മനുഷ്യരുടെ തിന്മ
6
ഭൂമിയിലെ മനുഷ്യര്‍ പെരുകിക്കൊണ്ടിരിക്കുന്നു. അവര്‍ക്കു പുത്രിമാരുണ്ടായി. ആ പെണ്‍കുട്ടികള്‍ സുന്ദരിമാരാണെന്ന് ദൈവപുത്രന്മാര്‍ കണ്ടു. ആ പെ ണ്‍കുട്ടികളില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഓരോരു ത്തരേ യും ദൈവപുത്രന്മാര്‍ വിവാഹം കഴിച്ചു. ആ പെണ്ണു ങ്ങള്‍ കുട്ടികളെ പ്രസവിച്ചു. ആ കാലത്തും പിന്നീടും അങ്ങനെയുണ്ടായ നെഫിലീമുകള്‍ ഭൂമിയില്‍ വസിച്ചു. അവര്‍ പ്രശസ്തരും പുരാതനകാലം മുതല്‍ക്കേ വലിയ വീരന്മാരുമായിരുന്നു* ആ പെണ്ണുങ്ങള്‍ … വീരന്മാരായിരുന്നു ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ വിവാഹം ചെയ്തപ്പോള്‍ ആ സ്ത്രീകള്‍ക്കുണ്ടായ കുട്ടികള്‍ പുരാതനകാലം മുതലേ പ്രസിദ്ധ വീരന്മാരായിത്തീര്‍ന്നിരുന്നു. അവരാണ് അന്നും പിന്നീടും ആ ദേശത്തു വസിച്ചിരുന്ന നെഫിലീമുകള്‍. .
അപ്പോള്‍ യഹോവ പറഞ്ഞു, “മനുഷ്യര്‍ വെറും മര്‍ ത്യരാണ്. എന്‍റെ ആത്മാവിന് എക്കാലവും അവരാല്‍ കുഴ പ്പങ്ങള്‍ ഉണ്ടാകുകയില്ല. 120 വര്‍ഷത്തേക്കു ജീവിക് കാനേ ഞാനവരെ അനുവദിക്കൂ.”
ഭൂമിയിലെ മനുഷ്യര്‍ വളരെ തിന്മ നിറഞ്ഞവരാ ണെ ന്നു യഹോവ കണ്ടു. മനുഷ്യരെപ്പോഴും തിന്മയേ മന സ്സില്‍ വിചാരിക്കുന്നുള്ളൂവെന്ന് യഹോവ കണ്ടു. ഭൂമിയിലെ മനുഷ്യരെ സൃഷ്ടിച്ചതില്‍ യഹോവയ്ക്കു ദുഃഖം ഉണ്ടായി. അത് യഹോവയുടെ ഹൃദയത്തില്‍ ദുഃഖ കാരണമായി. അതിനാല്‍ യഹോവ പറഞ്ഞു, “ഭൂമിയില്‍ ഞാന്‍ സൃഷ്ടിച്ച എല്ലാ മനുഷ്യരെയും ഞാന്‍ നശിപ് പിക്കും. എല്ലാ മനുഷ്യരെയും എല്ലാ മൃഗങ്ങളെയും എല്ലാ ഇഴജന്തുവിനെയും ഞാന്‍ നശിപ്പിക്കും. ആകാ ശത്തിലെ എല്ലാ പറവകളെയും ഞാന്‍ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ഞാനിതെല്ലാം സൃഷ്ടിച്ച ല് ലോ എന്നതില്‍ എനിക്കു ദുഃഖമുണ്ട്.”
എന്നാല്‍ യഹോവയെ സന്തുഷ്ടനാക്കിയ ഒരാള്‍ ഭൂമി യിലുണ്ടായിരുന്നു - നോഹ.
നോഹയും മഹാപ്രളയവും
നോഹയുടെ കുടുംബത്തിന്‍റെ കഥയാണിത്. തന്‍റെ ത ലമുറയിലെ നല്ലവനും ദോഷമറ്റവനുമായ ഒരുവനാ യി രുന്നു നോഹ. അദ്ദേഹം എല്ലായ്പ്പോഴും ദൈവത്തെ അനുസരിച്ചിരുന്നു. 10 നോഹയ്ക്കു മൂന്നു പുത്രന് മാ രുണ്ടായിരുന്നു: ശേം, ഹാം, യാഫെത്ത്.
