3
ഞാന്‍ നിങ്ങളോടു പറയുന്ന ഇക്കാര്യങ്ങള്‍ മനസ്സിലാക്കുക. യെഹൂദയും യെരൂശലേമും ആശ്രയിക്കുന്നതെല്ലാം യജമാനനും സര്‍വശക്ത നുമായ യഹോവ എടുത്തുകൊണ്ടുപോകും. മുഴുവന്‍ ഭക്ഷണവും മുഴുവന്‍ വെള്ളവും ദൈവം കൊണ്ടുപോകും. മുഴുവന്‍ വീരന്മാരെ യും പ്രഗത്ഭഭടന്മാരെയും ദൈവം എടുക്കും. മുഴുവന്‍ ന്യായാധിപന്മാരെയും പ്രവാചകരെ യും മായാജാലക്കാരെയും മുപ്പന്മാരെയും ദൈ വം കൊണ്ടുപോകും. സൈനികനായകന്മാരെ യും സര്‍ക്കാര്‍നേതാക്കളെയും അവന്‍ കൊണ്ടു പോകും. മായാജാലം കാണിക്കാനും ഭാവിപറ യാനും ശ്രമിക്കുന്ന സമര്‍ത്ഥരായ ഉപദേഷ്ടാക്ക ളെയും ജ്ഞാനികളെയും ദൈവം കൊണ്ടു പോകും.
ദൈവം പറയുന്നു, “കൊച്ചുകുട്ടികള്‍ നിങ്ങ ളുടെ നേതാക്കന്മാരാകാന്‍ ഞാന്‍ ഇടയാക്കും. ഓരോ വ്യക്തിയും മറ്റ് ഓരോ വ്യക്തിക്കും എതിരാളികളാകും. യുവാക്കള്‍ പ്രായമുള്ളവരെ ആദരിക്കുകയില്ല. സാധാരണക്കാര്‍ പ്രമാണി മാരെ ആദരിക്കുകയില്ല.”
ആ സമയം ഒരുവന്‍ തന്‍െറ തന്നെ കുടുംബ ത്തില്‍പ്പെട്ട സഹോദരന്മാരിലൊരുവനെ പിടി കൂടും. അയാള്‍ സഹോദരനോടു പറയും, “നി നക്കൊരു മേലങ്കിയുണ്ട്, അതിനാല്‍ നീ ഞങ്ങ ളുടെ നേതാവാകും. ഈ വിനാശകാലം മുഴുവന്‍ നീ ഞങ്ങളുടെ നേതാവായിരിക്കും.”
പക്ഷേ ആ സഹോദരന്‍ എഴുന്നേറ്റു പറയും, “എനിക്കു നിന്നെ സഹായിക്കാനാവില്ല. എനി ക്ക് എന്‍െറ വസതിയില്‍ ആവശ്യത്തിനു ഭക്ഷ ണമോ വസ്ത്രമോ ഇല്ല. നിനക്കെന്നെ നിങ്ങ ളുടെ നേതാവാക്കാന്‍ കഴിയില്ല.”
യെരൂശലേം വീണതിനാലും തെറ്റു ചെയ്തി രിക്കുന്നതിനാലും അതു സംഭവിക്കും. യെഹൂദാ വീഴുകയും ദൈവത്തെ പിന്തുടരുന്നത് അവ സാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യ ങ്ങള്‍ യഹോവയ്ക്കു എതിരാകുന്നു. യഹോവ യുടെ പ്രതാപമാര്‍ന്ന കണ്ണുകള്‍ ഇതെല്ലാം വ്യക്തമായി കാണുന്നു.
തങ്ങള്‍ തെറ്റു ചെയ്തവരാണെന്ന് മനുഷ്യ രുടെ മുഖങ്ങള്‍തന്നെ വെളിവാക്കുന്നു. തങ്ങ ളുടെ പാപത്തില്‍ അവര്‍ അഹങ്കരിക്കുകയും ചെയ്യുന്നു. സൊദോംകാരെപ്പോലെയാണവര്‍. തങ്ങള്‍ പാപം ചെയ്യുന്നത് ആരെങ്കിലും കാണു ന്നുണ്ടെന്ന തോന്നല്‍ പോലുമില്ല അവര്‍ക്ക്. അവര്‍ സ്വയം വളരെ ദോഷങ്ങള്‍ വരുത്തിവച്ചി രിക്കുന്നു.
