യിസ്രായേല്‍ ദൈവത്തെയാണ് ആശ്ര യിക്കേണ്ടത്, ഈജിപ്തിനെയല്ല
30
യഹോവ പറഞ്ഞു, “ഈ സന്തതികളെ നോക്കുക. അവരെന്നെ അനുസരിക്കുന്നി ല്ല. അവര്‍ പദ്ധതികളാലോചിക്കുന്നു, പക്ഷേ എന്‍െറ സഹായം തേടുന്നില്ല. അവര്‍ മറ്റു രാഷ്ട്രങ്ങളുമായി കരാറുകളുണ്ടാക്കുന്നു. എന്നാല്‍ എന്‍െറ ആത്മാവിന് ആ കരാറുക ളോടു താല്പര്യമില്ല. ഇവര്‍ കൂടുതല്‍ കൂടുതല്‍ പാപങ്ങള്‍ ചെയ്തു കൂട്ടുകയാണ്. അവര്‍ സഹായത്തിനായി ഈജിപ്തിലേക്കു പോകു ന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നതാണോ ശരി യെന്ന് അവര്‍ എന്നോടു ചോദിക്കുന്നില്ല. ഫറ വോന്‍ തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ പ്രതീ ക്ഷിക്കുന്നു. ഈജിപ്ത് തങ്ങളെ രക്ഷിക്കുമെ ന്നവര്‍ കരുതുന്നു.
“എന്നാല്‍ ഞാന്‍ പറയുന്നു, ഈജിപ്തില്‍ ഒളിച്ചിരിക്കുന്നത് നിങ്ങള്‍ക്കു ഗുണം ചെയ്യില്ല. നിങ്ങളെ സംരക്ഷിക്കാന്‍ ഈജിപ്തിനു കഴിയു കയില്ല. നിങ്ങളുടെ നേതാക്കള്‍ സോവാ നിലേക്കും സ്ഥാനാപതിമാര്‍ ഹാനേസിലേക്കും പോയിരിക്കുന്നു. പക്ഷേ അവര്‍ നിരാശരാകും. അവരെ സഹായിക്കാന്‍ കഴിവില്ലാത്ത ഒരു രാജ്യത്തെയാണവര്‍ ആശ്രയിക്കുന്നത്. ലജ്ജയും അപമാനവും മാത്രമേ ഈജിപ്തു വരുത്തൂ.”
യെഹൂദയ്ക്കുള്ള ദൈവസന്ദേശം
നെഗെവിലെ മൃഗങ്ങളെപ്പറ്റിയുള്ള ദു:ഖ സന്ദേശം:
അപകടകരമായൊരു സ്ഥലമാണ് നെഗെവ്. അവിടം സിംഹങ്ങളെയും അണലികളെയും പറക്കുംപാന്പുകളെയും കൊണ്ടു നിറഞ്ഞിരി ക്കുന്നു. പക്ഷേ ചിലര്‍ നെഗെവിലൂടെ കടന്നു പോകുന്നു- ഈജിപ്തിലേക്കു പോവുകയാണ വര്‍. അവര്‍ തങ്ങളുടെ നിധി മുഴുവന്‍ കഴുതപ്പു റത്തും തങ്ങളുടെ ഭണ്ഡാരം മുഴുവന്‍ ഒട്ടകപ്പു റത്തും വച്ചുകെട്ടിയിരിക്കുന്നു. സഹായിക്കാന്‍ കഴിവില്ലാത്തൊരു രാജ്യത്തെയാണ് അവര്‍ ആശ്രയിക്കുന്നതെന്നാണ് ഇതിനര്‍ത്ഥം. ഈജി പ്ത് വിലകെട്ട രാഷ്ട്രമാകുന്നു. ഈജിപ്തി ന്‍െറ സഹായം നിരര്‍ത്ഥകമാണ്. അതിനാല്‍ ഞാന്‍ ഈജിപ്തിനെ “ഒന്നും ചെയ്യാത്ത വ്യാളി”എന്നു വിളിക്കുന്നു.
ഇനി എല്ലാവരും കാണത്തക്കവിധത്തില്‍ ഇതൊരു ഫലകത്തിന്മേല്‍ എഴുതി വയ്ക്കുക. ഇതൊരു പുസ്തകത്തിലും എഴുതിവയ്ക്കുക. അവസാനനാളുകള്‍ക്കായി ഇതെഴുതിവയ്ക്കു ക. ഇത് വിദൂരഭാവിക്കു വേണ്ടിയുള്ളതാണ്: മാതാപിതാക്കളെ അനുസരിക്കാന്‍ കൂട്ടാക്കാത്ത കുട്ടികളെപ്പോലെയാണിവര്‍.
