ഫറവോന്‍റെ സ്വപ്നങ്ങള്‍
41
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഫറവോന്‍ ഒരു സ്വപ് നം കണ്ടു. താന്‍ നൈല്‍ നദീ തീരത്ത് നില്‍ക്കുന്ന തായാണദ്ദേഹം സ്വപ്നം കണ്ടത്. നദിയില്‍നിന്നും ഏഴു പശുക്കള്‍ കയറിവന്ന് പുല്ലു തിന്നാന്‍ തുടങ്ങി. ആ രോഗ്യമുള്ള മനോഹാരിതയുള്ള പശുക്കളായിരുന്നു അ വ. പിന്നെ ഏഴു പശുക്കള്‍ കൂടി നദിയില്‍ നിന്നു കയറി വന്ന് തീരത്തു നില്‍ക്കുന്ന ആരോഗ്യമുള്ള പശുക്ക ളോടൊത്തു നിന്നു. ഈ പശുക്കളാകട്ടെ ശോഷിച്ചവ യും കാഴ്ചയ്ക്കു ദയനീയവുമായിരുന്നു. രോഗം ബാധി ച്ച് ശോഷിച്ച ഏഴ് പശുക്കള്‍ ആരോഗ്യമുള്ള ഏഴു പ ശുക്കളെ തിന്നു. ഫറവോന്‍ അപ്പോള്‍ ഉണര്‍ന്നു. വീ ണ്ടും ഉറങ്ങാന്‍ കിടന്ന ഫറവോന്‍ പിന്നെയും സ്വപ്നം കണ്ടു. ഒരു ചെടിയില്‍ ഏഴു ധാന്യക്കതിരുകള്‍ വളരുന്ന തായിരുന്നു ഫറവോന്‍ കണ്ടത്. ആരോഗ്യമുള്ളതും ധാന് യം നിറഞ്ഞതുമായിരുന്നു ആ കതിരുകള്‍. ഏഴു കതിരുകള്‍ കൂടി പൊട്ടി മുളയ്ക്കുന്നതായും ഫറവോന്‍ പിന്നീടു കണ്ടു. എന്നാലവ മെലിഞ്ഞവയും ചൂടുകാറ്റേറ്റു കരി ഞ്ഞവയുമായിരുന്നു. മെലിഞ്ഞ ധാന്യക്കതിരുകള്‍ നി റഞ്ഞ ധാന്യക്കതിരുകളെ വിഴുങ്ങി. അപ്പോള്‍ ഞെട്ടി യുണര്‍ന്ന ഫറവോന് അതൊരു സ്വപ്നം മാത്രമാ യിരുന് നെന്നു മനസ്സിലായി. പിറ്റേന്നു രാവിലെ ഈ സ്വ പ് നത്തെപ്പററിയോര്‍ത്ത് ഫറവോന്‍ വ്യാകുലനായി. അ തിനാലദ്ദേഹം ഈജിപ്തിലെ എല്ലാ മാന്ത്രികര്‍ക്കും ജ് ഞാനികള്‍ക്കും ആളയച്ചു. ഫറവോന്‍ തന്‍റെ സ്വപ്ന ങ് ങള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു. എന്നാല്‍ അവര്‍ക് കാര്‍ക്കും അവ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞില്ല.