10 നല്ലവര്‍ക്ക് നന്മയുണ്ടാകുമെന്ന് അവരോടു പറയുക. തങ്ങളുടെ സദ്പ്രവൃത്തികള്‍ക്ക് അവര്‍ സമ്മാനിക്കപ്പെടും. 11 എന്നാല്‍ ദുഷ്ടന്മാ ര്‍ക്ക് ദുരിതം. അവര്‍ക്ക് വളരെ ദോഷങ്ങളുണ്ടാ കും. തങ്ങള്‍ ചെയ്തിരിക്കുന്ന സകല തിന്മകള്‍ ക്കും അവര്‍ ശിക്ഷിക്കപ്പെടും. 12 എന്‍െറ ജനത്തെ കുട്ടികള്‍ തോല്പിക്കും. അവരെ സ്ത്രീകള്‍ ഭരി ക്കും. എന്‍െറ ജനമേ, നിങ്ങളുടെ വഴികാട്ടികള്‍ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു. നേരായമാര്‍ഗ്ഗത്തില്‍നിന്നും അവര്‍ നിങ്ങളെ തിരിക്കുന്നു.
തന്‍െറ ജനത്തെപ്പറ്റിയുള്ള ദൈവ ത്തിന്‍െറ തീരുമാനം
13 മനുഷ്യരെ വിധിക്കാന്‍ യഹോവ എഴുന്നേ റ്റുനില്‍ക്കും. 14 മൂപ്പന്മാരും നേതാക്കളും ചെയ്ത കാര്യങ്ങളുടെ പേരില്‍ യഹോവ അവര്‍ക്കെതി രെയുള്ള തന്‍െറ വിധി പ്രഖ്യാപിക്കും.
യഹോവ പറയുന്നു, “മുന്തിരിത്തോപ്പ് നിങ്ങള്‍ കത്തിച്ചുകളഞ്ഞിരിക്കുന്നു. ദരിദ്രരുടെ വസ്തുക്കള്‍ നിങ്ങള്‍ കവര്‍ന്നെടുത്തു. അതി പ്പോഴും നിങ്ങളുടെ വീടുകളിലുണ്ട്. 15 എന്‍െറ ജനത്തെ വേദനിപ്പിക്കാന്‍ നിങ്ങള്‍ക്കെന്തവകാ ശമാണുള്ളത്? ദരിദ്രരുടെ മുഖങ്ങള്‍ ചെളിയി ലേക്കു തള്ളിയിടാന്‍ നിങ്ങള്‍ക്കെന്തവകാശ മാണ്.”എന്‍െറ യജമാനന്‍, സര്‍വശക്തനായ യഹോവയാണിതൊക്കെ പറഞ്ഞത്.
16 യഹോവ പറയുന്നു, “സീയോനിലെ സ്ത്രീ കള്‍ വലിയ അഹങ്കാരികളായിരിക്കുന്നു. അവര്‍ തങ്ങളുടെ തലകള്‍ ഉയര്‍ത്തിപ്പിടിച്ച്, തങ്ങള്‍ അന്യരെക്കാള്‍ ശ്രേഷ്ഠരാണെന്നു നടിച്ചുകൊ ണ്ടു നടക്കുന്നു. അവര്‍ കണ്ണുകൊണ്ട് ശൃംഗാരചേ ഷ്ടകള്‍ കാണിക്കുന്നു. മാത്രമല്ല, തങ്ങളുടെ കാല്‍ത്തളകള്‍ കിലുക്കി അവര്‍ നൃത്തം വയ്ക്കു കയും ചെയ്യുന്നു.”
