ബാബിലോണിനുള്ള ദൈവ ത്തിന്‍െറ സന്ദേശം
13
ആമോസിന്‍െറ പുത്രനായ യെശയ്യാവിന്‌ ദൈവം ബാബിലോണിനെപ്പറ്റിയുള്ള ദു:ഖസന്ദേശം കാണിച്ചു.
ദൈവം പറഞ്ഞു:
“തരിശായ മലയുടെ മുകളില്‍ ഒരു കൊടി ഉയര്‍ത്തുക.
അവരെ വിളിക്കുക.
നിന്‍െറ കൈ കള്‍ വീശുക.
പ്രമാണിമാര്‍ക്കുള്ള കവാടങ്ങളി ലൂടെ പ്രവേശിക്കാന്‍ അവരോടു പറയുക!”
ദൈവം പറഞ്ഞു:
“അവരെ ഞാന്‍ ജനത്തിനിടയില്‍നിന്നും വേര്‍തിരിച്ചു കഴിഞ്ഞു.
ഞാന്‍ തന്നെ അവര്‍ക്കു കല്പന നല്‍കുകയും ചെയ്യും.
ഞാന്‍ കോപാകു ലനാകുന്നു.
മനുഷ്യരെ ശിക്ഷിക്കാന്‍ എന്‍െറ മികച്ചവരെ ഞാന്‍ സംഘടിപ്പിച്ചു. സന്തുഷ്ട രായ അവരില്‍ ഞാന്‍ അഭിമാനിക്കുന്നു!
പര്‍വതങ്ങളില്‍ വലിയൊരു ശബ്ദം.
ആ ശബ്ദം ശ്രദ്ധിക്കുക!
അനേകരുടെ ആരവം പോലെ!
പല രാജ്യക്കാര്‍ ഒന്നിച്ചുകൂടുന്നു.
സര്‍ വശക്തനായ യഹോവ തന്‍െറ സൈന്യത്തെ സമാഹരിക്കുകയാണ്.
യഹോവയും ഈ സൈന്യവും ഒരു വിദൂരദേ ശത്തുനിന്നും വരികയാണ്.
ചക്രവാളത്തിനുമ പ്പുറത്തു നിന്നാണ് അവരുടെ വരവ്.
തന്‍െറ കോപം പ്രകടിപ്പിക്കാന്‍ യഹോവ ഈ സൈ ന്യത്തെ ആയുധമാക്കും.
രാജ്യത്തെ മുഴുവനും ഈ സൈന്യം നശിപ്പിക്കും.”
യഹോവയുടെ വിശിഷ്ടദിനം അടുത്തിരി ക്കുന്നു. അതിനാല്‍ കരയുകയും സ്വയം ദു:ഖി ക്കുകയും ചെയ്യുക. ശത്രു നിങ്ങളുടെ സന്പത്തു മുഴുവനും കവര്‍ന്നെടുക്കുന്ന സമയം വരുന്നു. സര്‍വശക്തനായ ദൈവം അതു സംഭവിപ്പിക്കും. ജനത്തിന് ധൈര്യം നഷ്ടപ്പെടും. ഭയം ജനത്തെ ദുര്‍ബലരാക്കും. എല്ലാവരും ഭയപ്പെടും. അവ രുടെ ഭയം പ്രസവവേദന പോലുള്ള ഒരു വേദ നയായി അവരുടെ വയറിനെ ബാധിക്കും. അവ രുടെ മുഖങ്ങള്‍ തീ പോലെ ചുമക്കും. ഭയത്തി ന്‍െറ ഈ മുഖം അയല്‍ക്കാമോവാബിനെപ്പറ്റി ഒരു ശമോവാബിനെപ്പറ്റി ഒരു ശോകഗാനംമോമോവാബിനെപ്പറ്റി ഒരു ശോകഗാനം
വാബിനെപ്പറ്റി ഒരു ശോകഗാനം
മോവാബിനെപ്പറ്റി ഒരു ശോകഗാനം
മോമോവാബിനെപ്പറ്റി ഒരു ശോകഗാനം
വാബിനെപ്പറ്റി ഒരു ശോകഗാനം
ഭയങ്കരദിനമായിരിക്കും. ദൈ വം വളരെ കോപിക്കുകയും അവന്‍ രാജ്യത്തെ നശിപ്പിക്കുകയും ചെയ്യും. പാപം ചെയ്യുന്നവ രെയൊക്കെ ദൈവം നശിപ്പിക്കും. 10 ആകാശം ഇരുളും. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിള ങ്ങുകയില്ല.
11 ദൈവം പറയുന്നു, “ലോകത്തിനു ഞാന്‍ ദോഷങ്ങള്‍ വരുത്തിവയ്ക്കും. ദുഷ്ടരെ അവ രുടെ പാപങ്ങള്‍ക്ക് ഞാന്‍ ശിക്ഷിക്കും. അഹങ്കാ രികളുടെ അഹങ്കാരം ഇല്ലാതാക്കാന്‍ ഞാന്‍ ഇട യാക്കും. അന്യരോടു നിര്‍ദ്ദയത കാട്ടുന്നവരുടെ ഗര്‍വ് ഞാന്‍ അവസാനിപ്പിക്കും. 12 കുറച്ചുപേര്‍ മാത്രമേ അവശേഷിക്കൂ. സ്വര്‍ണ്ണത്തെപ്പോലെ വിരളമായിരിക്കും അവരുടെ എണ്ണം. അവര്‍ തനിത്തങ്കത്തെക്കാളും വിലയേറിയവരാകുക യും ചെയ്യും. 13 എന്‍െറ കോപംകൊണ്ട് ആകാശ ത്തെ ഞാന്‍ വിറപ്പിക്കും. ഭൂമി അതിന്‍െറ സ്ഥാ നത്തുനിന്നും മാറ്റപ്പെടുകയും ചെയ്യും.”
