പുതിയ ആരംഭം
9
ദൈവം നോഹയെയും അവന്‍റെ പുത്രന്മാരെയും അനു ഗ്രഹിച്ചു. ദൈവം അവനോടു പറഞ്ഞു, “അനേകം കുട്ടികളുണ്ടാകട്ടെ. നിന്‍റെ ആളുകളെക്കൊണ്ട് ഈ ഭൂമി നിറയ്ക്കുക. ഭൂമിയിലുള്ള എല്ലാ മൃഗങ്ങളും ആകാശത് തിലെ എല്ലാ പറവകളും എല്ലാ ഇഴജന്തുക്കളും കടലി ലെ എല്ലാ മത്സ്യവും നിന്നെ ഭയക്കും. അവയെല്ലാം നിന്‍റെ നിയന്ത്രണത്തിന്‍കീഴിലായിരിക്കും. മുന്പ് ഞാന്‍ നിനക്ക് ആഹാരത്തിനായി പച്ചസസ്യങ്ങളെ നല്‍കിയിരുന്നു. ഇനി എല്ലാ മൃഗങ്ങളും നിങ്ങള്‍ക്കു ഭക്ഷണമാകും. ഭൂമിയിലുള്ളതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എല്ലാം നിങ്ങളുടേതാണ്. പക്ഷേ ഒരു കല്പന കൂടി ഞാന്‍ നിനക്കു തരുന്നു. ജീവനായ രക്തം തങ്ങിനി ല്‍ക്കുന്ന മാംസം ഒരിക്കലും നീ ഭക്ഷിക്കരുത്. നിങ്ങളു ടെ ജീവനുവേണ്ടി നിങ്ങളുടെ രക്തം ഞാന്‍ ആവശ്യപ് പെടും. ഒരാളെ കൊല്ലുന്ന മൃഗത്തിന്‍റെ ജീവനും ഞാന്‍ ആവശ്യപ്പെടും. മറ്റൊരാളെ കൊല്ലുന്ന ഏതൊരു മനുഷ്യനോടും ഞാന്‍ ജീവരക്തം ചോദിക്കും.
“ദൈവം തന്‍റെ തന്നെ പകര്‍പ്പായി മനുഷ്യരെ സൃ ഷ്ടിച്ചു. അതിനാല്‍ ഏതെങ്കിലുമൊരാളെ കൊല്ലു ന്നവനും ഒരു മനുഷ്യനാല്‍ കൊല്ലപ്പെടും.
“നോഹ, നിനക്കും നിന്‍റെ മക്കള്‍ക്കും അനേകം സന് തതികളുണ്ടാകട്ടെ. നിന്‍റെ ആളുകളെക്കൊണ്ട് ഭൂമി നിറ യ്ക്കുക.”
അനന്തരം ദൈവം നോഹയോടും പുത്രന്മാരോടുമാ യി പറഞ്ഞു, “ഞാനിപ്പോളിതാ നിന്നോടും നിനക്കു ശേഷം ജീവിക്കുന്ന നിന്‍റെയാളുകളോടും ഒരു ഉടന്പടി യുണ്ടാക്കുന്നു. 10 പെട്ടകത്തില്‍നിന്നും നിന്നോ ടൊ പ്പം പുറത്തു വന്ന എല്ലാ പക്ഷികളോടും മൃഗങ്ങ ളോടും കന്നുകാലികളോടും ഞാന്‍ ഈ ഉടന്പടി ചെയ്യു ന്നു. ഭൂമിയിലെ സകല ജീവജാലങ്ങളോടുമാണ് എന്‍റെ ഉടന്പടി. 11 ഇതാണ് ഞാന്‍ നിങ്ങളോടുണ്ടാക്കുന്ന കരാ ര്‍: ഭൂമിയിലെ സകല ജീവനും പ്രളയത്തില്‍ നശിപ്പി ക് കപ്പെട്ടു. എന്നാല്‍ അതിനി ഒരിക്കലും സംഭവിക്കി ല് ല. ഇനി ഒരിക്കലും ഒരു പ്രളയം ഭൂമിയിലെ ജീവനെ ഒന്ന ടങ്കം നശിപ്പിക്കില്ല.”