17 സീയോനിലെ ആ സ്ത്രീകളുടെ തലയില്‍ എന്‍െറ യജമാനന്‍ മുറിവുകളുണ്ടാക്കും. യഹോ വ അവരുടെ മുടികള്‍ മുഴുവനും കൊഴിഞ്ഞു പോകാനിടയാക്കും. 18 ആ സമയം യഹോവ അവര്‍ അഹങ്കരി ക്കുന്നതിനിടയാക്കുന്ന എല്ലാം എടുത്തുമാറ്റും: മനോഹരമായ കാല്‍ത്തളകള്‍, സൂര്യചന്ദ്രന്മാരെപ്പോലെ കാണപ്പെടുന്ന മാല കള്‍, 19 കര്‍ണ്ണവളയങ്ങള്‍, കൈവളകള്‍, മൂടുപട ങ്ങള്‍, 20 മേല്‍ക്കുപ്പായം, കൊലുസുകള്‍, അരക്ക ച്ചകള്‍, സുഗന്ധലേപനക്കുപ്പികള്‍, മന്ത്രവാദ ത്തകിടുകള്‍, 21 മുദ്രമോതിരങ്ങള്‍, നാസികാവള യങ്ങള്‍, 22 നേര്‍ത്തകുപ്പായങ്ങള്‍, കൈയില്ലാത്ത ഉടുപ്പുകള്‍, വേഷ്ടികള്‍, മടിശ്ശീലകള്‍, 23 കണ്ണാ ടികള്‍, ലിനന്‍വസ്ത്രങ്ങള്‍, തലപ്പാവുകള്‍, നീളന്‍ വേഷ്ടികള്‍ എന്നിവ.
24 ആ സ്ത്രീകള്‍ക്ക് ഇപ്പോള്‍ മധുരഗന്ധമുള്ള സുഗന്ധലേപനമുണ്ട്. പക്ഷേ ആ സമയം അവ രുടെ സുഗന്ധലേപനം അഴുകിയതാകും. ഇപ്പോഴവര്‍ അരപ്പട്ട കെട്ടുന്നു. എന്നാലപ്പോള്‍ അവര്‍ക്കു ധരിക്കാന്‍ വെറും കയറുകള്‍ മാത്രമേ ഉണ്ടാകൂ. ഇപ്പോളവര്‍ക്ക് മനോഹരമായ മുടി യുണ്ട്. പക്ഷേ ആ സമയം അവരുടെ തല മൊട്ടയടിക്കപ്പെടും. അവര്‍ക്കു മുടിയില്ലാതായി ത്തീരും. ഇപ്പോളവര്‍ക്ക് വിലകൂടിയ വസ്ത്രങ്ങ ളുണ്ട്. എന്നാല്‍ ആ സമയം, അവര്‍ക്ക് ദു:ഖാച രണത്തിന്‍െറ വസ്ത്രങ്ങളേ ഉണ്ടാകൂ. ഇപ്പോള വരുടെ മുഖങ്ങളില്‍ സൌന്ദര്യക്കലകളുണ്ടായി രിക്കും. പക്ഷേ ആ സമയത്ത് അവര്‍ക്ക് മറ്റൊര ടയാളമുണ്ടാകും. തൊലി പൊള്ളിയതിന്‍െറ അടയാളമായിരിക്കും അത്.
25 ആ സമയം നിങ്ങളുടെ പുരുഷന്മാര്‍ വാളു കള്‍കൊണ്ടു വധിക്കപ്പെടും. നിങ്ങളുടെ വീര ന്മാര്‍ യുദ്ധത്തില്‍ മരിക്കും. 26 നഗര കവാടങ്ങള്‍ ക്കടുത്തുള്ള സമ്മേളനസ്ഥലങ്ങളില്‍ വിലാപ വും ദു:ഖവും നിറയും. കള്ളന്മാരും കൊള്ളക്കാ രും എല്ലാം പിടിച്ചു പറിച്ചുകൊണ്ടുപോയ നിസ്സഹായയായ ഒരു സ്ത്രീയെപ്പോലെയിരി ക്കും യെരൂശലേം. അവള്‍ നിലത്തിരുന്നു കരയും.