2
“അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സഹോദര ന്മാരോടു പറയും, ‘നിങ്ങള്‍ എന്‍െറ ജനമാ കുന്നു.’ നിങ്ങള്‍ സഹോദരിമാരോടു പറയും, ‘അവന്‍ നിങ്ങളോടു കരുണ കാട്ടിയിരിക്കുന്നു.’”
യിസ്രായേല്‍രാഷ്ട്രത്തോട് യഹോവ സംസാരിക്കുന്നു
“നിന്‍െറ അമ്മയുമായി തര്‍ക്കിക്കുക. തര്‍ക്കി ക്കുക! എന്തെന്നാല്‍ അവള്‍ എന്‍െറ ഭാര്യയല്ല! ഞാനവളുടെ ഭര്‍ത്താവല്ല! വേശ്യാവൃത്തി അവ സാനിപ്പിക്കാന്‍ അവളോടു പറയുക. കാമുക ന്മാരെ അവളുടെ സ്തനങ്ങള്‍ക്കിടയില്‍നിന്നും മാറ്റാന്‍ അവളോടു പറയുക. അവള്‍ വ്യഭി ചാരം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ ഞാനവളെ നഗ്നയാക്കും. അവളെ ഞാന്‍ അവള്‍ പിറന്ന ദിനത്തിലേതുപോലെയാക്കും. അവളുടെ ജനത്തെ ഞാന്‍ കൊണ്ടുപോവു കയും അവള്‍ ശൂന്യമായ മരുഭൂമിപോലെ ആയി ത്തീരുകയും ചെയ്യും. അവളെ ഞാന്‍ ദാഹം കൊണ്ടു വധിക്കും. അവളുടെ കുട്ടികള്‍ വ്യഭി ചാരത്തിന്‍െറ സന്തതികളാകയാല്‍ എനിക്കവ രോട് ഒരു കാരുണ്യവുമുണ്ടായിരിക്കില്ല. അവ രുടെ അമ്മ ഒരു വേശ്യയെപ്പോലെ പെരുമാറി. അവരുടെ അമ്മ തന്‍െറ പ്രവൃത്തിയില്‍ ലജ്ജി ക്കട്ടെ. അവള്‍ പറഞ്ഞു, ‘ഞാനെന്‍െറ കാമുക ന്മാരുടെ അടുത്തേക്കു പോകും. അവര്‍ എനിക്കു ഭക്ഷണവും വെള്ളവും തരുന്നു. അവര്‍ എനിക്കു കന്പിളിയും ലിനനും തരുന്നു. അവര്‍ എനിക്കു വീഞ്ഞും ഒലിവെണ്ണയും തരുന്നു.’
“അതിനാല്‍ യഹോവയായ ഞാന്‍ നിന്‍െറ (യിസ്രായേലിന്‍െറ) മാര്‍ഗ്ഗം മുള്ളുകള്‍കൊണ്ടു തടയും. ഞാനൊരു മതിലുകെട്ടും. അപ്പോഴവള്‍ ക്ക് തന്‍െറ വഴികള്‍ കണ്ടെത്താന്‍ കഴിയില്ല. അവള്‍ തന്‍െറ കാമുകന്മാര്‍ക്കു പിന്നാലെ പായും. പക്ഷേ അവള്‍ക്കവരെ പിടികൂടാന്‍ കഴിയില്ല. അവള്‍ കാമുകന്മാരെ തേടുമെങ്കിലും അവരെ കണ്ടെത്താന്‍ അവള്‍ക്കാവില്ല. അപ്പോള്‍ അവള്‍ പറയും, ‘ഞാനെന്‍െറ ആദ്യ ഭര്‍ത്താവിന്‍െറ (ദൈവം) അടുത്തേക്കു തിരികെ പോകും. അവനോടൊത്തായിരുന്നപ്പോള്‍ എനിക്കു ജീവിതം സുഖകരമായിരുന്നു. ഇപ്പോ ഴത്തെക്കാള്‍ വളരെ ഭേദമായിരുന്നു അപ്പോഴ ത്തെ ജീവിതം.’
“അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‍കിയവന്‍ ഞാനാ(യഹോവ)യിരുന്നെന്ന് അവള്‍ക്കറിയാമായിരുന്നില്ല. അവള്‍ക്കു ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്വര്‍ണ്ണവും വെള്ളിയും നല്‍കിക്കൊണ്ടേയിരുന്നു. പക്ഷേ യിസ്രായേലു കാര്‍ ആ വെള്ളിയും സ്വര്‍ണ്ണവും ബാലിന്‍െറ പ്രതിമകളുണ്ടാക്കാനാണുപയോഗിച്ചത്. അതി നാല്‍ ഞാന്‍ മടങ്ങിവരും. വിളവെടുക്കാറാകു ന്പോള്‍ എന്‍െറ ധാന്യം ഞാന്‍ തിരികെ എടു ക്കും. മുന്തിരി തയ്യാറാകുന്പോള്‍ ഞാന്‍ എന്‍െറ വീഞ്ഞു തിരികെ എടുക്കും. എന്‍െറ കന്പിളി യും ലിനനും ഞാന്‍ തിരിച്ചെടുക്കും. അവള്‍ക്കു നഗ്നത മറയ്ക്കാനാണു ഞാന്‍ അതൊക്കെ നല്‍കിയത്. 10 ഇനി ഞാനവളുടെ വസ്ത്രങ്ങളു രിയും. അവളുടെ കാമുകന്മാരെല്ലാം കാണത്ത ക്കവിധത്തില്‍ അവള്‍ നഗ്നയായിത്തീരും. എന്‍െറ ശക്തിയില്‍നിന്നും അവളെ രക്ഷിക്കാന്‍ ഒരുത്തര്‍ക്കും സാധിക്കില്ല. 11 അവളുടെ സകല ആഹ്ലാദവും ഞാന്‍ (ദൈവം) എടുക്കും. അവ ളുടെ ഉത്സവങ്ങളും അമാവാസിവിരുന്നുകളും വിശ്രമദിനങ്ങളും ഞാന്‍ ഇല്ലാതാക്കും. അവ ളുടെ വിശേഷവിരുന്നുകളൊക്കെ ഞാന്‍ അവ സാനിപ്പിക്കും. 12 അവളുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും പൂര്‍ണ്ണമായും ഞാന്‍ നശിപ്പി ക്കും. അവള്‍ പറഞ്ഞു, ‘എന്‍െറ കാമുകന്മാ രാണ് എനിക്കിതൊക്കെ തന്നത്.’ പക്ഷേ അവ ളുടെ ഉദ്യാനങ്ങളെ ഞാന്‍ നശിപ്പിക്കും-അവ കൊടുംകാടുപോലെയായിത്തീരും. കാട്ടുമൃഗങ്ങള്‍ വരികയും ആ ചെടികളില്‍നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും.
