പാപത്തിന്‍റെ ആരംഭം
3
യഹോവയായ ദൈവം സൃഷ്ടിച്ച കാട്ടുമൃഗങ്ങളില്‍ ഏറ്റവും കൌശലം സര്‍പ്പത്തിനായിരുന്നു. സ്ത്രീ യെ കുരുക്കാന്‍ അത് ആഗ്രഹിച്ചു. സര്‍പ്പം സ്ത്രീയോ ടു ചോദിച്ചു, “സ്ത്രീയേ, ഈ തോട്ടത്തിലുള്ള ഒറ്റ മ രത്തിലെ പഴവും തിന്നരുതെന്ന് ദൈവം നിങ്ങളോടു യഥാര്‍ത്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ?”
സ്ത്രീ സര്‍പ്പത്തോടു മറുപടി പറഞ്ഞു, “ഇല്ല! ദൈവം അങ്ങനെ പറഞ്ഞിട്ടില്ല. തോട്ടത്തിലെ മര ങ്ങളില്‍നിന്നെല്ലാം ഞങ്ങള്‍ക്ക് പഴം തിന്നാം. ഒരു മരത്തിലേതു മാത്രം തിന്നരുതെന്നു പറഞ്ഞിട്ടുണ്ട്. ദൈവം ഞങ്ങളോട് ഇങ്ങനെയാണു പറഞ്ഞത്, ‘തോട്ട ത്തിന്‍റെ നടുക്കു നില്‍ക്കുന്ന മരത്തിലെ പഴം നിങ്ങള്‍ തിന്നരുത്. ആ മരത്തില്‍ നിങ്ങള്‍ തൊടുകപോലും ചെ യ്യരുത്. അല്ലാത്ത പക്ഷം മരണമായിരിക്കും നിങ്ങള്‍ ക്കു സംഭവിക്കുക.’”
എന്നാല്‍ സര്‍പ്പം സ്ത്രീയോടു പറഞ്ഞു, “നിങ്ങള്‍ മരിക്കില്ല. ആ മരത്തിന്‍റെ പഴം നിങ്ങള്‍ തിന്നാല്‍ നന് മതിന്മകളെക്കുറിച്ചുള്ള അറിവു നിങ്ങള്‍ക്കു ണ്ടാകു മെന്നും നിങ്ങള്‍ ദൈവത്തെപ്പോലെ തന്നെ ആയിത് തീരുമെന്നും ദൈവം അറിയുന്നു!”
ആ മരം വളരെ മനോഹരമാണെന്നവള്‍ കണ്ടു. പഴവും തിന്നാന്‍ വളരെ നല്ലതെന്ന് അവള്‍ കണ്ടു. മരം തനിക്ക് അറിവ് നല്‍കുമെന്ന അറിവ് അവളെ ജിജ്ഞാസുവുമാക്കി. അതിനാല്‍ അവള്‍ മരത്തില്‍നിന്നും പഴം പറിച്ചു തിന് നു. അടുത്തുണ്ടായിരുന്ന തന്‍റെ ഭര്‍ത്താവിന് അവള്‍ പഴം നല്‍കുകയും അയാള്‍ അതു തിന്നുകയും ചെയ്തു.
അനന്തരം സ്ത്രീയ്ക്കും പുരുഷനും മാറ്റം സംഭവി ച് ചു. അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടതുപോലെയും എല്ലാം വ്യത്യസ്തമായി കാണുന്പോലെയു മായിരു ന് നു അത്. തങ്ങള്‍ക്കു വസ്ത്രമില്ലെന്നും തങ്ങള്‍ നഗ്ന രാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാലവര്‍ ഏതാ നും അത്തിയിലകള്‍ തുന്നിച്ചേര്‍ത്ത് വസ്ത്രമായി ധരി ച്ചു.
ദിവസത്തിന്‍റെ തണുത്ത പകുതിയില്‍ യഹോവയായ ദൈവം തോട്ടത്തിലൂടെ നടക്കുകയായിരുന്നു. സ്ത്രീ യും പുരുഷനും അവന്‍റെ ശബ്ദം കേള്‍ക്കുകയും തോട്ട ത് തിലെ മരങ്ങള്‍ക്കിടയില്‍ ഒളിക്കുകയും ചെയ്തു. യഹോ വയായ ദൈവം മനുഷ്യനെ വിളിച്ചു ചോദിച്ചു, “നീ എവിടെയാണ്?”