യോസേഫിനെപ്പറ്റി ഭൃത്യന്‍ ഫറവോനോടു പറയുന്നു
അപ്പോള്‍ വീഞ്ഞുവിളന്പുകാരന്‍, യോസേഫിനെ ഓര്‍മ്മിക്കുകയും ഫറവോനോടു പറയുകയും ചെയ്തു, “ എനിക്കു സംഭവിച്ച ചിലതു ഞാനിപ്പോള്‍ ഓര്‍ക് കു ന്നു. 10 എന്നോടും റൊട്ടിക്കാരനോടും കോപിച്ച് അ ങ്ങ് ഒരിക്കല്‍ ഞങ്ങളെ തടവിലിട്ടു. 11 ഒരു രാത്രി ഞാനും അവനും ഓരോ സ്വപ്നം കണ്ടു. ഓരോ സ്വപ്നത്തിനും വ്യത്യസ്ത അര്‍ത്ഥമായിരുന്നു. 12 തടവറയില്‍ ഒരു എ ബ് രായക്കാരനായ ചെറുപ്പക്കാരനുണ്ടായിരുന്നു. അംഗര ക്ഷകപ്രമാണിയുടെ ഭൃത്യനായിരുന്നു അയാള്‍. ഞങ്ങള്‍ സ്വപ്നത്തെപ്പറ്റി അവനോടു പറയുകയും അവനതി ന ര്‍ത്ഥം വിശദീകരിക്കുകയും ചെയ്തു. അവന്‍ ഓരോ സ്വ പ്നത്തിന്‍റെയും അര്‍ത്ഥം ഞങ്ങള്‍ക്കു പറഞ്ഞുതന്നു. 13 അവന്‍ പറഞ്ഞതൊക്കെ യാഥാര്‍ത്ഥ്യമാവുകയും ചെയ് തു. ഞാന്‍ സ്വതന്ത്രനാക്കപ്പെടുമെന്നും എനിക്കു തൊഴില്‍ തിരിച്ചുകിട്ടുമെന്നും അവന്‍ പറഞ്ഞു. റൊട് ടിക്കാരന്‍ തൂക്കിലേറ്റപ്പെടുമെന്നും അവന്‍ പറഞ്ഞു. സംഭവിച്ചത് അങ്ങനെ തന്നെയായിരുന്നു!”
സ്വപ്നം വ്യാഖ്യാനിക്കാന്‍ യോസേഫിനെ വിളിക്കുന്നു
14 അതിനാല്‍ ഫറവോന്‍ യോസേഫിനെ തടവറയില്‍ നി ന്നും വരുത്തി. കാവല്‍ക്കാരന്‍ വേഗം യോസേഫിനെ പുറ ത്തു കൊണ്ടുവന്നു. അയാളെ ക്ഷൌരം ചെയ്യിച്ച് പു തിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. എന്നിട്ടവന്‍ ഫറവോ ന്‍റെയടുത്തേക്കു പോയി. 15 ഫറവോന്‍ യോസേഫി നോ ടു പറഞ്ഞു, “ഞാനൊരു സ്വപ്നം കണ്ടു. എന്നാല്‍ ആര്‍ ക്കും ആ സ്വപ്നം വിശദീകരിക്കാനായില്ല. ഒരു സ്വപ് നത്തെക്കുറിച്ചു കേട്ടാല്‍ നിനക്കതു വ്യാഖ്യാ നിക്കാ നുള്ള കഴിവുണ്ടെന്നു നിന്നെക്കുറിച്ച് ഞാന്‍ കേട്ടിരി ക്കുന്നു.”
16 യോസേഫ് പറഞ്ഞു, “എനിക്കാവില്ല! പക്ഷേ ദൈവത്തിന് അങ്ങയുടെ സ്വപ്നം വ്യാഖ്യാനി ക്കാനാ യേക്കും ഫറവോന്‍!”
