യെരൂശലേമിനുള്ള ദൈവസന്ദേശം
22
ദര്‍ശനത്തിന്‍െറ താഴ്വരയെപ്പറ്റിയുള്ള ദു:ഖസന്ദേശം:
നിങ്ങള്‍ക്കെന്തു പറ്റി?
നിങ്ങളെന്തിനാണു സ്വന്തം വീട്ടുമേല്‍ക്കൂരയില്‍ മറഞ്ഞിരിക്കു ന്നത്?
മുന്പ് ഈ നഗരം വളരെ തിരക്കുപിടിച്ചൊരു നഗരമായിരുന്നു.
വളരെ ശബ്ദായമാനമായ, സന്തോഷിക്കുന്ന നഗരം.
എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.
നിന്‍െറ ജനം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.
പക്ഷേ വാളു കൊണ്ടല്ല.
മനുഷ്യര്‍ മരിച്ചു വീണത് യുദ്ധത്തി ലല്ല.
നിന്‍െറ നേതാക്കളെല്ലാം ഒരുമിച്ച് ഓടി പ്പോയി.
പക്ഷേ അവരെല്ലാം പിടിക്കപ്പെട്ടു, വില്ലുകളില്ലാതെ.
നേതാക്കളെല്ലാം വളരെ ദൂരേ ക്ക് ഓടിപ്പോയി.
പക്ഷേ അവരെല്ലാം പിടിക്ക പ്പെട്ടിരിക്കുന്നു.
അതിനാല്‍ ഞാന്‍ പറയുന്നു, “എന്നെ നോ ക്കരുത്!
ഞാന്‍ കരയട്ടെ!
യെരൂശലേ മിന്‍െറ നശീ കരണത്തെച്ചൊല്ലി
എന്നെ ആശ്വസിപ്പിക്കേണ്ട തില്ല.”
യഹോവ ഒരു പ്രത്യേകദിവസം തെരഞ്ഞെ ടുത്തിരിക്കുന്നു. ആ ദിവസം കലാപങ്ങളും ആശയക്കുഴപ്പവുമുണ്ടാകും. ദര്‍ശനത്തിന്‍െറ താഴ്വരയില്‍ മനുഷ്യന്‍ മനുഷ്യന്‍െറമേല്‍ നട ന്നുപോകും. നഗരമതിലുകള്‍ തകര്‍ക്കപ്പെടും. താഴ്വരയിലുള്ളവര്‍ പര്‍വതനഗരത്തിലുള്ളവ രോടു ആക്രോശിക്കുന്നുണ്ടാകും. ഏലാമിലെ കുതിരപ്പടയാളികള്‍ തങ്ങളുടെ ആവനാഴികളു മെടുത്ത് യുദ്ധത്തിനു പോകും. കീറില്‍നിന്നുള്ള വര്‍ പരിചകള്‍ മുട്ടി ശബ്ദമുണ്ടാക്കും. സൈ ന്യങ്ങള്‍ നിന്‍െറ പ്രത്യേകതാഴ്വരയില്‍ സ ന്ധിക്കും. താഴ്വര തേരുകള്‍ കൊണ്ടുനിറയും. നഗരകവാടങ്ങള്‍ക്കു കുതിരപ്പടയാളികള്‍ കാ വല്‍ നില്‍ക്കും. ആ സമയം യെഹൂദക്കാര്‍ വന മന്ദിരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളു പയോഗിക്കാന്‍ ആഗ്രഹിക്കും.
യെഹൂദയെ സംരക്ഷിക്കുന്ന കോട്ട ശത്രുക്കള്‍ നിലം പരിശാക്കും. 9-11 ദാവീദിന്‍െറ നഗരത്തി ന്‍െറ കോട്ടകള്‍ പൊട്ടാന്‍ തുടങ്ങുകയും നിങ്ങള്‍ ആ പിളര്‍പ്പ് കാണുകയും ചെയ്യും. അതിനാല്‍, നീ വീടുകളെണ്ണുകയും വീടുക ളുടെ കല്ലുകളുപയോഗിച്ച് കോട്ടകള്‍ കെട്ടു കയും ചെയ്യും. പഴയ അരുവിയില്‍നിന്നുള്ള വെള്ളം സംഭരിക്കാന്‍ ഇരട്ടഭിത്തികള്‍ക്കിടയില്‍ നിങ്ങള്‍ സ്ഥലമൊരുക്കും. അങ്ങനെ നിങ്ങള്‍ ജലം സംഭരിക്കും.