സര്‍വശക്തനായ യഹോവ തന്‍െറ കോപം പ്രകടിപ്പിക്കുന്ന ദിവസം അങ്ങനെയൊക്കെ സംഭവിക്കും. 14 അപ്പോള്‍ ബാബിലോണുകാര്‍ മുറിവേറ്റ മാനിനെപ്പോലെ ഓടിപ്പോകം. ഇടയ നില്ലാത്ത കുഞ്ഞാടുകളെപ്പോലെ അവര്‍ ഓടി പ്പോകും. ഓരോരുത്തരും അവനവന്‍െറ രാജ്യ ത്തേക്കും ജനങ്ങളുടെയടുത്തേക്കും തിരിഞ്ഞോ ടിയെത്തും. 15 പക്ഷേ ബാബിലോണുകാരെ ശത്രുക്കള്‍ ഓടിക്കും. ശത്രു ഒരുവനെ പിടികൂടി യാല്‍ അവനെ വാളുകൊണ്ടു വെട്ടിക്കൊല്ലും. 16 അവരുടെ വീടുകളിലുള്ളതെല്ലാം അപഹരിക്ക പ്പെടും. അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യ പ്പെടും. അവരുടെ കുഞ്ഞുങ്ങള്‍ ആളുകള്‍ നോക്കി നില്‍ക്കേ തല്ലുകൊണ്ട് കൊല്ലപ്പെടും.
17 ദൈവം പറയുന്നു, “ഇതാ, മേദ്യയുടെ സൈ ന്യങ്ങള്‍ ബാബിലോണിനെ ആക്രമിക്കാന്‍ ഞാന്‍ ഇടയാക്കും. വെള്ളിയും സ്വര്‍ണ്ണവും പ്ര തിഫലമായി നല്‍കിയാല്‍ പോലും മേദ്യയുടെ സൈന്യങ്ങള്‍ ആക്രമണം നിര്‍ത്തുകയില്ല. 18 ഭട ന്മാര്‍ ബാബിലോണിലെ യുവാക്കളെ ആക്രമി ച്ചു കൊല്ലും. ശിശുക്കളോടും ഭടന്മാര്‍ കരുണ കാട്ടുകയില്ല. കുട്ടികളോടു ഭടന്മാര്‍ ദയ കാട്ടുക യില്ല. ബാബിലോണ്‍ നശിപ്പിക്കപ്പെടും- അത് സൊദോമും ഗൊമോറയും നശിപ്പിക്കപ്പെട്ടതു പോലെ ആയിരിക്കും. ദൈവം ഈ വിനാശത്തി നിടയാക്കും. ഒന്നും അവശേഷിക്കുകയുമില്ല.
19 “എല്ലാ രാഷ്ട്രങ്ങളിലുംവച്ച് മനോഹരമാ ണ് ബാബിലോണ്‍. തങ്ങളുടെ നഗരത്തെപ്പറ്റി വളരെ അഭിമാനഭരിതരാണ് ബാബിലോണു കാര്‍. 20 എന്നാല്‍ ബാബിലോണ്‍ മനോഹരമാ യി തുടരുകയില്ല. ഭാവിയില്‍ മനുഷ്യര്‍ അവി ടെ തുടര്‍ന്നു വസിക്കുകയില്ല. അറബികള്‍ അവിടെ കൂടാരമടിക്കില്ല. ഇടയന്മാര്‍ തങ്ങളുടെ ആടുകളെ മേയ്ക്കാന്‍ അവിടേക്കു കൊണ്ടുവരി കയില്ല. 21 മരുഭൂമിയില്‍നിന്നുള്ള കാട്ടുമൃഗങ്ങളാ യിരിക്കും അവിടെ ജീവിക്കുന്ന ഏകമൃഗങ്ങള്‍. ബാബിലോണിലെ വീടുകളില്‍ മനുഷ്യര്‍ വസിക്കുന്നുണ്ടാവില്ല. വീടുകള്‍ നിറയെ മൂങ്ങ കളും വലിയ പക്ഷികളുമായിരിക്കും. വീടുക ളില്‍ കാട്ടാടുകള്‍ കളിക്കും. 22 ബാബിലോണി ലെ മഹത്തും മനോഹരവുമായ വസതികളില്‍ കാട്ടുനായ്ക്കളും ചെന്നായ്ക്കളും വസിക്കും. ബാബിലോണ്‍ ഇല്ലാതാക്കപ്പെടും. ബാബിലോ ണിന്‍െറ അവസാനം അടുത്തിരിക്കുന്നു. ബാ ബിലോണിന്‍െറ വിനാശം വേറൊരിക്കലാക ട്ടെ എന്നു വയ്ക്കാന്‍ എനിക്കാവില്ല.”