അവര്‍ നുണയന്മാരാണ്. യഹോവ യുടെ വചനങ്ങള്‍ പഠിക്കാന്‍ കൂട്ടാക്കാത്ത വരും. 10 അവര്‍ പ്രവാചകന്മാരോടു പറ ഞ്ഞു: “ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളപ്പറ്റി സ്വപ്നം ദര്‍ശിക്കേണ്ട! ഞങ്ങളോടു സത്യം പറയരുത്! പ്രിയമായതു പറഞ്ഞ് ഞങ്ങളെ സന്തോഷിപ്പിക്കുക! ഞങ്ങള്‍ക്കായി നല്ല തുമാത്രം കാണുക! 11 യഥാര്‍ത്ഥത്തില്‍ സംഭ വിക്കാന്‍ പോകുന്നവ കാണാതിരിക്കുക! ഞങ്ങളുടെ വഴിയില്‍നിന്നും മാറുക! യി സ്രായേലിന്‍െറ വിശുദ്ധനെപ്പറ്റി ഞങ്ങ ളോടു പറയാതിരിക്കുക!”എന്നവര്‍ പ്രവാ ചകരോടു പറഞ്ഞു.
യെഹൂദയുടെ രക്ഷ ദൈവ ത്തില്‍നിന്നു മാത്രം
12 യിസ്രായേലിന്‍െറ വിശുദ്ധന്‍ (ദൈവം) പറ യുന്നു, “യഹോവയുടെ ഈ സന്ദേശം ശ്രവി ക്കാന്‍ നിങ്ങള്‍ കൂട്ടാക്കിയില്ല. നിങ്ങള്‍ക്കു യുദ്ധം ചെയ്യുന്നതിലും നുണപറയുന്നതിലും ആശ്രയി ക്കാനാണാഗ്രഹം. 13 നിങ്ങള്‍ ഇക്കാര്യങ്ങളാല്‍ അപരാധികളാണ്. അതിനാല്‍ നിങ്ങള്‍ വിള്ള ലുകള്‍വീണ ഭിത്തി പോലെയാകുന്നു. ആ ഭിത്തി മറിഞ്ഞുവീണു തകരും. 14 നിങ്ങള്‍ മറി ഞ്ഞു വീണു കഷണം കഷണമാകുന്ന മണ്‍ഭര ണി പോലെയായിത്തീരും. ആ കഷണങ്ങളാ കട്ടെ, ഉപയോഗശൂന്യവും. അടുപ്പില്‍നിന്നും കനല്‍ കോരാനോ വെള്ളം കൊണ്ടുവരാനോ അതിന്‍െറ കഷണങ്ങള്‍ ഉപകരിക്കുകയില്ല.”
15 എന്‍െറ യജമാനനും യിസ്രായേലിന്‍െറ വിശുദ്ധനുമായ യഹോവ പറയുന്നു, “എന്‍െറ യടുത്തേക്കു വന്നാല്‍ നിങ്ങള്‍ രക്ഷപ്പെടും. എന്നില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു ള്ള ഏക ശക്തി വരും. പക്ഷേ നിങ്ങള്‍ ശാന്ത രായിരിക്കണം.”
പക്ഷേ അതു ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെ ടുന്നില്ല! 16 നിങ്ങള്‍ പറയുന്നു, “ഞങ്ങള്‍ക്ക് ഓടി പ്പോകാന്‍ കുതിരകള്‍ വേണം!”അതു ശരി യാണ്, നിങ്ങള്‍ കുതിരപ്പുറത്തു കയറി പോകും. പക്ഷേ ശത്രു നിങ്ങളെ പിന്തുടരും. ശത്രുവിന് നിങ്ങളുടെ കുതിരകളെക്കാള്‍ വേഗതയുണ്ടാ കും. 17 ശത്രുക്കളിലൊരുവന്‍ ഉയര്‍ത്തുന്ന ഭീഷ ണിയില്‍ നിങ്ങളില്‍ ആയിരം പേര്‍ ഓടിപ്പോ കും. അഞ്ചു ശത്രുക്കളുണ്ടാക്കുന്ന ഭീഷണിയില്‍ നിങ്ങളെല്ലാവരും ഓടിപ്പോകും. നിങ്ങളുടെ സൈന്യത്തിന്‍േറതായി ആകെ അവശേഷി ക്കുക കുന്നില്‍ മുകളിലെ കൊടിമരം മാത്രമായി രിക്കും.
18 യഹോവ തന്‍െറ കരുണ നിന്നില്‍ കാണി ക്കാനാഗ്രഹിക്കുന്നു. യഹോവ കാത്തിരിക്കുക യാണ്. എഴുന്നേറ്റ് നിങ്ങളെ ആശ്വസിപ്പിക്കാന്‍ അവനാഗ്രഹിക്കുന്നു. യഹോവയാകുന്ന ദൈവം നീതിമാനാകുന്നു. യഹോവയുടെ സഹായം ആഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതര്‍ (സന്തുഷ്ടര്‍).
