യോസേഫ് കെണിയൊരുക്കുന്നു
44
അനന്തരം യോസേഫ് തന്‍റെ ഭൃത്യന് ഒരു കല്പന നല്‍കി. യോസേഫ് പറഞ്ഞു, “അവരുടെ ചാക്കുക ളില്‍ അവര്‍ക്കെടുക്കാവുന്നത്ര ധാന്യം നിറയ്ക്കുക. ഓ രോരുത്തരുടെയും പണവും അവരുടെ ചാക്കുകളില്‍ വയ് ക്കണം. ഇളയ സഹോദരന്‍റെ ചാക്കില്‍ അവന്‍റെ പണ വും വയ്ക്കണം. എന്‍റെ വിശേഷപ്പെട്ട വെള്ളിപാന പാ ത്രം അവന്‍റെ ചാക്കില്‍ പ്രത്യേകം വയ്ക്കണം.”ഭൃത്യന്‍ യോസേഫിനെ അനുസരിച്ചു.
പിറ്റേന്നു രാവിലെ സഹോദരന്മാരെ അവരുടെ കഴു തകളോടൊപ്പം തിരിച്ചയച്ചു. അവര്‍ നഗരം വിട്ട പ് പോള്‍, യോസേഫ് തന്‍റെ ഭൃത്യനോടു പറഞ്ഞു, “ചെന് ന് അവരെ പിന്തുടരുക. അവരെ തടഞ്ഞു നിര്‍ത്തി പറയു ക, ‘ഞങ്ങള്‍ നിങ്ങള്‍ക്കു നന്മ ചെയ്തു! പിന്നെന് തിനാ ണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിച്ചത്? നിങ്ങളെന് തിനാ ണെന്‍റെ യജമാനന്‍റെ വെള്ളി പാനപാത്രം മോഷ്ടിച്ച ത്? ആ പാനപാത്രത്തിലാണ് എന്‍റെ യജമാനന്‍ കുടിക്കു ന്നതും രഹസ്യങ്ങളറിയാന്‍ ഉപയോഗിക്കുന്നതും. നി ങ്ങള്‍ ചെയ്തതെന്തായാലും തെറ്റായിപ്പോയി! ഭൃത്യ ന്‍ അതനുസരിച്ചു. അയാള്‍ സഹോദരന്മാരുടെ അടുത് തെത്തി അവരെ തടഞ്ഞു നിര്‍ത്തി. യോസേഫ് പറഞ്ഞ തൊക്കെ അയാള്‍ അവരോടു പറഞ്ഞു.
പക്ഷേ സഹോദരന്മാര്‍ ഭൃത്യനോടു പറഞ്ഞു, “ഗവ ര്‍ണ്ണര്‍ എന്തുകൊണ്ടാണങ്ങനെ പറഞ്ഞത്? ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്യില്ല! മുന്പ് ഞങ്ങളുടെ ചാ ക്കില്‍ കണ്ട പണം ഞങ്ങള്‍ തിരികെ കൊണ്ടുവന്നു. പി ന്നെന്തിനാണ് ഞങ്ങള്‍ നിന്‍റെ യജമാനന്‍റെ സ്വര്‍ ണ്ണ മോ വെള്ളിയോ മോഷ്ടിക്കുന്നത്? നിങ്ങള്‍ക്ക് ഞങ്ങ ളിലാരുടെയെങ്കിലും ചാക്കില്‍നിന്ന് ആ പാനപാത്രം കിട്ടിയാല്‍ അയാള്‍ മരിക്കണം. നിങ്ങള്‍ക്കവനെ വധിക് കാം. ഞങ്ങള്‍ നിങ്ങളുടെ അടിമകളാവുകയും ചെയ്യാം.”
10 ഭൃത്യന്‍ പറഞ്ഞു, “നിങ്ങള്‍ പറഞ്ഞതു പോലെയാ കട്ടെ. പക്ഷേ അയാളെ ഞാന്‍ കൊല്ലുകയില്ല. വെള്ളി പാനപാത്രം ഞാന്‍ കണ്ടെടുത്താല്‍ അയാള്‍ എന്‍റെ അടി മയാകണം. മറ്റുള്ളവര്‍ സ്വതന്ത്രരാകും.”
ബെന്യാമീന്‍ പിടിക്കപ്പെടുന്നു
11 അനന്തരം ഓരോ സഹോദരനും അവരവരുടെ ചാക്കു കള്‍ വേഗം നിലത്തിറക്കി അഴിച്ചു. 12 ഭൃത്യന്‍ ചാക്കുകള്‍ പരിശോധിക്കാന്‍ തുടങ്ങി. മൂത്തസഹോദരനില്‍ തുടങ് ങി ഇളയവനില്‍ അവസാനിച്ചു. ബെന്യാമീന്‍റെ ചാക്കി ല്‍നിന്നും അവന്‍ പാനപാത്രം കണ്ടെടുത്തു. 13 സഹോ ദര ന്മാര്‍ ദുഃഖിതരായി. അതു പ്രകടിപ്പിക്കാന്‍ അവര്‍ തങ് ങളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. തങ്ങളുടെ ചാക്കു കള്‍ കഴുതപ്പുറത്തു കയറ്റി അവര്‍ നഗരത്തിലേക്കു മട ങ്ങി.
