എത്യോപ്യയ്ക്കുള്ള ദൈവസന്ദേശം
18
എത്യോപ്യയിലെ നദികളുടെ തീരത്തുള്ള ദേശത്തേക്കു നോക്കുക. അവിടമാകെ കീടങ്ങള്‍ നിറഞ്ഞിരിക്കുന്നു; അവയുടെ മൂളല്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ആ ദേശം ഞാങ്കണവ ഞ്ചികളില്‍ ആളുകളെ സമുദ്രത്തിനു മറുകരയി ലേക്കയയ്ക്കുന്നു.
വേഗതയാര്‍ന്ന ആ ദൂതന്മാര്‍
ഉയരമുള്ള കരു ത്തരായവരുടെ അടുത്തേക്കു പോകുന്നു!
(എല്ലാ യിടവുമുള്ള ജനങ്ങള്‍ ആ ദീര്‍ഘകായരും ശക്ത രുമായവരെ ഭയക്കുന്നു.
അവര്‍ ശക്തമായൊരു രാഷ്ട്രമാണ്.
അവര്‍ മറ്റു രാഷ്ട്രങ്ങളെ തോല്പി ക്കുന്നു.
നദികള്‍ കൊണ്ടു വിഭജിതമാണ് ആ രാജ്യം.)
അവര്‍ക്കു ചില ദോഷങ്ങള്‍ സംഭവിക്കു മെന്ന് ജനത്തിനു മുന്നറിയിപ്പു നല്‍കുക.
ആ രാജ്യത്തിന് അങ്ങനെ സംഭവിക്കുന്നത് ലോക ത്തിലെ സകല ജനങ്ങളും കാണും.
പര്‍വത ത്തില്‍ ഉയര്‍ത്തിയിരിക്കുന്ന പതാകപോലെ വ്യക്തമായി ജനം ഇക്കാര്യം കാണും.
ഈ ദീര്‍ഘ കായര്‍ക്കു സംഭവിക്കുന്നതിനെപ്പറ്റി സകല ലോകരും കേള്‍ക്കും.
യുദ്ധകാഹളം പോലെ വ്യക്തമായി അവര്‍ ഇതു കേള്‍ക്കും.
യഹോവ പറഞ്ഞു, “എനിക്കായി തയ്യാറാ ക്കപ്പെട്ടിടത്ത് ഞാനുണ്ടായിരിക്കും. ഇതൊക്കെ സംഭവിക്കുന്നത് ഞാന്‍ ശാന്തനായി നിരീക്ഷി ക്കും. മനോഹരമായൊരു വേനല്‍ക്കാല മദ്ധ്യാ ഹ്നത്തില്‍ ജനം വിശ്രമിക്കുകയായിരിക്കും. (വെളുപ്പാന്‍കാലത്തെ മഞ്ഞിന്‍തുള്ളികളല്ലാ തെ മഴയില്ലാത്ത ചൂടുപിടിച്ച വിളവെടുപ്പു കാലത്തായിരിക്കും അത്.) അപ്പോള്‍ ഭീകരമായ ചിലതു സംഭവിക്കും. പൂക്കാലത്തിനു ശേഷമാ യിരിക്കുമത്. പുതുമുന്തിരികള്‍ പൂത്തു കായ് ക്കും. എന്നാല്‍ വിളവെടുപ്പിനു മുന്പ് ശത്രു വരികയും ഈ ചെടികള്‍ നശിപ്പിക്കുകയും ചെയ്യും. ശത്രു മുന്തിരിവള്ളികള്‍ പറിച്ചു ദൂരേ ക്കെറിയും. മുന്തിരിവള്ളികള്‍ പക്ഷികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കഴിക്കാന്‍ അവിടെ കിടക്കും. പക്ഷികള്‍ വേനല്‍ക്കാലത്ത് മുന്തിരിവള്ളികള്‍ കൊണ്ടു കഴിയും. ആ ശൈത്യകാലത്ത് കാട്ടുമൃ ഗങ്ങള്‍ അവ തിന്നും.”
ആ സമയം, സര്‍വശക്തനായ യഹോവ യ്ക്കു ഒരു വിശിഷ്ട വഴിപാടു കൊണ്ടുവരപ്പെ ടും. ദീര്‍ഘകായരും ബലവാന്മാരുമായവരായി രിക്കും ആ കാഴ്ചകള്‍ കൊണ്ടു വരിക. (എല്ലാ യിടത്തുമുള്ള ജനത്തിന് ഇവരോടു ഭയമാണ്. അവര്‍ അതിശക്തരാണ്. അവര്‍ മറ്റു രാജ്യങ്ങളെ തോല്പിക്കുന്നു. നദികള്‍ കൊണ്ടു ഭാഗിക്കപ്പെട്ട ഒരു ദേശത്തിലാണവര്‍.) വഴിപാടുകള്‍ യഹോ വയുടെ സവിധമായ സീയോന്‍പര്‍വതത്തി ലേക്കു കൊണ്ടുവരപ്പെടും.