27
അന്ന്, യഹോവ സൂത്രശാലിയായ ലിവ്യാഥാന്‍
എന്ന സര്‍പ്പത്തെ വിധി ക്കും.
ചുരുണ്ടുകിടക്കുന്ന സര്‍പ്പമായ ലിവ്യാ ഥാനെ ശിക്ഷിക്കാന്‍
അവന്‍ തന്‍െറ മഹത്വ മാര്‍ന്ന, കടുപ്പവും ശക്തിയുമുള്ള വാളുപയോ ഗിക്കും.
ആ ഭീമാകാരജീവിയെ യഹോവ സമു ദ്രത്തില്‍ വധിക്കും.
അന്ന് മനുഷ്യര്‍
പ്രസന്നമായ മുന്തിരിത്തോ പ്പിനെപ്പറ്റി പാടും.
ആ തോപ്പിനെ യഹോവയാകുന്ന ഞാന്‍ പരിപാലിക്കും.
വേണ്ടസമയത്ത് ഞാന്‍ തോട്ട ത്തില്‍ വെള്ളമൊഴിക്കും.
പകലും രാത്രിയും ഞാന്‍ അതിനു കാവല്‍നില്‍ക്കും.
ആ തോട്ട ത്തിന് ആരും ക്ഷതമേല്പിക്കയില്ല.
ഞാന്‍ കോപിഷ്ഠനല്ല.
പക്ഷേ യുദ്ധമുണ്ടാ വുകയും ആരെങ്കിലും മുള്‍പ്പടര്‍പ്പിന്‍െറ ഭിത്തി കെട്ടുകയും ചെയ്താല്‍
ഞാന്‍ അതിലേക്കു ചെന്ന് അത് എരിച്ചുകളയും.
എന്നാലാരെങ്കിലും സുരക്ഷയ്ക്കായി എന്നി ലേക്കു വരികയും
എന്നോടു സമാധാനമുണ്ടാ ക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍,
അവന്‍ വന്നോട്ടെ, എന്നോടു സമാധാനം സ്ഥാപിച്ചു കൊള്ളട്ടെ.
മനുഷ്യര്‍ എന്‍െറയടുത്തേക്കു വരും.
നല്ല വേരുകളുള്ള ഒരു ചെടിപോലെ ശക്തമായി നിലനില്‍ക്കാന്‍ അവര്‍ യാക്കോബിനെ സഹാ യിക്കും.
യിസ്രായേലിനെ അവര്‍ പുഷ്പിക്കുന്ന ചെടിയാക്കും.
അപ്പോള്‍ ചെടികളില്‍നിന്നും പഴങ്ങളെന്നപോലെ അവിടമാകെ യിസ്രായേ ലിന്‍െറ കുട്ടികളെക്കൊണ്ടു നിറയും.”
യിസ്രായേലിനെ ദൈവം ദൂരേക്കയയ്ക്കും
തന്‍െറ ജനത്തെ യഹോവ എങ്ങനെയാണു ശിക്ഷിക്കുക? മുന്പ് ശത്രുക്കള്‍ ജനത്തെ മുറി വേല്പിച്ചു. അതുപോലെതന്നെ യഹോവ അവ രെയും പ്രഹരിക്കുമോ? മുന്പ് വളരെയധികം പേര്‍ കൊല്ലപ്പെട്ടു. യഹോവ അതേകാര്യം തന്നെ ചെയ്ത് അവരെ വധിക്കുമോ?
അവളെ വളരെ ദൂരേക്കയച്ച് യഹോവ യിസ്രായേലുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പി ലാക്കും. അവന്‍ യിസ്രായേലിനോടു വളരെ പരുഷമായി സംസാരിക്കും. ചൂടുപിടിച്ച മരുഭൂ മിയിലെ കാറ്റുപോലെ അവന്‍െറ വാക്കുകള്‍ എരിയും.
യാക്കോബിന്‍െറ അപരാധം എങ്ങനെ യാണു പൊറുക്കപ്പെടുക? അവന്‍െറ പാപങ്ങ ളില്ലാതാകത്തക്കവിധം എന്തായിരിക്കും സംഭവി ക്കുക? ഇക്കാര്യങ്ങളൊക്കെയാണു സംഭവിക്കുക: യാഗപീഠത്തിന്‍െറ പാറക്കല്ലുകള്‍ പൊടിയാ യിത്തീരും; വ്യാജദൈവങ്ങളുടെ പ്രതിമകളും യാഗപീഠങ്ങളും നശിപ്പിക്കപ്പെടും.
10 അന്ന്, മഹാനഗരം ശൂന്യമാകും. അതൊരു മരുഭൂമിപോലെയായിത്തീരും. മനുഷ്യരെല്ലാവ രും ദൂരേക്കോടിപ്പോകും. ആ നഗരം തുറസ്സാ യൊരു പുല്‍മേടുപോലെയായിത്തീരും. കൊച്ചു കാലിക്കിടാവുകള്‍ അവിടെ പുല്ലു തിന്നും. മുന്തിരിവള്ളികളില്‍നിന്നും കാലികള്‍ ഇല തിന്നും. 11 വള്ളികള്‍ ഉണങ്ങും. ശാഖകള്‍ അടര്‍ന്നു വീഴും. സ്ത്രീകള്‍ ആ കന്പുകള്‍ വിറ കാക്കും.
മനുഷ്യര്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നു. അതിനാല്‍ അവരുടെ സ്രഷ്ടാവായ ദൈവം അവരെ ആശ്വസിപ്പിക്കുകയില്ല. അവരുടെ സ്രഷ്ടാവ് അവരോടു കരുണകാട്ടുകയില്ല.
12 അന്ന് യഹോവ തന്‍െറ ജനത്തെ അന്യരി ല്‍നിന്നും വേര്‍തിരിച്ചു തുടങ്ങും. അവര്‍ യൂഫ്ര ട്ടീസ്നദീതീരത്തു നിന്നാരംഭിക്കും. യൂഫ്രട്ടീസ് നദി മുതല്‍ ഈജിപ്തിലെ നദി വരെയുള്ള തന്‍െറ ജനത്തെ അവന്‍ സമാഹരിക്കും.
നിങ്ങള്‍ യിസ്രായേലുകാര്‍ ഓരോരുത്ത രായി ഒരുമിച്ചു ചേര്‍ക്കപ്പെടും. 13 എന്‍െറ ജന ത്തിലധികവും അശ്ശൂരില്‍ നഷ്ടമായിരിക്കുന്നു. എന്‍െറ ജനത്തില്‍ ചിലര്‍ ഈജിപ്തിലേക്ക് ഓടിപ്പോയി. പക്ഷേ അന്ന്, ഒരു മഹാകാഹളം മുഴങ്ങും. അവരെല്ലാം യെരൂശലേമിലേക്കു മട ങ്ങിവരികയും ചെയ്യും. ആ വിശുദ്ധപര്‍വത ത്തില്‍ അവര്‍ യഹോവയ്ക്കു മുന്പില്‍ നമസ്ക രിക്കും.