സ്വയം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യും. എന്നാല്‍ ഇതെല്ലാം സൃഷ്ടിച്ച ദൈവ ത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. വളരെ പണ്ട് ഇവയെല്ലാം സൃഷ്ടിച്ച ഒരുവനെ (ദൈ വം) നിങ്ങള്‍ കാണുകയില്ല.
12 അതിനാല്‍, എന്‍െറ യജമാനനും സര്‍വശ ക്തനുമായ യഹോവ, തങ്ങളുടെ മൃതരായ സ്നേ ഹിതരെയോര്‍ത്തു വിലപിക്കാനും വ്യസനി ക്കാനും ജനത്തോടാവശ്യപ്പെടും. ജനം തല മുണ്ഡനം ചെയ്യുകയും വ്യസനത്തിന്‍െറ വസ്ത്രം ധരിക്കുകയും ചെയ്യും.
13 എന്നാല്‍ നോക്കൂ! ജനം ഇപ്പോള്‍ സന്തു ഷ്ടരാണ്. അവര്‍ ആഹ്ലാദിക്കുകയാണ്. അവര്‍ പറയുന്നു:
കാളയെയും ആടിനെയും കൊല്ലുക.
നമുക്കാ ഘോഷിക്കാം.
ഭക്ഷിക്കുകയും വീഞ്ഞു കുടിക്കു കയും ചെയ്യുക.
തിന്നുകയും കുടിക്കുകയും ചെ യ്യുക, എന്തെന്നാല്‍ നാളെ നമ്മള്‍ മരിക്കും.
14 സര്‍വശക്തനായ യഹോവ ഇക്കാര്യങ്ങള്‍ എന്നോടു പറയുകയും ഞാനെന്‍െറ ചെവി കൊണ്ട് കേള്‍ക്കുകയും ചെയ്തു: “തെറ്റുകള്‍ ചെയ്ത അപരാധിയാണു നിങ്ങള്‍. ഈ അപ രാധം പൊറുക്കപ്പെടും മുന്പേ നിങ്ങള്‍ മരിക്കു മെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”എന്‍െറ യജമാനനും സര്‍വശക്തനുമായ യഹോവയാ ണിതു പറഞ്ഞത്.
ശെബ്നെയ്ക്കുള്ള ദൈവസന്ദേശം
15 എന്‍െറ യജമാനനും സര്‍വശക്തനുമായ യഹോവ എന്നോടിങ്ങനെ പറഞ്ഞു: “ശെബ്ന എന്ന ദാസന്‍െറയടുത്തേക്കു പോവുക. കൊ ട്ടാരം വിചാരിപ്പുകാരനാണയാള്‍. 16 ആ ദാസ നോടു ‘നീയിവിടെ എന്തെടുക്കുകയാണ്? എന്നു ചോദിക്കുക?’ നിന്‍െറ കുടുംബക്കാരെ ആരെയെങ്കിലും ഇവിടെ സംസ്കരിച്ചിട്ടു ണ്ടോ? നീയെന്തിനാണിവിടെയൊരു കല്ലറ യൊരുക്കുന്നത്?’ എന്നും ചോദിക്കുക.”
യെശയ്യാവു പറഞ്ഞു, “ഇയാളെ നോക്കുക! അയാള്‍ ഉന്നതമായൊരിടത്ത് തന്‍െറ കല്ലറ പണിയുകയാണ്. തന്‍െറ കല്ലറ പണിയാന്‍ പാറ തുരക്കുകയാണയാള്‍.
17-18 മനുഷ്യാ, യഹോവ നിന്നെ തരിപ്പണമാ ക്കും. യഹോവ നിന്നെ ഒരു കൊച്ചു പന്തിനു ള്ളില്‍ ചുരുട്ടിക്കൂട്ടി മറ്റൊരു രാഷ്ട്രത്തിന്‍െറ കൈകളിലേക്കെറിഞ്ഞു കൊടുക്കും. നീ അവി ടെക്കിടന്നു മരിക്കും.”
