ഈജിപ്തിലേക്കു പോകാന്‍ ബെന്യാമീനെ അനുവദിക്കുന്നു
43
ആ രാജ്യത്ത് ക്ഷാമം രൂക്ഷമായിരുന്നു. ഈജിപ്തില്‍നിന്നും കൊണ്ടുവന്ന ധാന്യം മുഴു വന്‍ ജനങ്ങള്‍ തിന്നുതീര്‍ത്തു. ധാന്യം തീര്‍ന്നപ്പോള്‍ യാക്കോബ് പുത്രന്മാരോടു പറഞ്ഞു, “ഈജിപ്തി ലേ ക്കു പോയി കുറച്ചു ധാന്യങ്ങള്‍ കൂടി വാങ് ങിക്കൊ ണ്ടുവരിക.”
എന്നാല്‍ യെഹൂദാ യാക്കോബിനോടു പറഞ്ഞു, “പ ക്ഷേ അവിടത്തെ ഗവര്‍ണ്ണര്‍ ഞങ്ങളെ താക്കീതു ചെയ് തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, ‘നിങ്ങളുടെ സഹോദ ര നെ എന്‍റെയടുത്തു കൊണ്ടുവന്നില്ലെങ്കില്‍ ഞാന്‍ നി ങ്ങളോടു സംസാരിക്കുകകൂടിയില്ല.’ ബെന്യാമീ നെ ക്കൂടി ഞങ്ങളോടൊത്തയച്ചാല്‍ ഞങ്ങള്‍ ചെന്നു ധാ ന്യം വാങ്ങാം. അല്ലാത്തപക്ഷം ഞങ്ങള്‍ പോകില്ല. അവനെക്കൂടാതെ ചെല്ലരുതെന്നാണ് അയാള്‍ പറഞ് ഞി രിക്കുന്നത്.”
യിസ്രായേല്‍ പറഞ്ഞു, “നിങ്ങള്‍ക്കു മറ്റൊരു സ ഹോദരന്‍ കൂടിയുണ്ടെന്ന് നിങ്ങളെന്തിനാണയാളോടു പറഞ്ഞത്? എന്തിനാണിങ്ങനെ എന്നെ നിങ്ങള്‍ ദ്രോ ഹിച്ചത്?”
സഹോദരന്മാര്‍ മറുപടി പറഞ്ഞു, “അയാള്‍ ഒരുപാടു ചോദ്യങ്ങള്‍ ചോദിച്ചു. ഞങ്ങളെപ്പറ്റിയും ഞങ്ങ ളുടെ കുടുംബത്തെപ്പറ്റിയും അയാള്‍ക്ക് ഒരുപാട് അറി യണമായിരുന്നു. അയാള്‍ ചോദിച്ചു, ‘നിങ്ങളുടെ അ പ്പന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? വീട്ടില്‍ നിങ്ങള്‍ക്ക് ഒരു സഹോദരന്‍ കൂടിയുണ്ടോ?’ ഞങ്ങള്‍ അ യാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമേ ചെ യ്തുള്ളൂ. ഞങ്ങളുടെ സഹോദരനെ കൊണ്ടുവരണമെന്ന് അയാള്‍ ആവശ്യപ്പെടുമെന്ന് ഞങ്ങള്‍ കരുതിയ തേയി ല് ല.”
അനന്തരം യെഹൂദാ തന്‍റെ പിതാവായ യിസ്രാ യേലി നോടു പറഞ്ഞു, “ബെന്യാമീന്‍ എന്നോടൊപ്പം വരട് ടെ. ഞാനവനെ ശ്രദ്ധിച്ചോളാം. ധാന്യത്തിനായി ഞങ് ങള്‍ ഈജിപ്തില്‍ പോകട്ടെ. ഞങ്ങള്‍ പോയില്ലെങ്കില്‍ നമ്മുടെ കുട്ടികളടക്കം നാമെല്ലാം മരിക്കും. അവന്‍ സു രക്ഷിതനാണെന്ന് ഞാന്‍ ഉറപ്പുവരുത്തിക്കൊള്ളാം. അ വന്‍റെ കാര്യത്തില്‍ ഞാന്‍ ഉത്തരവാദിയായിരിക്കാം. അവ നെ ഞാന്‍ മടക്കി കൊണ്ടുവന്നില്ലെങ്കില്‍ അങ്ങയ് ക്ക് എന്നേക്കും എന്നെ പഴിക്കാം. 10 പോകാന്‍ അങ്ങ് ഞങ്ങളെ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഇതിന കം രണ്ടു തവണ ഞങ്ങള്‍ പോയിക്കഴിഞ്ഞേനെ.”
