ദൈവത്തിനൊരു സ്തുതിഗീതം
12
ആ സമയം നീ പറയും:
“യഹോവേ നിന്നെ ഞാന്‍ സ്തുതിക്കുന്നു!
നീ എന്നോടു കോപിച്ചിരിക്കുന്നു.
എന്നാലിപ്പോള്‍ എന്നോടു കോപിക്കരുതേ!
നിന്‍െറ സ്നേഹം എന്നോടു കാട്ടിയാലും.”
ദൈവം എന്നെ രക്ഷിക്കുന്നു.
ഞാനവനെ ആശ്രയിക്കുന്നു. ഞാന്‍ ഭയന്നിട്ടില്ല.
അവന്‍ എന്നെ രക്ഷിക്കുന്നു. യഹോവയായ യാഹ് ആകുന്നു എന്‍െറ കരുത്ത്.
അവനെന്നെ രക്ഷി ക്കുന്നു. അവനെപ്പറ്റി ഞാന്‍ സ്തുതി ഗീതങ്ങള്‍ പാടുകയും ചെയ്യുന്നു.
രക്ഷയുടെ ഉറവുകളില്‍നിന്നും നിങ്ങള്‍ വെ ള്ളമെടുക്കുക.
അപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷ മുണ്ടാകും.
അപ്പോള്‍ നിങ്ങള്‍ പറയും,
“യഹോവ വാഴ് ത്തപ്പെടട്ടെ! അവന്‍െറ നാമത്തെ ആരാധിക്കുക!
അbവന്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം
എല്ലാ വരോടും പറയുക!”
യഹോവയെപ്പറ്റി സ്തുതികള്‍ പാടുക!
എന്തുകൊണ്ടെന്നാല്‍ അവന്‍ മഹത്തായ കാര്യ ങ്ങള്‍ ചെയ്തിരിക്കുന്നു!
ദൈവത്തെപ്പറ്റിയുള്ള ഈ വാര്‍ത്ത മുഴുവന്‍ ലോകത്തിലും പ്രചരി പ്പിക്കുക.
മുഴവന്‍ ജനതയും ഇക്കാര്യങ്ങള്‍ അറി യട്ടെ.
സീയോന്‍കാരേ, ഇക്കാര്യങ്ങളെപ്പറ്റി വിളി ച്ചു പറയുക!
യിസ്രായേലിന്‍െറ പരിശുദ്ധന്‍ ശക്തമായൊരു രീതിയില്‍ നിങ്ങളോടൊപ്പമു ണ്ട്.
അതിനാല്‍ സന്തുഷ്ടരായിരിക്കുക!