19 യഹോവയുടെ ജനം സീയോന്‍പര്‍വത ത്തില്‍, യെരൂശലേമില്‍ വസിക്കും. നിങ്ങളിനി കരച്ചില്‍ തുടരുകയില്ല. നിങ്ങളുടെ നിലവിളി യഹോവ കേള്‍ക്കുകയും നിങ്ങളെ ആശ്വസി പ്പിക്കുകയും ചെയ്യും. യഹോവ നിങ്ങളെ ശ്രവി ക്കുകയും സഹായിക്കുകയും ചെയ്യും.
തന്‍െറ ജനത്തെ ദൈവം സഹായിക്കും
20 മുന്പ് എന്‍െറ യജമാനന്‍ (ദൈവം) നിങ്ങ ള്‍ക്ക് വ്യസനവും കഷ്ടപ്പാടും നല്‍കി-നിങ്ങ ളെന്നും കഴിക്കുന്ന അപ്പവും വെള്ളവും പോലെ യാണത്. പക്ഷേ ദൈവമാണു നിന്നെ പഠിപ്പി ക്കുന്നവന്‍, അവന്‍ നിന്നില്‍നിന്ന് ഇനിയും മറഞ്ഞിരിക്കുകയുമില്ല. നിങ്ങള്‍ ഗുരുവിനെ സ്വന്തം കണ്ണുകള്‍ കൊണ്ടുകാണും. 21 അപ്പോള്‍ നിങ്ങളിനി തെറ്റു ചെയ്യുകയും തെറ്റായ മാര്‍ ഗ്ഗത്തിലേക്കു പോവുകയും ചെയ്താല്‍, നിങ്ങ ള്‍ക്കു പിന്നില്‍ ഇങ്ങനെ ഒരു ശബ്ദം കേള്‍ക്കാം, “ഇതാണു ശരിയായ മാര്‍ഗ്ഗം. നിങ്ങള്‍ ഈ മാര്‍ഗ്ഗ ത്തിലൂടെ വേണം പോകുവാന്‍!”
22 വെള്ളിയും സ്വര്‍ണ്ണവും കൊണ്ടു പൊതി ഞ്ഞ വിഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ആ വ്യാജ ദൈവങ്ങള്‍ നിങ്ങളെ അശുദ്ധമാക്കിയിരിക്കു ന്നു. പക്ഷേ ആ വ്യാജദൈവങ്ങളെ സേവിക്കു ന്നത് നിങ്ങള്‍ അവസാനിപ്പിക്കും. ആ ദേവ ന്മാരെ നിങ്ങള്‍ മലിനാവശിഷ്ടങ്ങളായി എറി ഞ്ഞുകളയും.
23 അന്നു യഹോവ നിങ്ങള്‍ക്കായി മഴയെ അയയ്ക്കും. നിങ്ങള്‍ നിലത്തു വിത്തു വിത യ്ക്കുകയും നിലം നിങ്ങള്‍ക്കായി ഭക്ഷണം വളര്‍ ത്തുകയും ചെയ്യും. നിങ്ങള്‍ക്കു വളരെ നല്ല വിളവു കിട്ടും. വയലുകളില്‍ നിങ്ങളുടെ മൃഗ ങ്ങള്‍ക്കു വേണ്ടത്ര ഭക്ഷണം കിട്ടും. നിങ്ങളുടെ ആടുകള്‍ക്ക് വലിയ വയലുകളുണ്ടായിരിക്കും. 24 നിങ്ങളുടെ കന്നുകാലികള്‍ക്കും കഴുതകള്‍ക്കും യഥേഷ്ടം ഭക്ഷണം കിട്ടും. വളരെയധികം ഭക്ഷ ണമുണ്ടായിരിക്കും. മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടു ക്കുവാന്‍ നിങ്ങള്‍ കോരികളും കുഴിത്തൂന്പകളും ഉപയോഗിക്കേണ്ടിവരും. 25 എല്ലാ പര്‍വതത്തി നും കുന്നിനും വെള്ളം നിറഞ്ഞ അരുവികളുണ്ടാ യിരിക്കും. അനേകംപേര്‍ കൊല്ലപ്പെടുകയും ഗോപുരങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്ത തിനു ശേഷമായിരിക്കും ഇതു സംഭവിക്കുക.
