ഹഗ്ഗായി
ആലയം പണിയാന്‍ സമയമായിരിക്കുന്നു
1
ദാര്യാവേശ് പാര്‍സിയുടെ രാജാവായതി ന്‍െറ രണ്ടാം വര്‍ഷത്തിലെ ആറാം മാസം ഒന്നാം തീയതി ഹഗ്ഗായിക്ക് യഹോവയില്‍ നിന്നൊരു സന്ദേശം ലഭിച്ചു. ശെയല്‍ തീയേലി ന്‍െറ പുത്രനായ സെരുബാബേല്‍, യെഹോ സാദാക്കിന്‍െറ പുത്രനായ യോശുവാ എന്നിവ ര്‍ക്കായുള്ളതായിരുന്നു ആ സന്ദേശം. സെരൂബാ ബേല്‍ യെഹൂദയിലെരാജ്യാധികാരിയും യോ ശുവാ മഹാപുരോഹിതനുമായിരുന്നു. സന്ദേ ശം ഇതായിരുന്നു. സര്‍വശക്തനായ യഹോവ യിങ്ങനെ പറയുന്നു: “യഹോവയുടെ ആലയം പണിയാന്‍ സമയമായിട്ടില്ലെന്ന് ആളുകള്‍ പറ യുന്നു.”
ഹഗ്ഗായിക്ക് യഹോവയില്‍നിന്നു രണ്ടാമ തൊരു സന്ദേശംകൂടി ലഭിച്ചു. ആ സന്ദേശമെ ന്തെന്ന് ഹഗ്ഗായി പറഞ്ഞു: “നല്ല വസതിക ളില്‍ നിങ്ങള്‍ക്കിപ്പോള്‍ കഴിയാമെന്ന് നിങ്ങള്‍ കരുതുന്നു. ഭിത്തിയില്‍ തടിപ്പലകകള്‍ പിടി പ്പിച്ച നല്ലവീടുകളില്‍ നിങ്ങള്‍ താമസിക്കുന്നു. എന്നാല്‍ യഹോവയുടെ വസതി ഇപ്പോഴും അവശിഷ്ടങ്ങളിലാകുന്നു! ഇപ്പോള്‍, സര്‍വശ ക്തനായ യഹോവ പറയുന്നു, ‘നിന്‍െറ മാര്‍ഗ്ഗ ങ്ങളെപ്പറ്റി ആലോചിക്കൂ. എന്താണു സംഭവി ക്കുന്നതെന്നാലോചിക്കൂ! നിങ്ങള്‍ അധികം വിത്തു വിതച്ചെങ്കിലും കുറച്ചു വിളവേ ലഭിച്ചു ള്ളൂ. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ കുറച്ചാഹാരമേ യുള്ളൂ, നിറച്ചു കഴിക്കാനില്ല. കുടിക്കാന്‍ കുറച്ചു മാത്രമേയുള്ളൂ, നിറയുന്നില്ല. കുറച്ചുവസ്ത്രമേ നിങ്ങള്‍ക്കുള്ളൂ, തണുപ്പകറ്റാന്‍ മതിയായതില്ല. കുറച്ചു പണം മാത്രം നിങ്ങള്‍ നേടുന്നു. അതെ ങ്ങനെ ചിലവാകുന്നെന്ന് നിങ്ങളറിയുന്നില്ല. നിങ്ങളുടെ കീശയിലൊരു ഓട്ടയുള്ളതുപോലെ യാണത്!’”
സര്‍വശക്തനായ യഹോവ പറയുന്നു, “നിങ്ങളെന്താണു ചെയ്യുന്നതെന്നാലോചിക്കൂ! മലകളില്‍ചെന്നു മരം കൊണ്ടുവരിക. എന്നിട്ട് ആലയം പണിയുക. അപ്പോള്‍ ഞാന്‍ സന്തു ഷ്ടനാകുകയും ഞാന്‍ മഹത്വവത്കരിക്കപ്പെടു കയും ചെയ്യും.”യഹോവ ഇക്കാര്യങ്ങള്‍ പറ ഞ്ഞു. സര്‍വശക്തനായ യഹോവ പറയുന്നു, “നിങ്ങള്‍ നല്ലവിളവു പ്രതീക്ഷിക്കുന്നു. എന്നാല്‍ വിളകൊയ്യാനെത്തുന്പോള്‍ അല്പം ധാന്യമേയുള്ളൂ. അതിനാല്‍ ആ ധാന്യം നിങ്ങള്‍ വീട്ടില്‍ കൊണ്ടുപോകുന്നു. അപ്പോള്‍ ഞാനൊ രു കാറ്റിനെ അയച്ച് അതു പറത്തിക്കളയുന്നു! എന്തുകൊണ്ടാണിതൊക്കെ സംഭവിക്കുന്നതെ ന്നോ? നിങ്ങളിലോരോരുത്തരും അവനവന്‍െറ വീടു നോക്കുന്പോള്‍ എന്‍െറ വസതി ഇപ്പോഴും അവശിഷ്ടങ്ങളിലാകുന്നു.