10 അയാള്‍ മറുപടി പറഞ്ഞു, “തോട്ടത്തിലൂടെ അങ്ങ് നടക്കുന്ന ശബ്ദം കേട്ടു ഞാന്‍ ഭയന്നു. നഗ്നനായതി നാ ല്‍ ഞാന്‍ ഒളിച്ചതാണ്.”
11 യഹോവയായ ദൈവം അയാളോടു പറഞ്ഞു, “നീ നഗ് നനാണെന്നു നിന്നോടാരു പറഞ്ഞു? എന്താണു നിനക് കു ലജ്ജയുണ്ടാക്കിയത്? നീ ആ വിശേഷപ്പെട്ട മരത്തി ല്‍നിന്നും കനി തിന്നുവോ? ആ മരത്തില്‍നിന്നും ഒന് നും തിന്നരുതെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിരു ന്നി ല്ലേ?” 12 മനുഷ്യന്‍ പറഞ്ഞു, “എനിക്കായി അങ്ങ് സൃ ഷ്ടിച്ച സ്ത്രീയാണ് എനിക്ക് ആ കനി തന്നത്. ഞാനതു തിന്നുകയും ചെയ്തു.”
13 അപ്പോള്‍ യഹോവയായ ദൈവം സ്ത്രീയോടു ചോ ദിച്ചു, “നീ എന്താണ് ചെയ്തത്?”സ്ത്രീ പറഞ്ഞു,
“സര്‍പ്പം എന്നെ വഞ്ചിച്ചു. അവന്‍ എന്നെ പ്ര ലോഭിപ്പിക്കുകയും ഞാന്‍ കനി തിന്നുകയും ചെയ്തു.”
14 അതിനാല്‍ യഹോവയായ ദൈവം സര്‍പ്പത്തോടു പറഞ്ഞു,
“വളരെ ദുഷിച്ച നിന്‍റെ ഈ പ്രവൃത്തികള്‍മൂലം നിന ക്കു ദോഷങ്ങളുണ്ടാകട്ടെ. മറ്റെല്ലാ മൃഗങ്ങളെക് കാ ളും നിനക്കു ദുരിതമുണ്ടാകട്ടെ. നീ നിന്‍റെ വയറുകൊ ണ്ട് ഇഴഞ്ഞു നടക്കുകയും ജീവിതകാലം മുഴുവനും പൊ ടി തിന്നുകയും ചെയ്യട്ടെ. 15 നിന്നെയും സ്ത്രീയെയും ഞാന്‍ കടുത്ത ശത്രുക്കളാക്കും. അവളുടെ സന്തതിയും നിന്‍റെ സന്തതിയും ശത്രുക്കളായിരിക്കും. അവളുടെ മക ന്‍റെ കാലില്‍ നീ കടിക്കും. പക്ഷേ അവന്‍ നിന്‍റെ തല തക ര്‍ക്കും.”
16 അനന്തരം, യഹോവയായ ദൈവം സ്ത്രീയോടു പറഞ്ഞു,
“നീ ഗര്‍ഭിണിയാകുന്പോള്‍ നിനക്കു ഞാന്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. പ്രസവിക്കുന്പോള്‍ നിനക്ക് വളരെ വേദനയുണ്ടാകും. നീ നിന്‍റെ ഭര്‍ത്താവിനെ വളരെ കാമിക്കും. എങ്കിലും അവന്‍ നിന്നെ ഭരിക്കും.”
17 പിന്നീട്, യഹോവയായ ദൈവം പുരുഷനോടു പറഞ് ഞു,
“ആ മരത്തില്‍നിന്നും തിന്നരുതെന്ന് ഞാന്‍ നിന്നോ ടു കല്പിച്ചിരുന്നു. എന്നാല്‍ നീ നിന്‍റെ ഭാര്യയുടെ പ് രേരണയ്ക്കു വഴങ്ങി അതു തിന്നു. അതിനാല്‍ നീ നിമി ത്തം ഭൂമിയെ ഞാന്‍ ശപിക്കും. ഭൂമിയില്‍നിന്ന് ആഹാരം കിട്ടാന്‍ നിന്‍റെ ജീവിതകാലമാകെ നിനക്ക് കഠിനാദ്ധ്വാ നം ചെയ്യേണ്ടിവരും.
