ആദ്യത്തെ കുടുംബം
4
ആദാമും ഭാര്യ ഹവ്വയും ലൈംഗികബ ന്ധത്തിലേ ര്‍പ്പെടുകയും ഹവ്വാ ഒരു കുഞ്ഞിനെ പ്രസവിക് കുകയും ചെയ്തു. കുട്ടിക്ക് കയീന്‍ എന്നു പേരിട്ടു. ഹവ് വാ പറഞ്ഞു, “യഹോവയുടെ സഹായത്താല്‍ ഞാനൊരു മനുഷ്യനെ സൃഷ്ടിച്ചു!”
അതിനു ശേഷം ഹവ്വാ മറ്റൊരു കുട്ടിക്കു ജന്മമരു ളി. അത് കയീന്‍റെ സഹോദരന്‍ ഹാബെലായിരുന്നു. ഹാ ബെല്‍ ഒരു ഇടയനും കയീന്‍ ഒരു കര്‍ഷകനുമാ യിത്തീര്‍ന് നു.
ആദ്യത്തെ കൊലപാതകം
3-4 കൊയ്ത്തുകാലമായപ്പോള്‍ കയീന്‍ യഹോവയ് ക് കായി ചില സമ്മാനങ്ങള്‍ കൊണ്ടുവന്നു. അവന്‍ കൃഷി ചെയ്തുണ്ടാക്കിയ കുറച്ചു പഴങ്ങളും ധാന്യങ്ങളും അവന്‍ കൊണ്ടുവന്നു. എന്നാല്‍ ഹാബെല്‍ തന്‍റെ കാ ലി ക്കൂട്ടത്തില്‍ നിന്നും ഒരാടിനെയാണു കൊണ്ടുവ ന്നത്. തന്‍റെ ഏറ്റവും നല്ല ആട്ടിന്‍കുട്ടിയുടെ ഏറ്റവും നല്ല ഭാഗം ഹാബെല്‍ കൊണ്ടുവന്നു* തന്‍റെ … കൊണ്ടുവന്നു “തന്‍റെ ആദ്യജാതരായ ചെമ്മരിയാടുകളില്‍ ചിലതിനെ, പ്രത്യേകിച്ച് അവയുടെ കൊഴുപ്പ് ഹാബേല്‍ കൊണ്ടുവന്നു” എന്നര്‍ത്ഥം. .
യഹോവ ഹാബെലിനെയും അവന്‍റെ വഴിപാടിനെയും സ്വീകരിച്ചു. എന്നാല്‍ കയീനെയും അവന്‍റെ വഴിപാ ടിനെയും യഹോവ സ്വീകരിച്ചില്ല. കയീന്‍ അതില്‍ വളരെ ദുഃഖിയ്ക്കുകയും വളരെ കോപാകുലനാകുകയും ചെയ്തു. യഹോവ കയീനോടു ചോദിച്ചു, “നീയെന് താണിത്ര കോപിക്കുന്നത്? എന്താണു നിന്‍റെ മുഖം മ്ളാനമായിരിക്കുന്നത്? നീ നന്മ ചെയ്താല്‍ എന്‍റെ മു ന്പില്‍ നീ നല്ലവനായിരിക്കും. അപ്പോള്‍ ഞാന്‍ നിന് നെ സ്വീകരിക്കും. എന്നാല്‍ നീ തിന്മ ചെയ്താല്‍ ആ പാ പം നിന്‍റെ ജീവിതത്തില്‍ നിറയും. പാപം നിന്നെ നിയ ന്ത്രിക്കാന്‍ ശ്രമിക്കും. പക്ഷേ ആ പാപത്തെ നീ നിയ ന്ത്രിക്കണം എന്നാല്‍ … നിയന്ത്രിക്കണം “പക്ഷേ നീ നന്മ ചെയ്യുന്നില്ലെങ്കില്‍ പാപം നിന്‍റെ വാതില്‍ക്കല്‍ പതിയിരിക്കുന്നു. നിന്നെ തേടിയാണതു വന്നിരിക്കുന്നത്. പക്ഷേ നീയതിന്‍റെ മേല്‍ ഭരിക്കണം.” .”