14 യെഹൂദയും സഹോദരന്മാരും യോസേഫിന്‍റെ വീട്ടി ലേക്കു മടങ്ങി. യോസേഫ് അപ്പോഴും അവിടെത്ത ന് നെയുണ്ടായിരുന്നു. അവര്‍ അവന്‍റെ മുന്പില്‍ നമസ്ക രിച്ചു. 15 യോസേഫ് അവരോടു പറഞ്ഞു, “എന്തിനാ ണിതൊക്കെ ചെയ്തത്? രഹസ്യങ്ങള്‍ കണ്ടെത്താന്‍ എ നിക്ക് പ്രത്യേക മാര്‍ഗ്ഗങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക റി യില്ലേ? എന്നെക്കാള്‍ ഭംഗിയായി ഇതു ചെയ്യാന്‍ മറ്റാ ര്‍ക്കുമാവില്ല!”
16 യെഹൂദാ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്കൊന്നും പ റയാനില്ല. വിശദീകരിക്കാനും മാര്‍ഗ്ഗമില്ല. ഞങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കാനും വഴിയില്ല. ഞ ങ്ങള്‍ ചെയ്ത മറ്റെന്തോ തെറ്റിന് ദൈവം ഞങ്ങളെ കുറ് റക്കാരെന്നു വിധിച്ചതാവാം. അതിനാല്‍ ബെന്യാ മീനു ള്‍പ്പടെ ഞങ്ങളെല്ലാം അങ്ങയുടെ അടിമകളാ യിരിക് കും.”
17 എന്നാല്‍ യോസേഫ് പറഞ്ഞു, “ഞാന്‍ നിങ്ങളെ യെ ല്ലാവരേയും അടിമകളാക്കുന്നില്ല! പാനപാത്രം മോഷ് ടിച്ചവന്‍ മാത്രമേ എന്‍റെ അടിമയാകേണ്ടതുള്ളൂ. നിങ്ങ ള്‍ മറ്റുള്ളവര്‍ക്കു സമാധാനത്തോടെ നിങ്ങളുടെ പിതാവി ന്‍റെയടുത്തേക്കു പോകാം.”
യെഹൂദാ ബെന്യാമീനുവേണ്ടി വാദിക്കുന്നു
18 അനന്തരം യെഹൂദാ യോസേഫിനെ സമീപിച്ചു പറ ഞ്ഞു, “പ്രഭോ, ഞാനൊരു കാര്യം അങ്ങയോടു തുറന്നു പറയട്ടെ. എന്നോടു ദയവായി കോപിക്കരുത്. അങ്ങ് ഫ റവോനു സമനാണെന്ന് എനിക്കറിയാം. 19 ഞങ്ങള്‍ മുന് പൊരിക്കല്‍ അങ്ങയുടെ മുന്പില്‍ നില്‍ക്കുന്പോള്‍ അ ങ്ങു ചോദിച്ചു, ‘നിങ്ങള്‍ക്ക് ഒരു പിതാവോ സ ഹോ ദരനോ ഉണ്ടോ?’ 20 ഞങ്ങള്‍ മറുപടി പറഞ്ഞു, ‘ഞങ്ങ ള്‍ക്ക് വൃദ്ധനായ ഒരു പിതാവുണ്ട്. ഞങ്ങള്‍ക്ക് യുവാവാ യ ഒരു അനിയനുമുണ്ട്. തന്‍റെ വയസ്സുകാലത്തുണ്ടായ പുത്രനായതിനാല്‍ പിതാവിന് അവനോടൊരു പ്രത്യേക വാത്സല്യം ഉണ്ട്. ആ ഇളയസഹോദരന്‍റെ സഹോദരന്‍ മരിച്ചു. അങ്ങനെ ആ അമ്മയിലുള്ള ഏക സഹോദര നാ ണിവന്‍. ഞങ്ങളുടെ പിതാവ് അവനെ വളരെയധികം സ്നേ ഹിക്കുന്നുണ്ട്.’ 21 പിന്നീട് അങ്ങ് ഞങ്ങളോടു പറഞ് ഞു, ‘എങ്കില്‍ ആ സഹോദരനെ കൊണ്ടുവരിക. എനിക് കവനെയൊന്നു കാണണം.’ 22 ഞങ്ങള്‍ അങ്ങയോടു പറ ഞ്ഞു, ‘ആ കുട്ടിക്ക് വരാനാവില്ല. അവന് അപ്പനെ പിരിയാന്‍ വയ്യ. അവനെ നഷ്ടപ്പെട്ടാല്‍ പിതാവ് ദുഃ ഖം മൂലം മരിക്കും.’ 23 പക്ഷേ അങ്ങു പറഞ്ഞു, ‘നിങ്ങ ളുടെ ഇളയ സഹോദരനെ കൊണ്ടുവന്നില്ലെങ്കില്‍ നി ങ്ങള്‍ക്കു ഞാനിനി ധാന്യം തരികയില്ല.’ 24 അതിനാല്‍ ഞങ്ങള്‍ മടങ്ങിച്ചെന്ന് അങ്ങു പറഞ്ഞതൊക്കെ പി താവിനോടു പറഞ്ഞു.