11 അപ്പോള്‍ അവരുടെ പിതാവായ യിസ്രായേല്‍ പറ ഞ്ഞു, “ഇതു സത്യമെങ്കില്‍ ബെന്യാമീനെ നിങ്ങള്‍ കൊണ്ടുപോകുക. പക്ഷേ ഗവര്‍ണ്ണര്‍ക്ക് ഏതാനും കാ ഴ്ചവസ്തുക്കളും കൊണ്ടുപോകുക. നമ്മുടെ നാട്ടില്‍ ലഭ്യമായ എന്തെങ്കിലും സംഘടിപ്പിക്കുക. കുറച്ചു സുഗന്ധപ്പശയും കുറച്ചു തേനും സാന്പ്രാണിയും മൂ രും ബോടന്‍ അണ്ടിയും ബദാമും എടുത്തുകൊള്ളുക. 12 ഇ ത്തവണ ഇരട്ടി പണവും കരുതുക. നിങ്ങള്‍ കൊടുത് ഴി ഞ്ഞ പ്രാവശ്യം നിങ്ങള്‍ക്കു മടക്കിക്കിട്ടിയ പണവും എടുക്കുക. അത് ഗവര്‍ണ്ണര്‍ക്ക് ഒരു പിശകു പറ്റിയതാ കാം. 13 ബെന്യാമീനെയും കൂട്ടി അയാളുടെയടുത്തേക്കു മടങ്ങുക. 14 നിങ്ങള്‍ ഗവര്‍ണ്ണര്‍ക്ക് മുന്പില്‍ നില്‍ക് കു ന്പോള്‍ നിങ്ങളെ സഹായിക്കാന്‍ ഞാന്‍ സര്‍വ്വശ ക്ത നായ ദൈവത്തോടു പ്രാര്‍ത്ഥിക്കാം. ബെന്യാമീനും ശി മെയോനും സുരക്ഷിതരായി മടങ്ങിയെത്താനാണ് എന്‍ റെ പ്രാര്‍ത്ഥന. അല്ലെങ്കില്‍ പുത്രനഷ്ടത്തില്‍ ഞാന്‍ വീണ്ടും ദുഃഖിക്കും.”
15 അതിനാല്‍ ആ സഹോദരന്മാര്‍ ഗവര്‍ണ്ണര്‍ക്കുള്ള കാഴ്ചവസ്തുക്കളെടുത്തു. ആദ്യതവണ എടുത്തതിന്‍റെ ഇരട്ടി പണവുമെടുത്തു. ഇത്തവണ ബെന്യാമീനും സ ഹോദരന്മാരോടൊത്ത് ഈജിപ്തിലേക്കു പോയി.
യോസേഫിന്‍റെ വീട്ടിലേക്ക് സഹോദരന്മാര്‍ ക്ഷണിക്കപ്പെടുന്നു
16 ഈജിപ്തില്‍ യോസേഫ് ബെന്യാമീനെ അവരോ ടൊപ്പം കണ്ടു. യോസേഫ് തന്‍റെ ഭൃത്യനോടു പറഞ് ഞു, “അവരെ എന്‍റെ ഭവനത്തിലേക്കു ക്ഷണിക്കുക. ഒരു മൃഗത്തെ കൊന്ന് പാകപ്പെടുത്തുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്നോടൊത്താണ്.” 17 അദ്ദേഹം കല്പി ച്ചതു പോലെ ഭൃത്യന്‍ ചെയ്തു. അവന്‍ അവരെ യോസേ ഫിന്‍റെ വീട്ടില്‍ കൊണ്ടുവന്നു.