10 അതിനാലാണ് ആകാശം മഞ്ഞിനെ തട ഞ്ഞു വച്ചിരിക്കുന്നത്. ഭൂമി അതിന്‍െറ വിള വിനെ തടഞ്ഞുവച്ചിരിക്കുന്നതും അതു കൊണ്ടു തന്നെ.”
11 യഹോവ പറയുന്നു, “ദേശവും മലകളും വരണ്ടുപോകട്ടെയെന്നു ഞാന്‍ കല്പന നല്‍കി. ധാന്യങ്ങള്‍, പുതുവീഞ്ഞ്, ഒലിവെണ്ണ, പിന്നെ ഭൂമിയിലുണ്ടാകുന്നതെല്ലാം നശിപ്പിക്കപ്പെടും! എല്ലാ മനുഷ്യമൃഗാദികളും ക്ഷീണിക്കും. മനുഷ്യ രുടെ എല്ലാ കഠിനാദ്ധ്വാനവും വൃഥാവിലാകും.”
പുതിയ ആലയത്തിന്‍െറ നിര്‍മ്മാ ണമാരംഭിക്കുന്നു
12 ശെയല്‍തീയേലിന്‍െറ പുത്രനായ സെരു ബാബേലിനോടും മഹാപുരോഹിതനും യെ ഹോസാദാക്കിന്‍െറ പുത്രനുമായ യോശുവ യോടും സംസാരിക്കാന്‍ യഹോവയായ ദൈവം ഹഗ്ഗായിയെ അയച്ചു. അതിനാലവര്‍ തങ്ങ ളുടെ ദൈവമായ യഹോവയുടെ ശബ്ദവും പ്രവാചകനായ ഹഗ്ഗായിയുടെ വാക്കുകളും ശ്രവിച്ചു. ജനങ്ങള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ ഉള്ള തങ്ങളുടെ ഭയാദരവുകള്‍ കാട്ടുകയും ചെയ്തു.
13 ജനങ്ങളോട് ഈ സന്ദേശമറിയിക്കാന്‍ യഹോവയായ ദൈവം അയച്ച ദൂതനായിരുന്നു ഹഗ്ഗായി: യഹോവ പറയുന്നു, “ഞാന്‍ നിങ്ങ ളോടൊത്തുണ്ട്!”
14-15 അങ്ങനെ യഹോവയായ ദൈവം ജന ങ്ങളെ ആലയം പണിയുന്നതില്‍ ഉത്സുകരാക്കി. ശെയല്‍തീയേലിന്‍െറ പുത്രനായ സെരുബാ ബേലായിരുന്നു യെഹൂദയിലെ അധികാരി. യഹോവ അദ്ദേഹത്തെ ഉത്സുകനാക്കി! യെഹോ സാദാക്കിന്‍െറപുത്രനായ യോശുവാ ആയിരു ന്നു മഹാപുരോഹിതന്‍. യഹോവ അയാളെയും ഉത്സുകനാക്കി! എല്ലാ ജനങ്ങളെയും യഹോവ ആലയനിര്‍മ്മാണത്തിന് ഉത്സുകരാക്കി. അങ്ങ നെ അവര്‍ തങ്ങളുടെ ദൈവത്തിന്‍െറ, സര്‍വശ ക്തനായ യഹോവയുടെ ആലയനിര്‍മ്മാണം ആരംഭിച്ചു. ദാര്യാവേശ് പാര്‍സിയിലെ രാജാ വായതിന്‍െറ രണ്ടാംവര്‍ഷത്തിന്‍െറ ആറാം മാസം ഇരുപത്തിനാലാം തീയതിയാണ് അവര്‍ ആ ജോലി തുടങ്ങിയത്.