യഹോവ യിസ്രായേലിനെതിര്
12
എഫ്രയീം അതിന്‍െറ സമയം പാഴാക്കുക യാണ്-പകല്‍ മുഴുവന്‍ യിസ്രായേല്‍ “കാറ്റിനെ പിന്തുടരുക”യാണ്. ജനങ്ങള്‍ കൂടു തല്‍ കൂടുതല്‍ നുണകള്‍ പറയുന്നു. അവര്‍ കൂടുതല്‍ കൂടുതല്‍ മോഷ്ടിക്കുന്നു. അവര്‍ അശ്ശൂരുമായി കരാറുണ്ടാക്കുകയും ഈജിപ്തി ലേക്ക് ഒലിവെണ്ണ കൊണ്ടുപോവുകയും ചെയ്യു ന്നു. യഹോവ പറയുന്നു, “യിസ്രായേലിനെതി രെ* യിസ്രായേല്‍ എബ്രായഭാഷയില്‍ “യെഹൂദ” എന്നുണ്ട്. എനിക്കൊരു വാദം ഉണ്ട്. യാക്കോബ് അവന്‍െറ പ്രവൃത്തികള്‍ക്ക് ശിക്ഷിക്കപ്പെടണം. ചെയ്ത തിന്മകള്‍ക്ക് അവന്‍ ശിക്ഷിക്കപ്പെ ടണം. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെത്ത ന്നെ യാക്കോബ് സഹോദരനെ വഞ്ചിക്കാന്‍ തുടങ്ങി. യാക്കോബ് ശക്തനായൊരു യുവാവാ യിരുന്നു. അപ്പോള്‍ അവന്‍ ദൈവവുമായി ഏറ്റുമുട്ടി. ദൈവത്തിന്‍െറ ദൂതനുമായി ഗുസ്തിപിടിച്ച് അവന്‍ വിജയിച്ചു. അവന്‍ കരയുകയും ഒരാനുകൂല്യം അപേക്ഷിക്കുകയും ചെയ്തു. ബേഥേലിലാണ് അതു സംഭവിച്ചത്. അവിടെവച്ച് അവന്‍ ഞങ്ങളോടു സംസാരി ച്ചു. അതെ, യഹോവ സൈന്യങ്ങളുടെ ദൈവ മാകുന്നു. യഹോവ എന്നാകുന്നു അവന്‍െറ നാമം. അതിനാല്‍ നിന്‍െറ ദൈവത്തിന്‍െറയ ടുത്തേക്കു തിരിച്ചുവരിക. അവനോടു വിശ്വ സ്തത പുലര്‍ത്തുക. ശരിയായതു ചെയ്യുക! നിന്‍െറ ദൈവത്തെ എപ്പോഴും വിശ്വസി ക്കുക!
“യാക്കോബ് ഒരു യഥാര്‍ത്ഥ കച്ചവടക്കാരന്‍! അവന്‍ തന്‍െറ സുഹൃത്തിനെപ്പോലും വഞ്ചി ക്കുന്നു! അവന്‍െറ തുലാസുപോലും വ്യാജം. എഫ്രയീം പറഞ്ഞു, ‘ഞാന്‍ ധനികനാണ്. യഥാര്‍ത്ഥ ധനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു! എന്‍െറ തെറ്റുകള്‍ ആരും കണ്ടുപിടിക്കുകയില്ല. എന്‍െറ പാപങ്ങള്‍ ആരും കണ്ടുപിടിക്കുക യില്ല.
“എന്നാല്‍ നിങ്ങള്‍ ഈജിപ്തുദേശത്തായിരു ന്നപ്പോള്‍മുതല്‍ ഞാന്‍ നിങ്ങളുടെ ദൈവമാ കുന്ന യഹോവയായിരുന്നു. സമ്മേളനക്കൂടാര ത്തിന്‍െറ കാലത്തെന്നപോലെ നിങ്ങളെ ഞാന്‍ കൂടാരങ്ങളില്‍ താമസിപ്പിക്കും. 10 പ്രവാചക രോടു ഞാന്‍ സംസാരിച്ചു. ഞാനവര്‍ക്കു നിര വധി ദര്‍ശനങ്ങള്‍ നല്‍കി. എന്‍െറ പാഠങ്ങള്‍ നിങ്ങളെ പഠിപ്പിക്കാന്‍ പ്രവാചകന്മാര്‍ക്കു ഞാന്‍ പല മാര്‍ഗ്ഗങ്ങളും നല്‍കി. 11 പക്ഷേ ഗിലെയാദുകാര്‍ പാപം ചെയ്തിരിക്കുന്നു. അവിടെ നിരവധി ഭീകരവിഗ്രഹങ്ങളുണ്ട്. ഗില്‍ഗാലില്‍ ജനം കാളകള്‍ക്കു ബലിയര്‍പ്പി ക്കുന്നു. അവര്‍ക്ക് നിരവധി യാഗപീഠങ്ങളുണ്ട്. ഉഴുതഭൂമിയിലെ കല്‍ക്കൂനകളുടെ നിരപോലെ യാഗപീഠങ്ങളുടെ നിരകള്‍ തന്നെയുണ്ടവിടെ.
12 “യാക്കോബ് അരാംദേശത്തേക്ക് ഓടി പ്പോയി. അവിടെ യിസ്രായേല്‍ ഒരു ഭാര്യയ്ക്കു വേണ്ടി ജോലിചെയ്തു. മറ്റൊരു ഭര്യയെ കി ട്ടാന്‍ ആടുകളെ വളര്‍ത്തി. 13 പക്ഷേ യഹോവ ഒരു പ്രവാചകനെ അയച്ച്‌ യിസ്രായേലിനെ ഈജിപ്തില്‍നിന്നും നയിച്ചു. യഹോവ പ്രവാ ചകനെ ഉപയോഗിച്ച് യിസ്രായേലിനെ സംര ക്ഷിച്ചു. 14 പക്ഷേ എഫ്രയീം യഹോവയെ വളരെ കുപിതനാക്കി. എഫ്രയീം നിരവധി പേരെ വധിച്ചു. അതിനാലവന്‍ അവന്‍െറ അപരാധങ്ങള്‍ക്കു ശിക്ഷിക്കപ്പെടും. അവന്‍െറ യജമാനനായ യഹോവ അയാളെ തന്‍െറ നാണക്കേടു വഹിപ്പിക്കും.”