25 “പിന്നീട് ഞങ്ങളുടെ പിതാവു പറഞ്ഞു, ‘മടങ്ങി പ്പോയി ഞങ്ങള്‍ക്കു കുറച്ചു കൂടി ധാന്യങ്ങള്‍ കൊ ണ്ടുവരിക.’ 26 ഞങ്ങള്‍ പിതാവിനോടു പറഞ്ഞു, ‘ഞങ്ങ ളുടെ ഇളയ സഹോദരനെക്കൂടാതെ ഞങ്ങള്‍ക്കങ്ങോട്ടു പോകാന്‍ കഴിയില്ല. ഞങ്ങളുടെ ഇളയ സഹോദരനെ ത നിക്കു കാണാനാകുംവരെ നമുക്ക് ധാന്യം തരില്ലെന്ന് ഗവര്‍ണര്‍ ഞങ്ങളോടു പറഞ്ഞു.’ 27 അപ്പോള്‍ പിതാവ് പറഞ്ഞു, ‘എന്‍റെ ഭാര്യ റാഹേല്‍ എനിക്കു രണ്ടു പുത്ര ന്മാരെ തന്നു. 28 ഒരു മകനെ ഞാന്‍ ദൂരേക്കയച്ചു. ഒരു വ ന്യമൃഗം അവനെ കൊല്ലുകയും ചെയ്തു. പിന്നീ ടൊ രിക്കലും ഞാനവനെ കണ്ടിട്ടില്ല. 29 ഇനി നിങ്ങള്‍ എ ന്‍റെ മറ്റേ പുത്രനെക്കൂടി കൊണ്ടുപോകുകയും അവന് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ ഞാന്‍ പു ത്രദുഃഖം കൊണ്ടു മരിക്കും.’ 30 അതിനാല്‍ ഇളയ സ ഹോ ദരനെക്കൂടാതെ ഞങ്ങള്‍ ചെല്ലുന്നത് അദ്ദേഹം കണ്ടാ ല്‍ - ഞങ്ങളുടെ പിതാവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അവനാണ്. 31 അവന്‍ ഞങ്ങ ളോ ടൊത്തില്ലാത്തതു കണ്ടാല്‍ അദ്ദേഹം പിന്നെ ജീവി ച് ചിരിക്കില്ല. അതു ഞങ്ങളുടെ തെറ്റായിരിക്കും. ഞങ്ങ ളുടെ പിതാവ് കദനഭാരം കൊണ്ടു മരിക്കുന്നതിനു ഞങ് ങള്‍ കാരണക്കാരാകും.
32 “ഈ ബാലന്‍റെ ഉത്തരവാദിത്വം ഞാനാണേറ്റെ ടുത് തിരിക്കുന്നത്. ഞാന്‍ പിതാവിനോടു പറഞ്ഞു, ‘ഇവനെ ഞാന്‍ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ എന്‍റെ ജീവി തമാകെ അങ്ങയ്ക്കെന്നെ കുറ്റപ്പെടുത്താം.’ 33 അതിനാ ല്‍ ഞാനിപ്പോള്‍ അങ്ങയോടപേക്ഷിക്കുകയാണ്, യാ ചിക്കുകയാണ്, അവനെ സഹോദരന്മാരോടൊത്തു തിരി കെ പോകാന്‍ അനുവദിക്കൂ. ഞാനിവിടെ തങ്ങി അങ്ങ യുടെ അടിമയായിരിക്കുകയും ചെയ്യാം. 34 അവനെ ക്കൂ ടാതെ എനിക്കു പിതാവിന്‍റെയടുത്തേക്കു പോകാന്‍ കഴി കയില്ല. എന്‍റെ പിതാവിന് എന്തു സംഭവിക് കുമെന്ന തിനെച്ചൊല്ലി എനിക്കു വളരെ ഭയമുണ്ട്.”