പ്രളയത്തിന്‍റെ ആരംഭം
7
അനന്തരം യഹോവ നോഹയോടു പറഞ്ഞു, “നിന്‍റെ തലമുറയില്‍പ്പെട്ട ദുഷ്ടരായ മനുഷ്യരുടെയിട യി ല്‍പ്പോലും നീയൊരു നല്ല മനുഷ്യനാണെന്ന് ഞാന റിയുന്നു. അതിനാല്‍ നിന്‍റെ കുടുംബക്കാരെയെല്ലാം കൂട്ടി പെട്ടകത്തില്‍ കയറുക. ശുദ്ധിയുള്ള എല്ലാ മൃഗ ങ്ങളുടെയും ഏഴു ജോടികളെയും (ആണിനെയും പെണ് ണിനെയും) ഭൂമിയിലെ മറ്റെല്ലാ മൃഗങ്ങളുടെ ഓരോ ജോടികളെയും കണ്ടെത്തുക. നിന്നോടൊപ്പം ഈ മൃഗങ്ങളെയും പെട്ടകത്തിനുള്ളിലേക്കു കൊണ്ടു പോ കണം. എല്ലാ പക്ഷികളുടെയും ഏഴു ജോടികളെ ആണും പെണ്ണുമായി കണ്ടെത്തുക. മറ്റു മൃഗങ്ങള്‍ നശിപ്പി ക്കപ്പെട്ടതിനു ശേഷവും ഈ മൃഗങ്ങളെല്ലാം ഭൂമിയി ല്‍ തുടരാന്‍ ഇതു കാരണമാകും. ഇന്നു മുതല്‍ ഏഴു ദിവസം കഴിഞ്ഞ് ഞാന്‍ ഭൂമിയില്‍ ഘോരമായ മഴ പെയ്യിക്കും. നാല്പതു പകലും നാല്പതു രാവും മഴ തുടര്‍ന്നു നില്‍ക് കും. ഭൂമിയിലെ സകല ജീവജാലങ്ങളും നശിപ്പിക്ക പ് പെടും. ഞാന്‍ സൃഷ്ടിച്ചതെല്ലാം ഇല്ലാതാകും.” യഹോവയുടെ കല്പന നോഹ അതേപടി അനുസ രിച് ചു.
മഴ പെയ്തപ്പോള്‍ നോഹയ്ക്ക് 600 വയസ്സായി രു ന്നു. പ്രളയത്തില്‍നിന്നും രക്ഷപ്പെടുന്നതിനു നോ ഹയും കുടുംബവും പെട്ടകത്തില്‍ കയറി. നോഹയുടെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും അദ്ദേഹത് തോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നു. ശുദ്ധിയുള് ള എല്ലാ മൃഗങ്ങളും* ശുദ്ധിയുള്ള മൃഗങ്ങള്‍ ബലികള്‍ക്ക് ഉപയോഗിക്കാന്‍ ദൈവം അനുവദിച്ചിരുന്ന പക്ഷിമൃഗാദികള്‍. ഭൂമിയിലെ മറ്റു മൃഗങ്ങളും പക് ഷികളും ഇഴജന്തുക്കളും നോഹയോടൊത്തു പെട്ടകത് തില്‍ കയറി. ദൈവകല്പനപോലെ ഒരാണും ഒരു പെണ് ണും അടങ്ങുന്ന ജോടികളായാണ് ഈ മൃഗങ്ങള്‍ പെട്ടക ത്തില്‍ പ്രവേശിച്ചത്. 10 ഏഴു ദിവസങ്ങള്‍ക്കു ശേഷം പ്രളയം തുടങ്ങി. ഭൂമിയില്‍ മഴ പെയ്യാന്‍ തുടങ്ങി.