13 “അവള്‍ ബാലിനെ ആരാധിച്ചു. അതിനാല്‍ അവളെ ഞാന്‍ ശിക്ഷിക്കും. അവര്‍ ബാലിന് ധൂപങ്ങള്‍ കത്തിച്ചു. അവള്‍ വേഷഭൂഷാദികള ണിഞ്ഞു-അവള്‍ തന്‍െറ ആഭരണങ്ങളും മൂക്കു വളയവുമിട്ടു. പിന്നെ അവള്‍ തന്‍െറ കാമുക ന്മാരുടെ അടുത്തേക്കു പോവുകയും എന്നെ മറക്കുകയും ചെയ്തു.”യഹോവ പറഞ്ഞതാ ണിത്.
14 “അതിനാല്‍ ഞാന്‍(യഹോവ) അവളോടു പ്രേമപൂര്‍വം സംസാരിക്കും. അവളെ ഞാന്‍ മരുഭൂമിയിലേക്കു നയിക്കുകയും മൃദുവാക്കുകള്‍ പറയുകയും ചെയ്യും. 15 അവിടെ ഞാനവള്‍ക്കു മുന്തിരിത്തോപ്പുകള്‍ നല്‍കും. പ്രതീക്ഷയുടെ കവാടമായി ഞാനവള്‍ക്ക് ആഖോര്‍താഴ്വര നല്‍കും. അപ്പോഴവള്‍ അവളുടെ യൌവനകാല ത്തിലെന്നപോലെയും താന്‍ മിസ്രയീമില്‍ നിന്നും പുറത്തുവന്ന കാലത്തേതുപോലെയും മറുപടി പറയും.” 16 യഹോവ ഇങ്ങനെ പറയു ന്നു, “അന്ന് നീ എന്നെ ‘എന്‍െറ ഭര്‍ത്താവേ’ എന്നു വിളിക്കും. ‘എന്‍െറ ബാല്‍’ എന്നാ യിരിക്കില്ല നീ എന്നെ വിളിക്കുക. 17 അവളുടെ വായില്‍ നിന്നും ഞാന്‍ ബാലിന്‍െറ നാമം എടുത്തുകളയും. അപ്പോള്‍ ജനം വീണ്ടും ബാലിന്‍െറ നാമം ഉപയോഗിക്കുകയില്ല.
18 “അന്ന്, യിസ്രായേല്‍ജനതയ്ക്കായി വയ ലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും നിലത്തിഴയുന്ന ജീവികളുമായി ഞാനൊരു കരാര്‍ ഉണ്ടാക്കും. വില്ലും വാളും യുദ്ധായുധ ങ്ങളും ഞാന്‍ ഒടിക്കും. ദേശത്ത് ഒരു യുദ്ധോപക രണവും അവശേഷിക്കുകയില്ല. യിസ്രായേലു കാര്‍ക്കു സമാധാനത്തില്‍ കഴിയത്തക്കവിധം ഞാന്‍ ദേശത്തെ സുരക്ഷിതമാക്കും. 19 നിന്നെ ഞാന്‍ (യഹോവ) എന്നെന്നേക്കും എന്‍െറ വധു വാക്കുകയും ചെയ്യും. നിന്നെ ഞാന്‍ നന്മയോ ടെയും നീതിയോടെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും എന്‍െറ വധുവാക്കും. 20 നിന്നെ ഞാനെന്‍െറ വിശ്വസ്തവധുവാക്കും. അപ്പോള്‍ നീ സത്യമായും യഹോവയെ അറി യും. 21 അപ്പോള്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.”യഹോവ ഇങ്ങനെ പറയുന്നു.
“ഞാന്‍ ആകാശങ്ങളോടു സംസാരിക്കും,
അവര്‍ ഭൂമിയിലേക്കു മഴ നല്‍കുകയും ചെയ്യും.
22 ഭൂമി ധാന്യവും വീഞ്ഞും തൈലവും ഉല്പാദി പ്പിക്കും.
യിസ്രെയേലിന്‍െറ ആവശ്യങ്ങള്‍ക്കു ള്ളതു തികയുകയും ചെയ്യും.
23 അവളുടെ ദേശത്ത് ഞാന്‍ അവളുടെ വിത്തു കള്‍ വിതയ്ക്കും.
ലോരൂഹമയോടു ഞാന്‍ കരുണ കാട്ടും,
ലോ-അമ്മീയോടു ‘നിങ്ങളെ ന്‍െറ ജനം’ എന്നു ഞാന്‍ പറയും.
‘നീ ഞങ്ങ ളുടെ ദൈവം’ എന്ന് അവരെന്നോടു പറയുക യും ചെയ്യും.”