18 ഭൂമി നിനക്കായി മുള്ളും കാരയും മുളപ്പിക്കും. വയ ലുകളില്‍ കാടുപോലെ വളരുന്ന സസ്യങ്ങള്‍ നീ ഭക്ഷി ക്കും* ഭൂമി … ഭക്ഷിക്കും ഉല്പ. 1:28-29 .
19 നിന്‍റെ മുഖം വിയര്‍ക്കുവോളം നിന്‍റെ ഭക്ഷണത് തി നുവേണ്ടി നീ അദ്ധ്വാനിക്കും. മരണം വരെ നീ കഠിനാ ദ്ധ്വാനം ചെയ്യും. നീ വീണ്ടും പൊടിയായിത്തീരും. പൊടിയില്‍ നിന്നാണല്ലോ ഞാന്‍ നിന്നെ സൃഷ്ടി ച് ചത്. നീ മരിക്കുന്പോള്‍ വീണ്ടും പൊടിയായിത്തീരും.”
20 ആദാം തന്‍റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. എക്കാലവും ജീവിച്ച എല്ലാവരുടേയും മാതാവായതു കൊണ്ടാണ് ആദാം ആ പേര് ഹവ്വയ്ക്കു നല്‍കിയത്.
21 യഹോവയായ ദൈവം മൃഗത്തിന്‍റെ തോലുകൊണ്ട് ആ മനുഷ്യനും അയാളുടെ ഭാര്യയ്ക്കും വസ്ത്രങ്ങളുണ് ടാക്കി. അനന്തരം അവന്‍ അവരെ ആ വസ്ത്രങ്ങള്‍ ധരി പ്പിച്ചു.
22 യഹോവയായ ദൈവം പറഞ്ഞു, “ഇതാ മനുഷ്യന്‍ നമ്മെപ്പോലെയായിരിക്കുന്നു. അവനിപ്പോള്‍, നന്മ തിന്മകളെപ്പറ്റിയുള്ള അറിവുണ്ടായിരിക്കുന്നു. അവ ന്‍ ജീവന്‍റെ വൃക്ഷത്തില്‍ നിന്നും പഴം പറിച്ചെടുക് കാ നിടയുണ്ട്. അവന്‍ ആ പഴം തിന്നാല്‍ അവനു നിത്യജീ വ ന്‍ ഉണ്ടാകും.”
23 അതിനാല്‍ യഹോവയായ ദൈവം അയാളെ ഏദെന്‍ തോട്ടത്തില്‍നിന്നും പുറത്താക്കി. പുറത്തു പോകു വാന്‍ നിര്‍ബന്ധിതനായ ആദാമിനു താന്‍ ഉണ്ടാക് കപ് പെട്ട മണ്ണില്‍ അദ്ധ്വാനം ചെയ്യേണ്ടിവന്നു. 24 യഹോവയായ ദൈവം മനുഷ്യനെ തോട്ടത്തില്‍നിന്നും പുറത്താക്കി. അനന്തരം അവന്‍ തോട്ടം സംരക്ഷിക് കേ ണ്ടതിന് കെരൂബുമാലാഖമാരെ കെരൂബുമാലാഖമാര്‍ ദൈവത്തിന്‍റെ വിശിഷ്ടദൂതന്മാര്‍. ഈ ദുതന്മാരുടെ പ്രതിമകള്‍ കരാറിന്‍റെ പേടകത്തിന്മേലുണ്ടായിരുന്നു. തോട്ടത്തിന്‍റെ കവാട ത്തിങ്കല്‍ നിര്‍ത്തി. തീ കൊണ്ടുള്ള ഒരു വാളും അവന്‍ അവിടെ വച്ചു. തോട്ടത്തിനു ചുറ്റും ആ വാള്‍ ചുഴറ്റപ് പെട്ടിരുന്നു. കൂടാതെ ജീവന്‍റെ വൃക്ഷത്തിലേക്കുള്ള വഴിയിലും ആ വാള്‍ ചുഴറ്റപ്പെട്ടിരുന്നു.