കയീന്‍ തന്‍റെ സഹോദരന്‍ ഹാബെലിനോടു പറഞ് ഞു, “നമുക്കു വയലിലേക്കു പോകാം.”കയീനും ഹാബെ ലും വയലിലേക്കിറങ്ങി. പെട്ടെന്ന് കയീന്‍ തന്‍റെ സ ഹോദരനായ ഹാബെലിനെ ആക്രമിച്ചുകൊന്നു.
പിന്നീട് യഹോവ കയീനോടു ചോദിച്ചു, “നിന്‍റെ അനുജന്‍ ഹാബെല്‍ എവിടെ?
കയീന്‍ പറഞ്ഞു, “എനിക്കറിയില്ല. എന്‍റെ സഹോദ രനെ നോക്കുന്നതും സംരക്ഷിക്കുന്നതും എന്‍റെ പണി യാണോ?” 10 അപ്പോള്‍ യഹോവ പറഞ്ഞു, “നീയെന്താ ണു ചെയ്തത്? നീ നിന്‍റെ സഹോദരനെ കൊന്നു! അവ ന്‍ റെ രക്തം നിലത്തുനിന്നും എന്നോടു നിലവിളിക്കുന്ന ഒരു ശബ്ദം പോലെയായിരുന്നു. 11 നീ നിന്‍റെ സഹോദര നെ കൊന്നു. നിന്‍റെ കയ്യില്‍നിന്നും നിന്‍റെ സഹോ ദരന്‍റെ രക്തം സ്വീകരിക്കാന്‍ ഭൂമി വായ് പിളര്‍ന്നു. അ തിനാലിപ്പോള്‍, ഞാന്‍ ഈ ഭൂമിക്ക് ദുരിതങ്ങള്‍ നല്‍ കു ന്നു. 12 മുന്പ് നീ വിതയ്ക്കുകയും നിന്‍റെ ചെടികള്‍ ന ന് നായി വളരുകയും ചെയ്തു. എന്നാലിപ്പോള്‍ നീ വിതച് ചാല്‍ ഭൂമി നിന്‍റെ വിത്തിനെ വളരാന്‍ സഹായിക്കില്ല. ഭൂമിയില്‍ നിനക്കൊരു വസതിയുണ്ടാവില്ല. ഓരോരോ സ്ഥലങ്ങളിലേക്കു നീ അലഞ്ഞുതിരിയും.”
13 അപ്പോള്‍ കയീന്‍ പറഞ്ഞു, “ഈ ശിക്ഷ എനിക്കു താങ്ങാനാവുന്നതിലുമധികമാണ്! 14 നീയിതാ എന്‍റെ ഭൂമി വിട്ടുപോകാനെന്നെ നിര്‍ബന്ധിക്കുന്നു. ഇപ്പോള്‍ എനിക്കു നിന്നെ കാണാനോ നിന്‍റെ സമീപത്തായി രിക്കാനോ കഴികയില്ല! ഞാന്‍ വീടില്ലാത്തവനാകും! ഭൂമിയിലെന്പാടും ഞാന്‍ അലഞ്ഞുതിരിയേണ്ടിവരും. എന്നെ കാണുന്നവര്‍ എന്നെ കൊല്ലും.”
15 അപ്പോള്‍ യഹോവ കയീനോടു പറഞ്ഞു, “അങ്ങ നെ സംഭവിക്കാന്‍ ഞാനനുവദിക്കയില്ല! ആരെങ്കിലും നിന്നെ കൊന്നാല്‍, കയീന്‍, അയാളെ ഞാന്‍ വളരെ കൂടുത ല്‍ ശിക്ഷിക്കും.”അനന്തരം യഹോവ കയീന്‍റെമേല്‍ ഒരടയാളമിട്ടു. ആരും അവനെ കൊല്ലാതിരിക്കാനുള്ള അടയാളമായിരുന്നു അത്.
കയീന്‍റെ വംശം
16 കയീന്‍ യഹോവയില്‍നിന്നും ദുരേക്കു പോയി. ഏദെനു കിഴക്കുള്ള നോദ് ദേശത്ത് അവന്‍ തനിക്കായി ഒരു വീടുണ്ടാക്കി.
