യിസ്രായേലിന്‍െറ സന്പന്നത വിഗ്ര
ഹാരധനയിലേക്കു നയിക്കുന്നു
10
സമൃദ്ധമായി പഴങ്ങളുണ്ടാക്കുന്ന
മുന്തിരി വള്ളിയാണ് യിസ്രായേല്‍.
പക്ഷേ കൂടു തല്‍ സന്പന്നമാകുന്തോറും
അവന്‍ വ്യാജദൈവ ങ്ങളെ ആദരിക്കാന്‍ കൂടുതല്‍ യാഗപീഠങ്ങള്‍ പണിതു.
അവന്‍െറ ദേശം അഭിവൃദ്ധിപ്പെടു ന്തോറും
അവന്‍ വ്യാജദൈവങ്ങളെ മഹത്വപ്പെ ടുത്താന്‍ അമൂല്യശിലകള്‍ സ്ഥാപിച്ചു.
യിസ്രായേലുകാര്‍ ദൈവത്തെ ചതിക്കാന്‍ ശ്രമിച്ചു.
എന്നാലിപ്പോള്‍ അവര്‍ തങ്ങളുടെ അപരാധം സ്വീകരിക്കണം.
യഹോവ അവരുടെ യാഗപീഠങ്ങള്‍ തകര്‍ക്കും
അവന്‍ അവരുടെ സ്മാരകശിലകള്‍ തകര്‍ക്കും.
യിസ്രായേലുകാരുടെ ദുഷ്ടനിശ്ചയങ്ങള്
ഇപ്പോള്‍ യിസ്രായേലുകാര്‍ പറയുന്നു, ‘ഞങ്ങള്‍ക്കു രാജാവില്ല. യഹോവയെ ഞങ്ങള്‍ മഹത്വപ്പെടുത്തുകയോ ആദരിക്കുകയോ ചെയ്യുന്നില്ല! അവന്‍െറ രാജാവിന് ഞങ്ങളോ ടൊന്നും ചെയ്യാനുമാകില്ല!”
അവര്‍ വാഗ്ദാനം ചെയ്യുന്നു- പക്ഷേ അവര്‍ നുണ പറയുക മാത്രമാണ്. അവര്‍ വാഗ്ദാനം പാലിക്കുന്നില്ല! അന്യരാജ്യങ്ങളുമായി അവര്‍ കരാറുണ്ടാക്കുന്നു. ദൈവം ആ കരാറുകളിഷ്ട പ്പെടുന്നില്ല. ഉഴുത വയലില്‍ വളരുന്ന വിഷമു ള്ള കളകള്‍ പോലെയാണ് ന്യായാധിപന്മാര്‍.
ശമര്യക്കാര്‍ ബേത്ത്-ആവെനില്‍ പശുക്കിടാ ങ്ങളെ ആരാധിക്കുന്നു. അവര്‍ സത്യമായും കര യും. ആ പുരോഹിതന്മാര്‍ സത്യമായും കരയും. എന്തുകൊണ്ടെന്നാല്‍, അവരുടെ മനോഹരവി ഗ്രഹം നഷ്ടമായിരിക്കുന്നു. അതു കൊണ്ടുപോ കപ്പെട്ടതായിരുന്നു. അശ്ശൂരിലെ മഹാരാജാ വിനു സമ്മാനമായാണതു കൊണ്ടുപോകപ്പെ ട്ടത്. എഫ്രയീമിന്‍െറ നാണംകെട്ട വിഗ്രഹത്തെ അവന്‍ സൂക്ഷിക്കും. യിസ്രായേല്‍ അതിന്‍െറ വിഗ്രഹങ്ങളാല്‍ നാണം കെടും. ശമര്യയുടെ വ്യാജദൈവം നശിപ്പിക്കപ്പെടും. ജലോപരിതല ത്തില്‍ ഒഴുകിനടക്കുന്ന മരക്കഷണം പോലെയാ യിരിക്കും അത്. യിസ്രായേല്‍ പാപം ചെയ്യു കയും നിരവധി ഉന്നതസ്ഥലങ്ങള്‍ ഉണ്ടാക്കുക യും ചെയ്തു. ആവെനിലെ ഉന്നതസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളില്‍ മുള്ളുകളും കളകളും വളരും. അപ്പോഴവര്‍ പര്‍വ തങ്ങളോടു പറയും, “ഞങ്ങളെ മൂടുക!”കുന്നു കളോടു “ഞങ്ങളുടെമേല്‍ വീഴുക!”എന്നും പറയും.
