യാക്കോബിന്‍റെ ശവസംസാകാരം
50
യിസ്രായേല്‍ മരിച്ചപ്പോള്‍ യോസേഫ് വളരെ വ് യസനിച്ചു. അവന്‍ മൃതദേഹത്തില്‍ കെട്ടിപ്പി ടിച്ചു കരയുകയും ചുംബിക്കുകയും ചെയ്തു. പിതാ വി ന്‍റെ മൃതശരീരം ഒരുക്കാന്‍ അവന്‍ തന്‍റെ വൈദ്യ ന്മാരാ യിരുന്ന ഭൃത്യരോടു കല്പിച്ചു. വൈദ്യന്മാര്‍ യാക് കോബിന്‍റെ ശരീരം സംസ്കാരത്തിനു തയ്യാറാക്കി. ഈ ജിപ്തുകാരുടെ പ്രത്യേകരീതിയിലാണതു ചെയ്തത്. അ തനുസരിച്ചു സംസ്കാരത്തിനു മുന്പ് നാല്പതു ദിവസം മൃതദേഹം സൂക്ഷിക്കേണ്ടിവന്നു. പിന്നെ ഈജിപ് തു കാര്‍ക്ക് യാക്കോബിനായി ഒരു പ്രത്യേക ദുഃഖാച രണമു ണ്ടായി. എഴുപതു ദിവസമായിരുന്നു ഇത്.
എഴുപതു ദിവസങ്ങള്‍ക്കുശേഷം ദുഃഖാചരണം അവ സാനിച്ചു. അതിനാല്‍ യോസേഫ് ഫറവോന്‍റെ കുടും ബാംഗങ്ങളോടു സംസാരിച്ചു. യോസേഫ് പറഞ്ഞു, “ദയവായി ഈ സന്ദേശം ഫറവോനു നല്‍കുക: ‘എന്‍റെ പി താവ് മരിക്കാറായപ്പോള്‍, കനാനിലെ ഗുഹയില്‍ അദ് ദേഹത്തെ സംസ്കരിക്കാമെന്ന് ഞാനദ്ദേഹത്തോടു പ്ര തിജ്ഞ ചെയ്തു. ആ ഗുഹ അദ്ദേഹം തനിക്കായി തയ്യാറാ ക്കി വെച്ചിരുന്നതാണ്. അതിനാല്‍ പിതാവിനെ സംസ് കരിക്കാന്‍ പോകാന്‍ എന്നെ അനുവദിക്കണം. അതിനു ശേഷം ഞാനങ്ങയുടെയടുത്തേക്കു മടങ്ങിവരാം.’”
ഫറവോന്‍ പറഞ്ഞു, “വാക്കു പാലിക്കുക, പോയി നിന്‍റെ പിതാവിനെ സംസ്കരിക്കുക.”
അങ്ങനെ യോസേഫ് തന്‍റെ പിതാവിനെ സംസ്ക രി ക്കാന്‍ പോയി. ഫറവോന്‍റെ എല്ലാ ഉദ്യോഗ സ്ഥ ന്മാ രും ഫറവോന്‍റെ എല്ലാ മൂപ്പന്മാരും ഈജിപ്തിലെ എ ല്ലാ മൂപ്പന്മാരും യോസേഫിനോടൊത്തു പോയി. യോസേഫിന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അവന്‍റെ സഹോദരന്മാരും അവന്‍റെ പിതാവിന്‍റെ കു ടും ബത്തിലെ എല്ലാ അംഗങ്ങളും അവനോടൊത്തു പോ യിരുന്നു. കുട്ടികളും മൃഗങ്ങളും ഗോശെനിലില്‍ തങ്ങി. അതൊരു വലിയ ജനക്കൂട്ടമായിരുന്നു. തേരുകളിലും കു തിരപ്പുറത്തും സഞ്ചരിക്കുന്ന അനേകം ഭടന്മാരുടെ ഒരു സംഘവുമുണ്ടായിരുന്നു.