17 അപ്പോള്‍ ഫറവോന്‍ യോസേഫിനോടു പറഞ്ഞു, “സ്വപ്നത്തില്‍ ഞാന്‍ നൈല്‍നദീതീരത്തു നില്‍ക്കുക യാ യിരുന്നു. 18 അപ്പോള്‍ ഏഴു പശുക്കള്‍ വെള്ളത്തി ല്‍നിന് നു കയറിവന്ന് അവിടെ പുല്ലു തിന്നാന്‍ തുടങ്ങി. അവ ആരോഗ്യവും ഭംഗിയുമുള്ള പശുക്കളായിരുന്നു. 19 അതി നുശേഷം ഏഴു പശുക്കള്‍കൂടി നദിയില്‍നിന്നു കയറിവരു ന്നതു ഞാന്‍ കണ്ടു. എന്നാല്‍ അവ മെലിഞ്ഞവയും ക ണ്ടാല്‍ രോഗം പിടിച്ച പോലെയുമായിരുന്നു. ഈജിപ് തിലെവിടെയും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ പശുക്കളായിരുന്നു അവ. 20 അനന്തരം ഈ മെ ലിഞ്ഞ ഏഴു പശുക്കളും ആരോഗ്യമുള്ള ആദ്യത്തെ പ ശുക്കളെ തിന്നു! 21 എന്നിട്ടും അവ മെലിഞ്ഞു തന് നെ യിരുന്നു. എന്നിട്ടും അവ എന്തെങ്കിലും തിന്നതായി എനിക്കു പറയാനായില്ല. അവ ആരംഭത്തിലേതു പോ ലെ തന്നെ മെലിഞ്ഞും ക്ഷീണിച്ചുമിരുന്നു. അപ് പോള്‍ ഞാന്‍ ഉണര്‍ന്നു. 22 “അടുത്ത സ്വപ്നത്തില്‍ ഒരു ചെടിയില്‍നിന്നും ഏഴു ധാന്യക്കതിരുകള്‍ മുളയ് ക്കു ന്നതായാണ് ഞാന്‍ കണ്ടത്. ആരോഗ്യമുള്ളതും ധാന്യ സമൃദ്ധവുമായ കതിര്‍. 23 അതിനുശേഷം ഏഴു കതിര്‍കൂടി പൊട്ടി മുളച്ചു. എന്നാലവ ശോഷിച്ചവയും ചൂടു കാറ്റില്‍ ഉണങ്ങിയവയുമായിരുന്നു. 24 അനന്തരം ശോ ഷിച്ച കതിരുകള്‍ ആരോഗ്യമുള്ള ഏഴു കതിരുകളെയും തിന്നു.
“ഈ സ്വപ്നങ്ങളെപ്പറ്റി ഞാനെന്‍റെ മന്ത്രവാ ദിക ളോടും ജ്ഞാനികളോടുമൊക്കെ പറഞ്ഞു. എന്നാല്‍ ആ സ്വപ്നങ്ങള്‍ എനിക്കു വിശദീകരിച്ചു തരാന്‍ അവര്‍ ക് കാര്‍ക്കും സാധിച്ചില്ല. യഥാര്‍ത്ഥത്തില്‍ അവയുടെ അ ര്‍ത്ഥമെന്താണ്?”
യോസേഫ് സ്വപ്നം വിശദീകരിക്കുന്നു
25 അനന്തരം യോസേഫ് ഫറവോനോടു പറഞ്ഞു, “ഈ രണ്ടു സ്വപ്നങ്ങളും ഒരേ കാര്യത്തെപ്പ റ്റിയുള്ളവ യാ ണ്. ഇനിയെന്താണുടനെ സംഭവിക്കാന്‍ പോകു ന്ന തെന്ന് ദൈവമാണ് അങ്ങയോടു പറയുന്നത്. 26 യഥാര്‍ ത് ഥത്തില്‍ രണ്ടു സ്വപ്നങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ്. ഏ ഴു നല്ല പശുക്കളും ഏഴു നല്ല കതിരുകളും ഏഴു നല്ല വര്‍ഷങ്ങളെയാണ് കുറിയ്ക്കുന്നത്. 27 മെലിഞ്ഞ് രോ ഗാ തുരമായ ഏഴു പശുക്കളും കട്ടികുറഞ്ഞ ഏഴു കതിര്‍ ക്കു ലകളും സൂചിപ്പിക്കുന്നത് ഇവിടെ ഏഴു വര്‍ഷക്കാലം പട്ടിണിയുണ്ടാകുമെന്നുമാണ്. ഏഴു നല്ല വര്‍ഷങ്ങ ള്‍ ക്കു ശേഷം ഏഴു ചീത്ത വര്‍ഷങ്ങളുണ്ടാകും. 28 ഉടന്‍ത ന് നെ എന്താണുണ്ടാകാന്‍ പോകുന്നതെന്ന് ദൈവം അങ്ങ യ്ക്കു കാട്ടിത്തന്നതാണിത്. ഞാന്‍ അങ്ങയോടു പറഞ് ഞതു പോലെതന്നെ ദൈവം ഇതെല്ലാം സംഭവിപ് പിക് കും. 29 ഏഴു വര്‍ഷക്കാലത്തേക്കു ഈജിപ്തില്‍ ഭക്ഷണസ മൃദ്ധിയായിരിക്കും. 30 പക്ഷേ തുടര്‍ന്നുള്ള ഏഴു വര്‍ഷ ക്കാലം ക്ഷാമമായിരിക്കും. തങ്ങള്‍ക്കു മുന്പുണ്ടാ യി രുന്ന ഭക്ഷണസമൃദ്ധിയെ ഈജിപ്തുകാര്‍ മറക്കു കപോ ലും ചെയ്യും. കൊടുംവരള്‍ച്ച രാജ്യത്തെ നശിപ്പി ക്കും. 31 ആളുകള്‍ സമൃദ്ധിയെ പൂര്‍ണ്ണമായും മറക്കും.