11-13 നോഹയ്ക്ക് 600 വയസ്സു പ്രായമായിരുന്ന പ് പോള്‍, രണ്ടാം മാസത്തിന്‍റെ പതിനേഴാം ദിവസം ഭൂമിയു ടെ അടിയിലുള്ള എല്ലാ ഉറവകളും പൊട്ടിയൊഴുകി. ഭൂ മിയില്‍നിന്നു വെള്ളം പ്രവഹിക്കാനും തുടങ്ങി. അതേ ദിവസം മഴ മുഴുവന്‍ ഭൂമിയിലേക്കു ശക്തമായി പതിച്ചു. ആകാശത്തെ ജനാലകള്‍ തുറന്നതു പോലെയായിരുന്നു അത്. നാല്പതു പകലും നാല്പതു രാത്രിയും മഴ പെയ്തു. അതേ ദിവസം നോഹയും ഭാര്യയും മക്കളും - ശേം, ഹാം, യാഫേത്ത്, അവരുടെ ഭാര്യമാരും പെട്ടകത്തിലേക്കു കയ റി. 14 ആ മനുഷ്യരും ഭൂമിയിലെ എല്ലാത്തരം പക്ഷികളും മൃഗങ്ങളും പെട്ടകത്തില്‍ കയറിയിരുന്നു. എല്ലാത്തരം കന്നുകാലികളും മൃഗങ്ങളും ഇഴജന്തുക്കളും എല്ലാത്ത രം പക്ഷികളും പെട്ടകത്തിലുണ്ടായിരുന്നു. 15 ഈ മൃഗ ങ്ങളെല്ലാം നോഹയോടൊപ്പം പെട്ടകത്തില്‍ കയറി യതാണ്. ജീവശ്വാസമുള്ള എല്ലായിനം ജീവികളും ഈര ണ്ടായി നോഹയോടൊപ്പം പെട്ടകത്തില്‍ കയറി. 16 ദൈവം നോഹയോടു കല്പിച്ചതിന്‍പ്രകാരമാണ് എല് ലാ മൃഗങ്ങളും പെട്ടകത്തില്‍ കയറിയത്. അനന്തരം യ ഹോവ അവനു പിന്നാലെ വാതിലടച്ചു.
17 നാല്പതു ദിവസങ്ങള്‍ വെള്ളം ഭൂമിയിലൊഴുകി. വെള് ളം പൊങ്ങി പെട്ടകത്തെ മെല്ലെ ഭൂമിയില്‍ നിന്നുയ ര്‍ ത്തി. 18 ജലനിരപ്പ് വീണ്ടും വീണ്ടും ഉയരുകയും ഭൂനിര പ്പിനു വളരെ മേലേക്കു പെട്ടകം ഉയരുകയും ചെയ്തു. 19 ഏറ്റവും ഉയര്‍ന്ന മലകള്‍പോലും വെള്ളത്തിനടി യിലാ കുംവിധം വെള്ളപ്പൊക്കമുണ്ടായി. 20 വെള്ളം മലകള്‍ക് കും മീതെ ഉയര്‍ന്നു. ഏറ്റവും പൊക്കമുള്ള മലയേക് കാ ളും ഇരുപതടി മുകളിലായിരുന്നു ജലനിരപ്പ്.
21-22 ഭൂമിയിലെ എല്ലാ ജീവികളും ചത്തു. എല്ലാ സ്ത് രീയും പുരുഷനും എല്ലാ പക്ഷിയും ഭൂമിയിലുള്ള എല് ലാ ത്തരം മൃഗങ്ങളും മരിച്ചു. എല്ലാത്തരം മൃഗങ്ങളും ഭൂമിയിലെ ഇഴജന്തുക്കളും ചത്തു കരയിലെ ജീവശ്വാ സമുള്ള എല്ലാ ജീവികളും ചത്തൊടുങ്ങി. 23 ഇത്തരത്തി ല്‍ ദൈവം ഭൂമിയെ ശുദ്ധമാക്കി- ഭൂമിയിലെ എല്ലാ ജീവി യേയും ദൈവം നശിപ്പിച്ചു. എല്ലാ മനുഷ്യരും എല് ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷിക ളും ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. നോഹ യും അയാളോടൊത്തുള്ള മനുഷ്യരും പെട്ടകത്തി ലു ണ്ടായിരുന്ന മൃഗങ്ങളും മാത്രമാണ് അവശേഷിച്ച ജീ വന്‍. 24 നൂറ്റന്പതു ദിവസങ്ങള്‍ വെള്ളം ഭൂമിയെ മൂടിക് കൊണ്ടേയിരുന്നു.