ദീനയെ ബലാത്സംഗം ചെയ്യുന്നു
34
ലേയയുടെയും യാക്കോബിന്‍റെയും മകളായിരു ന് നു ദീനാ. ഒരു ദിവസം അവള്‍ ആ ദേശത്തിലെ സ്ത് രീകളെ കാണാനായി പുറത്തേക്കു പോയി. ഹമോര്‍ ആ യിരുന്നു ആ ദേശത്തെ രാജാവ്. അയാളുടെ മകന്‍ ശെഖേം ദീനയെ കണ്ടു. ശെഖേം അവളെ തട്ടിക്കൊ ണ്ടുപോ വു കയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശെ ഖേം അവളില്‍ അനുരക്തനാകുകയും തന്നെ വിവാഹം ചെ യ്യാന്‍ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. ശെഖേം തന്‍റെ പിതാവായ ഹമോരിനോടു പറഞ്ഞു, “ദയവായി ഈ പെണ്‍കുട്ടിയെ എനിക്കു വിവാഹം കഴിക്കാനായി നേടിത്തരൂ.”
ശെഖേം ദീനയോടു കാട്ടിയ ക്രൂരതയെപ്പറ്റി യാക് കോബ് കേട്ടു. പക്ഷേ യാക്കോബിന്‍റെ പുത്രന്മാ രെല് ലാം ആടുമേയ്ക്കാന്‍ പുറത്തു പോയിരിക്കുക യായി രു ന്നു. അതിനാല്‍ അവര്‍ വരും വരെ യാക്കോബ് ഇക്കാര്യ ത്തില്‍ ഒന്നും ചെയ്തില്ല. ആ സമയം ശെഖേമിന്‍റെ പി താവായ ഹമോര്‍ യാക്കോബിനോടു സംസാരിക്കാന്‍ പോയി.
കാലിമേയ്ക്കുകയായിരുന്ന യാക്കോബിന്‍റെ പുത്ര ന്മാര്‍ സംഭവങ്ങളെല്ലാം കേട്ടു. അവര്‍ കോപാകു ലരാ യി. യാക്കോബിന്‍റെ മകളെ ബലാത്സംഗം ചെയ്യുകവഴി ശെഖേം യിസ്രായേലുകാര്‍ക്കു മാനക്കേടുണ് ടാക്കിയ ത റിഞ്ഞ് അവര്‍ക്കു ഭ്രാന്തിളകി. ശെഖേമിന്‍റെ ഈ കടും പ്രവൃത്തിയെപ്പറ്റി കേട്ടയുടനെ തന്നെ അവര്‍ വീട് ടിലേക്കു മടങ്ങിയെത്തി.
പക്ഷേ ഹമോര്‍ സഹോദരന്മാരോടു സംസാരിച്ചു. അയാള്‍ പറഞ്ഞു, “എന്‍റെ മകന്‍ ശെഖേമിന് ദീനയെ വളരെ ഇഷ്ടമാണ്. ദയവായി അവളെ വിവാഹം കഴിക്കാന്‍ അവ നെ അനുവദിക്കണം. ഈ വിവാഹം നമുക്കിടയിലുള്ള ഒരു വിശേഷ കരാറായിരിക്കും. അപ്പോള്‍ ഞങ്ങളുടെ പുരു ഷന്മാര്‍ക്കു നിങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ പുരു ഷന്മാര്‍ക്ക് ഞങ്ങളുടെ സ്ത്രീകളെയും വിവാഹം കഴിക് കാം. 10 നിങ്ങള്‍ക്കും ഞങ്ങള്‍ താമസിക്കുന്ന അതേ ദേശത് തു താമസിക്കാം. സ്വന്തമായി സ്ഥലം വാങ്ങാനും ഇവി ടെ വ്യാപാരം നടത്താനും നിങ്ങള്‍ക്കു സ്വാതന്ത്ര് യമു ണ്ടായിരിക്കും.”
11 യാക്കോബിനോടും സഹോദരന്മാരോടും ശെഖേമും സംസാരിച്ചു. ശെഖേം പറഞ്ഞു, “ദയവായി എന്നെ സ് വീകരിച്ചാലും. നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ ചെയ്യാം. 12 ദീനയെ വിവാഹം ചെയ്യാന്‍ എന്നെ അനുവദിച്ചാലും. ഞാന്‍ പെണ്‍പണമായി എന്തും തരാം. നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ തരാം. പക് ഷേ ദീനയെ വിവാഹം കഴിക്കാനെന്നെ അനുവദിക്കണം.”