32 “ഫറവോന്‍, ഒരേ കാര്യത്തെപ്പറ്റി അങ്ങയ്ക്കു ര ണ് ടു സ്വപ്നങ്ങളുണ്ടായി. കാരണമെന്തെന്നോ? ഇതു സംഭവിക്കുക തന്നെ ചെയ്യുമെന്ന് അങ്ങയെ ബോദ് ധ് യപ്പെടുത്താന്‍ ദൈവം ചെയ്തതാണിത്. അവന്‍ അതു നട പ്പാക്കുകയും ചെയ്യും! 33 അതിനാല്‍ ഫറവോന്‍, അങ്ങ് ജ്ഞാനിയും ബുദ്ധിമാനുമായ ഒരാളെ ഈജിപ്തിന്‍റെ ചുമ തല ഏല്പിക്കണം. 34 ജനങ്ങളില്‍നിന്നും ആഹാരപ ദാര്‍ ത്ഥങ്ങള്‍ ശേഖരിക്കാനും കുറേപ്പേരെ നിയമിക്കണം. സ മൃദ്ധിയുടെ കാലത്ത് ഓരോരുത്തരും തങ്ങള്‍ കൊയ്യു ന് ന ഭക്ഷണധാന്യത്തിന്‍റെ അഞ്ചിലൊന്ന് അവരെ ഏല് പിക്കണം. 35 അങ്ങനെ അവര്‍ സമൃദ്ധിയുടെ ഏഴു കൊല് ലങ്ങളില്‍ ധാരാളം ഭക്ഷണം സമാഹരിക്കും. അവ ആവ ശ് യമായി വരുന്നത്ര കാലം നഗരങ്ങളില്‍ സൂക്ഷിക്കും. ഫറവോന്‍, അങ്ങനെ ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുഴുവന്‍ അങ്ങയുടെ അധീനതയിലാകും. 36 അപ്പോള്‍ പട്ടി ണി യുടെ ഏഴു വര്‍ഷങ്ങളില്‍ ഈജിപ്തില്‍ ആവശ്യത്തിനു ഭക്ഷണമുണ്ടാവും. വരള്‍ച്ച ഈജിപ്തിനെ നശിപ് പിക് കുകയുമില്ല.”
37 ഫറവോന് ഇതു നല്ലൊരാശയമാണെന്നു തോന്നി. എല്ലാ ഉദ്യോഗസ്ഥന്മാരും അതംഗീകരിക്കുകയും ചെ യ്തു. 38 അനന്തരം ഫറവോന്‍ അവരോടു പറഞ്ഞു, “യോ സേഫിനേക്കാള്‍ മിടുക്കനായ ഒരാളെ ഇതിനു തെര ഞ്ഞെ ടുക്കാന്‍ നമുക്കാകുമെന്ന് എനിക്കു തോന്നുന്നില്ല! അവനെ ജ്ഞാനിയാക്കുന്നത് അവനിലുള്ള ദൈവത് തി ന്‍ റെ ആത്മാവാണ്!”
39 അതിനാല്‍ ഫറവോന്‍ യോസേഫിനോടു പറഞ്ഞു, “ ദൈവം നിനക്ക് ഇതെല്ലാം കാട്ടിത്തന്നതിനാല്‍ നീ തന് നെയാണ് ഏറ്റവും ജ്ഞാനിയായവന്‍. 40 നിന്നെ ഞാന്‍ ഈ രാജ്യത്തിന്‍റെ ചുമതല ഏല്പിക്കുകയും ജനങ്ങള്‍ നിന്‍ റെ കല്പനകള്‍ അനുസരിക്കുകയും ചെയ്യും. നിന്നെ ക് കാള്‍ ശക്തന്‍ ഞാന്‍ മാത്രമായിരിക്കും.”