11 ദൈവം ഭൂമിയിലേക്കു നോക്കി. മനുഷ്യര്‍ അതു ന ശിപ്പിച്ചതായി അവന്‍ കണ്ടു. എല്ലായിടവൂം കലാപ ങ്ങള്‍. 12 ആളുകള്‍ തിന്മ നിറഞ്ഞവരും ക്രൂരന്മാരു മായി രുന്നു. അവര്‍ ഭൂമിയിലെ തങ്ങളുടെ ജീവിതം നശിപ്പി ച്ചിരുന്നു.
13 അതിനാല്‍ ദൈവം നോഹയോടു പറഞ്ഞു, “എല്ലാ ജനങ്ങളും ഭൂമിയില്‍ കോപവും കലാപവും നിറച്ചു. അ തിനാല്‍ എല്ലാ ജീവജാലങ്ങളെയും ഞാന്‍ നീക്കം ചെ യ്യും. ഞാനവരെ ഭൂമിയില്‍നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യും. 14 ഗോഫര്‍മരം കൊണ്ട് ഒരു പെട്ടകം നിനക്കാ യി നിര്‍മ്മിക്കുക. പെട്ടകത്തില്‍ മുറികളുണ്ടാക്കി കീലു പയോഗിച്ച് പെട്ടകം പൊതിയുക.
15 “പെട്ടകത്തിന് 300 മുഴം നീളവും അന്പതു മുഴം വീ തിയും മുപ്പതുമുഴം ഉയരവുമുണ്ടായിരിക്കണം. 16 മേല്‍ക്കൂരയ്ക്കു പതിനെട്ടിഞ്ചു താഴെയായി ഒരു കിളി വാതിലുമുണ്ടാക്കുക. പെട്ടകത്തിന്‍റെ വശത്ത് ഒരു വാ തിലും ഉണ്ടാക്കുക. പെട്ടകത്തിനു മൂന്നു നിലകളു ണ്ടാ കണം. ഒരു മേല്‍ത്തട്ടും ഒരു നടുത്തട്ടും ഒരു കീഴ്ത്തട്ടും.
17 “ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുക. ഞാന്‍ ഭൂമിയില്‍ ഒരു മഹാപ്രളയമുണ്ടാക്കാന്‍ പോകുന്നു. ആ കാശത്തിനു കീഴില്‍ ജീവിക്കുന്ന എല്ലാറ്റിനെയും ഞാ ന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ള എല്ലാം മരിക്കും. 18 പക് ഷേ ഞാന്‍ നീയുമായി ഒരു വിശേഷ കരാറുണ്ടാക്കും. നീ യും നിന്‍റെ പുത്രന്മാരും നിന്‍റെ ഭാര്യയും പുത്രഭാ ര്യ മാരും പെട്ടകത്തില്‍ കയറണം. 19 ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളുടെയും ആണിനെയും പെണ്ണിനെയും തെര ഞ് ഞെടുക്കണം. അവയെ നിങ്ങളോടൊപ്പം പെട്ടക ത് തില്‍ കയറ്റണം. 20 ഭൂമിയിലെ എല്ലാത്തരം പക്ഷി ക ളെ യും മൃഗങ്ങളെയും എല്ലാത്തരം ഇഴജന്തുക്കളെയും കണ് ടെത്തുക. അവയുടെയെല്ലാം ആണിനെയും പെണ്ണി നെ യും പെട്ടകത്തില്‍ കയറ്റുക. 21 പെട്ടകത്തില്‍ എല്ലാത് ത രം ഭക്ഷണവും കരുതുക. അതു നിനക്കും മൃഗങ്ങള്‍ക്കും ഉപയോഗിക്കാം.” 22 നോഹ അങ്ങനെയെല്ലാം ചെയ്തു. ദൈവം കല്പിച്ചത് അദ്ദേഹം അക്ഷരം പ്രതി അനുസരി ച്ചു.