12 ദൈവം തുടര്‍ന്നു, “നിങ്ങള്‍ക്കു ഞാന്‍ ഈ വാഗ്ദാനം നല്‍കിയെന്നതിനടയാളമായി ഞാന്‍ നിങ്ങള്‍ക്കു ചിലതു നല്‍കും. ആ അടയാളം ഞാന്‍ നീയുമായും ഭൂമിയിലെ സകല ജീവജാലങ്ങളുമായുണ്ടാക്കിയ കരാറിന് സാക്ഷ്യമായി രിക്കും. ഇനിയുള്ള കാലം മുഴുവന്‍ ഈ കരാര്‍ നിലനില്‍ക് കും. ഞാന്‍ തരുന്ന അടയാളം ഇതായിരിക്കും: 13 കാര്‍മേഘങ്ങള്‍ക്കിടയില്‍ ഞാനൊരു മഴവില്ലുണ്ടാ ക് കി. ആ മഴവില്ല് ഞാനും ഭൂമിയും തമ്മിലുള്ള കരാറിന്‍റെ അടയാളമായിരിക്കും. 14 ഭൂമിയ്ക്കു മുകളില്‍ ഞാന്‍ കാര്‍മേ ഘങ്ങളെ കൊണ്ടുവരുന്പോള്‍ മേഘങ്ങള്‍ക്കിടയില്‍ നി ങ്ങള്‍ക്കു മഴവില്ലു കാണാം. 15 ആ മഴവില്ലു കാണുന് പോള്‍ നിന്നോടും ഭൂമിയിലെ സകല ജീവജാല ങ്ങളോ ടും ഞാനുണ്ടാക്കിയ കരാറിനെ ഞാന്‍ ഓര്‍ക്കും. ഒരു പ്രള യം ഒരിക്കലും ഭൂമിയിലെ മുഴുവന്‍ ജീവനെയും നശിപ്പി ക്കില്ല എന്നാണ് ആ കരാര്‍ നല്‍കുന്ന ഉറപ്പ്. 16 മേഘങ്ങളില്‍ മഴവില്ലു കാണുന്പോള്‍ ഞാന്‍ ഭൂമിയി ലെ സകല ജീവജാലങ്ങള്‍ക്കും എനിക്കുമിടയി ലുണ്ടാക് കിയ നിത്യമായ ഈ കരാറിനെ ഓര്‍മ്മിക്കും.”
17 അതിനാല്‍ യഹോവ നോഹയോടു പറഞ്ഞു, “ഞാന്‍ ഭൂമിയിലെ സകലജീവജാലങ്ങളുമായുണ്ടാക്കിയ കരാറി ന്‍റെ തെളിവാണ് ഈ മഴവില്ല്.”
വീണ്ടും കുഴപ്പങ്ങള്‍
18 നോഹയുടെ പുത്രന്മാര്‍ അവനോടൊപ്പം പെട്ടക ത്തിനു പുറത്തുവന്നു. ശേം, ഹാം, യാഫെത്ത് എന്നായി രുന്നു അവരുടെ പേരുകള്‍. (കനാന്‍റെ പിതാവായിരുന്നു ഹാം.) 19 അവര്‍ മൂവരും നോഹയുടെ പുത്രന്മാരായിരുന്നു. ഭൂമിയിലെ സകല മനുഷ്യരും ആ മൂന്നു പേരുടെ സന്ത തികളാണ്.
20 നോഹ ഒരു കൃഷിക്കാരനായി. അവന്‍ ഒരു മുന്തിരി ത്തോട്ടം വളര്‍ത്തി. 21 നോഹ അതില്‍നിന്നും വീഞ്ഞു ണ്ടാക്കി കുടിച്ചു. നോഹ വീഞ്ഞു കുടിച്ച് മത്തു പിടിച്ചു തന്‍റെ കൂടാരത്തില്‍ കിടന്നു. അവന്‍ നഗ്ന നായിരുന്നു. 22 കനാന്‍റെ പിതാവായ ഹാം തന്‍റെ പിതാവി ന്‍റെ നഗ്നത കണ്ടു. ഹാം ഇത് കൂടാരത്തിനു വെളിയിലു ള്ള തന്‍റെ സഹോദരന്മാരോടു പറഞ്ഞു. 23 അപ്പോള്‍ ശേമും യാഫേത്തും കൂടി ഒരു വസ്ത്രമെടുത്ത് തോളിലിട്ട് പുറം തിരിഞ്ഞു കൂടാരത്തിനകത്തു ചെന്ന് തങ്ങളുടെ പിതാവിന്‍റെ നഗ്നത മൂടി. അതിനാലവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല. 24 നോഹ വീഞ്ഞിന്‍റെ ലഹരിയില്‍ മയങ്ങിക്കിടക്കുകയായിരുന്നു. പക്ഷേ ഉണര്‍ന്നെണീ റ്റപ്പോള്‍ തന്‍റെ ഇളയപുത്രനായ ഹാം തന്നോടു ചെ യ്തതെന്താണെന്ന് നോഹ അറിഞ്ഞു. 25 അതിനാല്‍ നോ റഞ്ഞു, “കനാന്‍ ശപിക്കപ്പെടട്ടെ! അവന്‍ തന്‍റെ സ ഹോദരന്മാര്‍ക്ക് അടിമയായിരിക്കട്ടെ!”
26 നോഹ തുടര്‍ന്നു, “ശേമിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! കനാന്‍ ശേമിന്‍റെ അടിമയാ യി രിക്കട്ടെ.
27 ദൈവം യാഫെത്തിനു കൂടുതല്‍ ഭൂമി നല്‍കട്ടെ. ശേമി ന്‍റെ കൂടാരങ്ങളില്‍ ദൈവം വസിക്കട്ടെ. കനാന്‍ അവരു ടെ അടിമയായിരിക്കട്ടെ.”
28 പ്രളയത്തിനു ശേഷം 350 വര്‍ഷം കൂടി നോഹ ജീവി ച്ചു. 29 950 വര്‍ഷക്കാലം ജീവിച്ചതിനു ശേഷം നോഹ മരിച്ചു.