10 അവര്‍ യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഗോരെന്‍-ആ താദിലേക്കാണ് പോയത്. അവിടെയവര്‍ യിസ്രായേലിന് ദീര്‍ഘമായ സംസ്കാരശുശ്രൂഷ നല്‍കി. ഏഴു ദിവസം ആ ശുശ്രൂഷ നീണ്ടുനിന്നു. 11 കനാന്‍ നിവാസികള്‍ ഗോരെന്‍-ആതാദിലെ ആ സംസ്‌കാര ശുശ്രൂഷ കണ്ടു. അവര്‍ പറഞ് ഞു, “ആ ഈജിപ്തുകാരുടേത് ഒരു വ്യസന ശുശ്രൂ ഷയാ ണ്!”അതിനാല്‍ യോര്‍ദ്ദാന്‍നദിക്കു കുറുകെയുള്ള ആ സ്ഥ ലം ആബേല്‍-മിസ്രയീം എന്നാണിന്ന് അറിയപ്പെടു ന്ന ത്.
12 അങ്ങനെ തങ്ങളുടെ പിതാവിന്‍റെ കല്പന യാക് കോബിന്‍റെ പുത്രന്മാര്‍ നടപ്പാക്കി. 13 അവര്‍ അവന്‍റെ ശരീരം കനാനിലേക്കു കൊണ്ടുപോവുകയും മക്പേല യിലെ ഗുഹയില്‍ സംസ്കരിക്കുകയും ചെയ്തു. ഹിത്യനാ യ എഫ്രോനില്‍നിന്നും അബ്രാഹാം വാങ്ങിയതും മമ്രേ യ്ക്കു സമീപമുള്ള സ്ഥലത്തുള്ളതുമായ ഗുഹയായിരു ന് നു അത്. ഒരു ശ്മശാനമാക്കാനാണ് അബ്രാഹാം ആ സ്ഥലം വാങ്ങിയത്. 14 തങ്ങളുടെ പിതാവിനെ സംസ്കരിച്ച ശേ ഷം യോസേഫും മറ്റെല്ലാവരും സംഘത്തോടൊപ്പം ഈജിപ്തിലേക്കു മടങ്ങി.
സഹോദരന്മാര്‍ക്ക് ഇപ്പോഴും യോസേഫിനെ ഭയം
15 വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ ചെയ്ത കാര്യ ങ്ങളോര്‍ത്ത് യോസേഫിന് ഇന്നും തങ്ങളോടു ദേഷ്യമു ണ്ടായിരിക്കുമെന്ന് അവര്‍ ഭയന്നു. അവര്‍ സ്വയം പറഞ് ഞു, “ഒരുപക്ഷേ യോസേഫ് ഇപ്പോഴും നമ്മെ വെറുക് കുന്നുണ്ടാകാം. കൂടാതെ നമ്മള്‍ അവനോടു ചെയ്ത തിന്മ യ്ക്ക് അവന്‍ തിരിച്ചടി തന്നെന്നും വരാം.” 16 അതിനാല്‍ സ ഹോദരന്മാര്‍ ഈ സന്ദേശം യോസേഫിനയച്ചു:
“നിന്‍റെ പിതാവ് മരിക്കുന്നതിനു മുന്പ് നിനക്കൊ രു സന്ദേശം തരാന്‍ ഞങ്ങളെ ഏല്പിച്ചിരുന്നു. 17 അവ ന്‍ പറഞ്ഞു, ‘സഹോദരന്മാര്‍ അവനോടു കാണിച്ച തെറ് റിന് അവരോടു പൊറുക്കാന്‍ യോസേഫിനോടു ഞാന്‍ അ പേക്ഷിക്കുന്നതായി പറയുക.’ അതിനാല്‍ യോസേഫേ, ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുകയാണ്, ഞങ്ങളുടെ തെറ്റ് പൊറുക്കുക. നിന്‍റെ പിതാവിന്‍റെ ദൈവത്തിന്‍റെ ദാസരാണ് ഞങ്ങള്‍.”