17 കയീന്‍ തന്‍റെ ഭാര്യയുമായി ഇണചേരുകയും അവള്‍ ഹാനോക്കിനെ പ്രസവിക്കുകയും ചെയ്തു. കയീന്‍ ഒരു നഗരം പണിയുകയും ആ നഗരത്തിന് തന്‍റെ പുത്രനായ ഹാനോക്കിന്‍റെ പേരു നല്‍കുകയും ചെയ്തു.
18 ഹാനോക്കിന് ഈരാദ് എന്ന പുത്രന്‍ ജനിച്ചു. ഈ രാദിന് മെഹൂയയേല്‍ എന്ന പുത്രനുണ്ടായി. മെഹൂയ യേ ലിന് മെഥൂശയേല്‍ എന്നൊരു പുത്രനുമുണ്ടായി. മെഥു ശയേലിന് ലാമെക് ജനിച്ചു.
19 ലാമെക് രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചു. ആദ്യ ത്തവള്‍ ആദാ; രണ്ടാമത്തവള്‍ സില്ലാ. 20 ആദാ യാബാലി നെ പ്രസവിച്ചു. കൂടാരങ്ങളില്‍ വസിക്കുകയും നിത്യ വൃത്തിയ്ക്കു കാലികളെ വളര്‍ത്തുകയും ചെയ്യുന്ന വരു ടെ പിതാവായിരുന്നു യാബാല്‍. 21 ആദയ്ക്കു യൂബാല്‍ എന്നൊരു പുത്രന്‍ കൂടിയുണ്ടായിരുന്നു. (യൂബാല്‍ യാ ബാലിന്‍റെ സഹോദരന്‍.) യൂബാല്‍ കിന്നരവും ഓടക്കു ഴലും വായിക്കുന്നവരുടെ പിതാവായിരുന്നു. 22 സില്ലാ, തൂബല്‍കയീനെ പ്രസവിച്ചു. ഇരുന്പും ഓടും കൊണ് ടുള്ള ഉപകരണങ്ങളുടെ പണിക്കാരുടെ പിതാവാ യിരുന് നു തൂബല്‍കയീന്‍. അയാളുടെ സഹോദരിയായിരുന്നു നയ മാ.
23 ലാമെക് തന്‍റെ ഭാര്യമാരോടു പറഞ്ഞു, “ആദാ, സില് ലാ, എന്‍റെ ശബ്ദം കേള്‍ക്കുക! ലാമെക്കിന്‍റെ പത്നിമാ രായ നിങ്ങള്‍ കേള്‍ക്കുവിന്‍. ഒരുവന്‍ എന്നെ വേദനിപ് പിച്ചു. അതുകൊണ്ട് അവനെ ഞാന്‍ കൊന്നു. ഒരു കു ട്ടി എന്നെ ഇടിച്ചു. അതിനാല്‍ ഞാനവനെ കൊന്നു.
24 കയീനെ കൊന്നതിനുള്ള ശിക്ഷ ഭയാനകമാ യിരു ന്നു! അതിനാല്‍ എന്നെ കൊന്നാലുള്ള ശിക്ഷയും ഭയ ങ്കരമായിരിക്കും!”
ആദാമിനും ഹവ്വയ്ക്കും ഒരു പുതിയ കുട്ടി കൂടി
25 ആദാം ഹവ്വയുമായി ഇണചേര്‍ന്നു. ഹവ്വാ മറ് റൊ രു കുഞ്ഞിനെക്കൂടി പ്രസവിച്ചു. അവര്‍ അവന് ശേത്ത് എന്നു പേരിട്ടു. ഹവ്വാ പറഞ്ഞു, “ദൈവം എനിക് കൊ രു പുത്രനെക്കൂടി നല്‍കിയിരിക്കുന്നു. കയീന്‍ ഹാബെ ലിനെ വധിച്ചു. പക്ഷേ ഇപ്പോളെനിക്കു ശേത്തിനെ കിട്ടിയിരിക്കുന്നു.” 26 ശേത്തിനും ഒരു പുത്രനുണ്ടായി. ഏനോശ് എന്നവനു പേരിട്ടു. അപ്പോള്‍ മുതല്‍ ജനങ്ങ ള്‍ യഹോവയെ വിളിച്ചു തുടങ്ങി ജനങ്ങള്‍ … തുടങ്ങി “ജനങ്ങള്‍ യഹോവ എന്ന നാമം വിളിച്ചു തുടങ്ങി” എന്നര്‍ത്ഥം. .