18 യോസേഫിന്‍റെ വീട്ടിലേക്കു കൊണ്ടുപോയ പ് പോള്‍ സഹോദരന്മാര്‍ ഭയന്നു. അവര്‍ പറഞ്ഞു, “കഴിഞ് ഞ തവണ നമ്മുടെ ചാക്കുകളില്‍ തിരികെ വയ്ക്കപ് പെ ട്ട പണം മൂലമാണ് നാമിവിടെ കൊണ്ടുവരപ്പെട്ടത്. അ വര്‍ അത് നമുക്കെതിരായ തെളിവായി എടുക്കും. എന്നിട് ട് നമ്മുടെ കഴുതകളെ മോഷ്ടിക്കുകയും നമ്മെ അടിമക ളാ ക്കുകയും ചെയ്യും.”
19 അതിനാല്‍ സഹോദരന്മാര്‍ യോസേഫിന്‍റെ വീടി ന്‍റെ ചുമതലയുള്ള ഭൃത്യനെ സമീപിച്ചു. 20 അവര്‍ പറ ഞ്ഞു, “പ്രഭോ, ഇതാണ് സത്യമെന്നു ഞങ്ങള്‍ സത്യം ചെയ്യുന്നു: ഞങ്ങള്‍ കഴിഞ്ഞ തവണ ധാന്യങ്ങള്‍ വാ ങ്ങാന്‍ ഇവിടെ വന്നു. 21-22 വീട്ടിലേക്കുള്ള വഴിയില്‍ വ ച്ച് ഞങ്ങള്‍ ധാന്യച്ചാക്കുകള്‍ തുറന്നപ്പോള്‍ ഓ രോ രുത്തരുടെ പണവും ഓരോ ചാക്കില്‍ കണ്ടു. അതെ ങ്ങ നെ അവിടെ വന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാ ല്‍ ആ പണം ഞങ്ങള്‍ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇ ത്തവണ ധാന്യം വാങ്ങുന്നതിന് ഞങ്ങള്‍ കുറെക്കൂടി പണം കൊണ്ടുവന്നിട്ടുണ്ട്.”
23 പക്ഷേ ഭൃത്യന്‍ പറഞ്ഞു, “ഭയപ്പെടേണ്ട, എന്നെ വിശ്വസിക്കുക. നിങ്ങളുടെയും നിങ്ങളുടെ പിതാ വിന്‍ റെയും ദൈവം ഒരു സമ്മാനമെന്നനിലയ്ക്ക് നിങ്ങളുടെ ചാക്കില്‍ പണം വച്ചതായിരിക്കും. ധാന്യത്തിന്‍റെ വി ല കഴിഞ്ഞ തവണ എന്നെ ഏല്പിച്ചതായി ഞാന്‍ ഓര്‍ ക്കുന്നുണ്ട്.”
അനന്തരം ഭൃത്യന്‍ ശിമെയോനെ തടവറയില്‍ നിന്നും കൊണ്ടുവന്നു. 24 അയാള്‍ അവരെ യോസേഫിന്‍റെ വീട് ടിലേക്കു നയിച്ചു. അവന്‍ അവര്‍ക്കു വെള്ളം കൊടു ത് തു. അവര്‍ കാലുകള്‍ കഴുകി. അനന്തരം അവന്‍ അവരുടെ ക ഴുതകള്‍ക്കും ഭക്ഷണം കൊടുത്തു.
25 യോസേഫിനോടൊപ്പമാണു തങ്ങളുടെ ഉച്ച യൂ ണെന്ന് അവര്‍ കേട്ടു. അതിനാല്‍ ഉച്ചവരെ അവര്‍ അവ നുള്ള കാഴ്ചവസ്തുക്കള്‍ ഒരുക്കുന്നതില്‍ വ്യപൃതരായി.
26 യോസേഫ് വീട്ടിലേക്കു വന്നപ്പോള്‍ സ ഹോദ രന്മാര്‍ ഓരോരുത്തരും തങ്ങള്‍ കൊണ്ടുവന്ന സമ്മാ ന ങ്ങള്‍ അവനു നല്‍കി. അനന്തരം അവര്‍ അവനു മുന്പില്‍ നമസ്കരിച്ചു.