13 ശെഖേമിനോടും അയാളുടെ പിതാവിനോടും കള്ളം പറയാന്‍ യാക്കോബിന്‍റെ പുത്രന്മാര്‍ തീരുമാനിച്ചു. തങ്ങളുടെ സഹോദരി ദീനയോടു ശെഖേം ചെയ്ത ദു ഷ് കൃത്യം അവരെ അത്രയ്ക്കു ദേഷ്യം പിടിപ് പിച് ചിരു ന്നു. 14 അതിനാല്‍ സഹോദരന്മാര്‍ അവനോടു പറഞ്ഞു, “നീ പരിച്ഛേദനം ചെയ്തിട്ടില്ലാത്തതിനാല്‍ ഞങ്ങളു ടെ സഹോദരിയെ വിവാഹം കഴിക്കാന്‍ നിന്നെ അനുവ ദി ക്കുവാന്‍ ഞങ്ങള്‍ക്കാവില്ല. നിന്നെ വിവാഹം കഴിക്കു ന്നത് ഞങ്ങളുടെ സഹോദരിയെ സംബന്ധിച് ചിടത്തോ ളം ഒരു തെറ്റാണ്. 15 ഇനി പറയുന്ന ഒരു കാര്യം ചെയ്താല്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിന്നെ അനുവദിക് കാം: നിന്‍റെ പട്ടണത്തിലെ ഓരോ പുരുഷനും പരിച് ഛേദനം ചെയ്യപ്പെടണം. 16 അപ്പോള്‍ നിങ്ങള്‍ ഞങ് ങ ളെപ്പോലെ ആയിത്തീരുകയും നിങ്ങളുടെ പുരുഷന്മാ ര്‍ക്ക് ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പുരുഷന് മാ ര്‍ക്ക് നിങ്ങളുടെ സ്ത്രീകളെയും വിവാഹം കഴിക്കാ നു മാവും. അപ്പോള്‍ നമ്മള്‍ ഒരു ജനതയായിത്തീരും. 17 പരി ച്ഛേദനം ചെയ്യാന്‍ നീ വിസമ്മതിച്ചാല്‍ ദീനയെ ഞ ങ്ങള്‍ കൊണ്ടുപോകും.”
18 ഈ കരാര്‍ ഹമോരിനേയും ശെഖേമിനേയും സന്തോ ഷിപ്പിച്ചു. 19 ദീനയുടെ സഹോദരന്മാര്‍ ആവശ്യ പ് പെട്ടത് ചെയ്യാന്‍ ശെഖേമിന് വളരെ സന്തോഷ മായി രു ന്നു.
പ്രതികാരം
തന്‍റെ കുടുംബത്തിലെ ഏറ്റവും ബഹുമാനിക്ക പ്പെ ടുന്ന വ്യക്തി ശെഖേമായിരുന്നു. 20 ഹമോരും ശെഖേമും തങ്ങളുടെ നഗരകവാടത്തിങ്കലെ സഭ കൂടുന്ന സ്ഥല ത്തേക്കു പോയി. അവര്‍ നഗരവാസികളോടു പറഞ്ഞു, 21 “യിസ്രായേലുകാരായ ഇവര്‍ നമ്മുടെ സൌഹൃദം ആഗ്ര ഹിക്കുന്നു. നമ്മള്‍ അവരെ ഈ ദേശത്തു താമസിപ് പി ക്കുകയും അവര്‍ നമ്മോടു വ്യാപാരത്തില്‍ ഏര്‍പ്പെ ടുക യും ചെയ്യട്ടെ. നമുക്കിവിടെ ആവശ്യത്തിനു ഭൂമിയും ഉണ്ടല്ലോ. നമുക്ക് അവരുടെ സ്ത്രീകളെ വിവാഹം കഴി ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നമ്മുടെ സ്ത്രീകളെ അവര്‍ക്കു കൊടുക്കാന്‍ നമുക്കു സന്തോഷവുമാണ്. 22 പ ക്ഷേ നമ്മള്‍ ചെയ്യാമെന്ന് ഉറപ്പുകൊടുക്കേണ്ട ഒരു സംഗതിയുണ്ട്. നമ്മളെല്ലാം യിസ്രാ യേലുകാ രെപ്പോ ലെ പരിച്ഛേദനം ചെയ്യാമെന്നുറപ്പു കൊടുക്കണം. 23 നമ്മളങ്ങനെ ചെയ്താല്‍ അവരുടെ കന്നുകാലികളെയും മൃഗങ്ങളെയും സന്പത്തും കൊണ്ട് നാം ധനികരാകും. അ തിനാല്‍ നമ്മള്‍ ഈ കരാറുണ്ടാക്കുകയും അവരെ നമ്മോ ടൊത്തു താമസിക്കാനനുവദിക്കുകയും വേണം.” 24 സമ്മേ ളനസ്ഥലത്തുവച്ച് അതു കേട്ടവരെല്ലാം ഹമോരിനോ ടും ശെഖേമിനോടും യോജിച്ചു. അപ്പോള്‍ത്തന്നെ എ ല്ലാവരും പരിച്ഛേദനത്തിനു വിധേയരാകുകയും ചെയ് തു.
