യോസേഫിനെ ഈജിപ്തില്‍ പോത്തീഫറിനു വില്‍ക്കുന്നു
39
യോസേഫിനെ വാങ്ങിയ കച്ചവടക്കാര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടു പോയി. അവര്‍ അവ നെ ഫറവോന്‍റെ അംഗരക്ഷകനായകനായ പോത് തീഫറി നു വിറ്റു. പക്ഷേ യഹോവ യോസേഫിനെ സഹായി ച് ചു. അതിനാലയാള്‍ വിജയിയായി. യോസേഫ് തന്‍റെ യജ മാനനായ ഈജിപ്തുകാരന്‍ പോത്തീഫറിന്‍റെ വസതി യി ല്‍ താമസിച്ചു.
യഹോവ യോസേഫിനോടൊപ്പമുണ്ടെന്ന് പോത് തീഫര്‍ കണ്ടു. അവന്‍ ചെയ്യുന്ന എല്ലാ പ്രവൃത് തി കളിലും വജയിയാകുവാന്‍ യഹോവ യോസേഫിനെ സ ഹാ യിച്ചിരുന്നുവെന്ന് പോത്തീഫര്‍ കണ്ടു. അതിനാല്‍ പോത്തീഫറിന് യോസേഫില്‍ വളരെ സന്തോഷ മു ണ്ടാ യി. പോത്തീഫര്‍ യോസേഫിനെ തന്‍റെ വീട്ടു ഭരണച് ചുമതലപോലും ഏല്പിച്ചു. പോത്തീഫറി നുണ്ടാ യി രുന്ന എല്ലാ സാധനങ്ങളുടെയും മേല്‍നോട്ടക്കാരന്‍ യോസേഫായിത്തീര്‍ന്നു. യോസേഫ് ആ വീടിന്‍റെ ഭരണ ക്കാരനായിത്തീര്‍ന്നതിനു ശേഷം യഹോവ ആ വീടിനെ യും പോത്തിഫറിന്‍റെ സകല വസ്തുവകകളെയും അനു ഗ്രഹിച്ചു. യോസേഫ് മൂലമാണ് യഹോവ ഇങ്ങനെ ചെ യ്തത്. പോത്തീഫറിന്‍റെ വയലില്‍ വളര്‍ന്ന എല്ലാറ് റി നെയും യഹോവ അനുഗ്രഹിച്ചു. അതിനാല്‍ പോത് തീ ഫര്‍ തന്‍റെ വീട്ടിലുള്ള എല്ലാറ്റിന്‍റെയും ഉത്തരവാ ദി ത്വം ഏറ്റെടുക്കാന്‍ യോസേഫിനെ അനുവദിച്ചു. പോ ത്തീഫര്‍ താന്‍ കഴിയ്ക്കുന്ന ഭക്ഷണമൊഴിച്ച് ഒന്നി നെപ്പറ്റിയും വേവലാതിപ്പെട്ടില്ല. ഭക്ഷണം കഴി ക് കുക മാത്രം ചെയ്തു.
പോത്തീഫറിന്‍റെ ഭാര്യയെ യോസേഫ് നിരാകരിക്കുന്നു
യോസേഫ് വളരെ സുന്ദരനും സുമുഖനുമായിരുന്നു. കുറേക്കാലത്തിനുശേഷം യോസേഫിന്‍റെ യജമാന പത് നി അവനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു ദിവസം അവള്‍ അവനോടു പറഞ്ഞു, “എന്നോടൊപ്പം ശയിക്കുക.”
പക്ഷേ യോസേഫ് അതു നിരസിച്ചു. അവന്‍ പറഞ് ഞു, “തന്‍റെ ഭവനത്തിലുള്ള സകലത്തിലും എന്‍റെ യജമാ നന്‍ എന്നെ വിശ്വസിക്കുന്നു. എന്നെ ഇവിടെയുള്ള എ ല്ലാറ്റിന്‍റെയും ചുമതലക്കാരനും ആക്കിയിരിക്കുന്നു. ഈ ഭവനത്തിലുള്ള ഓരോന്നിലും അദ്ദേഹം എന്നെ ത നിക്കു സമനാക്കിയിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ പത്നിയോടൊത്തു ശയിക്കുന്നതു തെറ്റാണ്! അത് ദൈ വവിരുദ്ധമായ പാപമാണ്.”