41 യോസേഫിനെ ഫറവോന്‍ മേലധികാരിയായി നിയ മിച്ച ചടങ്ങ് വിശേഷപ്പെട്ട ഒന്നായിരുന്നു. ഫറ വോന്‍ യോസേഫിനോടു പറഞ്ഞു, “ഇപ്പോള്‍ ഞാന്‍ നിന്നെ മുഴുവന്‍ ഈജിപ്തുരാജ്യത്തിന്‍റെയും ഗവര്‍ ണ് ണറായി നിയമിക്കുന്നു.” 42 അനന്തരം ഫറവോന്‍ അവനെ മുദ്രമോതിരം അണിയിച്ചു. നേര്‍മയേറിയ പട്ടുവസ് ത്ര ങ്ങള്‍ ഫറവോന്‍ നല്‍കി. അവന്‍റെ കഴുത്തില്‍ സ്വര്‍ണ് ണ മാലയും ചാര്‍ത്തി. 43 ഫറവോന്‍ യോസേഫിനെ രണ്ടാം രഥത്തില്‍ കയറ്റി നഗരപ്രദക്ഷിണം നടത്തി. പ്രത്യേക അംഗരക്ഷകര്‍ യോസേഫിനു മുന്പില്‍ നടന്ന് ജനങ്ങ ളോടു പറഞ്ഞു, “യോസേഫിനു മുന്പില്‍ മുട്ടുമടക്കി വന്ദിപ്പിന്‍.”
അങ്ങനെ യോസേഫ് ഈജിപ്തിന്‍റെ മുഴുവന്‍ ഗവര്‍ ണ്ണറായി. 44 ഫറവോന്‍ അവനോടു പറഞ്ഞു, “ഞാന്‍ ഫറ വോന്‍ ആകുന്നു. അതിനാല്‍ എനിക്കു തോന്നുന്നതു ഞാന്‍ ചെയ്യും. പക്ഷേ നിന്‍റെ അനുവാദമില്ലാതെ ഒരു ഈജിപ്തുകാരനും കൈ ഉയര്‍ത്തുകയോ കാല് അനക്കു ക യോ ചെയ്കയില്ല.”
45 ഫറവോന്‍ യോസേഫിന് മറ്റൊരു പേരു കൂടി നല്‍കി. സാപ്നത്ത്പനേഹ്. ആസ്നത്ത് എന്ന ഒരു ഭാര്യയെ ക്കൂ ടി ഫറവോന്‍ യോസേഫിനു നല്‍കി. ഓന്‍നഗരത്തിലെ പു രോഹിതനായ പോത്തിഫേറയുടെ പുത്രിയായിരുന്നു അവള്‍. അങ്ങനെ യോസേഫ് ഈജിപ്തിന്‍റെ മുഴുവന്‍ ഗ വര്‍ണ്ണറായിത്തീര്‍ന്നു.
46 ഈജിപ്തിലെ രാജാവിനു വേണ്ടി യോസേഫ് ജോലി ചെയ്യാന്‍ തുടങ്ങിയത് മുപ്പതാം വയസ്സി ലായിരു ന് നു. യോസേഫ് ഈജിപ്തിലാകമാനം സഞ്ചരിച്ചു. 47 സ മൃദ്ധിയുടെ ഏഴു വര്‍ഷക്കാലം ഈജിപ്തിലെ വിളവ് വള രെ വര്‍ദ്ധിച്ചു. 48 സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളില്‍ ഈ ജിപ്തില്‍ ഉല്പാദിപ്പിച്ച മുഴുവന്‍ ധാന്യവും ശേഖ രി ച്ച് യോസേഫ് പട്ടണങ്ങളില്‍ സംഭരിച്ചു. നഗരങ് ങള്‍ ക്കു സമീപമുള്ള വയലുകളില്‍ വിളഞ്ഞ ധാന്യം ഓരോ നഗരത്തിലുമെന്നവണ്ണം യോസേഫ് സംഭരിച്ചു. 49 യോസേഫ് വളരെയധികം ധാന്യം സംഭരിച്ചു. കടലിലെ മണല്‍ പോലെ അളക്കാനാവത്തത്ര ധാന്യമുണ്ടാ യിരു ന്നു.
