പ്രളയത്തിന്‍റെ അവസാനം
8
പക്ഷേ ദൈവം നോഹയെ മറന്നില്ല. ദൈവം നോഹ യെയും അവനോടൊപ്പം പെട്ടകത്തിലുള്ള മൃഗങ്ങ ളെയും ഓര്‍ത്തു. ഭൂമിയ്ക്കുമേല്‍ ദൈവം കാറ്റടിപ്പിച്ചു. വെള്ളം വറ്റാന്‍ തുടങ്ങി.
ആകാശത്തുനിന്നും മഴ പെയ്യുന്നതു നിന്നു. ഭൂഗ ര്‍ഭത്തില്‍നിന്നും വെള്ളമൊഴുകുന്നതും നിലച്ചു. ഭൂമി യെ മൂടിയിരുന്ന വെള്ളം താഴാന്‍ തുടങ്ങി. നൂറ്റന്പതു ദിവസങ്ങള്‍ക്കുശേഷം പെട്ടകം ഭൂമിയില്‍ സ്പര്‍ശി ക്ക ത്തക്കവിധം വെള്ളം താണു. അരാരാത് പര്‍വ്വതനി രകളി ലൊന്നിലാണ് പെട്ടകം തങ്ങിയത്. ഏഴാം മാസത്തിന്‍റെ പതിനേഴാം നാളിലായിരുന്നു അതു സംഭവിച്ചത്. വെള്ളം ഇറങ്ങുന്നതു തുടരുകയും പത്താം മാസത്തിന്‍റെ ഒന്നാം ദിവസമായപ്പോഴേക്കും പര്‍വ്വതങ്ങള്‍ ജലനിര പ്പിനു മുകളില്‍ കാണത്തക്കവിധമാവുകയും ചെയ്തു.
നാല്പതു ദിവസങ്ങള്‍ക്കു ശേഷം നോഹ പെട്ടകത് തില്‍ താനുണ്ടാക്കിയിരുന്ന ജനാല തുറന്നു. ഒരു പെരു ങ്കാക്കയെ നോഹ പുറത്തേക്കു വിട്ടു. പെരുങ്കാക്ക വെള്ളം വറ്റും വരെ വന്നും പോയുമിരുന്നു. നോഹ ഒരു പ്രാവിനെയും പുറത്തേക്കയച്ചു. വെള്ളം വറ്റിയ കര കണ്ടെത്താനാണ് നോഹ പ്രാവിനെ അയച്ചത്. വെള്ളം ഭൂമിയെ ഇപ്പോഴും മൂടിയിട്ടുണ്ടോ എന്നറിയാന്‍ നോ ഹ ആഗ്രഹിച്ചു.
ഭൂമിയില്‍ വെള്ളം അപ്പോഴും വറ്റിയിട്ടി ല്ലാത്ത തിനാല്‍ പ്രാവ് പെട്ടകത്തില്‍ മടങ്ങിയെത്തി. നോഹ പ്രാവിനെ പിടിച്ചു വീണ്ടും പെട്ടകത്തിലാക്കി.
10 ഏഴു ദിവസങ്ങള്‍ക്കു ശേഷം നോഹ വീണ്ടും പ്രാവി നെ പുറത്തേക്കയച്ചു. 11 അന്നുച്ചയ്ക്കുശേഷം പ്രാവ് തിരികെ നോഹയുടെ അടുത്തെത്തി. പ്രാവിന്‍റെ കൊ ക് കില്‍ ഒരു പുതിയ ഒലീവ് ഇലയുണ്ടായിരുന്നു. അത് വര ണ്ട കരഭൂമിയുണ്ടെന്നതിനു നോഹയ്ക്കു കിട്ടിയ തെ ളിവായിരുന്നു. 12 ഏഴുനാള്‍ക്കു ശേഷം നോഹ പ്രാവിനെ വീണ്ടും വിട്ടു. എന്നാലിത്തവണ പ്രാവ് മടങ്ങി വന്ന തേയില്ല.
13 അതിനുശേഷം നോഹ പെട്ടകത്തിന്‍റെ വാതില്‍ തുറ ന്നു. ഭൂമി ഉണങ്ങിയിരിക്കുന്നതായി നോഹ കണ്ടു. അ ത് ആ വര്‍ഷത്തിന്‍റെ ആദ്യമാസത്തെ ആദ്യദിവസ മായി രുന്നു. നോഹയ്ക്ക് അപ്പോള്‍ 601 വയസ്സായിരുന്നു. 14 രണ്ടാം മാസത്തിന്‍റെ ഇരുപത്തിയേഴാം ദിവസമായ പ് പോഴേക്കും ഭൂമി പൂര്‍ണ്ണമായും ഉണങ്ങിയിരുന്നു.
15 അപ്പോള്‍ ദൈവം നോഹയോടു പറഞ്ഞു, 16 “പെട്ടകം ഉപേക്ഷിക്കുക. നീയും നിന്‍റെ ഭാര്യയും മക് കളും അവരുടെ ഭാര്യമാരും ഇപ്പോള്‍ പുറത്തേക്കു പോ കണം. 17 എല്ലാ പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളുമ ടക്കം പെട്ടകത്തിലുള്ള സര്‍വ്വജീവജാലങ്ങളെയും പുറ ത്തേക്കു കൊണ്ടുവരിക. അവ പെറ്റുപെരുകി വീണ്ടും ഭൂമിയെ നിറയ്ക്കട്ടെ.”
18 അതിനാല്‍ നോഹ തന്‍റെ ഭാര്യയോടും മക്കളോടും അവരുടെ ഭാര്യമാരോടുമൊപ്പം പുറത്തേക്കു വന്നു. 19 എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും പെട്ട കം വിട്ടു. എല്ലാ മൃഗങ്ങളും കുടുംബം കുടുംബമായി പെ ട്ടകത്തിനു പുറത്തിറങ്ങി.
20 അനന്തരം നോഹ യഹോവയ്ക്കൊരു യാഗപീഠം പ ണിതു. ശുദ്ധീകരിക്കപ്പെട്ട പക്ഷികളില്‍ ചിലതി നേ യും ശുദ്ധമായ മൃഗങ്ങളില്‍ ചിലതിനേയും നോഹ ദൈവ ത്തിനു ബലിപീഠത്തില്‍ ബലിയര്‍പ്പിച്ചു.
21 യഹോവ ആ ബലിയെ മണത്ത് ആസ്വദിച്ചു. യഹോവ സ്വയം പറഞ്ഞു, “ഞാനിനി ഒരിക്കലും മനു ഷ്യരെ ശിക്ഷിക്കുവാന്‍ ഭൂമിയെ ശപിക്കില്ല. മനുഷ് യര്‍ ചെറുപ്പം മുതല്‍ക്കേ ദുഷ്ടരാകുന്നു. അതിനാല്‍ ഞാ നിനി ഒരിക്കലും ഭൂമിയില്‍ ജീവിക്കുന്ന എല്ലാറ്റിനേ യും ഇപ്പോള്‍ ചെയ്തതുപോലെ നശിപ്പിക്കില്ല. 22 ഭൂ മി ഉണ്ടായിരിക്കുവോളം കാലം വിതയ്ക്കലിനും കൊയ് ത്തിനും സമയമുണ്ടാകും. എല്ലായ്പ്പോഴും തണുപ്പും ചൂടും വേനലും ശൈത്യവും പകലും രാത്രിയും ഭൂമിയിലു ണ്ടാകട്ടെ.”