യിസ്രായേല്‍ പാപത്തിനു പരിഹാരം ചെയ്യും
യിസ്രായേലേ, ഗിബെയയുടെകാലം മുത ലേ നീ പാപം ചെയ്തിരിക്കുന്നു. (അവര്‍ അവി ടെ തുടര്‍ന്നും പാപം ചെയ്തു.) ഗിബെയയിലെ ആ ദുഷ്ടന്മാരെ തീര്‍ച്ചയായും യുദ്ധം ഗ്രസി ക്കും. 10 ഞാന്‍ അവരെ ശിക്ഷിക്കാനായി വരും. സൈന്യങ്ങള്‍ അവര്‍ക്കെതിരെ സംഘടിച്ചു വരും. അവരുടെ രണ്ടുപാപങ്ങള്‍ക്കും യിസ്രാ യേലുകാരെ അവര്‍ ശിക്ഷിക്കും.
11 മെതിക്കളത്തിലൂടെ നടക്കാനിഷ്ടമുള്ള മെരുങ്ങിയ പശുക്കുട്ടിയെപ്പോലെയാണ് എഫ്ര യീം. അവളുടെ കഴുത്തില്‍ ഞാനൊരു നല്ല നുകം വയ്ക്കും. എഫ്രയീമിനുമേല്‍ ഞാന്‍ കയ റിടും. അനന്തരം യെഹൂദാ ഉഴുതുതുടങ്ങും. യാക്കോബ് സ്വയം നിലത്തെ കട്ടയുടയ്ക്കും.
12 നന്മ വിതച്ചാല്‍ നീ സത്യസ്നേഹം കൊ യ്യും. നിന്‍െറ നിലം ഉഴുക. യഹോവയോടൊ പ്പം നീ കൊയ്യുകയും ചെയ്യും. അവന്‍ വരും, നിന്‍െറമേല്‍ അവന്‍ നന്മ മഴപോലെ പെയ്യിക്കു കയും ചെയ്യും!
13 പക്ഷേ നീ തിന്മ വിതച്ചു. ദുരിതങ്ങള്‍ കൊയ്യുകയും ചെയ്തു. നിന്‍െറ നുണയുടെ പഴങ്ങള്‍ നീ തിന്നുന്നു. എന്തുകൊണ്ടെന്നാല്‍, നീ നിന്‍െറ ശക്തിയിലും ഭടന്മാരിലും ആശ്രയി ച്ചു. 14 അതിനാല്‍ നിന്‍െറ സൈന്യം യുദ്ധത്തി ന്‍െറ ശബ്ദം കേള്‍ക്കും. നിന്‍െറ കോട്ടകളെല്ലാം തകര്‍ക്കപ്പെടുകയും ചെയ്യും. ശല്‍മാന്‍ ബേത്ത്-അര്‍ബേലിനെ തകര്‍ത്ത കാലത്തേതു പോലെ യായിരിക്കും അത്. ആ യുദ്ധകാലത്ത്, അമ്മമാര്‍ തങ്ങളുടെ കുട്ടികളോടൊപ്പം വധിക്കപ്പെട്ടു. 15 ബേഥേലില്‍ നിനക്കും അതു സംഭവിക്കും. എന്തുകൊണ്ടെന്നാല്‍ നീ നിരവധി തിന്മകള്‍ ചെയ്തു. ആ ദിവസം ആരംഭിക്കുന്പോള്‍, യി സ്രായേലിലെരാജാവ് പൂര്‍ണ്ണമായും നശിപ്പി ക്കപ്പെടും.”