27 യോസേഫ് അവരോടു ക്ഷേമാന്വേഷണം നടത്തി. അവന്‍ ചോദിച്ചു, “നിങ്ങള്‍ നിങ്ങളുടെ വയോധി ക നായ പിതാവിനെപ്പറ്റി എന്നോടു പറഞ്ഞുവല്ലോ, അദ്ദേഹം ഇപ്പോഴും സുഖമായിരിക്കുന്നുവല്ലോ?”
28 സഹോദരന്മാര്‍ പറഞ്ഞു, “ഉവ്വ് പ്രഭോ, അദ്ദേഹം ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നു.”വീണ്ടും അവര്‍ യോസേഫിന്‍റെ മുന്പില്‍ നമിക്കുകയും ചെയ്തു.
യോസേഫ് ബെന്യാമീനെ കാണുന്നു
29 അനന്തരം യോസേഫ് തന്‍റെ സഹോദരനായ ബെന് യാമീനെ കണ്ടു. (ബെന്യാമീന്‍റെയും യോസേഫിന്‍റെയും അമ്മ ഒരാളായിരന്നു.) യോസേഫ് പറഞ്ഞു, “നിങ്ങള്‍ എ ന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനാണോ ഇവന്‍?”അനന്തരം യോസേഫ് ബെന്യാമീനോടു പറ ഞ് ഞു, “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്‍റെ കു ഞ് ഞേ!”
30 എന്നിട്ട് യോസേഫ് ആ മുറിയില്‍നിന്നും ഇറങ്ങി ഓടി. താന്‍ അവനെ സ്നേഹിച്ചിരുന്നുവെന്ന് ബെന് യാ മീനെ കാണിക്കാന്‍ യോസേഫിന് വളരെ ആഗ്രഹമു ണ്ടാ യിരുന്നു. അവന് കരയണമെന്നു തോന്നി. പക്ഷേ താന്‍ കരയുന്നത് സഹോദരന്മാര്‍ കാണുന്നത് അവനിഷ്ട മില് ലായിരുന്നു. അതിനാല്‍ യോസേഫ് തന്‍റെ മുറിയി ലേ ക് കോടുകയും അവിടെയിരുന്ന് കരയുകയും ചെയ്തു. 31 അന ന്തരം യോസേഫ് തന്‍റെ മുഖം കഴുകി പുറത്തുവന്നു. അ വന്‍ സ്വയം നിയന്ത്രിച്ചു പറഞ്ഞു, “ആഹാരം കഴിക് കാന്‍ സമയമായി.”
32 ഭൃത്യന്മാര്‍ യോസേഫിനു പ്രത്യേകം മേശയൊ രു ക്കി. സഹോദരന്മാര്‍ക്കു മറ്റൊരു മേശയും. ഈജിപ് തു കാര്‍ക്ക് പ്രത്യേകമായും മേശയൊരുക്കി. എബ്രായ രോ ടൊത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാര്‍ ഉ ചിതമായി കരുതിയിരുന്നില്ല. 33 യോസേഫ് അവരെ അ വരുടെ സ്ഥലങ്ങളില്‍ ഇളയസഹോദരന്‍ മുതല്‍ മൂത്ത യാ ള്‍വരെ എന്ന ക്രമത്തില്‍ ഇരുത്തി. ഇതില്‍ അവര്‍ അത് ഭു തപ്പെട്ടു. 34 ഭൃത്യന്മാര്‍ യോസേഫിന്‍റെ മേശമേ ല്‍ നി ന്നും ഭക്ഷണമെടുത്ത് അവര്‍ക്ക് വിളന്പുകയായിരുന്നു. പക്ഷേ മറ്റുള്ളവരെക്കാള്‍ അഞ്ചുമടങ്ങു ഭക്ഷണം ബെ ന്യാമീനു വിളന്പി. കുടിച്ചു മത്തരാകുന്നതുവരെ സ ഹോദരന്മാര്‍ യോസേഫിനോടൊത്തിരുന്നു തിന്നു ക യും കുടിക്കുകയും ചെയ്തു.