്രീക ള്‍ നിമിത്തം എനിക്കു വളരെ ദുഃഖമുണ്ട്. കാരണമെന് തെ ന്നോ? അവര്‍ നമ്മുടെ ആള്‍ക്കാരല്ല. യാക്കോബ് അവ രിലൊരുത്തിയെ കല്യാണം കഴിച്ചാല്‍ പിന്നെ എനി ക് കു മരിക്കുകയേ നിവൃത്തിയുള്ളൂ!”