ആ സന്ദേശം യോസേഫിനെ വളരെ ദുഃഖിതനാക്കി. അവന്‍ കരഞ്ഞു. 18 സഹോദരന്മാര്‍ അവന്‍റെ മുന്പി ലെ ത്തി നമസ്കരിച്ചു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ നിന്‍റെ ദാസരായിരിക്കും.”
19 അപ്പോള്‍ യോസേഫ് അവരോടു പറഞ്ഞു, “ഭയപ് പെടരുത്. ഞാന്‍ ദൈവമല്ല! അതിനാല്‍ എനിക്കു നിങ്ങ ളെ ശിക്ഷിക്കാന്‍ അധികാരവുമില്ല. 20 നിങ്ങളെന്നോടു തെറ്റു ചെയ്യാന്‍ ആലോചിച്ചു എന്നതു സത്യമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ദൈവം നന്മകളാലോ ചിക്കു കയായിരുന്നു. അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ എന്നെ ഉപയോഗിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. അതാ ണ് സംഭവിച്ചത്! 21 അതിനാല്‍ ഭയപ്പെടാതിരിക്കുക. ഞാ ന്‍ നിങ്ങളെയും കുട്ടികളെയും കാത്തുകൊള്ളാം!”അങ്ങ നെ യോസേഫ് തന്‍റെ സഹോദരന്മാരെ സമാധാനി പ്പി ച്ചു. അത് അവര്‍ക്ക് സമാധാനമേകി.
22 തന്‍റെ പിതാവിന്‍റെ കുടുംബാംഗങ്ങളോടൊത്ത് യോ സേഫ് ഈജിപ്തില്‍ തുടര്‍ന്നു താമസിച്ചു. നൂറ്റി പ്പത്താം വയസ്സിലാണ് അവന്‍ മരിച്ചത്. 23 യോസേ ഫിന്‍റെ കാലത്തു തന്നെ എഫ്രയീമിനും മക്കളും കൊ ച്ചുമക്കളുമായി. മനശ്ശെയ്ക്കും ഒരു പുത്രനുണ്ടായി. മാഖീര്‍ എന്നായിരുന്നു അവന്‍റെ പേര്. മാഖീരിന്‍റെ പു ത്രന്മാരെയും യോസേഫ് കണ്ടു.
യോസേഫിന്‍റെ മരണം
24 മരണമടുത്തപ്പോള്‍ യോസേഫ് തന്‍റെ സഹോദര ന്മാരോടു പറഞ്ഞു, “എന്‍റെ മരണസമയമടുത്തു. ദൈവം നിങ്ങളെ പരിപാലിക്കുമെന്നും അവന്‍ നിങ്ങളെ ഈ രാ ജ്യത്തുനിന്നും കൊണ്ടുപോകുമെന്നും എനിക്ക റി യാം. അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത സ്ഥലത്തേക്ക് അവന്‍ നിങ്ങളെ നയി ക്കും.”
25 അനന്തരം യോസേഫ് തന്‍റെ ജനതയോട് ഒരു വാഗ്ദാ നം ആവശ്യപ്പെട്ടു. യോസേഫ് പറഞ്ഞു, “പുതിയ ദേ ശത്തേക്കു ദൈവം നിങ്ങളെ നയിക്കുന്പോള്‍ എന്‍റെ അസ്ഥികള്‍ കൂടി കൊണ്ടുപോകാമെന്ന് നിങ്ങളെനി ക് കു വാഗ്ദാനം ചെയ്യുക.”
26 നൂറ്റിപ്പത്താമത്തെ വയസ്സില്‍ ഈജിപ്തില്‍ വ ച്ചാണ് യോസേഫ് മരിച്ചത്. വൈദ്യന്മാര്‍ അവന്‍റെ ശരീരം സംസ്കാരത്തിനു തയ്യാറാക്കുകയും അതൊരു ശവപ്പെട്ടിയിലാക്കി ഈജിപ്തില്‍ സൂക്ഷിക്കുകയും ചെയ്തു.