25 മൂന്നു ദിവസത്തിനു ശേഷവും പരിച്ഛേദനം ചെയ് തവരുടെ മുറിവു ഉണങ്ങിയിരുന്നില്ല. ഈ സമയത്ത് അ വര്‍ ക്ഷീണിതരായിരിക്കുമെന്ന് യാക്കോബിന്‍റെ രണ് ടു പുത്രന്മാരായ ശിമെയോനും ലേവിയ്ക്കും മനസ്സി ലായി. അതിനാല്‍ അവര്‍ നഗരത്തിലേക്കു ചെന്ന് എല് ലാ പുരുഷന്മാരെയും വധിച്ചു. 26 ദീനയുടെ സഹോദര ന്മാരായ ശിമെയോനും ലേവിയും ഹമോരിനെയും അയാ ളുടെ പുത്രന്‍ ശെഖേമിനെയും വധിച്ചു. എന്നിട്ടവര്‍ ദീനയെ ശെഖേമിന്‍റെ വസതിയില്‍നിന്നും മടക്കിക് കൊ ണ്ടുപോയി. 27 യാക്കോബിന്‍റെ പുത്രന്മാര്‍ നഗരത്തി ലേക്കുചെന്ന് അവിടെയുണ്ടായിരുന്നതെല്ലാം മോഷ് ടിച്ചു. ശെഖേം തങ്ങളുടെ സഹോദരിയോടു ചെയ്തതി നെച്ചൊല്ലിയുള്ള അവരുടെ കോപം വിട്ടുമാ റിയിരു ന്നില്ല. 28 അതിനാലവര്‍ എല്ലാ മൃഗങ്ങളെയും തട്ടിക് കൊണ്ടുപോയി. അവര്‍ നഗരവാസികളുടെ മുഴുവന്‍ കഴു തകളെയും നഗരത്തിലും വയലുകളിലുമുള്ള എല്ലാ സാധ നങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി. 29 നഗരവാ സിക ള്‍ക്കുണ്ടായിരുന്നതെല്ലാം ആ സഹോദരന്മാര്‍ കൊണ് ടുപോയി. അവരുടെ ഭാര്യമാരെയും കുട്ടികളെയും പോ ലും കൊണ്ടുപോയി.
30 പക്ഷേ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു, “നിങ്ങളെനിക്കു വളരെ പ്രശ്നങ്ങ ളാണു ണ് ടാക്കിയിരിക്കുന്നത്. ഈ സ്ഥലത്തുള്ള എല്ലാവരും എ ന്നെ വെറുക്കും, എല്ലാ കനാന്യരും പെരിസ്യരും എ നി ക്കെതിരെ തിരിയും. നമ്മളാകട്ടെ എണ്ണത്തില്‍ കുറവു മാണ്. ഇവിടുത്തുകാരെല്ലാം ഒന്നിച്ചു നമുക്കെതിരെ യുദ്ധം ചെയ്താല്‍ ഞാന്‍ നശിപ്പിക്കപ്പെടും. എന്നോ ടൊപ്പം നമ്മുടെ ആള്‍ക്കാര്‍ മുഴുവന്‍ കൊല്ലപ്പെടും.”
31 പക്ഷേ ആ സഹോദരന്മാര്‍ പറഞ്ഞു, “ഞങ്ങളുടെ സഹോദരിയോട് ഒരു വേശ്യയോടെന്ന പോലെ അവര്‍ പെരുമാറുന്നത് ഞങ്ങളനുവദിക്കണമോ? ഇല്ല! അവര്‍ ചെയ്തത് വലിയ കുറ്റം തന്നെ.”