യഹോവ പറഞ്ഞു, “നീ നിന്‍െറ തേരുകളെ ച്ചൊല്ലി അഭിമാനിക്കുന്നു. എന്നാല്‍ ആ വിദൂര ദേശത്ത് നിന്‍െറ ഭരണാധികാരിക്ക് അതിലും നല്ല തേരുകളുണ്ടാകും. അവിടെ നിന്‍െറ തേരു കളെ ആരും ശ്രദ്ധിക്കുകപോലുമില്ല. 19 ഇവിടു ത്തെ നിന്‍െറ പദവിയില്‍നിന്നും നിന്നെ ഞാന്‍ പുറത്താക്കും. നിന്‍െറ പദവിയില്‍നിന്നും നിന്നെ നിന്‍െറ പുതിയ നേതാവ് നീക്കം ചെയ്യും. 20 അന്നു ഞാന്‍ എന്‍െറ ദാസനും ഹില്‍ ക്കീയാവിന്‍െറ പുത്രനുമായ എല്യാക്കീമിനെ വിളിക്കും. 21 നിന്‍െറ മേലങ്കിയെടുത്ത് ഞാന്‍ അവനെ അണിയിക്കും. നിന്‍െറ അംശവടി എ ടുത്ത് ഞാന്‍ അവനു നല്‍കും. നിന്‍െറ ജോലി ഞാന്‍ അവനു നല്‍കും. ആ ദാസന്‍ യെരൂശ ലേംകാര്‍ക്കും യെഹൂദയുടെ കുടുംബക്കാര്‍ക്കും ഒരു പിതാവിനെപ്പോലെയായിരിക്കും.
22 “ദാവീദിന്‍െറ ഭവനത്തിന്‍െറ താക്കോല്‍ ഞാന്‍ അവന്‍െറ കഴുത്തിലണിയിക്കും. അവന്‍ ഒരു വാതില്‍ തുറന്നാല്‍ ആ വാതില്‍ തുറന്നു തന്നെ കിടക്കും. ആരും അതടയ്ക്കാന്‍ പ്രാപ്ത നായിരിക്കുകയില്ല. അവന്‍ ഒരു വാതിലടച്ചാല്‍ അത് അടഞ്ഞു തന്നെയിരിക്കും. ആര്‍ക്കും അതു തുറക്കാനാവില്ല. തന്‍െറ പിതാവിന്‍െറ ഭവന ത്തിലെ ബഹുമാനിതമായ കസേരപോലെയാ യിരിക്കും ആ ദാസന്‍. 23 ശക്തമായൊരു പലക യിലേക്കടിച്ചു കയറ്റിയ ഒരു ആണി പോലെ ഞാനവനെ ബലപ്പെടുത്തും. 24 അവന്‍െറ പിതാവിന്‍െറ വസതിയിലെ മഹത്വമാര്‍ന്നതും പ്രധാനവുമായ എല്ലാം അവന്‍െറമേല്‍ തൂങ്ങും. പ്രായപൂര്‍ത്തിയായവരും കുട്ടികളുമടക്കം സക ലരും അവനെ ആശ്രയിക്കും. അവര്‍ അവന്‍െറ മേല്‍ തൂങ്ങിക്കിടക്കുന്ന ചെറിയ പാത്രങ്ങളും വെള്ളം നിറയ്ക്കുന്ന വലിയ കുപ്പികളും പോ ലെയായിരിക്കും.
25 “ആ സമയത്ത്, ഇപ്പോള്‍ വളരെ ബലമുള്ള പലകയില്‍ തറയ്ക്കപ്പെട്ട ആണി (ശെബ്നാ) ദുര്‍ബലമാവുകയും തകരുകയും ചെയ്യും. ആണി തറയില്‍ വീഴുകയും അതിന്മേലുണ്ടാ യിരുന്നതെല്ലാം തകരുകയും ചെയ്യും. അപ്പോള്‍, ഈ സന്ദേശത്തിലൂടെ ഞാന്‍ പറഞ്ഞതെല്ലാം സംഭവിക്കുകയും ചെയ്യും.”(യഹോവ അരുളിയ തിനാല്‍ അതെല്ലാം സംഭവിക്കും.)