50 ആസ്നത്ത് ആയിരുന്നു യോസേഫിന്‍റെ ഭാര്യ. ഓ നിലെ പുരോഹിതന്‍ പോത്തിഫേറയുടെ പുത്രി. പട്ടി ണിയുടെ ആദ്യവര്‍ഷം വന്നപ്പോള്‍ അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി.
51 മൂത്തവന് മനശ്ശെ എന്നു പേരിട്ടു. “എനിക് കുണ് ടായിരുന്ന എല്ലാ കുഴപ്പങ്ങളും എന്‍റെ പിതാവിന്‍റെ വസതിയെപ്പറ്റിയുമുള്ള എല്ലാം മറക്കാന്‍ ദൈവം എനി ക്കവസരമുണ്ടാക്കി.”അതിനാലാണ് കുട്ടിക്ക് ആ പേരു നല്‍കിയതെന്നു യോസേഫ് പറഞ്ഞു 52 രണ്ടാമത്തെ പു ത്രന് എഫ്രയീം എന്നു പേരിട്ടു. യോസേഫ് പറ ഞ് ഞു, “എന്‍റെ കഷ്ടതകളുടെ ദേശത്ത് ഫലങ്ങളെ പുറപ് പെടു വിക്കുന്നവനാകാന്‍ ദൈവം എന്നെ സഹായിച്ചു.”അ തിനാലാണ് യോസേഫ് രണ്ടാം പുത്രന് ആ പേരു നല്‍ കി യത്.
പട്ടിണിക്കാലാരംഭം
53 ഏഴു വര്‍ഷക്കാലം ജനങ്ങള്‍ക്ക് ആഹാരം സമൃദ്ധ മായുണ്ടായി. എന്നാല്‍ ആ വര്‍ഷങ്ങള്‍ കഴിഞ്ഞു. 54 പട്ടി ണിയുടെ ഏഴു വര്‍ഷങ്ങള്‍ ആരംഭിച്ചു. യോസേഫ് പറഞ് ഞതുപോലെ തന്നെ. ആ പ്രദേശത്തെ ഏതൊരു രാജ്യ ത്തും ഒരു ധാന്യവും വളര്‍ന്നില്ല. പക്ഷേ യോസേഫ് ഭക്ഷണം ശേഖരിച്ചു വച്ചതുകൊണ്ട് ഈജിപ്തു കാര്‍ക് കു ഭക്ഷിക്കുവാന്‍ ആവശ്യത്തിനു ഭക്ഷണം ഉണ്ടാ യിരു ന്നു. 55 ക്ഷാമം ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ ഫറവോ നോടു ഭക്ഷണം ആവശ്യപ്പെട്ടു. ഫറവോന്‍ ഈജി പ്തു കാരോടു പറഞ്ഞു, “എന്താണു ചെയ്യേണ്ടതെന്ന് യോ സേഫിനോടു ചെന്നു ചോദിക്കുക.”
56 എല്ലായിടവും കൊടും ക്ഷാമമായിരുന്നതിനാല്‍ യോസേഫ് ഗുദാമുകളില്‍നിന്നും ജനങ്ങള്‍ക്കു ധാന്യം വിതരണം ചെയ്തു. സംഭരിച്ചു വയ്ക്കപ്പെട്ട ധാന്യ ങ്ങള്‍ യോസേഫ് ജനങ്ങള്‍ക്കു വിറ്റു. ഈജിപ്തിനെ അ ത്രത്തോളം ക്ഷാമം ബാധിച്ചിരുന്നു. 57 ഭൂമിയില്‍ മുഴുവ ന്‍ ക്ഷാമം ബാധിച്ചു! അതിനാല്‍ ഈജിപ്തിനു ചുറ്റുമു ള്ള രാജ്യക്കാരെല്ലാം ഭക്ഷണം വാങ്ങാന്‍ ഈജിപ്തില്‍ വന്നു.