26 അന്ന് ചന്ദ്രപ്രകാശം സൂര്യപ്രകാശം പോ ലെ തിളങ്ങും. സൂര്യപ്രകാശത്തിന് ഇപ്പോഴുള്ള തിനെക്കാള്‍ ഏഴിരട്ടി തീവ്രതയുണ്ടാകും. ഒരു ദിവസത്തെ സൂര്യപ്രകാശം ഒരു മുഴുവന്‍ ആഴ്ചയിലെപ്പോലെ ആയിരിക്കും. യഹോവ തന്‍െറ ജനതയുടെ മുറിവുകള്‍ വച്ചുകെട്ടുക യും തന്‍െറ മര്‍ദ്ദനത്താല്‍ മുറിവേറ്റവരെ സുഖ പ്പെടുത്തുകയും ചെയ്യുന്പോഴാണിങ്ങനെ സംഭ വിക്കുക.
27 ഇതാ, ദൂരെനിന്നും യഹോവയുടെ നാമം വരുന്നു. തടിച്ച പുകമേഘങ്ങളുള്ള അഗ്നി പോലെയാണവന്‍െറ ക്രോധം. യഹോവയുടെ വായ കോപം കൊണ്ടു നിറയ്ക്കപ്പെട്ടിരിക്കുന്നു. അവന്‍െറ നാവാകട്ടെ, എരിയുന്ന അഗ്നിപോ ലെയും. 28 യഹോവയുടെ നിശ്വാസം (ആത്മാ വ്) കഴുത്തോളം ഉയരുന്ന ഒരു മഹാനദി പോ ലെയാണ്. രാഷ്ട്രങ്ങള്‍ക്ക് യഹോവ ന്യായ വിധി നടത്തും. അത് ‘വിനാശത്തിന്‍െറ അരി പ്പ’യിലൂടെ അവന്‍ അവരെ അരിക്കുന്പോലെ യായിരിക്കും. യഹോവ അവരെ നിയന്ത്രിക്കും. അത് മൃഗങ്ങള്‍ക്കുള്ളതുപോലെ ഒരു കടി ഞ്ഞാണ്‍ അവന്‍ മനു ഷ്യരുടെ വായിലിടുന്നതു പോലെയായിരിക്കും.
29 അന്ന് നിങ്ങള്‍ സന്തോഷഗാനങ്ങള്‍ പാടും. നിങ്ങള്‍ ഒരു അവധിദിവസം ആരംഭിക്കുന്പോ ലെയായിരിക്കും അക്കാലത്തെ രാത്രികള്‍. യഹോവയുടെ പര്‍വതത്തിലേക്കു നടക്കു ന്പോള്‍ നിങ്ങള്‍ സന്തോഷിക്കുന്നു. യിസ്രായേ ലിന്‍െറ പാറയാകുന്ന യഹോവയെ ആരാധി ക്കാന്‍ പോകുന്പോള്‍ പുല്ലാങ്കുഴല്‍ കേട്ട് നിങ്ങള്‍ സന്തോഷിക്കുന്നു.
30 യഹോവ തന്‍െറ മഹത്തായ ശബ്ദം സകല രെയും കേള്‍പ്പിക്കും. തന്‍െറ ശക്തമായ കര ങ്ങള്‍ കോപത്തോടെ താഴ്ന്നു വരുന്നത് യഹോ വ സകലരെയും കാണിക്കും. എല്ലാം എരിച്ചു കളയുന്ന മഹാഗ്നി പോലെയായിരിക്കും ആ കരങ്ങള്‍. നിറയെ മഴയും ആലിപ്പഴവുമുള്ള കൊടുങ്കാറ്റു പോലെയായിരിക്കും യഹോവ യുടെ ശക്തി. 31 യഹോവയുടെ ശബ്ദം കേള്‍ ക്കുന്പോള്‍ അശ്ശൂര്‍ ഭയപ്പെടും. യഹോവ അശ്ശൂ രിനെ വടികൊണ്ട് അടിക്കും. 32 ചെണ്ടകളിലും കിന്നരങ്ങളിലും അടിച്ച് സംഗീതമുണ്ടാക്കു ന്പോലെ യഹോവ അശ്ശൂരിനെ അടിക്കും. തന്‍െറ മഹാകരം കൊണ്ട് യഹോവ അശ്ശൂരിനെ തോല്പിക്കും.
33 തോഫേത്ത് വളരെ നേരത്തെതന്നെ തയ്യാ റാക്കിയിട്ടുണ്ട്. രാജാവിനായി അതു തയ്യാറായി രിക്കുന്നു. വളരെ ആഴത്തിലും വീതിയിലും അതൊരുക്കപ്പെട്ടിരിക്കുന്നു. അവിടെ വലി യൊരു വിറകിന്‍കൂന്പാരവും അഗ്നിയുമുണ്ട്. യഹോവയുടെ നിശ്വാസം എരിയുന്ന ഗന്ധക പ്പുഴപോലെവന്ന് അതിനെ കത്തിക്കും.