10 ആ സ്ത്രീ ദിവസവും യോസേഫിനോട് ഇക്കാര്യ ത് തെപ്പറ്റി പറഞ്ഞുവെങ്കിലും താന്‍ അവളോടൊത്തു ശയിക്കണമെന്ന ആവശ്യം യോസേഫ് നിരസിച്ചു. 11 ഒ രു ദിവസം യോസേഫ് തന്‍റെ ജോലിക്കായി വീട്ടിനു ള്ളി ലേക്കു കയറി. ആ സമയം വീട്ടിലുണ്ടായിരുന്ന ഏക പു രുഷന്‍ യോസേഫ് ആയിരുന്നു. 12 അവന്‍റെ യജമാന പത് നി അവന്‍റെ മേലങ്കിയില്‍ പിടികൂടി പറഞ്ഞു, “വരൂ, എ ന്‍റെ കിടക്കയിലേക്കു വരൂ,”പക്ഷേ യോസേഫ് വളരെ വേഗത്തില്‍ വീടിനു പുറത്തേക്ക് ഓടിപ്പോയി. അവ ന്‍ റെ വേഗതയാല്‍ മേലങ്കി അവളുടെ കയ്യിലിരുന്നു.
13 യോസേഫ് ഓടിപ്പോയപ്പോള്‍ അവന്‍റെ വസ്ത്രം തന്‍റെ കയ്യില്‍ കിട്ടിയെന്ന് അവള്‍ മനസ്സിലാക്കി. അ തിനാല്‍ അതിന്‍റെ പേരില്‍ സംഭവത്തെപ്പറ്റി നുണ ക്ക ഥയുണ്ടാക്കാന്‍ അവള്‍ തീരുമാനിച്ചു. 14 അവള്‍ വെളി യി ലുള്ള ആണുങ്ങളെ വിളിച്ചു പറഞ്ഞു, “നോക്കൂ! ഈ എബ്രായ അടിമയെ കൊണ്ടുവന്നത് നമ്മെ അപമാ നി ക് കാനാണ്. അവന്‍ കടന്നുവന്ന് എന്നെ ആക്രമിക്കാന്‍ ശ്ര മിച്ചു. പക്ഷേ ഞാന്‍ നിലവിളിച്ചു. 15 അതു അവനെ ഭയ പ്പെടുത്തി. അവന്‍ ഓടിപ്പോയി. പക്ഷേ അവന്‍റെ കു പ്പായം ഇവിടെ ഉപേക്ഷിച്ചു.” 16 യോസേഫിന്‍റെ യജ മാനനായ തന്‍റെ ഭര്‍ത്താവ് വരുംവരെ അവള്‍ ആ കുപ്പായം വച്ചു. 17 ഇതേ കഥ അവള്‍ തന്‍റെ ഭര്‍ത്താവിനോടും പറ ഞ് ഞു. അവള്‍ പറഞ്ഞു, “അങ്ങ് കൊണ്ടുവന്ന ഈ എബ് രാ യ അടിമ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു! 18 പക്ഷേ അ വന്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ നിലവിളിച്ചു. അവന്‍ കുപ്പായം ഉപേക്ഷിച്ച് ഓടിപ്പോയി.”
യോസേഫ് തടവറയില്‍
19 തന്‍റെ ഭാര്യ പറഞ്ഞതു കേട്ട് യോസേഫിന്‍റെ യജ മാനന് കോപമുണ്ടായി. 20 അവിടെ രാജാവിന്‍റെ ശത്രു ക്കളെ ഇടുന്ന ഒരു തടവറയുണ്ടായിരുന്നു. പോത്തീഫര്‍ യോസേഫിനെ ആ തടവറയിലിട്ടു. യോസേഫ് അവിടെ തടവിലുമായി.
21 പക്ഷേ യഹോവ യോസേഫിനോ ടൊപ്പമു ണ്ടാ യിരുന്നു. യഹോവ യോസേഫിനോടു കാരുണ്യ വാനാ യിരുന്നു. കുറച്ചു നാളുകള്‍ കൊണ്ട് തടവറ സൂക്ഷി പ് പുകാരുടെ നായകന് യോസേഫിനെ ഇഷ്ടമാ യിത്തുട ങ് ങി. 22 അയാള്‍ എല്ലാ തടവുകാരുടെയും ചുമതല യോ സേ ഫിനെ ഏല്പിച്ചു. ചുമതലക്കാരനായെങ്കിലും തടവു കാരുടെ പണി തന്നെ യോസേഫ് ചെയ്തു. 23 തടവറ യിലു ള്ള എല്ലാ സാധനങ്ങളിലും തടവറ സൂക്ഷിപ്പുകാരന്‍ യോസേഫില്‍ വിശ്വാസമര്‍പ്പിച്ചു. യഹോവ യോ സേഫിനോടൊപ്പം ഉണ്ടായിരുന്നതിനാലാണ് ഇങ്ങ നെയൊക്കെ സംഭവിച്ചത്. എല്ലാ പ്രവൃത്തികളിലും വിജയിയായിരിക്കുവാന്‍ യഹോവ യോസേഫിനെ സ ഹാ യിച്ചു.